Search
  • Follow NativePlanet
Share
» »ശ്രീകൃഷ്ണന്റെ ബാല്യകാല സ്മരണകളുറങ്ങുന്ന വൃന്ദാവൻ

ശ്രീകൃഷ്ണന്റെ ബാല്യകാല സ്മരണകളുറങ്ങുന്ന വൃന്ദാവൻ

വിശ്വാസവും പഴമയും കഥകളും ഒരുപോലെ സമന്വയിക്കുന്ന വൃന്ദാവന്റെ വിശേഷങ്ങളിലേക്ക്....

വെണ്ണക്കള്ളനായ കൃഷ്ണൻ കളിച്ചുല്ലസിച്ചു നടന്ന നാട്... വൃന്ദാവൻ എന്ന പേരകേൾക്കുമ്പോൾ ആദ്യം ആർക്കും മനസ്സിൽ വരുന്നതിതാണ്. കൃഷ്ണന്റെ ലീലാവിലാസങ്ങൾക്കു സാക്ഷിയായ ഇവിടം ഇന്ന് ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണ്. വിശ്വാസവും പഴമയും കഥകളും ഒരുപോലെ സമന്വയിക്കുന്ന വൃന്ദാവന്റെ വിശേഷങ്ങളിലേക്ക്....

ഉത്തർ പ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന വൃന്ദാവൻ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നാണ്. ഹൈന്ദവ വിശ്വാസ ഗ്രന്ഥങ്ങളിൽ ഏറെ തവണ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഇവിടം ഒരു വിശുദ്ധ നഗരമായാണ് അറിയപ്പെടുന്നത്.

തുളസിച്ചെടിയുടെ കാട്

തുളസിച്ചെടിയുടെ കാട്

വൃന്ദാവനം എന്ന വാക്ക് വൃന്ദ-വന എന്നീ രണ്ടു പദങ്ങളിൽ നിന്നുമാണ് വന്നിരിക്കുന്നത്. വൃന്ദ എന്ന വാക്കിനർഥം തുളസി എന്നാണ്. വനം എന്നാൽ കാട് അല്ലെങ്കിൽ കൂട്ടം എന്നും. അങ്ങനെ ധാരാളം തുളസിച്ചെടികൾ വളർന്നു നിൽക്കുന്ന ഇടം എന്ന അർഥത്തിലാണ് ഇവിട വൃന്ദാവനം എന്നറിയപ്പെടുന്നത്. പേരു സൂചിപ്പിക്കുന്നയത്രയും കാടുകൾ ഇവിടെയില്ല എങ്കിലും കുറച്ച് ഇടങ്ങളിൽ ഇപ്പോഴും തുളസിക്കാടുകൾ കാണാൻ കഴിയും.

PC:Atarax42

 ക്ഷേത്രങ്ങളുടെ നാട്

ക്ഷേത്രങ്ങളുടെ നാട്

ശ്രീ കൃഷ്ണന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ടു നിൽക്കുന്ന ഇടമായതിനാൽ ഇവിടെ ഒട്ടേറെ ക്ഷേത്രങ്ങളുണ്ട്. അവയിൽ മിക്കവയും രാധാകൃഷ്ണ ക്ഷേത്രങ്ങളാണ്.
PC:Atarax42

ചൈതന്യ മഹാപ്രഭുവും വൃന്ദാവനും

പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ നിറയെ കാടുകൾ നിറ‍ഞ്ഞ ഒരിടമായിരുന്നുവത്രെ വൃന്ദാവൻ. കാലത്തിന്റെ പോക്കിൽ ഇവിടുത്തെ കാടുകൾ ഒക്കെ നശിക്കപ്പെടുകയും പ്രദേശത്തിന്റെ ഭംഗി അപ്പാടെ മറയുകയും ചെയ്തു. അങ്ങനെയിരിക്കെ 1515ൽ ൽ ഇവിടെ സന്ദര്‍ശിച്ചചൈതന്യ മഹാപ്രഭു തന്റെ ശക്തിയുപയോഗിച്ച് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളും കണ്ടെത്തുകയും അവയെ വീണ്ടും തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്.

കൃഷ്ണന്റെ ബാല്യം

കൃഷ്ണൻറെ ജീവിതവുമായി ബന്ധപ്പെട്ടതാണ് വൃന്ദാവൻ. ഭാഗവത പുരാണത്തിലാണ് ശ്രീകൃഷ്ണനും സഹോദരൻ ബലരാമനും മറ്റ് ഗോപാലകന്മാരോടുമൊപ്പം ഇവിടെ ചിലവഴിച്ചിരുന്നതായി പറയുന്നത്. ഗോപികമാരോടൊത്തുള്ള കൃഷ്ണൻറെ ലീലാ വിലാസങ്ങൾ മുഴുവനും നടന്നതും രാധയുമായി സമയം ചിലവഴിച്ചതും ഇവിടെ വെച്ചു തന്നെയായിരുന്നുവത്രെ.

ഗോവിന്ദ് ദേവ് ക്ഷേത്രം

ഗോവിന്ദ് ദേവ് ക്ഷേത്രം

വൃന്ദാവനിലെ പ്രധാന കാഴ്ചകളിലൊന്നാണ് ഗോവിന്ദ ദേവ് ക്ഷേത്രം. ഗോവിന്ദ ദേവനായി ശ്രീ കൃഷ്ണനെ ആരാധിക്കുന്ന ഈ ക്ഷേത്രം വൃന്ദാവനിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം കൂടിയാണ്. ജയ്പൂരിലെ രജ്പുത് രാജാവായിരുന്ന മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻറെ കാലത്ത് ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ് ഇവിടുത്തെ വിഗ്രഹം.

PC:Jpatoka

ഹരേ രാമ ഹരേ കൃഷ്ണ ക്ഷേത്രം

ഇസ്കോൺ സൊസൈറ്റിയുടെ കീഴിൽ നിർമ്മിച്ചിരിക്കുന്ന
ഹരേ രാമ ഹരേ കൃഷ്ണ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. ശ്രീ കൃഷ്ണ ജന്മാഷ്ടമി നാളുകളിലാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഇവിടുത്തെ ഏറ്റവും ശാന്തമായ ഇടം കൂടിയാണ്
ഹരേ രാമ ഹരേ കൃഷ്ണ ക്ഷേത്രം.

രംഗാജി ക്ഷേത്രം

രംഗാജി ക്ഷേത്രം

വൈകുണ്ഡത്തിൽ ശ്രീ മഹാവിഷ്ണു അനന്തന്റെ മുകളിൽ ശയിക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ നടത്തിയിരിക്കുന്ന ഒരു ക്ഷേത്രമാണ് രംഗാജി ക്ഷേത്രം. 1851 ൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ശ്രീ വില്ലിപുത്തൂർ ക്ഷേത്രത്തിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. രഥമേള എന്നറിയപ്പെടുന്ന ബ്രഹ്മോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.
PC:Mohit8soni

മദൻമോഹൻ ക്ഷേത്രം

മദൻമോഹൻ ക്ഷേത്രം

വൃന്ദാവനിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായി അറിയപ്പെടുന്ന ക്ഷേത്രമാണ് മദന്‍മോഹൻ ക്ഷേത്രം. കാളിഘട്ടിനടുത്ത് കപൂർരാംദാസ് നിർമിച്ച ക്ഷേത്രമാണിത്.

PC:Atarax42

മറ്റു ക്ഷേത്രങ്ങൾ

എണ്ണി തീർക്കാവുന്നതിലുമധികം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. രാധാവല്ലഭ ക്ഷേത്രം, ജയ്പൂർ ക്ഷേത്രം, ശ്രീ രാധാരമൺ ക്ഷേത്രം, സഹ്ജി ക്ഷേത്രം,രംഗാജി ക്ഷേത്രം, രാധാദാമോദർ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങൾ.

പ്രധാന ഇടങ്ങൾ

സേവാകുഞ്ച്, കാശിഘട്ട്, ശ്രീജി ക്ഷേത്രം, ജുഗൽ കിഷോർ ക്ഷേത്രം, ലാൽ ബാബു ക്ഷേത്രം, രാജ് ഘട്ട്, കുസുമ സരോവർ, മീര ഭായ് ക്ഷേത്രം, കാളിയഘട്ട്, വരാഹഘട്ട്, ചിരഘട്ട് തുടങ്ങിയവയാണ് വൃന്ദാവനത്തോട് ചേർന്നുള്ള മറ്റു പ്രധാന ഇടങ്ങൾ.ശ്രീകൃഷ്ണൻ രാസലീലയാടിയ സ്ഥലമാണ് സേവാകുഞ്ജ് എന്നറിയപ്പെടുന്നത്. ശ്രീകൃഷ്ണൻ രാധാറാണിയുമായി വിശ്രമിച്ച സ്ഥലമാണ്‌ നിധിവൻ.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഉത്തർ പ്രദേശിലെ മഥുര ജില്ലയിലാണ് വൃന്ദാവനം സ്ഥിതി ചെയ്യുന്നത്. മധുരയിൽ നിന്നും ഇവിടേക്ക് 16 കിലോമീറ്റർ ദൂരമുണ്ട് .ഡെൽഹിയിൽ നിന്നും ഇവിടേക്ക് 182.6 കിലോമീറ്റർ ദൂരമാണുള്ളത്.

കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് വ്യത്യസ്തമായ ഒരു കാട്ടു വഴി!!

നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്തുകൾ,നിർമ്മാണം പൂർത്തിയാകാത്ത നാലമ്പലം...പ്രത്യേകതകളേറെയുള്ള മണ്ണൂർ നൂറ്റാണ്ടുകൾ പഴക്കമുള്ള വട്ടെഴുത്തുകൾ,നിർമ്മാണം പൂർത്തിയാകാത്ത നാലമ്പലം...പ്രത്യേകതകളേറെയുള്ള മണ്ണൂർ

ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!ആശുപത്രികളില്ലാത്ത ഒരു നാട്ടിലൂടെ ജീവൻ പണയംവെച്ചൊരു യാത്ര!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X