Search
  • Follow NativePlanet
Share
» »തേള്‍ രൂപ‌ത്തിലുള്ള കൊട്ടാരം, ഏറ്റവും വലിയ തീന്‍മേശ!

തേള്‍ രൂപ‌ത്തിലുള്ള കൊട്ടാരം, ഏറ്റവും വലിയ തീന്‍മേശ!

By Maneesh

ഇന്ത്യയില്‍ തേള്‍ ആകൃതിയില്‍ എതെങ്കിലും കൊട്ടാരം ഉള്ളാതായി അറിവുണ്ടോ? അറിവുണ്ടെങ്കിലും ഇല്ലെങ്കിലും അത്തരത്തില്‍ ഒരു കൊട്ടാരമുണ്ട്. പക്ഷെ കൊട്ടാരത്തിന്റെ തേള്‍ രൂപം കാണണമെങ്കില്‍ ആകാശത്തില്‍ നിന്ന് നോക്കണം. ഹൈദരബാദി‌ലെ ഫലക്‌നമ എന്ന കൊട്ടാരത്തേക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

2010 മുത‌ല്‍ താജ് ഗ്രൂപ്പിന്റെ ഹോട്ടലായി പ്രവര്‍ത്തിക്കുന്ന ഈ കൊട്ടാരത്തേക്കുറിച്ച് പറയാന്‍ ഇനിയുമുണ്ട് ഏറെ വിശേഷങ്ങള്‍.

ഹൈദരബാദിനേക്കുറിച്ച് വിശദമായി വായിക്കാം

ഹൈദരബാദി‌ലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാംഹൈദരബാദി‌ലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

01. ലോകത്തിലെ ഏറ്റവും നീളമുള്ള തീന്‍മേശ

01. ലോകത്തിലെ ഏറ്റവും നീളമുള്ള തീന്‍മേശ

ഫലക്‌നമയുടെ തീന്മേശ ഏറെ പ്രശസ്തമാണ്. ലോകത്തിലെ തന്നെ ഏറ്റവും നീളമുള്ള തീന്‍മേശയ്ക്കു ചുറ്റുമായി 100 പേര്‍ക്ക് ഇരിക്കാം 108 അടിയാണ് ഇതിന്റെ നീളം
Photo Courtesy: Bernard Gagnon

02. ഹൈദരബാദില്‍ ആദ്യമായി വൈദ്യുതീകരിച്ച സ്ഥലം

02. ഹൈദരബാദില്‍ ആദ്യമായി വൈദ്യുതീകരിച്ച സ്ഥലം

1884ല്‍ ഈ ഈ കൊട്ടാരത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമ്പോള്‍ വൈദ്യതി എത്തിതുടങ്ങിയിട്ടേയുള്ളു. ഹൈദരബാദി ആദ്യമായി വൈദ്യൂതികരിച്ച കെട്ടിടങ്ങളില്‍ ഒന്നാണ് ഈ കൊട്ടാരം.
Photo Courtesy: Mohan.mssg

03. ഹൈദരബാദിന്റെ നഗരകാഴ്ച

03. ഹൈദരബാദിന്റെ നഗരകാഴ്ച

ഈ കൊട്ടാരത്തിന്റെ മട്ടു‌പ്പാവില്‍ ഇരുന്നാല്‍ ഹൈദരബാദിന്റെ നഗരക്കാഴ്ചകള്‍ കാണാന്‍ കഴിയും.
Photo Courtesy: Bernard Gagnon

04. തേളിന്റെ ആകൃതി

04. തേളിന്റെ ആകൃതി

തേളിന്റെ ആകൃതിയിലാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ആകാശകാഴ്ചയില്‍ തേളിന് സമാനമായാണ് കൊട്ടാരം കാണപ്പെടുന്നത്. നീളമുള്ള രണ്ട് കൊമ്പുകള്‍ക്ക് സമാനമായി കെട്ടിടം വടക്ക് ഭാഗത്തേക്ക് നീട്ടിയാണ് നിര്‍മിച്ചിരിക്കുന്നത്. മധ്യഭാഗത്താണ് അടുക്കളയടക്കം പ്രധാന മുറികള്‍. സ്ത്രീകളുടെ താമസസ്ഥലങ്ങള്‍ കെട്ടിടത്തിന്റെ തെക്കുഭാഗത്തുമാണ് സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Joe Lachoff

05. ലൈബ്രറിയേക്കുറിച്ച്

05. ലൈബ്രറിയേക്കുറിച്ച്

കൊട്ടാരത്തിന്റെ ഭാഗമായ ലൈബ്രറിയില്‍ വിശിഷ്ടവും അപൂര്‍വവുമായി നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്.
Photo Courtesy: Bernard Gagnon

06. ആകാശത്തിന്റെ കണ്ണാടി

06. ആകാശത്തിന്റെ കണ്ണാടി

‘ആകാശത്തിന്റെ കണ്ണാടി' എന്നാണ് ഫലക് നാമ എന്ന ഉറുദു വാക്കിന്റെ അര്‍ഥം. 1884ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഹൈദരാബാദിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് വികാറുല്‍ ഉംറക്ക് വേണ്ടി നിര്‍മിച്ച കൊട്ടാരം പിന്നീട് നൈസാമിന് കൈമാറുകയായിരുന്നു.
Photo Courtesy: Bernard Gagnon

07. ഇംഗ്ലീഷ്, ഇറ്റാലിയന്‍ ശൈലി

07. ഇംഗ്ലീഷ്, ഇറ്റാലിയന്‍ ശൈലി

ചാര്‍മിനാറില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത് ഇംഗ്ളീഷുകാരനാണ്. 14,15 നൂറ്റാണ്ടിലെ ഇംഗ്ളീഷ് കെട്ടിടങ്ങളുടെയും ഇറ്റാലിയന്‍ വാസ്തുശില്‍പ്പകലയുടെയും സമ്മിശ്ര കാഴ്ചയാണ് കൊട്ടാരം.

Photo Courtesy: Bernard Gagnon

08. പത്ത് വര്‍ഷത്തെ പുനരുദ്ധാരണം

08. പത്ത് വര്‍ഷത്തെ പുനരുദ്ധാരണം

2000ലാണ് ഈ കൊട്ടാരം താജ് ഗ്രൂപ്പ് ഏറ്റെടുത്തത്. പത്ത് വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് ശേഷം 2010ല്‍ കൊട്ടാരം ഹോട്ടാലായി രൂപാന്തരപ്പെടുത്തി.
Photo Courtesy: Bernard Gagnon

09. എത്തിച്ചേരാന്‍

09. എത്തിച്ചേരാന്‍

ഹൈദരബാദ് നഗരത്തിന്റെ ഹൃദയഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരത്തില്‍ എത്തിച്ചേരാന്‍ അധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല. വിശദമാ‌യി

Photo Courtesy: Joe Lachoff
10. സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ള്‍

10. സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങ‌ള്‍

ഫ‌ലക്നാമയുടെ സമീപത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ‌പരിചയപ്പെടാം

Photo Courtesy: Rachna 13
Read more about: hyderabad palace hotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X