Search
  • Follow NativePlanet
Share
» »യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര്‍ ടൂറിസവുമായി ട്രാവല്‍ ഏജന്‍സി

യുദ്ധം തകര്‍ത്ത യുക്രെയ്നെ നേരിട്ടു കാണാം.. വാര്‍ ടൂറിസവുമായി ട്രാവല്‍ ഏജന്‍സി

യുദ്ധം അടിമുടി നാശമാക്കിയ യുക്രെയ്നെ നേരിട്ടറിയുവാന്‍ വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് രാജ്യത്തെ ഒരു ട്രാവല്‍ ഏജന്‍സി.

യുദ്ധം എന്ന വാക്കിനോട് ഒട്ടും ചേര്‍ത്തുവയ്ക്കാവുന്ന ഒന്നല്ല വിനോദസഞ്ചാരം. യുദ്ധം തകര്‍ത്ത ഇടങ്ങളിലേയ്ക്ക് വിനോദസഞ്ചാരി എന്ന നിലയില്‍ കടന്നുചെല്ലുന്നത് ഹൃദയഭേദകമാണ്. ബോംബെറിഞ്ഞ് തക‍ര്‍ത്ത ഇടങ്ങളും ആളൊഴിഞ്ഞ തെരുവുകളും കൈയ്യിലചന്നുമില്ലാതെ എല്ലാം നഷ്ടപ്പെട്ടു ജീവിക്കുന്ന ഒരു ജനതയുടെ മുന്നിലേക്ക് കടന്നുചെല്ലുക എന്നത് ബുദ്ധിമുട്ടാണ്. എന്നാലിതാ യുദ്ധം അടിമുടി നാശമാക്കിയ യുക്രെയ്നെ നേരിട്ടറിയുവാന്‍ വിനോദസഞ്ചാരികളെ ക്ഷണിച്ചിരിക്കുകയാണ് രാജ്യത്തെ ഒരു ട്രാവല്‍ ഏജന്‍സി. യുദ്ധത്തിനു നടുവിലുള്ള ജീവിതം എങ്ങനെയെന്നു കാണിച്ചുതരിക മാത്രമല്ല, ഒരു മികച്ച ലോകം സാധ്യമാക്കേണ്ടത് എങ്ങനെയന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടി ഉദ്ദേശിച്ചുള്ള വാര്‍ ടൂറിസത്തെക്കുറിച്ച് കൂടുതലറിയാം...

'ധീര നഗരങ്ങൾ'

'ധീര നഗരങ്ങൾ'

isitukraine.today എന്ന ട്രാവല്‍ സൈറ്റാണ് യുദ്ധം തകര്‍ത്ത രാജ്യത്തെ കാണുന്നതിനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആറു മാസമായി നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. യുക്രെയ്ന്‍ എന്ന രാജ്യത്തെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഈ യുദ്ധം പലതരത്തിലും ബാധിച്ചിട്ടുണ്ട്. അധിനിവേശ റഷ്യക്കാർക്കെതിരെ കടുത്ത പോരാട്ടങ്ങൾ നടത്തുന്ന 'ധീര നഗരങ്ങൾ' അഥവാ ബ്രേവ് സിറ്റികള്‍ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് ടൂറ്‍ കമ്പനി ഇങ്ങനെയൊരു പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

PC:Mikhail Volkov

യുദ്ധകാലത്തെ ജീവിതം

യുദ്ധകാലത്തെ ജീവിതം

എവിടുന്നൊക്കെയോ കേട്ടറിയുന്ന ഒന്നാക്കി യുദ്ധത്തെ മാറ്റാതെ എങ്ങനെ യുദ്ധം ഒരു ജനതയെ മാറ്റിമറിക്കുന്നുവെന്നും അതിന്േ‍റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണെന്നും നേരിട്ട് കണ്ട് അനുഭവിച്ചറിയുവാനു‌ള്ള ഒരവസരമാണ് കമ്പനി ഉദ്ദേശിക്കുന്നത്.
"ഇത് ബോംബുകളെക്കുറിച്ച് മാത്രമല്ല, ഇന്ന് ഉക്രെയ്നിൽ സംഭവിക്കുന്നത് ആളുകൾ എങ്ങനെ യുദ്ധവുമായി സഹകരിക്കാനും പരസ്പരം സഹായിക്കാനും പഠിക്കുന്നു എന്നതിനെക്കുറിച്ചാണ്,
വിസിറ്റ് യുക്രെയ്ന്‍. ടൂഡേയുടെ സ്ഥാപകനും സിഇഒയുമായ ആന്റൺ തരാനെങ്കോ സിഎൻഎൻ ട്രാവലിന് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

PC:Maksym Pozniak-Haraburda

സുരക്ഷിതമല്ല!!

സുരക്ഷിതമല്ല!!

യുദ്ധം നടക്കുന്ന ഒരിടത്തേയ്ക്കുള്ള യാത്രകള്‍ ഒരുതരത്തിലും സുരക്ഷിതമല്ലെങ്കിലും ഒരു ഗൈഡിന്റെ സഹായത്താല്‍ അപകട സാധ്യത കുറഞ്ഞ യാത്ര നടത്തുവാന്‍ സാധിക്കുമെന്നാണ് ടൂര്‍ ഏജന്‍സി പ്രതീക്ഷിക്കുന്നത്. കൈവ്, ലിവ്, ബുച്ച, ഇർപിൻ തുടങ്ങിയ സ്ഥലങ്ങളാണ് ബ്രേവ് സിറ്റി ടൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്ത്രീകളും കുട്ടികളും ഈ യാത്ര തിരഞ്ഞെടുക്കുന്നത് ഏജന്‍സി നിരുത്സാഹപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇങ്ങനെയൊരു അവസരത്തില്‍ സന്ദർശകർക്ക് യാതൊരു സുരക്ഷയും ഉറപ്പുവരുത്തുവാന്‍ സാധിക്കില്ലെന്നും അപകടം സംഭവിച്ചാലോ ഗൈഡുകൾ കൊല്ലപ്പെട്ടാലോ എന്തുചെയ്യണം, ഏതൊക്കെ ആശുപത്രികളിൽ ചികിത്സ തേടണം തുടങ്ങിയ കാര്യങ്ങളിൽ വേണ്ടത്ര വിവരങ്ങളിലെന്നും മുന്നറിയിപ്പുകളും മറ്റ് ഏജന്‍സികളും സെക്യൂരിറ്റി കമ്പനികളും നല്കുന്നുമുണ്ട്.

PC:Mikhail Volkov

യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്

യുദ്ധാവശിഷ്ടങ്ങള്‍ക്കിടയിലൂടെ

യുദ്ധാവശിഷ്ടങ്ങള്‍ക്കിടയിലൂടെ

ഉക്രെയ്‌നിലേക്കുള്ള യാത്രയ്‌ക്കെതിരെ നിരവധി മുന്നറിയിപ്പുകള്‍ ലോകത്താകമാനും ഉണ്ടെങ്കിലും ഇതുവരെ 150 ടിക്കറ്റുകൾ വിറ്റഴിച്ചതായി കമ്പനി പറയുന്നു. വാര്‍ ടൂറിസത്തിനായി യുക്രെയ്നിലെത്തുന്ന സഞ്ചാരികള്‍ക്ക് ബോംബ് അവശിഷ്ടങ്ങൾ, തകർന്ന കെട്ടിടങ്ങൾ, കത്തീഡ്രലുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാനും അവയ്ക്കിടയിലൂടെ നടക്കുവാനും സാധിക്കും.

PC:Jonny Gios

ചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെചരിത്രം പോലും മറക്കുവാനാഗ്രഹിക്കുന്ന ഇടങ്ങള്‍ തേടുന്ന ഡാര്‍ക്ക് ‌ടൂറിസം! ഹിരോഷിമ മുതല്‍ ചെര്‍ണോബില്‍ വരെ

വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്വീശുന്ന കാറ്റിൽ മരണവും ഭയവും മാത്രം!പേടിപ്പിക്കുന്ന ചരിത്രമാണ് ഇവിടെയുള്ളത്

Read more about: world travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X