Search
  • Follow NativePlanet
Share
» »വാറങ്കല്‍ അഥവാ ഒറ്റശിലയില്‍ കഥയെഴുതിയ നഗരം

വാറങ്കല്‍ അഥവാ ഒറ്റശിലയില്‍ കഥയെഴുതിയ നഗരം

തെലുങ്കാനയുടെ അഭിമാനമായ വാറങ്കലിന്റെ വിശേഷങ്ങള്‍ അറിയാം...

By Elizabath Joseph

കാകതീയ രാജവംശത്തിന്റെ ചോരതുളുമ്പുന്ന പോരാട്ടങ്ങളുടെ വീരകഥകള്‍ ഇന്നും ഏറ്റുപാടുന്ന നാടും നാട്ടുകാരും. കഴിഞ്ഞ കാലത്തിന്റെ പ്രതാപങ്ങള്‍ക്ക് ഇന്നും ഒട്ടും മങ്ങലേല്‍ക്കാതെ സൂക്ഷിച്ചിരിക്കുന്ന വാറങ്കല്‍ ചരിത്രപ്രേമികള്‍ക്ക് എന്നും സന്തോഷം പകരുന്ന നഗരങ്ങളില്‍ ഒന്നാണ്. കല്ലില്‍ കൊത്തിയെടുത്ത പൗരണിക നിര്‍മ്മിതികളും കണ്ണുകളെയും കാഴ്ചകളെയും വെല്ലുവിളിക്കുന്ന ക്ഷേത്രങ്ങളും തടാകങ്ങളും പൂന്തോട്ടങ്ങളും എല്ലാം ഇവിടെ എത്തുന്നവര്‍ക്ക് കാണാം. തെലുങ്കാനയുടെ അഭിമാനമായ വാറങ്കലിന്റെ വിശേഷങ്ങള്‍ അറിയാം...

വാറങ്കല്‍ അഥവാ ഏകശിലാനഗരം

വാറങ്കല്‍ അഥവാ ഏകശിലാനഗരം

തെലങ്കാനയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളില്‍ ഒന്നാണ് ഏകശിലാ നഗരം എന്നറിയപ്പെടുന്ന വാറങ്കല്‍. 12-ാം നൂറ്റാണ്ടുമുതല്‍ 14-ാം നൂറ്റാണ്ട് വരെ ആന്ധ്ര ഭരിച്ചിരുന്ന കാകതീയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം. അക്കാലത്താണ് വാറങ്കലിന്റെ ഇന്നു കാണുന്ന രീതിയിലേക്കുള്ള വളര്‍ച്ച ആരംഭിച്ചതെന്നും പറയാം

PC:B.Sridhar Raju

പേരുവന്ന വഴി

പേരുവന്ന വഴി

കാകതീയ ഭരണകാലത്ത് വാറങ്കല്‍ അറിയപ്പെട്ടിരുന്നത് ഒരുഗല്ലു എഥവാ ഏകശിലാ നഗരം എന്ന പേരില്‍ ആയിരുന്നു. വാറങ്കല്‍ കോട്ടയുടെ സമീപത്ത് സ്ഥിതി ചെയ്തിരുന്ന വലിയ കൂറ്റന്‍ പാറക്കല്ലില്‍ നിന്നുമാണ് ഈ പേരു വരുന്നത്. ഇപ്പോഴും ഏകശിലാ നഗരം എന്ന വിശേഷണം വാറങ്കലിനുണ്ട്. പിന്നീട് 1323 ല്‍ ഡല്‍ഹി സൂല്‍ത്താന്റെ നേതൃത്വത്തില്‍ ഇവിടം കീഴടക്കിയപ്പോള്‍ സുല്‍ത്താന്‍പൂര്‍ എന്നും ഇവിടം അറിയപ്പെട്ടിരുന്നു.

PC:AnushaEadara

വാറങ്കല്‍ കോട്ട

വാറങ്കല്‍ കോട്ട

വാറങ്കലിന്റെ ഏറ്റവും വലിയ ആകര്‍ണമാണ് ഇവിടുത്തെ കോട്ട. എഡി 1119 ല്‍ കാകതീയ രാജാവായിരുന്ന ഗണപതി ദേവാണ് കോട്ട നിര്‍മ്മിക്കുന്നത്. പിന്നീട് 1261 ല്‍ അദ്ദേഹത്തിന്റെ മകളായ റാണി രുദ്രമാ ദേവിയാണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നത്. കാകതീ കലാതോരണം എന്ന പേരുള്ള നാലു കൂറ്റന്‍ കവാടങ്ങളാണ് ഇവിടെ എത്തിയാല്‍ ആദ്യം കാണുവാന്‍ സാധിക്കുക. കാകതീയന്‍ ആര്‍ച്ച് എന്നും പേരുള്ള ഇതില്‍ നിന്നാണ് തെലങ്കാനയുടെ ഔദ്യോഗിക ചിഹ്നം തിരഞ്ഞെടുത്തത്.
പ്രതിരോധാവശ്യങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട ഇ കോട്ടയ്ക്ക് മൂന്നു മതിലുകളാണ് ഉള്ളത്. ഏറെക്കുറെ നാശേീന്‍മുഖമായി കിടക്കുന്ന കോട്ടയില്‍ നിന്നും ഒട്ടേറെ ലിഖിതങ്ങളും കൊത്തുപണികളും ഒക്കെ കണ്ടെടുത്തിട്ടുണ്ട്.

PC:Peejaey

ആയിരംതൂണുള്ള ക്ഷേത്രം

ആയിരംതൂണുള്ള ക്ഷേത്രം

വാറങ്കലിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ഹനമകൊണ്ട എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ആയിരംതൂണുള്ള ക്ഷേത്രം. എഡി 1163 ല്‍ കാകതീയ രാജാവായിരുന്ന രുദ്രദേവാണ് ആയിരം തൂണുകളുള്ള ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ചിത്രപണികള്‍ ഉള്ള മേല്‍ക്കൂരയും കൊത്തുപണികളാല്‍ നിറഞ്ഞ വാതിലുകളും ഇവിടുത്തെ ആകര്‍ഷണമാണ്. കാകതീയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നിര്‍മ്മാണ രീതിയെക്കുറിച്ച് അറിയുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഇതിലും മികച്ചൊരു പഠനവസ്തു ലഭിക്കാനില്ല.

PC:Shishirdasika

റോക്ക് ഗാര്‍ഡന്‍

റോക്ക് ഗാര്‍ഡന്‍

വാറങ്കല്‍ കോട്ടയിലെ ശിവക്ഷേത്രത്തോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന റോക്ക് ഗാര്‍ഡന്‍ ജീവന്‍ തുടിക്കുന്ന ശില്പങ്ങളുടെ പേരിലാണ് പ്രശസ്തം. പാറയില്‍ തീര്‍ത്തിരിക്കുന്ന ജീവികളുടെ ശില്പങ്ങളാണ് ഇവിടെയുള്ളത്. പൂന്തോട്ടമാണ് ഇവിടെ കാണാനുള്ള മറ്റൊരു കാഴ്ച. വൈകുന്നേരങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാതിരിക്കുകയാവും നല്ലത്. അത്രമാത്രം തിരക്കാണ് ഇവിടെ ആ സമയത്ത് അനുഭവപ്പെടാറുള്ളത്.

ഗോവിന്ദാരജൂല ഗുട്ട

ഗോവിന്ദാരജൂല ഗുട്ട

ഹൈന്ദവ വിശ്വാസികളുടെ പുണ്യകേന്ദ്രമായി കരുതപ്പെടുന്ന സ്ഥലമാണ് ഗോവിന്ദാരജൂല ഗുട്ട. വാറങ്കല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുന്നിന്റെ മുകളിലെ ആരാധനാലയമാണ് ഗോവിന്ദാരജൂല ഗുട്ട. ശ്രീരാമ ക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവുമാണ് ഇവിടെയുള്ളത്. പാറയില്‍ കൊത്തിയുള്ള നൂറോളം പടവുകള്‍ കയറി വേണം ഇവിടെ എത്തുവാന്‍.
ശ്രീരാമനവമി ആണ് ഇവിടത്തെ പ്രധാന ഉല്‍സവം. ഈ സമയം നിരവധി ഭക്തര്‍ ഇവിടെയത്തൊറുണ്ട്. മലയുടെ മുകളില്‍ വാറംഗലിലെ ജന്‍മിമാരായിരുന്ന ഹസാരിമാര്‍ നിര്‍മിച്ച് നല്‍കിയതെന്ന് കരുതുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച രഥവുമുണ്ട്.

PC:rajaraman sundaram

പാകല്‍ തടാകം

പാകല്‍ തടാകം

വാറങ്കലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൃത്രിമ തടാകമാണ് പാകല്‍ തടാകം. എഡി 1213 ല്‍ കാകതീയ രാജാവായിരുന്ന ഗണപതി ദേവാണ് ഈ തടാകം നിര്‍മ്മിക്കുന്നത്. പാകല്‍ വന്യജീവ സങ്കേതത്തിന്‍രെ ഭാഗമായാണ് ഈ കൃത്രിമ തടാകം നിര്‍മ്മിച്ചിരിക്കുന്നത്. വനത്തിന് നടുവിലായി 30 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലാണ് തടാകമുള്ളത്.
എല്ലാവര്‍ഷവും ആയിരകണക്കിന് സഞ്ചാരികള്‍ ഭംഗി ആസ്വദിക്കാന്‍ എത്തുന്ന ഈ തടാകത്തിന്റെ കര ജൈവവൈവിദ്ധ്യത്തിന്റെ കലവറ കൂടിയാണ്. പുള്ളിപ്പുലി, മുതല, സ്‌ളോത്ത് ബിയര്‍, ചെന്നായ്ക്കള്‍ തുടങ്ങി നിരവധി ജീവികളുള്ളതാണ് 839 സ്‌ക്വയര്‍ കിലോമീറ്റര്‍ വലുപ്പമുള്ള പാകല്‍ വന്യജീവി സങ്കേതം.

PC:Alosh Bennett

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തെലങ്കാനയില്‍ നിന്നും സിദ്ധിപേട്ട്-ഹസ്‌നാബാദ് വഴിയാണ് വാറങ്കലിലേക്ക് എത്തുക. 72.6 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. ഹൈദരാബാദില്‍ നിന്നും വാറങ്കലിലേക്ക് 144 കിലോമീറ്ററും അമരാവതിയില്‍ നിന്നും 311 കിലോമീറ്ററുമാണ് ദൂരം.

Read more about: telangana forts monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X