Search
  • Follow NativePlanet
Share
» »അമ്പലമില്ലാത്ത ഓച്ചിറയിലെ ഓംകാരമൂര്‍ത്തി

അമ്പലമില്ലാത്ത ഓച്ചിറയിലെ ഓംകാരമൂര്‍ത്തി

By Maneesh

വളരെ വ്യത്യസ്തമായ ആചാര അനുഷ്ടനാങ്ങള്‍ ഉള്ള ക്ഷേത്രങ്ങളില്‍ ഒന്നാണ് ഓച്ചിറയിലെ പരബ്രഹ്മക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ടയായ ഓംകാര മൂര്‍ത്തിയെ ക്ഷേത്രത്തില്‍ അല്ല പ്രതിഷ്ടിച്ചിരിക്കുന്നത് എന്നതാണ് പ്രധാന കൗതുകം. 'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും ഓംകാരമൂര്‍ത്തി ഓച്ചിറയില്‍' എന്ന് തുടങ്ങുന്ന സിനിമാഗാനത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതല്‍
36ഏക്കറില്‍ രണ്ട് ആല്‍ത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കല്‍പം.

ഇരുപത്തിയെട്ടാം ഓണം

കന്നിമാസത്തിലെ തിരുവോണം നാളില്‍ കന്നുകാലികള്‍ക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണം ഇവിടെ പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ദിവസം നടക്കുന്നതിനാലാണ് ഈ ആഘോഷത്തിന് ആ പേരു ലഭിച്ചത്. കാളക്കെട്ട് എന്നും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്.

വേലുതമ്പിദളവ

വേലുത്തമ്പിദളവ പണികഴിപ്പിച്ച ആല്‍ത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കല്‍പം. കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി എന്നാല്‍ ദേവ പ്രശ്‌നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവന് ഇഷ്ടമല്ലെന്ന് മനസിലായതിനാല്‍ ആല്‍ത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രം.

കൊല്ലം ജില്ലയില്‍ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയില്‍ കായംകുളത്തിന് അടുത്തായാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേശീയപാത 47ല്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാന്‍ ഏറെ പ്രയാസമില്ല.

ഓച്ചിറ ക്ഷേത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം

ആൽത്തറയിലെ പരബ്രഹ്മം

ആൽത്തറയിലെ പരബ്രഹ്മം

കേരളത്തിലെ മറ്റ്‌ ക്ഷേത്രങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ടു നില്‍ക്കുന്നതാണ് ഓച്ചിറ പരബ്രഹ്മക്ഷേത്രം. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുകയാണ് ഓച്ചിറയില്‍ ഓംകാരമൂര്‍ത്തിയായ പരബ്രഹ്മം. എന്നാല്‍ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.
Photo Courtesy: Neon at ml.wikipedia

വൃശ്ചികോത്സവം

വൃശ്ചികോത്സവം

പന്ത്രണ്ട് വിളക്ക് മഹോത്സവം എന്ന വൃശ്ചികോത്സവം ഇവിടുത്തെ പ്രസിദ്ധമായ ഉത്സവങ്ങളിൽ ഒന്നാണ്. വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജന ഇരിക്കുക എന്തുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.
Photo Courtesy: Neon at ml.wikipedia

ഓച്ചിറയ്ക്ക് പിന്നിൽ

ഓച്ചിറയ്ക്ക് പിന്നിൽ

ഓയ്മന്‍ ചിറ ഓച്ചിറ ആയി എന്നാണ് സ്ഥല നാമ സങ്കല്പം. ഓം ചിറ ഓച്ചിറയായി എന്നാണ് പ്രബലമായ മറ്റൊരു വിശ്വാസം. ക്ഷേത്രപ്രവേശന വിളംബരത്തിനു മുന്‍പുതന്നെ ഇവിടെ എല്ലാ ഹിന്ദുക്കള്‍ക്കും ഒരു പോലെ ആരാധനാ സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

Photo Courtesy: Fotokannan

ഓച്ചിറക്കളി

ഓച്ചിറക്കളി

മിഥുന മാസത്തിലാണ് ഓച്ചിറക്കളി അരങ്ങേറാറുള്ളത്. രണ്ട്‌ നൂറ്റാണ്ട്‌ മുമ്പ്‌ കായംകുളം രാജാവും വേണാട്‌ രാജാവും തമ്മില്‍ യുദ്ധങ്ങള്‍ നടന്ത് ഓച്ചിറ പടനിലത്തായിരുന്നു. ഈ യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്താനായാണ് മിഥുനം ഒന്ന്‌, രണ്ട്‌ തീയതികളില്‍
ഓച്ചിറക്കളി നടത്തുന്നത്.
Photo Courtesy: Fotokannan

ഓച്ചിറക്കാളകൾ

ഓച്ചിറക്കാളകൾ

ഓച്ചിറ പരബ്രഹ്മസന്നിധിയിൽ നേർച്ചയായി ഉഴിഞ്ഞുവിടുന്ന കാളകളാണ് ഓച്ചിറക്കാളകൾ

Photo Courtesy: Neon at ml.wikipedia

ബുദ്ധമതം

ബുദ്ധമതം

ഓച്ചിറ ബുദ്ധവിഹാരകേന്ദ്രമായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്‌. ബുദ്ധമതത്തിൽ വിഗ്രഹാരാധന ഇല്ലാത്തതിനാൽ ആല്‍മരത്തിന്‌ പ്രസക്‌തിയുണ്ടായി. ആല്‍മരച്ചുവട്ടില്‍ പരബ്രഹ്മ ആരാധന നടത്തുന്നത് ഓച്ചിറ ബുദ്ധവിഹാരമായിരുന്നു എന്നതിനു
തെളിവാണെന്നാണ് ചിലരുടെ അവകാശവാദം.

Photo Courtesy: Neon at ml.wikipedia

പ്രസാദത്തിലുമുണ്ട് പ്രത്യേകത

പ്രസാദത്തിലുമുണ്ട് പ്രത്യേകത

ഓച്ചിറ ക്ഷേത്രത്തിൽ നിന്ന് വിതരണം ചെയ്യുന്ന പ്രസാദത്തിനും ഏറേ പ്രത്യേകത ഉണ്ട്. മണ്ണാണ് ഇവിടെ പ്രസാദമായി നൽകുന്നത്. കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും മണ്ണ് പ്രസാദമായി നൽകാറില്ലാ.
Photo Courtesy: Kiran Gopi at ml.wikipedia

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X