Search
  • Follow NativePlanet
Share
» »ആഗസ്റ്റുമാസം അരക്കുവിലേക്ക്

ആഗസ്റ്റുമാസം അരക്കുവിലേക്ക്

By Maneesh

മഴപെയ്ത് കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഒരു പച്ചപ്പിലേ? മനസിനെ പുളകം കൊള്ളിക്കുന്ന പച്ചപ്പ്. അതുകാണാനാണ് സഞ്ചാരികള്‍ അരക്കുവാലിയില്‍ എത്തുന്നത്. പശ്ചിമഘട്ടത്തിന്റെ മാസ്മരിക സൗന്ദര്യം തലോടാത്ത ആന്ധ്രാപ്രദേശിനെ സംബന്ധിച്ചിടത്തോളം പൂര്‍വഘട്ടമാണ് ഒരു പരിധിവരെ അലങ്കാരമായി ഇരിക്കുന്നത്. ബംഗള്‍ ഉള്‍ക്കടലിന് സമാന്തരമായി ഉയര്‍ന്ന് നില്‍ക്കുന്ന പൂര്‍വഘട്ടത്തിലാണ് അരക്കു താഴ്വര എന്ന സുന്ദരമായ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന

ആന്ധ്രപ്രദേശിലെ പ്രമുഖ നഗരമായ വിശാഖപട്ടണത്തിൽ നിന്ന് 114 കിലോമീറ്റർ അകലെയായിട്ടാണ് അരക്കുവാലിയുടെ സ്ഥാനം. ജൂലൈ മുതലാണ് ആന്ധ്രപ്രദേശിൽ മഴപെയ്യുന്നത്. ആഗസ്റ്റ് മാസം മുത‌ൽ ആന്ധ്രയുടെ മലമേടുകൾ പച്ചപിടിച്ചു തുടങ്ങും ഈ കാലയളവിലാണ് അരക്കുവിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നത്.

വിശാഖപട്ടണത്തിൽ നിന്ന് അരക്കുവിലേക്കുള്ള ട്രെയിൻ‌ യാത്ര വളരെ സുന്ദരമായ അനുഭവമാണ് സഞ്ചാരികൾക്ക് പകർന്ന് നൽകുന്നത്. പൂർവഘട്ടത്തിന്റെ താഴ്വരയിലൂടെ മൺസൂൺ നനച്ചെടുത്ത പച്ചപ്പുകൾ കണ്ട് സുന്ദരമായ തുരങ്കപാതകളും അരുവികൾക്ക് കുറുകെ നിർമ്മിച്ച പാലങ്ങളും കടന്ന് അരക്കുവാ‌ലിയിലേക്ക് യാത്ര ചെയ്യാൻ പറ്റിയ സമയം ആഗസ്റ്റ് തന്നെയാണ്. ട്രെയിനിൽ അരക്കുവിലേക്ക് പോയി തിരികെ റോഡ് മാർഗം വരുന്നതാണ് കൂടുതൽ കാഴ്ചകൾ കാണാൻ നല്ലത്.

ആഗസ്റ്റ് മാസം മുതൽ സഞ്ചാരികൾ യാത്ര ആരംഭിക്കുമെങ്കിലും തണു‌പ്പ് കാലമായ നവംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലമാണ് ഏറ്റവും അനുയോജ്യമായ കാലം. പ്രത്യേകി താപ നില 4 ഡിഗ്രി സെൽഷ്യസ് വരെ താഴാറുള്ള ഡിസംബർ, ജനുവരി മാസം ഇവിടെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസങ്ങളാണ്.

അരക്കുവാലിയിൽ തങ്ങാൻ പറ്റിയ ഹോട്ടലുകൾ നിങ്ങൾക്ക് കണ്ടെത്താം

അരക്കുവാലിയിലെ കാഴ്ചകൾ

അരക്കുവാലിയിലെ കാഴ്ചകൾ

തിരക്കിട്ട ജീവിതത്തിനിടയിൽ ഒന്ന് റിലാക്സ് ചെയ്യാനും ജീവിതം പ്രകൃതി ഭംഗി നുകരാനും പറ്റിയ സ്ഥലമാണ് അരക്കുവാലി. ചെങ്കുത്തായ പാറക്കെട്ടിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സുന്ദരമായ കാഴ്ച കാണാൻ അരക്കുവാലിയിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ യാത്ര ചെയ്താൽ മതി. അരക്കുവാലിയിലെ കാപ്പിത്തോട്ടങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം അവിടുത്തെ ബോറ ഗുഹ സന്ദർശിക്കാനും മറക്കരുത്. കൂടുതൽ കാര്യങ്ങൾ അടുത്ത സ്ലൈഡുകളിൽ

Photo Courtesy: roadconnoisseur

ബോറ ഗുഹകൾ

ബോറ ഗുഹകൾ

വിശാഖ പട്ടണത്തിൽ നിന്ന് യാത്ര ചെയ്യുമ്പോൾ അരക്കു വാലി എത്തുന്നതിന് 35 കിലോമീറ്റർ മുൻപായാണ് ബോറാഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗുഹകളിലോന്നാണ് ഇവിടെയുള്ള ഗുഹകൾ. ഇവിടുത്തുകാരുടെ ഭാഷയില്‍ ഇവ ബോറ ഗുഹലു എന്നറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2313 അടി ഉയരത്തിലുള്ള ഈ ഗുഹകള്‍ ഇവിടെയുള്ള അനന്തഗിരി കുന്നുകളുടെ ഭാഗമാണ്. ബോറ ഗുഹയേക്കുറിച്ച് കൗതുകകരമായ കാര്യങ്ങൾ വായിക്കാം

Photo Courtesy: Raj srikanth800

ഷൂട്ടിംഗ് സ്ഥലങ്ങൾ

ഷൂട്ടിംഗ് സ്ഥലങ്ങൾ

സിനിമാക്കാരുടെ ഇഷ്ടലൊക്കേഷൻ കൂടിയാണ് അരക്കുവാലി. ഹാപ്പി ഡെയ്സ്, കഥ, ഡാര്‍ലിംഗ് തുടങ്ങിയ തെലുങ്ക് സിനിമകളിലെ മനോഹരമായ ദൃശ്യങ്ങള്‍ നിങ്ങളുടെ മനസുകളില്‍ ഇപ്പോഴും മായാതെ പതിഞ്ഞു കിടക്കുന്നുണ്ടാവും. ആ അപൂര്‍വ്വ സുന്ദരമായ ദൃശ്യങ്ങളില്‍ പലതും ഈ അരക്കു താഴ്വരയില്‍ നിന്ന് ഒപ്പിയെടുത്തതാണ്.

Photo Courtesy: roadconnoisseur

അനന്തഗിരിയിലെ കാപ്പിത്തോട്ടങ്ങൾ

അനന്തഗിരിയിലെ കാപ്പിത്തോട്ടങ്ങൾ

സഞ്ചാരികള്‍ അരക്കു താഴ്വരയിലേക്ക് കാലെടുത്തു കുത്തുമ്പോള്‍ തന്നെ കാപ്പിയുടെ മണം പരക്കുകയായി. ഇവിടെ എത്തിയാല്‍ ആദ്യം കാണേണ്ടത് അനന്തഗിരി കുന്നുകളിലെ ഈ കാപ്പി തോട്ടങ്ങള്‍ തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. മൈലുകളോളം വ്യാപിച്ചു പരന്നു കിടക്കുന്ന ഈ തോട്ടങ്ങള്‍ പ്രകൃതിയുടെ മനോഹര കാഴ്ചയാണ്. ലോക പ്രശസ്തമായ അരക്കു എമറാൾഡിനെക്കുറിച്ച് അറിയാം

Photo Courtesy: Amartyabag

ട്രെയിൻ യാത്ര

ട്രെയിൻ യാത്ര

അരക്കു റെയിൽവെ സ്റ്റേഷനാണ് അരക്കുവാലിക്ക് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. വിശാഖപട്ടണത്ത് നിന്ന് അരക്കുവിലേക്ക് ട്രെയിൻ സർവീസുകൾ ഉണ്ട്. അരക്കുവാലിയുടെ സുന്ദരമായ കാഴ്ചകൾ കണ്ട് ഇവിടെയ്ക്ക് യാത്ര ചെയ്യുന്നത്, അവിസ്മരണീയമായ ഒരു യാത്ര അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ട്രെയിൻ സമയവും വിവരങ്ങളും അറിയാം

Photo Courtesy: Sunny8143536003

പദ്മപുരം ഗാർഡൻ

പദ്മപുരം ഗാർഡൻ

പൂര്‍വ ഘട്ടത്തിന്റെ തന്നെ ഭാഗമായ പദ്മപുരം ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ അരക്കു റോഡിനു സമീപം സ്ഥിതി ചെയ്യുന്നു. ഇതിന്റെ നിര്‍മ്മാണത്തിന് പിന്നിലെ രസകരമായ കഥ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. സഞ്ചാരികളില്‍ ആവേശമുണര്‍ത്താന്‍ പാകത്തില്‍ ഇവിടെയൊരു ടോയ് ട്രെയിന്‍ ഓടുന്നുണ്ട്. കുട്ടികളോടൊപ്പം മുതിര്‍ന്നവര്‍ക്കും രസകരമായ അനുഭവമാണ് ഈ ട്രെയിനിലെ ഉല്ലാസയാത്ര പകര്‍ന്നു നല്‍കുന്നത്.
Photo Courtesy: Bhaskaranaidu

ട്രൈബൽ മ്യൂസിയം

ട്രൈബൽ മ്യൂസിയം

അരക്കു പ്രദേശത്തിന് ചുറ്റും വസിക്കുന്ന ഗോത്രവര്‍ഗക്കാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഈ മ്യൂസിയത്തിലെ വിവിധ കാഴ്ചകള്‍. ഈ ഗോത്ര വിഭാഗത്തിന്റെ ജീവിത രീതിയേയും സംസ്കാരത്തേയും കുറിച്ചുള്ള അറിവ് പുറം ലോകത്തിനു പകര്‍ന്നു നല്‍കുക എന്നൊരു ഉദ്ദേശം കൂടി ഈ മ്യൂസിയത്തിന് പിന്നിലുണ്ട്. പ്രകൃതിയുമായി പൊരുത്തപ്പെട്ടു ജീവിക്കുന്ന ഇവരുടെ നിത്യ ജീവിതത്തിലെ വിവിധ കാഴ്ചകളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ള കളിമണ്‍ ശില്‍പങ്ങളില്‍ പ്രതിഫലിക്കുന്നത്. കൂടുതൽ വായിക്കാം Photo Courtesy: thotfulspot

ട്രൈബൽ ഡാൻസ്

ട്രൈബൽ ഡാൻസ്

അരക്കുവാലിയുടെ പരിസരങ്ങളിൽ കാണപ്പെടുന്ന ആദിവാസി സമൂഹങ്ങളിലെ സ്ത്രീകൾ നടത്തിവരുന്ന പരമ്പരാഗത നൃത്തം. വായ്പ്പാട്ടിന്റെ അകമ്പടിയോടെയാണ് ഇവർ ചുവടു വയ്ക്കുന്നത്.

Photo Courtesy: Rajib Ghosh

സംഗീത ഉപകരണങ്ങൾ

സംഗീത ഉപകരണങ്ങൾ

അരക്കുവാലിയിലെ ട്രൈബൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പരമ്പരാഗത സംഗീത ഉപകരണങ്ങൾ.
Photo Courtesy: Bhaskaranaidu

ടൈഡ

ടൈഡ

പൂര്‍വ ഘട്ടത്തിലെ നിബിഡ വനങ്ങള്‍ക്കു നടുവിലെന്നോണം സ്ഥിതി ചെയ്യുന്ന മനോഹരമായ കൊച്ചു ഗ്രാമമാണ് ടൈഡ. വിശാഖ പട്ടണത് നിന്നും 75 കിലോമീറ്റര്‍ അകലെയായി ടൈഡ സ്ഥിതി ചെയ്യുന്നു. കാപ്പി തോട്ടങ്ങള്‍ക്കും പച്ച വിരിച്ച വനങ്ങള്‍ക്കും മധ്യത്തിലായി പ്രകൃതി ഭംഗി തുളുമ്പുന്ന കാഴ്ച്ചകളൊരുക്കി ഈ ഗ്രാമം സഞ്ചാരികളെ വരവേല്‍ക്കുന്നു.നഗരത്തിലെ തിരക്കില്‍ നിന്നും ടെന്‍ഷനില്‍ നിന്നുമൊക്കെ അകന്നു മാറി സ്വസ്ഥമായി വിഹരിക്കാന്‍ ധാരാളം യാത്രികര്‍ ഇവിടെ എത്താറുണ്ട്.
കൂടുതൽ വായിക്കാം

Photo Courtesy: Viswa Chandra

ബോറ റെയിൽ‌വെ സ്റ്റേഷൻ

ബോറ റെയിൽ‌വെ സ്റ്റേഷൻ

വിശാഖപ്പട്ടണത്തിൽ നിന്ന് ട്രെയിനിൽ യാത്ര ചെയുമ്പോൾ അരക്കു റെയിൽവെസ്റ്റേഷനിലേക്ക് യാത്ര ചെയ്യുമ്പോൾ അരക്കു എത്തുന്നതിനു മുൻപായാണ് ബോറ റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇറങ്ങിയാൽ ബോറ ഗുഹകളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.

Photo Courtesy: roadconnoisseur

ഗോസ്താനി നദി

ഗോസ്താനി നദി

ബോറഗുഹയുടെ സമീപത്ത് നിന്ന് പകർത്തിയ ഗോസ്താനി നദിയുടെ ദൃശ്യം. അരക്കു താഴ്വരയിലൂടെയാണ് സുന്ദരമായ ഈ നദി ഒഴുകുന്നത്.

Photo Courtesy: Adityamadhav83

മരപ്പാവകൾ

മരപ്പാവകൾ

അരക്കുവാലി സഞ്ചരിക്കുന്നവർക്ക് ഇത്തരത്തിൽ സുന്ദരമായ മരപ്പാവകളെ വാങ്ങാൻ കിട്ടും. മരപ്പാവകൾ നിർമ്മിച്ച് വിൽക്കുന്ന ചിലഷോപ്പുകൾ അരക്കുവാലിയിൽ കാണാനാവും.
Photo Courtesy: Bhaskaranaidu

മൺപാത്രങ്ങൾ

മൺപാത്രങ്ങൾ

മൺപാത്ര നിർമ്മാണത്തിന് പേരുകേട്ട സ്ഥലമാണ് അരക്കുവാലി. ഇവിടെ നിർമ്മിച്ച മൺപാത്രങ്ങൾ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്ന കച്ചവടക്കാർ.
Photo Courtesy: Bhaskaranaidu

റെയിൽപാത

റെയിൽപാത

വിശാഖപട്ടണത്തിൽ നിന്ന് അരക്കുവിലേക്ക് നീളുന്ന റെയിൽപാത.
Photo Courtesy: Adityamadhav83

റോഡ്

റോഡ്

അരക്കുവാലിയിലേക്കുള്ള റോഡ്.

Photo Courtesy: Amartyabag

നെൽപ്പാടങ്ങൾ

നെൽപ്പാടങ്ങൾ

അരക്കുവാലിയിലെ നെൽപ്പാടങ്ങൾ.

Photo Courtesy:Raj

മനോഹാരിത

മനോഹാരിത

അരക്കുവാലിയുടെ മനോഹാരിത

Photo Courtesy: Ankitha veerepalli

ആദിവാസികൾ

ആദിവാസികൾ

അരക്കുവാലിയിൽ താമസിക്കുന്ന ആദിവാസി സ്ത്രീകൾ

Photo Courtesy: roadconnoisseur

കൂടുതൽ

കൂടുതൽ

അരക്കുവാലിയെക്കുറിച്ച് കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Photo Courtesy:Raj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X