Search
  • Follow NativePlanet
Share
» »വിഷു 2021: ഗുരുവായൂര്‍ വിഷുക്കണി ചടങ്ങ് മാത്രമായി നടത്തും, നിയന്ത്രണങ്ങള്‍ തുടരും

വിഷു 2021: ഗുരുവായൂര്‍ വിഷുക്കണി ചടങ്ങ് മാത്രമായി നടത്തും, നിയന്ത്രണങ്ങള്‍ തുടരും

സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഇത്തവണയും ഗുരുവായൂരില്‍ വിഷുവിന് വിഷുക്കണി ദര്‍ശനത്തിന് വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാവില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ വിഷുവിനോടനുബന്ധിച്ചും തുടരുവാനാണ് തീരുമാനം. ഈ വര്‍ഷവും വിഷുക്കണി ദര്‍ശനം ചടങ്ങു മാത്രമായി നടത്തും.

Vishu 2021

ക്ഷേത്രത്തിന്‍റെ 500 മീറ്ററ്‍ ചുറ്റളവിലേക്ക് വിശ്വാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന് പ്രവേശന വിലക്ക് തുടരും. നേരത്ത ഉത്സവ സമയത്ത് ക്ഷേത്രത്തില്‍ ആളുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ആറാട്ടിനും പള്ളിവേട്ട ചടങ്ങുകള്‍ക്കുമായി ആറായിരത്തിലധികം വി‌ശ്വാസികള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നു.

14ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനം. മേല്‍ശാന്തി ശങ്കര നാരായണ പ്രമോദ് നമ്പൂതിരി ഗുരുവായൂരപ്പനെ കണി കാണിക്കും. ശ്രീലകത്ത് നെയ്നിറച്ച നാളികേരമുറികളിലെ അരിത്തിരിയില്‍ അഗ്നി പകര്‍ന്നാണ് ആദ്യം ഗുരുവായൂരപ്പനെ കണികാണിക്കുന്നത്. കണിദര്‍ശനം മൂന്നു മണിക്ക് കഴിയും. അതിനു ശേഷം തൈലാഭിഷേകം, വാകച്ചാര്‍ത്ത് തുടങ്ങിയ ചടങ്ങുകള്‍ നടക്കും.

നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!നിവേദ്യം എടുത്തുകഴിച്ച കൃഷ്ണനെ പൂട്ടിയിട്ട ഇടം, വേണുഗോപാലനായി കൃഷ്ണനെ പൂജിക്കുന്ന ക്ഷേത്രം!

വിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രംവിശന്നു നില്‍ക്കുന്ന കൃഷ്ണന് നിവേദ്യം നല്കുവാന്‍ പുലര്‍ച്ചെ രണ്ടിന് തുറക്കുന്ന അപൂര്‍വ്വ ക്ഷേത്രം

കണ്ടേൻ കണ്ണനെ കാർവർണ്ണനെ...വിഷു നാളിൽ കണ്ണനെ കാണാൻ ഈ ക്ഷേത്രങ്ങൾകണ്ടേൻ കണ്ണനെ കാർവർണ്ണനെ...വിഷു നാളിൽ കണ്ണനെ കാണാൻ ഈ ക്ഷേത്രങ്ങൾ

Read more about: vishu festival guruvayur temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X