Search
  • Follow NativePlanet
Share
» »വിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കും

വിസ്മയിപ്പിക്കുന്ന ട്രെയിന്‍ യാത്രാനുഭവം നല്കുന്ന വിസ്റ്റാഡോം കോച്ചുകള്‍.. ഈ യാത്ര പൊളിക്കും

യാത്രകളെ കൂ‌ടുതല്‍ മനോഹരമാക്കുന്ന വിസ്റ്റാഡോം കോച്ചുകളെക്കുറിച്ചും ഈ സേവനം ലഭ്യമാകുന്ന റൂ‌ട്ടുകളെക്കുറിച്ചും വിശദമായി വായിക്കാം.

വിനോദ സഞ്ചാരത്തിന് മുന്‍ഗണന നല്കി ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച വിസ്റ്റാഡോം ട്രെയിന്‍ സര്‍വ്വീസ് സഞ്ചാരികളില്‍ നിന്നും മികച്ച പിന്തുണ നേ‌ടി മുന്നോ‌ട്ടു പോവുകയാണ്. പുറത്തെ കാഴ്ചകള്‍ ഏറ്റവും കൃത്യമായ രീതിയില്‍ സഞ്ചാരികളില്‍ എത്തിക്കുവാനായി ഗ്ലാസില്‍ നിര്‍മ്മിച്ച വലിയ ജനലുകളാണ് വിസ്റ്റാഡോം കോച്ചിന്‍റ പ്രത്യേകത. മുംബൈ-ഗോവ റൂ‌ട്ടിലോ‌ടുന്ന ജന്‍ശതാബ്ദി എക്സപ്രസില്‍ 2017 ല്‍ ആയിരുന്നു ഇന്ത്യയില്‍ ആദ്യമായി വിസ്റ്റാഡോം കോച്ചുകള്‍ അവതരിപ്പിച്ചത്. മികച്ച കാഴ്ചാനുഭവം നല്കുന്ന, യാത്രകളെ കൂ‌ടുതല്‍ മനോഹരമാക്കുന്ന വിസ്റ്റാഡോം കോച്ചുകളെക്കുറിച്ചും ഈ സേവനം ലഭ്യമാകുന്ന റൂ‌ട്ടുകളെക്കുറിച്ചും വിശദമായി വായിക്കാം.

ന്യൂ ജല്‍പൈഗുരി-അലിപൂര്‍ദൗര്‍ ജംങ്ഷന്‍

ന്യൂ ജല്‍പൈഗുരി-അലിപൂര്‍ദൗര്‍ ജംങ്ഷന്‍

ഹിമാലയത്തിന്റെ കാഴ്ചകള്‍ കണ്ട് ഡോര്‍സ് പ്രദേശത്തെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ജൽപായ്ഗുരി - അലിപുർദുവാർ റൂട്ടില്‍ വിസ്റ്റാഡോം ടൂറിസ്റ്റ് കോച്ച് അനുവദിച്ചത്,
ഇന്ത്യൻ റെയിൽവേ 28.08.2021 ന്

 സിഎസ്എംടി മുംബൈ - പൂനെ വിസ്റ്റാഡോം കോച്ചുകൾ

സിഎസ്എംടി മുംബൈ - പൂനെ വിസ്റ്റാഡോം കോച്ചുകൾ

ട്രെയിൻ നമ്പർ 02123/02124 CSMT മുംബൈ - പൂനെ - CSMT മുംബൈ ഡെക്കാൻ ക്വീൻ സൂപ്പർഫാസ്റ്റ് എക്സ്പ്രസിലും വിസ്റ്റാഡോം കോച്ചുകള്‍ ഉണ്ട്. ഈ റൂട്ടിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ വിസ്റ്റാഡോം കോച്ച് ആണിത്. ട്രെയിൻ നമ്പർ 02124 പൂനെയിൽ നിന്ന് 07.15 മണിക്ക് പുറപ്പെട്ട് 10.25 മണിക്ക് CSMT മുംബൈയിലെത്തും.
ട്രെയിൻ നമ്പർ 02123 CSMT മുംബൈയിൽ നിന്ന് 17.10 മണിക്ക് പുറപ്പെട്ട് 20.25 മണിക്ക് പൂനെയിലെത്തും. ഒരു വിസ്റ്റാഡോം കോച്ച്, നാല് എസി ചെയർ കാർ, 9 സെക്കൻഡ് ക്ലാസ് സീറ്റുകൾ, രണ്ട് സെക്കൻഡ് ക്ലാസ് സീറ്റുകൾ
കം ഗാർഡിന്റെ ബ്രേക്ക് വാനും ഒരു പാൻട്രി കാറും ആണ് ഒന്നില്‍ ഉള്ളത്. റിസർവേഷൻ സെന്ററുകളിലും www.irctc.co.in സൈറ്റിലും ടിക്കറ്റ് ബുക്ക് ചെയ്യാം,

യശ്വന്ത്പൂർ - മംഗളൂരു

യശ്വന്ത്പൂർ - മംഗളൂരു

ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ ആണ് രണ്ട് വിസ്റ്റഡോം കോച്ചുകൾ അവതരിപ്പിച്ചിരിക്കുന്നത്. മംഗളൂരു ജംഗ്ഷനും യെസ്വന്ത്പൂറിനുമിടയിൽ സഞ്ചരിക്കുന്ന ട്രെയിനിലാണ് ഇതുള്ളത്. രാവിലെ 9.15 ന് മംഗലാപുരത്തു നിന്നും ആരംഭിക്കുന്ന യാത്ര രാത്രി 8.05ന് യശ്വന്ത്പൂരിലെത്തും.

പൂനെ-മുംബൈ ഡെക്കാൻ എക്സ്പ്രസ് വിസ്റ്റാഡോം കോച്ച്

പൂനെ-മുംബൈ ഡെക്കാൻ എക്സ്പ്രസ് വിസ്റ്റാഡോം കോച്ച്

ട്രെയിൻ നമ്പർ.01007/01008 CSMT-പൂനെ-CSMT ഡെക്കാൻ എക്സ്പ്രസ് വിസ്റ്റാഡോം കോച്ചുള്ള പ്രത്യേക ട്രെയിൻ
മുംബൈ - പൂനെ ഡെക്കാൻ എക്‌സ്പ്രസ് ദാദർ, താനെ, കല്യാൺ, നെരൽ, ലോണാവാല എന്നിവിടങ്ങളിൽ നിര്‍ത്തും. എൽഎച്ച്ബി കോച്ചുകൾ ഉപയോഗിച്ചാണ് ട്രെയിൻ ഇപ്പോൾ ഓടുന്നത്. വിസ്റ്റാഡോം കോച്ചിൽ 44 സീറ്റുകളുണ്ട്

മുംബൈ - മഡ്ഗാവ്: ജനശതാബ്ദി എക്സ്പ്രസ് വിസ്റ്റാഡോം കോച്ചുകൾ

മുംബൈ - മഡ്ഗാവ്: ജനശതാബ്ദി എക്സ്പ്രസ് വിസ്റ്റാഡോം കോച്ചുകൾ

മുംബൈ-മഡ്ഗാവ് ജനശതാബ്ദി എക്‌സ്പ്രസിലും വിസ്താ ഡോം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കാഴ്ചകളും സഞ്ചാരികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണിത്.

വിശാഖപട്ടണം - അരാകു വാലി: വിസ്റ്റാഡോം ട്രെയിനുകൾ

വിശാഖപട്ടണം - അരാകു വാലി: വിസ്റ്റാഡോം ട്രെയിനുകൾ

വിശാഖപട്ടണം മുതൽ അരക്കു വാലി ഹിൽ വരെയുള്ള 128 കിലോമീറ്റർ റെയിൽ പാതയിലെ സൈറ്റുകളുടെ വിശാല ദൃശ്യം സഞ്ചാരികളിലിതെത്തിക്കും.
പ്രത്യേകം രൂപകല്പന ചെയ്ത വിസ്റ്റാഡോം എയർ കണ്ടീഷൻഡ് കോച്ച് ആണ് ഇവിടെയുള്ളത്. 2017 ലാണ് ഇവിടെ സര്‍വ്വീസ് ആരംഭിച്ചത്. ശുചിത്വം, ലോകോത്തര സാങ്കേതിക വിദ്യ, പെട്ടെന്നുള്ള പ്രതികരണങ്ങൾ, കുറഞ്ഞ പരാതികൾ, ചടുലമായ ബുക്കിംഗ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേകത.

 കൽക്ക - ഷിംല റെയിൽവേ: വിസ്റ്റാഡോം കോച്ചുകൾ

കൽക്ക - ഷിംല റെയിൽവേ: വിസ്റ്റാഡോം കോച്ചുകൾ

പ്രകൃതിരമണീയമായ ഈ റെയിൽവേ സെക്ഷനിൽ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുവാനായി വടക്കൻ റെയിൽവേ ആണിവിടെ വിസ്റ്റാഡോം കോച്ചുകള്‍ അവതരിപ്പിച്ചത്. 36 പേർക്ക് ഇരിക്കാവുന്ന കോച്ചാണിത്
ഒരു ഗ്ലാസ് മേൽക്കൂര, പരിഷ്കരിച്ച വിൻഡോകൾ, ഒരു എയർ കണ്ടീഷനിംഗ് സിസ്റ്റം എന്നിവ ഡിസൈനർ എൽഇഡി ലൈറ്റുകൾ ഉൾക്കൊള്ളുന്നു.

കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...

Read more about: train indian railway irctc travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X