Search
  • Follow NativePlanet
Share
» »ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക്

ഒരൊറ്റ ദിവസത്തിൽ പോയി വരാം വിസാഗിൽ നിന്നും അരാകിലേക്ക്

ഇതാ വിശാഖപട്ടണത്തു നിന്നും ഒരൊറ്റ ദിവസത്തെ അരാകുവാലി യാത്രയിൽ എവിടെയൊക്കെ പോകണമെന്നും എന്തൊക്ക കാണണമെന്നും നോക്കാം...

എത്ര തണുപ്പാണെങ്കിലും അല്ല ചൂടാണെങ്കിലും പ്രകൃതിഭംഗിയും കാഴ്ചകളും ആസ്വദിക്കുവാൻ തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് വിശാഖപട്ടണവും അരാകുവാലിയും. കടൽത്തീരങ്ങൾ കൊണ്ട് അനുഗ്രഹീതമായ വിശാഖപട്ടണത്തു നിന്നും നിന്നും കുറച്ചകലെ പ്രകൃതി സൗന്ദര്യം കൊണ്ട് പേരുകേട്ട അരാകുവാലിയിലേക്കുള്ള യാത്ര ഉറപ്പായും പോയിരിക്കണം എന്നതിൽ ഒരു സംശയവും ഇല്ല. കറങ്ങിയടിച്ചു വരുവാൻ സമയമില്ലെങ്കിൽ ഒരൊറ്റ ദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന രീതിയിൽ യാത്ര പ്ലാൻ ചെയ്യാം. ഇതാ വിശാഖപട്ടണത്തു നിന്നും ഒരൊറ്റ ദിവസത്തെ അരാകുവാലി യാത്രയിൽ എവിടെയൊക്കെ പോകണമെന്നും എന്തൊക്ക കാണണമെന്നും നോക്കാം...

വിശാഖപട്ടണത്തു നിന്നും അരാകിലേക്ക്

വിശാഖപട്ടണത്തു നിന്നും അരാകിലേക്ക്

തീരങ്ങളുടെ നാട്ടിൽ നിന്നും കുന്നിന്‍ പുറത്തേയ്ക്കുള്ള യാത്രയെന്ന് ഈ യാത്രയെ എളുപ്പത്തിൽ പറയാം. ഒരിടത്തെ കാഴ്ചകൾ കടലിലും തീരങ്ങളിലും മാത്രം ഒതുങ്ങുമ്പോൾ അരാകു വാലിയിലേക്ക് പോകുമ്പോൾ ഒരു കൂട്ടം കാഴ്ചകളാണുള്ളത്. മ്യൂസിയവും കാപ്പി തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ റോഡുകളും വ്യൂ പോയിന്‍റുകളും ഒക്കെയായി കാഴ്ചകൾ ഇഷ്ടം പോലെയാണ് ഇവിടെ.
വിശാഖപട്ടണത്തു നിന്നും 120 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.

PC:Tarunsamanta

അരാകിലേക്ക്

അരാകിലേക്ക്

എപ്പോഴും ലൈവായി നിൽക്കുന്ന കാഴ്ചകളാണ് അരാകിലേത്. സൗത്ത് ഇന്ത്യയുടെ ഭക്ഷണത്തളികയെന്ന് അറിയപ്പെടുന്ന ഈ നാട് അതിശയിപ്പിക്കുന്ന കാഴ്ചകളാലാണ് സമ്പന്നമാരിരിക്കുന്നത്. വെള്ളച്ചാട്ടങ്ങളും ത്രില്ലടിപ്പിക്കുന്ന ഗുഹാ യാത്രകളും റിലാക്സ് ചെയ്യിപ്പിക്കുന്ന പൂന്തോട്ടങ്ങളും ഓരോ ദിവസവും ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണം കൂട്ടുന്നു.

PC:thotfulspot

പദ്മപുരം ഗാർഡൻസ്

പദ്മപുരം ഗാർഡൻസ്

അരാകുവാലിയിലേക്കുള്ള യാത്രയിൽ ഏറ്റവും ആദ്യത്തെ സ്റ്റോപ്പാണ് പദ്മപുരം ഗാർഡൻസ്. ബോട്ടാണിക്കൽ ഗാർഡൻ എന്ന നിലയിൽ പ്രസിദ്ധമായ ഇവിടം അരാകിലെ തീർച്ചയായും കണ്ടിരിക്കേൻണ്ട ഇടം കൂടിയാണ്.
രണ്ടാം ലോകമഹായുദ്ധക്കാലത്ത് യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികർക്കാവശ്യമായ പച്ചക്കറികൾ വിളയിക്കുക എന്ന ഉദ്ദേശത്തിലാണ് 26 ഏക്കര്‍ സ്ഥലത്തായി ഒരു പ്ലോട്ട് നിര്‍മ്മിക്കുന്നത്. പിന്നട് അത് ഹോർട്ടികൾച്ചർ നഴ്സറിയായും ശേഷം ബോട്ടാണിക്കല്‍ ഗാർഡനായും മാറുകയായിരുന്നു.
രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശന സമയം.

PC:Bhaskaranaidu

അരാകു ട്രൈബൽ മ്യൂസിയം

അരാകു ട്രൈബൽ മ്യൂസിയം

പൂർവ്വ ഘട്ടത്തിലെ ഗോത്രവർഗ്ഗക്കാഴ്ചകളുടെ പ്രത്യേകതകളുമായി നിൽക്കുന്ന ഇടമാണ് അരാകു ട്രൈബൽ മ്യൂസിയം. ഗോത്രവർഗ്ഗക്കാരുടെ ജീവിത രീതികളും പ്രത്യേകതകളും മറ്റുള്ളവര്‍ക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ 1996ലാണ് ഇത് സ്ഥാപിതമാകുന്നത്. രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെയാണ് പ്രവേശന സമയം.

PC:Tarunsamanta

അനന്തഗിരി കോഫീ പ്ലാന്‌‍റേഷൻ

അനന്തഗിരി കോഫീ പ്ലാന്‌‍റേഷൻ

കിലോമീറ്ററുകളോളം നീളത്തിൽ കിടക്കുന്ന കാപ്പി തോട്ടങ്ങളാണ് അനന്തഗിരിരിയുടെ പ്രത്യേകത. കുന്നിലൂടെയും നിരപ്പിലൂടെയും ഒക്കെ ഒരു തളർച്ചയുമില്ലാതെ തഴച്ച് പൊന്തിയിരിക്കുന്ന ഈ കാപ്പിയുടെ കാഴ്ചയാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇവിടുത്തെ ഗോത്രവർഗ്ഗക്കാരുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്ന ഇടം കൂടിയാണ് അനന്തഗിരി. അവരെ പുതു സമൂഹവുമായി കൂട്ടിമുട്ടിക്കുന്ന ഇടം കൂടിയാണിത്. ഇന്ത്യയിലെ ആദ്യത്തെ ഓർഗാനിക് കാപ്പി ഉത്പാദിപ്പിച്ച ഇടവും ഇത് തന്നെയാണ്.

ബോറാ ഗുഹകൾ

ബോറാ ഗുഹകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ് ബോറാ ഗുഹകൾ. സമുദ്രനിരപ്പില്‍ നിന്നും 2313 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ബോറാ ഗുഹകള്‍ ചുണ്ണാമ്പു പാറകളാല്‍ നിര്‍മ്മിതമാണ്. പാറകള്‍ക്കുള്ളില്‍ രൂപപ്പെടുന്ന ധാതുക്കളായ സ്പിലിയോംതെസിന് ഉത്തമ ഉദാഹരണങ്ങളാണ് ബോറ ഗുഹകള്‍. ചുണ്ണാമ്പ് കല്ലുകളില്‍ നിന്നാണ് 80 മീറ്ററോളം ആഴത്തിലുള്ള ഗുഹ രൂപം കൊണ്ടിരിക്കുന്നത്. അനന്തഗിരി കുന്നുകളുടെ ഭാഗമായ ബോറ ഗുഹകള്‍ ബോറ ഗുഹലു എന്ന് പ്രാദേശികമായി അറിയപ്പെടുന്നു.
ഹിന്ദു വിശ്വാസങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞതാണീ ഗുഹ. ഋതുപര്‍ണ്ണന്‍, പാണ്ഡവര്‍, ശങ്കാരാചാര്യര്‍ തുടങ്ങിയവര്‍ ഇവിടെ പൂജകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. പാതാളഭുവനേശ്വരം എന്നും ഈ ഗുഹകള്‍ അറിയപ്പെടുന്നുണ്ട്. പാറയുടെ ആകൃതികള്‍ ചേര്‍ന്ന് വിശ്വാസത്തെ ബലപ്പെടുത്തുന്ന പല രൂപങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ശേഷനാഗം, ഐരാവതം, ബ്രഹ്മാവിന്റെ വാഹനമായ അരയന്നം, തുടങ്ങിയവയൊക്ക കാണിച്ച് ഐതിഹ്യങ്ങള്‍ വിവരിക്കാന്‍ ഗുഹാ ക്ഷേത്രത്തിലെ പൂജാരികള്‍ തയ്യാറായി നില്‍പ്പുണ്ട് അവിടെ എപ്പോഴും. ഗുഹയിലേക്കിറങ്ങുന്ന പടികളുടെ സമീപത്തായി കറുത്ത നിറത്തില്‍ ഫണം വിടര്‍ത്തി നില്‍ക്കുന്ന പോലുള്ള ശേഷനാഗം ഇവിടെ കാണേണ്ട കാഴ്ച തന്നെയാണ്.

PC:Pinakpani

കാട്ടികി വെള്ളച്ചാട്ടം

കാട്ടികി വെള്ളച്ചാട്ടം

ബോറാ ഗുഹയിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് കാട്ടികി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 50 അടി ഉയരത്തിൽ നിന്നും താഴേക്കേ് പതിക്കുന്ന ഇത് ഗോസ്താനി നദിയിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്. ബോറാ കേവ്സ്-കസാലാക എന്നീ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. അവസാന 15 മിനിട്ട് അല്പം കഷ്ടപ്പെട്ട് ഒരു ട്രക്ക് ചെയ്തൊക്കെയാണ് വെള്ളച്ചാട്ടത്തിൽ എത്താൻ സാധിക്കുക.

മഴയുടെ രസത്തിൽ പൊളി കാഴ്ചകൾ കണ്ടുവരാൻ ജൂലൈ യാത്ര!മഴയുടെ രസത്തിൽ പൊളി കാഴ്ചകൾ കണ്ടുവരാൻ ജൂലൈ യാത്ര!

മാൽഷേജ് ഘട്ട് മുതൽ കൂർഗ് വരെ...വ്യത്യസ്തമാക്കാം ഇത്തവണത്തെ മഴയാത്ര മാൽഷേജ് ഘട്ട് മുതൽ കൂർഗ് വരെ...വ്യത്യസ്തമാക്കാം ഇത്തവണത്തെ മഴയാത്ര

PC: wikitravel

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X