Search
  • Follow NativePlanet
Share
» »തീര്‍ത്ഥഹള്ളിയി‌ല്‍ നിന്ന് കുണ്ടാദ്രിയിലേക്ക്

തീര്‍ത്ഥഹള്ളിയി‌ല്‍ നിന്ന് കുണ്ടാദ്രിയിലേക്ക്

By Maneesh

തീര്‍ത്ഥഹള്ളിയില്‍ നിന്ന് അഗുംബേയിലേക്ക് വരുമ്പോള്‍, അഗുംബേ ടൗണ്‍ എത്തുന്നതിന് മുന്‍പായി ഗുഡ്ഡേകെരെ എ‌ന്ന ഒരു സ്ഥലമുണ്ട് അവിടെ നിന്ന് വലത്തോട്ട് ഒരു റോഡ് കാണാം. അഗുംബെ സന്ദര്‍ശിക്കുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും സന്ദര്‍ശിക്കാരുള്ള കുണ്ടാദ്രി എന്ന സുന്ദരമായ മലമേടിലേക്കുള്ള വഴിയാണ് അത്. ആ റോഡിലൂടെ 8 കിലോമീറ്റര്‍ യാത്ര ചെയ്യണം കുണ്ടാദ്രിയില്‍ എത്തിച്ചേരാന്‍.

കുണ്ടാദ്രിയേക്കുറിച്ച്

ഷിമോഗ ജില്ലയി‌ലെ തീര്‍ത്ഥഹള്ളി താലുക്കി‌ല്‍ സമുദ്രനിരപ്പില്‍ നി‌ന്ന് 3200 അടി ഉയരത്തിലായാണ് കുണ്ടാദ്രി സ്ഥിതി ചെയ്യുന്നത്. കുണ്ടാദ്രിമലയിലെ കൂറ്റന്‍പാറയും പാറയുടെ മുകളില്‍ പണികഴിപ്പിച്ച ജൈന ക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

കുണ്ടാദ്രിയിലേക്ക് യാത്ര പോകാം

Photo Courtesy: Manjeshpv

കടുത്തവേനലിലും പച്ചപ്പ് നിറഞ്ഞ വനത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ സ്ഥല ജൈന മതക്കാരുടെ തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ട്രെക്ക് ചെയ്യാനും റോക്ക് ക്ലൈംബ് ചെയ്യാനും ആഗ്രഹിക്കുന്നവര്‍ പറ്റിയ സ്ഥലമാണ് ഇത്.

കുണ്ടകുണ്ടാചാര്യ

ജൈന സന്യാസ ശ്രേഷ്ഠനായ കുണ്ടകുണ്ടാചാര്യനില്‍ നിന്നാണ് കുണ്ടാദ്രിക്ക് ആ പേര് ലഭിച്ചത്. കുണ്ടകുണ്ടാചാര്യ ഈ മലമുകളില്‍ വര്‍ഷങ്ങളോളം കഠിന തപസ് അനുഷ്ഠിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്.

ജൈന ക്ഷേത്രം

പതിനേഴാം നൂറ്റാണ്ടിലാണ് ഇവിടുത്തെ ജൈന ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. മക‌ര സംക്രാന്തി നാളില്‍ ഇവിടെ ധാരാളം തീര്‍ത്ഥാടകര്‍ എത്തിച്ചേരാറുണ്ട്.

കുണ്ടാദ്രിയിലേക്ക് യാത്ര പോകാം

Photo Courtesy: Manjeshpv

ട്രെക്കിംഗ്

ഇതൊരു തീര്‍ത്ഥാടന കേന്ദ്രമായതിനാല്‍ ക്ഷേത്രത്തിന് കുറച്ച് താഴെവരെ വാഹനങ്ങള്‍ക്ക് കയറിവരാന്‍ പറ്റിയ ടാര്‍ റോഡുണ്ട്. എന്നാല്‍ ട്രെക്കിംഗില്‍ താല്‍പ്പ‌ര്യമുള്ളവര്‍ക്ക് വന‌ത്തിലള്ളിലൂടെ ഒരു ട്രെക്കിംഗ് ട്രെയിലുണ്ട്. കുത്തനെയുള്ള കയറ്റവും മറ്റും ട്രെക്കിംഗിലെ തുടക്കാക്കാരെ ബുദ്ധിമുട്ടിക്കാറുണ്ട്. എന്നാലും കുണ്ടാദ്രിയിലേക്കുള്ള ട്രെക്കിംഗ് മികച്ച അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നല്‍കുക.

വ്യൂ പോയിന്റ്

കുണ്ടാദ്രിയിലെ വ്യൂ പോയിന്റില്‍ നിന്നുള്ള താഴ്വരയിലെ കാഴ്ചകള്‍ അതീവ സുന്ദരമാണ്. വരാഹി ഡാമിന്റെ വൃഷ്ടി പ്രദേശത്തിന്റെ കാഴ്ചയും ഇവിടെ നിന്ന് കാണാവുന്നതാണ്.

ഉദയവും അസ്തമയവും

കുണ്ടാദ്രി മലമുകളില്‍ നിന്നുള്ള ഉദയാസ്തമയ കാഴ്ചകള്‍ അവിസ്മരണീയമാണ്. കോടമഞ്ഞ് മൂടികിടക്കാറുള്ളതിനാല്‍ അപൂര്‍വമായി മാത്രമെ സുന്ദരമായ ഈ കാഴ്ചകള്‍ കാണാന്‍ കഴിയു.

കുണ്ടാദ്രിയിലേക്ക് യാത്ര പോകാം

Photo Courtesy: Manjeshpv

താമര പൊയ്ക

കുണ്ടാദ്രിയിലെ ജൈന ക്ഷേത്രത്തിന് സമീപത്തായി രണ്ട് താമര പൊയ്കകള്‍ കാണാം. വര്‍ഷത്തില്‍ എല്ലാ സമയവും ഇവിടെ താമര വിരിഞ്ഞ് നില്‍ക്കും.

തീര്‍ത്ഥഹള്ളിയേക്കുറിച്ച്

തീര്‍‌‌ത്ഥഹളിക്ക് സമീപത്തായി നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വേറെയുമുണ്ട്. തീര്‍ത്ഥഹള്ളി യാത്രയില്‍ നിങ്ങള്‍ക്ക് അഗുംബെ, ഷിമോഗ, ഉഡുപ്പി, കവലെദുര്‍ഗ, തുടങ്ങി വേറേയും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം.

കുണ്ടാദ്രിയിലേക്ക് യാത്ര പോകാം

Photo Courtesy: Manjeshpv

പരശുരാമനും മഴുവും

പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടായ കഥയുമായി കൂട്ടിവായിക്കാവുന്ന ഐതീഹ്യമാണ് തീര്‍ത്ഥഹള്ളിക്കുള്ളത്. തീര്‍ത്ഥഹള്ളിയിലെ ‌തുംഗ നദിയില്‍ നിന്നാണത്ര പരശുരാമന്‍ തന്റെ മഴു കഴുകിയത്. അതോടെ ഈ സ്ഥലം രാമ തീര്‍ത്ഥ എന്ന് അറിയപ്പെട്ട് തുടങ്ങി. രാമ തീര്‍ത്ഥയാണ് പിന്നീട് തീര്‍ത്ഥഹള്ളിയായി മാറിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X