Search
  • Follow NativePlanet
Share
» »തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ

തണുപ്പിൽ ചൂടുപിടിപ്പിക്കുവാൻ ഈ യാത്രകൾ

രാജസ്ഥാനിലെ മരുഭൂമി കാഴ്ചകൾ മുതൽ ഡെൽഹി വരെ കണ്ടറിയുവാനുള്ള സമയമാണ് ഇത്... എങ്കിലൊന്ന് യാത്ര പോയാലോ....

മഞ്ഞു പെയ്യുന്ന ഡിസംബർ മാസം മിക്കവരും യാത്രകൾക്കൊരു അവധി കൊടുക്കുന്ന സമയമാണ്. തണുത്തു വിറക്കുന്ന ഈ കാലാവസ്ഥയിൽ എങ്ങനെയൊന്നു പുറത്തിറങ്ങാം എന്നാലോചിക്കുമ്പോൾ തന്നെ യാത്രയുടെ കാര്യം പറയാനില്ലല്ലോ... എന്നാൽ പുതപ്പിനടിയിൽ ചുരുണ്ടു കൂടാതെ പുറത്തിറങ്ങിയാൽ കാണുവാൻ കാഴ്ചകൾ ഇഷ്ടംപോലെയുണ്ട്. രാജസ്ഥാനിലെ മരുഭൂമി കാഴ്ചകൾ മുതൽ ഡെൽഹി വരെ കണ്ടറിയുവാനുള്ള സമയമാണ് ഇത്... എങ്കിലൊന്ന് യാത്ര പോയാലോ....

രാജസ്ഥാൻ

രാജസ്ഥാൻ

രാജസ്ഥാന്റെ രാജകീയ കാഴ്ചകൾ കണ്ടു വരുവാൻ ഏറ്റവും യോജിച്ച സമയം തണുപ്പു കാലം തന്നെയാണ്. സഹിക്കുവാൻ കഴിയാത്ത ചൂടു കാലത്ത് പോയി സ്ഥലങ്ങൾ കാണാതെ തിരിച്ചു വരുന്നതിലും നല്ലത് തണുപ്പു കാലത്ത് ഇവിടേക്ക് വരുന്നതാണ് . രാത്രി കാലങ്ങളിൽ സഹിക്കുവാൻ കഴിയാത്ത തണുപ്പ് അനുഭവപ്പെടുമെങ്കിലും പകൽ കാഴ്ചകൾ കൺനിറയെ കാണാം. രാജസ്ഥാന്‍റെ രാജകീയമായ ആതിഥേയത്വം സ്വീകരിച്ച്, കോട്ടകളും കൊട്ടാരങ്ങളും കണ്ട്, തനത് കലാവിദ്യകളും നാടൻ കലാരൂപങ്ങളും ആസ്വദിച്ചു വേണം മടങ്ങുവാൻ എന്നത് മറക്കേണ്ട. ഥാർ മരുഭൂമിയും അവിടുത്തെ രാത്രി ജീവിതവും മാത്രമല്ല, ജോധ്പൂരും ജയ്സാൽമീറും ജയ്പൂരും സന്ദർശിച്ചാൽ മാത്രമേ രാജസ്ഥാൻ സന്ദർശനം പൂർത്തിയാവുകയുള്ളൂ.

ഷിംല

ഷിംല

മഞ്ഞിനു നടുവിൽ പ്രിയപ്പെട്ടവരുമൊന്നിച്ച സമയം ചിലവഴിക്കുന്നത് മാത്രം ഓർത്താൽ ബാഗുമെടുത്ത് യാത്ര പോകുവാൻ തോന്നും. ഇങ്ങനെയൊരു യാത്രയ്ക്ക് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിന് യോജിച്ച ഇടം ഔലിയും ഷിംലയും ഡാർജലിങ്ങും പോലെയുള്ള ഇടങ്ങളാണ്. വിന്റർ ഡെസ്റ്റിനേഷനായി ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഷിംല, ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന ഇടം കൂടിയാണ്. മഞ്ഞു മൂടിയ മലകളും എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്നതുമെല്ലാം ഈ പ്രദേശത്തെ സഞ്ചാരികളുടെയും ഹണിമൂൺ ആഘോഷിക്കുവാൻ എത്തുനന്വരുടേയും ഇടയിൽ പ്രശസ്തമാക്കിയിട്ടുണ്ട്. ഇനി, തനിച്ചാണ് യാത്രയെങ്കിൽ പോലും സുരക്ഷിതമായി പോയിവരുവാൻ കഴിയുന്ന ഇടമാണിത്.

ആൻഡമാൻ

ആൻഡമാൻ

കയ്യിലെ പണത്തിന്റെ മൂല്യമനുസരിച്ച് ആസ്വദിക്കുവാൻ കഴിയുന്ന ഇടമാണ് ആൻഡമാൻ ദ്വീപുകൾ. ചൂടുകാലത്തൊഴികെ എപ്പോളും സഞ്ചാരികളെ ഹൃദ്യമായി സ്വാഗതം ചെയ്യുന്ന ആൻഡമാനിൽ എത്ര ദിവസം വേണമെങ്കിലും ചിലവഴിച്ച്, മടുക്കാതെ കാഴ്ചകൾ കാണുവാനുണ്ട്. വ്യത്യസ്തങ്ങളായ ദ്വീപുകളും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും ദ്വീപുകളിലേക്കുള്ള യാത്രകളും എല്ലാം ചേർന്ന് ഏറ്റവും കുറഞ്ഞത് ഒരു നാലു ദിവസമെങ്കിലും ഇവിടെ ചിലവഴിക്കുവാനുണ്ട്. ഹാവ്ലോക്ക് ഐലൻഡിലെ സ്നോര്‍ക്കലിങ്ങും പിന്നെ, സ്കൂബാ ഡൈവിങ്ങും ഇവിടെ തീർച്ചയായും അനുഭവിക്കേണ്ടത് തന്നെയാണ്.

 നൈനിറ്റാൾ

നൈനിറ്റാൾ

വർഷത്തിൽ എപ്പോൾ വേണമെങ്കിലും പോയി അടിച്ചു പൊളിക്കുവാന്‍ സാധിക്കുന്ന നൈനിറ്റാളിനെ അതിന്റെ മുഴുവൻ ഭംഗിയിൽ അറിയണമെങ്കിൽ മഞ്ഞു കാലത്തു തന്നെ പോകണം. മഞ്ഞില്‌ പുതഞ്ഞു കിടക്കുന്ന ഹിമാലയൻ താഴ്വാരങ്ങളും ആകാശം മുട്ടി നിൽക്കുന്ന പര്‍വ്വതങ്ങളും ഒക്കെയാണ്. മറ്റോതൊരു ഹിൽ സ്റ്റേഷനെയും പോലെ തണുപ്പു കാലത്ത് ഏറെ റൊമാന്‍റിക് ആവുന്ന ഇടം കൂടിയാണിത്. അതിനാൽ ഹണിമൂൺ യാത്രകൾക്ക് ഒരു സംശയവുമില്ലാതെ ഇവിടം തിരഞ്ഞെടുക്കാം.

ബിൻസാർ, ഉത്തരാഖണ്ഡ്

ബിൻസാർ, ഉത്തരാഖണ്ഡ്

സമുദ്ര നിരപ്പിൽ നിന്നും 2,420 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബിന്‍സാർ നൈനിറ്റാളിനോട് അടുത്തു സ്ഥിതി ചെയ്യുന്ന മറ്റൊരു സ്വര്‍ഗ്ഗമാണ്. കുമയൂൺ മലനിരകളിലെ ഏറ്റവും സൗന്ദര്യമുള്ള പ്രദേശം കൂടിയാണിത്. ഹിമാലയൻ പർവ്വത നിരകളുടെ ഏറ്റവും മനോഹരമായ കാഴ്ചകൾ കാണിച്ചു തരുന്ന ഈ പ്രദേശം പുതിയ പുതിയ ഇടങ്ങൾ തേടി നടക്കുന്നവർക്ക് യാത്ര ചെയ്യുവാൻ പറ്റിയ സ്ഥലം കൂടിയാണ്. ട്രക്കിങ്ങിൽ താല്പര്യമുള്ളവർക്ക് എക്സ്പ്ലോർ ചെയ്യുവാൻ ഒട്ടേറെ വഴികൾ ഇവിടെയുണ്ട്.

ലഡാക്ക്

ലഡാക്ക്

സാഹസികർ മാത്രം തണുപ്പു കാലത്ത് തങ്ങളുടെ ധൈര്യം തെളിയിക്കുവാൻ തിരഞ്ഞെടുക്കുന്ന യാത്രകളിലൊന്നാണ് ലഡാക്കിലേക്കുള്ളത്. ഹിമാലയത്തിന്‍റെ സൗന്ദര്യം ആസ്വദിക്കുവാനായി മാത്രം മഞ്ഞിൽ ഇവിടേക്ക് യാത്ര ചെയ്യുന്നവർ ഒരുപാടുണ്ട്. വെറുതേ ലഡാക്കിലേക്ക് പോകുന്നതിനു പകരം ഒരു ചെറിയ മോട്ടോർ സൈക്കിൾ റൈഡ് നടത്തുന്നത് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ലഡാക്കിലേക്കൊരു യാത്ര എപ്പോൾ വേണമെങ്കിലും പ്ലാൻ ചെയ്യാമെങ്കിലും കലർപ്പില്ലാത്ത കാഴ്ചകൾ നേരിട്ടറിയണമെങ്കിൽ അത് വിന്‍ററിലാകാം.

മൂന്നാർ

മൂന്നാർ

അധിക ദൂരമൊന്നും യാത്ര ചെയ്യാതെ കാഴ്ചകൾ കാണുവാനും ചുളുവിൽ ഒരു കിടിലൻ റൈഡുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മൂന്നാർ തിരഞ്ഞെടുക്കാം. തൊടുപുഴയിൽ നിന്നും മൂന്നാറിലേക്കുള്ള യാത്രകളിൽ കാണുവാൻ കാഴ്ചകൾ ഒരുപാടുണ്ട്. മൂന്നാറിലെത്തി കഴിഞ്ഞാലും സാഹസിക കാര്യങ്ങളും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്രകളും എല്ലാം ചേർന്ന് മനോഹരമായ ഒരു അനുഭവമായിരിക്കും ലഭിക്കുക. ഡിസംബർ ജനുവരി മാസങ്ങളിൽ കടുത്ത തണുപ്പ് ആണ് ഇവിടെ അനുഭവപ്പെടുക.

തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്തണുപ്പു കാലത്ത് തന്നെ ലഡാക്കിൽ പോകണം..കാരണം ഇതാണ്

വിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണംവിന്‍റർ ട്രക്കിങ്ങിന് പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ഇതിലും ചിലവ് കുറച്ചൊരു വിന്‍റർ യാത്ര സ്വപ്നങ്ങളിൽ മാത്രം!ഇതിലും ചിലവ് കുറച്ചൊരു വിന്‍റർ യാത്ര സ്വപ്നങ്ങളിൽ മാത്രം!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X