Search
  • Follow NativePlanet
Share
» »കൈലാസത്തോടൊപ്പം ഭൂമിയെ ബാലൻസ് ചെയ്തു നിർത്തുന്ന വെള്ളച്ചാട്ടം

കൈലാസത്തോടൊപ്പം ഭൂമിയെ ബാലൻസ് ചെയ്തു നിർത്തുന്ന വെള്ളച്ചാട്ടം

കൈലാസത്തോടൊപ്പം ഭൂമിയെ ബാലൻസ് ചെയ്തു നിർത്തുന്ന വെള്ളച്ചാട്ടം എന്നാണ് സുരുളി വെള്ളച്ചാട്ടം അറിയപ്പെടുന്നത്.

By Elizabath Joseph

സുരുളി വെള്ളച്ചാട്ടം...വിശ്വസിക്കാനാവാത്ത കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഇത്രയധികം പ്രശസ്തമായ മറ്റൊരു വെള്ളച്ചാട്ടം കാണില്ല. എത്രയൊക്കെ പറഞ്ഞാലും നമ്മുടെ അതിരപ്പള്ളിയോളമോ തൊമ്മൻകുത്തിനോടോ ഒപ്പം എത്തില്ലെങ്കിലും തമിഴ്നാട്ടുകാർക്ക്, പ്രത്യേകിച്ച് കമ്പം, തേനി ഭാഗങ്ങളിലുള്ളവർക്ക് സുരുളി വെള്ളച്ചാട്ടം അവരുടെ അതിരപ്പള്ളി തന്നെയാണ്.
വർഷം മുഴുവനും സഞ്ചാരികൾ തേടി എത്തുന്ന സുരുളി വെള്ളച്ചാട്ടത്തിന് കഥകൾ ഒരുപാട് പറയുവാനുണ്ട്.

എവിടെയാണിത് ?

എവിടെയാണിത് ?

തമിഴ്നാട്ടിലെ ഏറ്റവും പ്രശസ്തമായ വെള്ളച്ചട്ടങ്ങളിലൊന്നായ സുരുളി വെള്ളച്ചാട്ടം തേനിയിൽ നിന്നും 56 കിലോമീറ്ററും കമ്പത്തു നിന്നും പത്തു കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു തട്ടുകളിലായി ഒഴുകി ഇറങ്ങി എത്തുന്ന ഈ വെള്ളച്ചാട്ടം മേഘമല മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയിൽ നിന്നാണ് തുടങ്ങുന്നത്.

ഭൂമിയെ ബാലൻസ് ചെയ്യുന്ന ഇടം

ഭൂമിയെ ബാലൻസ് ചെയ്യുന്ന ഇടം

കെട്ടുകഥയാണോ എന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ഐതിഹ്യങ്ങൾ നിറ‍ഞ്ഞ ഇടമാണ് സുരുളി വെള്ളച്ചാട്ടവും അതിനെ ചേർന്നു നിൽക്കുന്ന പൊതിഗൈ മലനിരകളും. ഹിന്ദു വിശ്വാസമനുസരിച്ച് കൈലാസത്തോളം തന്നെ പ്രാധാന്യമുള്ള മലനിരകളാണിത്. വടക്കിന്റെ ഹിമാലയം എന്നറിയപ്പെടുന്ന ഇവിടം ഒരു തീർഥാടന കേന്ദ്രം കൂടിയാണ്. ഏറെ വിശുദ്ധമായി കണക്കാക്കുന്ന പൊതിഗൈ മലനിരകളെക്കുറിച്ച് പ്രശസ്തമായ ഒരു കഥയുണ്ട്.

PC: Kalidasan K

ശിവന്റെയും പാർവ്വതിയുടെയും വിവാഹം

ശിവന്റെയും പാർവ്വതിയുടെയും വിവാഹം

ശിവന്റെയും പാർവ്വതിയുടെയും വിവാഹം കൈലാസത്തിൽ നടക്കുമ്പോൾ ദേവാദിദേവൻമാരും മഹർഷികളും പുണ്യ ജനങ്ങളും എല്ലാം അത് നേരിൽ കാണാനായി കൈലാസഭാഗത്തേയ്കക് പോയത്രം. ഇത്രയധികം ആളുകളുടെ ഭാരം താങ്ങാനാവാതെ ഭൂമി ഒരുവശത്തേയ്ക്ക് ചെരിഞ്ഞു. അതുകൊണ്ട് തെക്കേ ഇന്ത്യയിലേക്ക് യാത്ര ചെയ്ത് ഭൂമിയെ ബാലൻസാ ചെയ്യാനായി ശിവൻ അഗസ്യ് മുനിയെ പറഞ്ഞയച്ചു. പൊതിഗൈ മലയിലെത്തി അവിടെ നിന്നാണ് അദ്ദേഹം ഭൂമിയെ ബാലൻസ് ചെയ്തത് എന്നാണ് വിശ്വാസം. പൊതിഗൈ മലയിലെ തിരു കല്യാണ തീർഥത്തിനടുത്തുള്ള ശിവലിംഗത്തിൽ നിന്നും മുനിക്ക് അവരുടെ വിവാഹം നടക്കുന്നത് കാണാൻ സാധിച്ചു എന്നും പറയപ്പെടുന്നു. ഈ പൊതിഗൈ മലനിരകളാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ ഉത്ഭവ കേന്ദ്രം

PC:StormChase

 തമിഴ്നാടിന്റെ അതിരപ്പള്ളി

തമിഴ്നാടിന്റെ അതിരപ്പള്ളി

തേനി ജില്ലയിലെ മാത്രമല്ല, തമിഴ്നാട്ടിലെ തന്നെ ഏറ്റവും പ്രശസ്തമായ വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ് സുരുളി വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ അതിരപ്പള്ളി എന്നാണ് ഇവിടം അറിയപ്പെടുന്നത്. തെക്കു പടിഞ്ഞാറൻ കാലവർഷത്തിന്റെ സമയത്ത് ഇവിടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ ആയിരക്കണക്കിന് ആളുകളാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്നത്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്നത്. മഴക്കാല വിനോദത്തിന് പ്രാധാന്യം നല്കുന്നതിനാലാണ് ഈ സമയം സഞ്ചാരികളുടെ പ്രിയപ്പെട്ട സമയമായി മാറിയത്.

PC:Mprabaharan

തമിഴ്നാട് സമ്മർ ഫെസ്റ്റിവൽ

തമിഴ്നാട് സമ്മർ ഫെസ്റ്റിവൽ

തമിഴ്നാട് ടൂറിസം വകുപ്പിന്റെ തമിഴ്നാട് സമ്മർ ഫെസ്റ്റിവൽ നടക്കുന്ന പ്രധാനപ്പെട്ട സ്ഥലം കൂടിയാണ് സുരുളി വെള്ളച്ചാട്ടം. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന വെള്ളച്ചാട്ടമായിതിനാൽ എന്നും ഇവിടെ സഞ്ചാരികളുടെ തിരക്ക് പ്രതീക്ഷിക്കാം.

PC:MeeraSrini

വെള്ളച്ചാട്ടം-കുളം-വെള്ളച്ചാട്ടം

വെള്ളച്ചാട്ടം-കുളം-വെള്ളച്ചാട്ടം

മേഘമലൈ മലനിരകളിൽ നിന്നും കാട്ടു സസ്യങ്ങളെ തഴുകി എത്തുന്ന വെള്ളച്ചാട്ടം വളരെ മനോഹരമായ രീതിയിലാണ് കാണുവാൻ സാധിക്കുക. രണ്ടു തട്ടുകളായാണ് ഇത് പതിക്കുന്നത്. ആദ്യം 150 അടി ഉയരത്തിൽ നിന്നും പതിക്കുന്ന വെള്ളം പാറകൾക്കിടയിൽ ഒരു ചെറിയ കുളമായി രൂപപ്പെടുന്നു. പിന്നീട് അവിടെ നിന്നാണ് അടുത്തഘട്ടം വെള്ളച്ചാട്ടം പുറപ്പെടുന്നത്. ഇത് 40 അടി ഉയരത്തില്‍ നിന്നാണ് പതിക്കുന്നത്. കുറച്ച് സാഹസികത കൂടെയുണ്ടെങ്കിൽ ധൈര്യമായി വെള്ളച്ചാട്ടത്തിന്റെ ആദ്യ തട്ടിലേക്ക് കയറാം. അതീവ ശ്രദ്ധയോടെ മാത്രം കയറിയാലേ ജീവനോടെ തിരിച്ചിറങ്ങാൻ സാധിക്കൂ. വഴുവഴുക്കലുള്ള പാറയിലെങ്ങാനും വീണാൽ പിന്നെ പൊടി പോലും ബാക്കി കിട്ടില്ല. അതുകൊണ്ട് താഴെ നിന്ന് കുളിക്കുന്നതു തന്നെയായിരിക്കും ഉചിതമായ തീരുമാനം.

PC:Mprabaharan

ചിലപ്പതികാരത്തിലെ സുരുളി

ചിലപ്പതികാരത്തിലെ സുരുളി

തമിഴ്നാട്ടിലെ ഇതിഹാസ കാവ്യങ്ങളിലൊന്നായ ഇളങ്കോ അടികളുടെ ചിലപ്പതികാരത്തിലും സുരുളി നദിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സുരുളിയെക്കുറിച്ച് ഏറ്റവും മനോഹരമായി പറയുന്ന കാര്യമാണിത്. സുരുളി നദിയുടെ ഭംഗിയെക്കുറിച്ചാണ് ഇതിൽ വിശദീകരിക്കുന്നത്.

PC: Suniltg

18 ഗുഹകള്‍

18 ഗുഹകള്‍

സുരുളി വെള്ളച്ചാട്ടത്തിനു ചുറ്റുമായി പതിനെട്ടോളം ഗുഹകളുണ്ട് എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന്റെ എണ്ണത്തിന്റെ കാര്യത്തിൽ ഇപ്പോളും തർക്കം നിലനിൽക്കുന്നുണ്ട്. ഇതിൽ അഞ്ച് ഗുഹകൾ പതിനൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ റോക്ക് കട്ട് ആർകിടെക്ചറിന്റെ മാതൃകയായാണ് കണക്കാക്കുന്നത്. ഇതിലെ കൈലാസനാഥർ ഗുഹാ ക്ഷേത്രമാണ് കുറച്ചുകൂടി അറിയപ്പെടുന്ന ഒന്ന്. വെള്ളച്ചാട്ടത്തിൽ നിന്നും 800 മീറ്റർ ഉയരത്തിലാണ് ഈ ക്ഷേത്രമുള്ളത്.

തമിഴ്ഭാഷ പിറന്നയിടം

തമിഴ്ഭാഷ പിറന്നയിടം

തമിഴ് വ്യാകരണത്തിന്റെ ആദ്യ പാഠങ്ങൾ അകട്ടിയൻ എന്നറിയപ്പെട്ടിരുന്ന അഗസ്ത്യമുനി ചിട്ടപ്പെടുത്തിയത് പൊതിഗൈ മലനിരകളിലിരുന്നാണെന്നാണ് വിശ്വാസം. പിന്നീട് അദ്ദേഹത്തിന്റെ ഏതോ ശിഷ്യനാണ് തോൽക്കാപ്പിയം എന്ന ഗ്രന്ഥത്തിൽ തമിഴ് വ്യാകരണത്തെക്കുറിച്ച് വിവിരിച്ചെഴുതിയിരിക്കുന്നത് എന്നാണ് വിശ്വാസം. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളിലൊന്നായ പൊതിഗൈ മലനിരകൾ നമ്മുടെ അഗസ്ത്യാർ കൂടത്തിന്റെ ഒരു ഭാഗം തന്നെയാണ്.

PC:Rakesh


തെക്കെ ഇന്ത്യയുടെ ഹിമാലയം

തെക്കെ ഇന്ത്യയുടെ ഹിമാലയം

കൈലാസ വർവ്വത നിരകൾക്കും പൊതിഗൈ മലനിരകൾക്കും വിശ്വാസികൾക്കിടയിൽ വലിയ പ്രാധാന്യമാണുള്ളത്. അഗസ്ത്യ മുനി ഇവിടം സന്ദർശിച്ചിരുന്നു എന്ന കാരണത്താൽ ഹിമാലയത്തിൽ നിന്നു പോലും ഇവിടെ സന്യാസികളും തീർഥാടകരും എത്താറുണ്ടത്രെ. പ്രത്യേകിച്ചും പൗർണ്ണമി ദിവസങ്ങളിലാണ് ഇവിടെ തിരക്ക് അനുഭവപ്പെടുന്നത്. രൂപത്തിന്റെ കാര്യത്തിൽ മാത്രമല്ല, വിശ്വാസ സംബന്ധമായ ബന്ധങ്ങളുടെ കാര്യത്തിലും കൈലാസ പർവ്വതത്തിനും പൊതിഗൈ മലനിരകൾക്കും വലിയ സാമ്യമുണ്ട്.

PC:Infocaster

രോഗങ്ങളെ ശമിപ്പിക്കുന്ന ഇടം

രോഗങ്ങളെ ശമിപ്പിക്കുന്ന ഇടം

കാട്ടിൽ നിന്നും ഒഴുകിയെത്തുന്നതിനാൽ ഇവിടുത്തെ ജലത്തിന് അസുഖങ്ങളെ ശമിപ്പിക്കുന്നതിനുള്ള കഴിവ് ഉണ്ട് എന്നാണ് പറയപ്പെടുന്നത്. ഔഷധ ഗുണമുള്ള ചെടികൾക്കിടയിലൂടെ ഒഴുകുന്നതിനാൽ ഇതിന്റെ ഔഷധഫലം അനുഭവിക്കുവാനായി ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്.

PC:Mugeshkani1

എത്തിച്ചേരാൻ

എത്തിച്ചേരാൻ

തമിഴ്നാട്ടിലെ തേനിയിൽ നിന്ന് 46 കിലോമീറ്ററും കമ്പത്തു നിന്നും 10 കിലോമീറ്ററും അകലെയാണ് സുരുളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുമളിയി ൽ നിന്നും ഗൂഡല്ലൂർ ചുരമിറങ്ങി വേണം കേരളത്തിൽ നിന്നുള്ളവർക്ക് ഇവിടെ എത്താൻ. കുമളിയിൽ നിന്നും ലോവർ ക്യാംപ്-കരുണമുതുവെൻ പട്ടി വഴി സുരുളി വെള്ളച്ചാട്ടത്തിലെത്താം. 25.2 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

സ്ത്രീകള്‍ക്കു വിലക്കുള്ള പൊതിഗൈ മലയുടെ രഹസ്യങ്ങള്‍ സ്ത്രീകള്‍ക്കു വിലക്കുള്ള പൊതിഗൈ മലയുടെ രഹസ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X