Search
  • Follow NativePlanet
Share
» »മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!

മുംബൈയില്‍ വെറും പത്ത് രൂപയ്ക്ക് മൗറീഷ്യസ് കാഴ്ചകള്‍.. സംഭവം ഇങ്ങനെ!

മുംബൈയില്‍ നിന്നും വെറും മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്ത് എത്തിച്ചേരുന്ന ഇവിടം മൗറീഷ്യസ് ട്രാവല്‍ വൈബാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

മൗറീഷ്യസ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത് എന്തൊക്കെയാണ്? ഒരു ദ്വീപും അവിടുത്തെ മനോഹരമായ കാഴ്ചകളും ബീച്ചും പച്ചപ്പും തന്നെയാവും... എന്നാല്‍ മൗറീഷ്യസിന്റെ ഈ രസങ്ങള്‍ മുംബൈയില്‍ അനുഭവിക്കുവാന്‍ സാധിക്കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുവാന്‍ കഴിയുമോ?? അതെങ്ങനെയെന്നല്ലേ.... മുംബൈയില്‍ നിന്നും വെറും മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്ത് എത്തിച്ചേരുന്ന ഇവിടം മൗറീഷ്യസ് ട്രാവല്‍ വൈബാണ് സഞ്ചാരികള്‍ക്ക് നല്കുന്നത്.

park

മുംബൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന മിരാസോള്‍ പാര്‍ക്ക് ട്രോപ്പിക്കല്‍ അനുഭവങ്ങള്‍ ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടമാണ്. പച്ചപ്പിനു നടുവില്‍ പ്രകൃതിയുടെ കാഴ്ചകള്‍ ആസ്വദിക്കുവാന്‍ സാധിക്കുന്ന ഇവിടം മുംബൈയിലെ തിരക്കുകളില്‍ നിന്നും രക്ഷപെട്ട് പോകുവാന്‍ പറ്റിയ ഇടമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

വെറും പത്ത് രൂപ മാത്രമാണ് ഇവിടേക്കുള്ള പ്രവ്ഷന ചാര്‍ജ്. മിരാസോള്‍ പാര്‍ക്ക് ചുറ്റിനടന്നു കാണുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഈ തുകയില്‍ പരമാവധി ഇവിടം 'എക്സ്പ്ലോര്‍' ചെയ്യുവാന്‍ കഴിയും. എന്നാല്‍ പാര്‍ക്കിനെ കണ്ടറിയുവാന്‍ ബുള്ളറ്റ് ട്രെയിന്‍ പോലുള്ള ആക്റ്റിവിറ്റികള്‍ വേറെയുമുണ്ട്. ഇതിന് വേറെ തുക ഈടാക്കും.

പ്രകൃതി സൗന്ദര്യവും പ്രാദേശിക സ്വാധീനവും കൊണ്ട് സമ്പന്നമായ പൈതൃക നഗരമായ ദാമനിലാണ് ഈ റിസോര്‍ട്ടുള്ളത്. മനോഹരമായ കാഴ്ചകളാണ് ഇതിനു ചുറ്റിലുമുള്ളത്. റിസോർട്ടിലെ വാട്ടർ പാർക്ക് തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒന്നാണ്. വൈവിധ്യമാർന്ന അക്വാ-സാഹസികത ഇവിടം വാഗ്ദാനം ചെയ്യുന്നു.

ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!ലോകത്തിലെ നിര്‍മ്മാണ വിസ്മയങ്ങളും വേണ്ടിവന്ന ചിലവും.... ഇതാണ് കണക്ക്!!!

മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്

Read more about: travel mumbai interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X