Search
  • Follow NativePlanet
Share
» »അടുത്ത മഴയ്ക്ക് മുൻപ് ഉത്തരാഖണ്ഡ് സന്ദർശിക്കാം!

അടുത്ത മഴയ്ക്ക് മുൻപ് ഉത്തരാഖണ്ഡ് സന്ദർശിക്കാം!

By Maneesh

ഇന്ത്യൻ ടൂറിസം മേഖലയ്ക്ക് 2013ൽ ഉണ്ടായ ഏറ്റവും വലിയ ആഘാതം ഉത്താരാഖണ്ഡിൽ ഉണ്ടായ വെള്ളപ്പൊക്കവും മലയിടിച്ചിലുകളുമാണ്. ഇന്ത്യയിലെ തന്നെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഉത്തരാഖണ്ഡിന്റെ ടൂറിസം സാധ്യതകളുടെ ഭാവിയിലേക്കാണ് മലയിടിഞ്ഞ് വീണത്.

സുന്ദരമായ പലതും നശിപ്പിക്കപ്പെട്ട ഉത്തരാഖണ്ഡിൽ അവശേഷിക്കുന്ന കാഴ്ചകൾ എന്തൊക്കെയാണെന്നാണ് പലരുടേയും ചോദ്യം. ഉത്തരാഖണ്ഡിൽ പോയാൽ വല്ലതും കാണാൻ ബാക്കിയുണ്ടോ എന്ന് ചോദിക്കുന്നവരും വിരളമല്ല. ഒരു കാര്യം വ്യക്തമാണ് വെള്ളപ്പൊക്കം ഉത്തരാഖണ്ഡ് ടൂറിസത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാലും ഉത്തരാഖണ്ഡ് എന്ന വിസ്മയം നശിച്ചിട്ടില്ല.

മുൻപ് വൻതോതിൽ ടൂറിസ്റ്റുകൾ എത്തിക്കൊണ്ടിരുന്ന പലസ്ഥലങ്ങളും ഇപ്പോൾ സഞ്ചാര യോഗ്യമല്ല. ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കം.

കേദർനാഥ് താഴ്വര, ഉത്തരകാശി നഗരത്തിലേക്കുള്ള റോഡുകൾ, ഉത്തരകാശിയിലെ ജനപ്രിയ ട്രെക്കിംഗ് ട്രെയിലുകളിൽ പലതും വെള്ളപ്പൊക്കത്തിൽ നശിച്ചു.

ഗംഗോത്രിയിലേക്കുള്ള ഹൈവേയിൽ ഉത്തരകാശി - ഭത്‌വാരി സെക്ടർ പൂർണമായും തകർന്നു.

പൂക്കളുടെ താഴ്വരയിലേക്കുള്ള ട്രെക്കിംഗ് പാതകൾ പൂർണമായും തകർന്നു. പി‌ൻഡാരി ഗ്ലേസിയർ, മിലാം ഗ്ലേസിയർ, നിലം ഗ്ലേസിയർ തുടങ്ങിയവ പൂർണമായും നശിച്ചു.

ഗംഗാനദിയിലൂടെയുള്ള കായാക്കിംഗ് ആക്റ്റിവിറ്റികൾ നിലച്ചു. മാത്രമല്ല ഋഷികേശിലെ റാഫ്റ്റിംഗിനും ബീച്ച് ക്യാമ്പിനൊന്നും ആളുകൾ വരാതെയായി.

റോഡ് പുനർനിർമ്മാണം?

ചാർ ധാം യാത്രയ്ക്കുള്ള എല്ലാറോഡുകളുടേയും അറ്റകുറ്റപ്പണി പൂർത്തിയായി. റോഡുകൾ ഇപ്പോൾ തീർത്ഥാടകർക്ക് തുറന്ന് കൊടുത്തിരിക്കുകയാണ്. എന്നാൽ അടുത്ത മഴ വരുമ്പോഴേക്ക് എല്ലാം തകർന്ന് തരിപ്പണം ആകുമെന്നാണ് ചിലരുടെ അഭിപ്രായം. മേൽത്തരം എഞ്ചിനീറിംഗ് വൈഭവം ഇവിടുത്തെ റോഡുകൾക്ക് ആവശ്യമാണ്. ഇപ്പോൾ പുനർ നിർമ്മാണം നടത്തിയ റോഡുകൾ പലതും ശാസ്ത്രീയമായല്ല നിർമ്മിച്ചതെന്നും ആളുകൾക്ക് ആക്ഷേപം ഉണ്ട്.

ഇവിടെ പോകരുത്

ഉത്തരാഖണ്ഡ് സന്ദർശിക്കുന്നവർ ഗർവാലിലെ ഗംഗാവാലിയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് മഴക്കാലത്ത്. ജൂൺ 20 മുതൽ ആഗസ്റ്റ് 20 വരെയാണ് ഇവിടെ മഴക്കാലം.

ഉത്തരകാശി നഗരത്തിലേക്കുള്ള റോഡുകളുടെ നിർമ്മാണം ഇതുവരെ പൂർത്തിയായിട്ടില്ല. അടുത്ത മഴക്കാലത്തിന് മുൻപ് ഇത് നന്നാക്കുമെന്ന് ആർക്കും പ്രതീക്ഷയില്ല.

പൂക്കളുടെ താഴ്വര

2014 ഏപ്രിൽ ആകുന്നത് വരെ ഈ സ്ഥലം സഞ്ചാരയോഗ്യമാകില്ലെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കത്തിൽ ഇവിടേക്കുള്ള ട്രക്കിംഗ് പാതകൾ പൂർണമായും നശിച്ചിരുന്നും. മറ്റെല്ലാ ട്രെക്കിംഗ് പാതകളും സഞ്ചാര യോഗ്യമാണ്.

പോകാൻ ചില സ്ഥലങ്ങൾ

ഉത്തരഖണ്ഡിലെ കുമയോൺ പ്രദേശം യാത്ര ചെയ്യാൻ അനുകൂലമാണ്. ഗാർവാലിലെ ടോൺവാലിയിലേക്കും സഞ്ചാരികൾക്ക് തടസമില്ലാതെ യാത്ര ചെയ്യാം. എന്നാൽ ഉത്തരാഖണ്ഡിലെ ജനപ്രിയ സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ ഒരു തടസവും ഇല്ല. അവ ഏതൊക്കെയാണെന്ന് നോക്കാം.

ഹരിദ്വാർ

ഹരിദ്വാർ

മായാപുരി എന്നും ഹരിദ്വാറിന് വിളിപ്പേരുണ്ട്. കപില, മോക്ഷദ്വാര്‍, ഗംഗാദ്വാര്‍ എന്നിങ്ങനെയുള്ള പേരുകളിലും ഈ പുണ്യനഗരം പരാമര്‍ശിക്കപ്പെടുന്നു. വിക്രമാദിത്യ രാജാവിന്റെ കാലം മുതലുള്ള ചരിത്രങ്ങള്‍ പറയുവാനുണ്ട് പുണ്യനഗരമായ ഹരിദ്വാറിന്. ഗംഗാനദിക്കരയിലുള്ള ഈ വിശുദ്ധകേന്ദ്രം ലോകമെമ്പാടും അറിയപ്പെടുന്ന ക്ഷേത്ര നഗരികൂടിയാണ്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: www.flickr.com

ഋഷികേശ്

ഋഷികേശ്

ആശ്രമങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് ഋഷികേശ്. എണ്ണമറ്റ യോഗ കേന്ദ്രങ്ങളും ആശ്രമങ്ങളും ഇവിടെ കാണാന്‍ സാധിക്കും. ഹിന്ദു പുരാണമനുസരിച്ച് രാവണനിഗ്രഹത്തിനുശേഷം സാക്ഷാല്‍ ശ്രീരാമന്‍ ഇവിടെയെത്തി ധ്യാനിച്ചിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Tylersundance

മുസ്സൂറി

മുസ്സൂറി

ഉത്തരാഖണ്ഡിലെ ഡെറാഡൂണ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്‌തമായ ഹില്‍സ്റ്റേഷനാണ്‌ മുസ്സൂറി. മലനിരകളുടെ രാജകുമാരി എന്ന്‌ അറിയപ്പെടുന്ന മുസ്സൂറി സമുദ്രനിരപ്പില്‍ നിന്ന്‌ 1880 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Anil1956

നൈനിറ്റാൾ

നൈനിറ്റാൾ

ഇന്ത്യയുടെ തടാക ജില്ല എന്ന്‌ അറിയപ്പെടുന്ന നൈനിറ്റാള്‍ കുമൗണ്‍ മലനിരകള്‍ക്ക്‌ ഇടയില്‍ സ്ഥിതി ചെയ്യുന്നത്‌. മനോഹാരിത തുളുമ്പുന്ന തടാകങ്ങളാല്‍ അനുഗൃഹീതമാണ്‌ നൈനിറ്റാള്‍. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Abhishekkaushal

ലാന്‍സ്‌ഡൗണ്‍

ലാന്‍സ്‌ഡൗണ്‍

കാലുദണ്ഡ എന്നാണ്‌ പ്രാദേശികമായി ഇവിടം അറിയപ്പെടുന്നത്‌. കറുത്ത കുന്നെന്നാണ്‌ ഈ വാക്കിന്റെ അര്‍ത്ഥം. 1887ല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന ലോഡ്‌ ലാന്‍സ്‌ഡൗണ്‍ ആണ്‌ ഈ മലയോര പട്ടണം സ്ഥാപിച്ചത്‌. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Nigel Chadwick

ധനോ‌ൽടി

ധനോ‌ൽടി

ഉത്തര്‍ഖണ്ഡിലെ ഗര്‍വാര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ധനോല്‍ടി പ്രകൃതിരമണീയമായ പര്‍വ്വതപ്രദേശമാണ്. ചംബയില്‍ നിന്ന് മസ്സൂരിയിലേക്ക് പോകുന്ന പാതയിലാണ് പ്രശാന്തസുന്ദരമായ ഈ സ്ഥലം. ഇവിടെ നിന്ന് 24 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മസ്സൂരി പട്ടണവുമായുള്ള ഇതിന്‍റെ സാമീപ്യമാണ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനെ പ്രിയങ്കരമാക്കുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Kiran Jonnalagadda

അൽമോറ

അൽമോറ

കുമയൂണ്‍ മേഖലയിലെ ഏറ്റവും ജനപ്രീതിയുള്ള അല്‍മോര പട്ടണം ശരിക്കും ഒരു ഗിരിനഗരമാണ്. കുതിരസവാരിക്കാരന്‍റെ ഇരിപ്പിടത്തോട് സാദൃശ്യമുണ്ട് അല്‍മോരയുടെ രേഖാചിത്രത്തിന്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Lalitnaitik

ഭീംതാൽ

ഭീംതാൽ

ഇന്ത്യയുടെ വ്യാപാര ചരിത്രത്തില്‍ ഏറെ പ്രധാന്യമര്‍ഹിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്‌ ഭീംതല്‍. സമുദ്രനിരപ്പില്‍ നിന്നും 1370 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഭീംതല്‍ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ വളരെ പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണിന്ന്‌. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Manoj Khurana

കനാറ്റാൽ

കനാറ്റാൽ

ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഡാമുകളില്‍ ഒന്നായ ടെഹ്‌രി ഡാം സ്ഥിതി ചെയ്യുന്നത് കനാറ്റിലാണ്. കനറ്റാലിലെ പ്രധാന സന്ദര്‍ശന സ്ഥലമാണിത്. ഭാഗീരഥി നദിക്കു കുറുകെ നിര്‍മ്മിച്ചിരിക്കുന്ന ഈ ഡാമില്‍ നിന്നാണ് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. കൂടുതൽ വായിക്കാം

ചിത്രത്തിന് കടപ്പാട്: Jeewannegi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X