Search
  • Follow NativePlanet
Share
» »രാമന്‍ പ്രതിഷ്ഠിച്ച ശിവനും അമ്പെയ്തുണ്ടാക്കിയ കുളവും, കാലത്തിന്‍റെ അ‌ടയാളമായ ക്ഷേത്രം

രാമന്‍ പ്രതിഷ്ഠിച്ച ശിവനും അമ്പെയ്തുണ്ടാക്കിയ കുളവും, കാലത്തിന്‍റെ അ‌ടയാളമായ ക്ഷേത്രം

രാമന്‍ പ്രതിഷ്ഠിച്ച ശിവനും അമ്പെയ്തുണ്ടാക്കിയ കുളവും, കാലത്തിന്‍റെ അ‌ടയാളമായ ക്ഷേത്രം

വിശ്വാസത്തിന്‍റെയും ക്ഷേത്രങ്ങളുടെയും കാര്യത്തില്‍ മുംബൈയിലുള്ളവരെ തോല്പിക്കുവാന്‍ ഇത്തിരി പ്രയാസമാണ്. മുട്ടിനു മുട്ടിനു ക്ഷേത്രങ്ങളും ആരാധനായലയങ്ങളും ഒക്കെ ഇവിടുത്തെ പ്രത്യേകതകളില്‍ ചിലത് മാത്രമാണ്. പ്രശസ്തമായ ഇവിടുത്തെ ക്ഷേത്രങ്ങളോട് ചേര്‍ത്തു വായിക്കുവാന്‍ പറ്റിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് നഗരത്തിലെ വാള്‍ക്കേശ്വര്‍ ക്ഷേത്രം. ശിവനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് പുരാണങ്ങളോളം പഴക്കമുള്ള കഥകള്‍ പറയുവാനുണ്ട്. വാള്‍ക്കേശ്വര്‍ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്

വാള്‍ക്കേശ്വര്‍ ക്ഷേത്രം

വാള്‍ക്കേശ്വര്‍ ക്ഷേത്രം

മുംബൈയിലെ എണ്ണം പറഞ്ഞ ക്ഷേത്രങ്ങളിലൊന്നാണ് വാള്‍ക്കേശ്വര്‍ ക്ഷേത്രം. ബാണ്‍ഗംഗ ക്ഷേത്രം എന്നുമിതിന് പേരുണ്ട്. മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ, മലബാര്‍ ഹില്ലിനു സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാന്‍ഗംഗാ കുളത്തിനു സമീപം സ്ഥിതി ചെയ്യുന്നതിനാലാണ് ക്ഷേത്രത്തിന് ബാന്‍ഗംഗാ ക്ഷേത്രമെന്ന പേരുവന്നത്.

മ‌ടങ്ങാം രാമായണത്തിലേക്ക്

മ‌ടങ്ങാം രാമായണത്തിലേക്ക്


രാമായണവുമായി ബന്ധപ്പെട്ട കഥകളാണ് വാള്‍ക്കേശ്വര്‍ ക്ഷേത്രത്തിനു പറയുവാനുള്ളത്. രാക്ഷസരാജാവായ രാവണന്‍ തട്ടിക്കൊണ്ടുപോയ സീതായെ തിരഞ്ഞുള്ള അയോധ്യയിലേക്കുള്ല യാത്രയില്‍ ഇവിടെ എത്തിയപ്പോള്‍ അവര്‍ വിശ്രമിക്കുവാന്‍ സമയം കണ്ടെത്തി. ഇവിടെ ഒരു ശിവലിംഗമുണ്ടാക്കി പ്രാര്‍ഥിക്കണമെന്നു തോന്നിയ രാമന്‍ ലക്ഷ്മണനെ ശിവലിംഗം കൊണ്ടുവരുവാനായി അയച്ചു. ഏറെ കാത്തിരുന്നി‌ട്ടും ലക്ഷ്മണനെ കാണാതായതോടെ രാമന്‍ അവിടെയുണ്ടായിരുന്ന മണ്ണ് കുഴച്ച് ശിവലിംഗം നിര്‍മ്മിച്ചു പ്രതിഷ്ഠ‌ിച്ചു. അങ്ങനെ മണ്ണില്‍ നിന്നും രൂപമെ‌‌ടുത്ത ശിവലിംഗം എന്ന നിലയിലാണ് ഇവിടെ ശിവനെ വാള്‍കേശ്വരനായി ആരാധിക്കുന്നത്.

ബാണമുപയോഗിച്ചുണ്ടാക്കിയ കുളം

ബാണമുപയോഗിച്ചുണ്ടാക്കിയ കുളം

കഥയിവിടെ തീരുന്നില്ല. പിന്നീട് ദാഹിച്ചു വലഞ്ഞപ്പോള്‍ ഇവിടെ മുഴുവന്‍ വെള്ളത്തിനായി തിരഞ്ഞുവെങ്കിലും ഒരു തുള്ളി വെള്ളം പോലും രാമന് ലഭിച്ചില്ല. ലഭിച്ചതാവ‌ട്ടെ കടല്‍വെള്ളവും. പിന്നീട് രാമന് അമ്പെയ്ത് ഗംഗയുടെ ഉറവയെ ഇവിടെ വരുത്തിയെന്നും അതില്‍ നിന്നം വെള്ളം കുടിച്ചുവെന്നുമാണ് മറ്റൊരു വിശ്വാസം. എന്തുതന്നെയായാലും ബാണമെയ്ത് കൊണ്ടുവന്ന ഗംഗ എന്ന നിലയിലാണ് ഇവിടെ ബാണ്‍ഗംഗാ എന്ന കുളമുണ്ടായത് എന്നാണ് വിശ്വാസം.

ചരിത്രത്തില്‍

ചരിത്രത്തില്‍

ചരിത്രരേഖകള്‍ അനുസരിച്ച് 1127ല്‍ സിൽഹാരാ രാജവംശത്തിന്റെ ഭരണകാലത്ത് ഒരു മന്ത്രിയായിരുന്ന ലക്ഷ്മൺ പഭു എന്നയാള്‍ പണികഴിപ്പിച്ചതാണ് ക്ഷേത്രവും കൂടെയുള്ള ബാൺഗംഗ ക്ഷേത്രക്കുളവും എന്നാണ് പറയുന്നത്. പതിനാറാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കുമ ഇവിടെ എത്തിയ പോര്‍ച്ചുഗീസുകാര്‍ ക്ഷേത്രം നശിപ്പിക്കുകയുണ്ടായി. പിന്നീട് രാമ കാമത്ത് എന്ന വ്യാപാരിയാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. പിന്നീട് കാലം പോകെ ഈ ക്ഷേത്രത്തെയും കുളത്തെയും ചുറ്റി ധാരാളം ചെറു ക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇത് കൂടാതെ ധാരാളം ധര്‍മ്മ ശാലകളും ക്ഷേത്രത്തിനു ചുറ്റും കാണാം.

പൗര്‍ണ്ണമി നാളില്‍

പൗര്‍ണ്ണമി നാളില്‍

മിക്ക ദിവസങ്ങളിലും വിശ്വാസികള്‍ ഇവിടെ എത്തുമെങ്കിലും പൗര്‍ണ്ണമി നാളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെ എത്തുന്നത്. പ്രത്യേക പൂജകളും പ്രാര്‍ഥനകളും ഒക്കെ പൗര്‍ണ്ണമി നാളില്‍ ഇവിടെ നടക്കും. അമാവാസി ദിവസങ്ങളിലും സാധാരണയിലധികം ആളുകള്‍ ഇവിടെ എത്തും. ഏകദേശം ഒരു മണിക്കൂര്‍ സമയം ഇവിടെ ചിലവഴിക്കുവാനുണ്ട്. പുലര്‍ച്ചെ 6.00 മുതല്‍ രാത്രി 8.00 വരെയാണ് ക്ഷേത്രം തുറന്നിരിക്കുക.

നക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാനക്ഷത്രത്തിനനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കാം, കേരളത്തിലെ ജന്മ നക്ഷത്ര ക്ഷേത്രങ്ങളിതാ

തലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രംതലയില്ലാത്ത നന്ദിയും കാവല്‍ നില്‍ക്കുന്ന സര്‍പ്പവും... അതിശയിപ്പിക്കും കാടിനുള്ളിലെ ഈ ക്ഷേത്രം

Read more about: temple mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X