Search
  • Follow NativePlanet
Share
» »പങ്കാളിയോടൊപ്പം അടിച്ചു പൊളിക്കുവാൻ ഈ ഇടങ്ങൾ

പങ്കാളിയോടൊപ്പം അടിച്ചു പൊളിക്കുവാൻ ഈ ഇടങ്ങൾ

യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പങ്കാളിക്കൊപ്പം പോകുവാൻ പറ്റിയ ഏറ്റവും സാഹസികമായ കുറച്ച് വാട്ടർ സ്പോർട്സുകൾ പരിചയപ്പെടാം...

കല്യാണം കഴിഞ്ഞോ...നീ തീർന്നെടാ തീർന്ന്... ഇങ്ങനെയൊരു ഡയലോഗ് സുഹൃത്തുക്കളിൽ നിന്നും കേൾക്കാത്ത വിവാഹിതർ കാണില്ല. അത്യാവശ്യം യാത്രയൊക്കെ ചെയ്യുന്ന ആളാണെങ്കിൽ പറയുകയും വേണ്ട!!
കല്യാണം കഴിഞ്ഞാൽ യാത്രകൾ തീർന്നു എന്നു കരുതുന്നവർ ഒരുപാടുണ്ട്. എന്നാൽ ചുറ്റും ഒന്നു കണ്ണുതുറന്ന് ശരിക്കും നോക്കിയാൽ, യാത്ര ഒരു ആഘോഷമായി എടുത്ത് പങ്കാളിക്കും കുട്ടികൾക്കും ഒപ്പം നാടു ചുറ്റുന്നവരെ കാണാം. വലിയ വലിയ ദൂരങ്ങളൊന്നും താണ്ടുവാൻ കഴിഞ്ഞില്ലെങ്കിലും പറ്റുന്ന പോലെ കൊച്ചുകൊച്ചു യാത്രകൾ ചെയ്യുന്നവരും ഒരുപാടുണ്ട്. ഇതാ അങ്ങനെ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ പങ്കാളിക്കൊപ്പം പോകുവാൻ പറ്റിയ ഏറ്റവും സാഹസികമായ കുറച്ച് വാട്ടർ സ്പോർട്സുകൾ പരിചയപ്പെടാം...

എന്തിനും ഏതിനും ഗോവ

എന്തിനും ഏതിനും ഗോവ

വാട്ടർ സ്പോർട്സുകൾ എന്നു കേട്ടാൽ തന്നെ ആദ്യം ഓർമ്മ വരുന്ന ഇടമാണ് ഗോവ. ലോകത്തിലെ തന്നെ വാട്ടർ സ്പോർട്സുകൾക്ക് പേരുകേട്ട ഇവിടെ ചെയ്യുവാൻ പറ്റാത്തതായി ഒന്നുമില്ല. റിസോർട്ടുകളും മനോഹരമായ പ്രകൃതിയും കാഴ്ചകളും ഒക്കെയുള്ള ഇവിടെ വാട്ടർ സ്പോർട്സിന്‍റെ അനന്തമായ സാധ്യതകള്‍ ആളുകൾക്ക് പ്രയോജനപ്പെടുത്താം.
പാരാസെയ്ലിങ്, ജെറ്റ് സ്കീയിങ്,ബനാനാ ബോട്ട് റൈഡ്,വിൻഡ് സർഫിങ്, ഫ്ലൈ ബോർഡിങ്,സ്പീഡ് ബോട്ട് റൈഡ്, നീ ബോട്ട് റൈഡ് തുടങ്ങിയവയാണ് ഇവിടെ ചെയ്യുവാനുള്ള കാര്യങ്ങൾ. ബീച്ചുകളിലെ കാഴ്ചകള്‍ക്കു പുറമേ ലഭിക്കുന്ന കാര്യങ്ങളാണിത്. ഗോവയിലെത്തിയാൽ ഇവിടുത്തെ അവസരങ്ങളെ പരമാവധി ചൂഷണം ചെയ്യുക എന്നതാണ് ഗോവ യാത്രയിലെ ഏറ്റവും വലിയ കാര്യം.

സ്കൂബാ ഡൈവിങ്ങിനും സ്നോർകലിങ്ങിനും ആൻഡമാൻ

സ്കൂബാ ഡൈവിങ്ങിനും സ്നോർകലിങ്ങിനും ആൻഡമാൻ

ലോകത്തിലെ എണ്ണം പറഞ്ഞ ബീച്ച് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് ആൻഡമാൻ. പഞ്ചാമ മണലുകൾ നിറഞ്ഞ ബീച്ചുകളും അതിശയിപ്പിക്കുന്ന കടൽക്കാഴ്ചകളും ഒക്കെയുള്ള ആൻഡമാൻ എന്നും സ‍ഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ്. കടൽക്കാഴ്ചകളുടെ സ്വര്‍ഗ്ഗമായ ഇവിടെ എത്തിയാൽ ചെയ്തു തീർക്കുവാൻ കാര്യങ്ങൾ ഒരുപാടുണ്ട്. സ്കൂബാ ഡൈവിങ്. അണ്ടർ വാട്ടർ വാക്ക്, സ്നോർക്കലിങ്ങ് തുടങ്ങിയവ അവയിൽ ചിലത് മാത്രമാണ്. ഹണിമൂൺ ആഘോഷങ്ങൾക്കും പങ്കാളികള്‍ക്കൊപ്പം പ്ലാൻ ചെയ്യുന്ന യാത്രകൾക്കും ഒക്കെ പറ്റിയ ഇടമായ ഇവിടെ സ്കൂബാ ഡൈവിങ്ങിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുന്ന കേന്ദ്രങ്ങളും ഒരുപാടുണ്ട്.
സ്നേക് ഐലൻഡ്, റോക്ക് ആൻഡ് ബാലാ റീഫ് എന്നിവയാണ് ഇവിടുത്തെ ഡൈവിങ്ങിന് യോജിച്ച ഇടങ്ങൾ.

റിവർ റാഫ്ടിങ്ങിന് ഋഷികേശ്

റിവർ റാഫ്ടിങ്ങിന് ഋഷികേശ്

ഗംഗാ നദിയുടെ തീരത്തുള്ള ഋഷികേശ് റിവർറാഫ്ടിങ്ങിന് പേരുകേട്ട ഇടമാണ്. സാഹസികത തിരഞ്ഞെത്തുന്ന സഞ്ചാരികൾക്ക് ഏറ്റവും അധികം ഉപയോഗപ്പെടുത്തുവാൻ പറ്റിയ ഋഷികേശ് ഒരു ആത്മീയ കേന്ദ്രം കൂടിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് സ‍ഞ്ചാരികളാണ് ഇവിടുത്തെ വാട്ടർ റാഫ്ടിങ്ങിന്‍റെ അനുഭവങ്ങൾ സ്വന്തമാക്കുവാനായി എത്തുന്നത്. റിവർ റാഫ്ടിങ്ങിന്റെ ബേസിക് മുതൽ അഡ്വാൻസ്ഡ് വരെയുള്ള കാര്യങ്ങള്‍ ഇവിടെ നിന്നും പഠിക്കുവാൻ അവസരമുണ്ട്.
ബ്രഹ്മപുരി, മറൈൻ ഡ്രൈവ്,ശിവ്പുരി,കൗടല്യതുടങ്ങിയ ഇടങ്ങളാണ് ഉതിന് പേരുകേട്ടിരിക്കുന്നത്.

സൻസ്കാറിലെ വൈറ്റ് റിവർ റാഫ്ടിങ്

സൻസ്കാറിലെ വൈറ്റ് റിവർ റാഫ്ടിങ്

സാഹസിക വാട്ടർ സ്പോർട്സുകളിൽ മറ്റൊന്നാണ് സൻസ്കാറിലെ വൈറ്റ് റിവർ റാഫ്ടിങ്. ലഡാക്കിന്‍റെ ഭാഗമായ ഇവിടെ മലനിരകളുടെ കാഴ്ചയാണ് ഏറ്റവും വലിയ ആകർഷണം.

കുമരകത്തെ ബോട്ടിങ്ങ്

കുമരകത്തെ ബോട്ടിങ്ങ്

കുമരകം എന്നാൽ വ‍ഞ്ചിവീടുകളുടെ നാടാണ്. കായലിലൂടെ, കായൽക്കാഴ്ചകൾ കണ്ട്, നാടൻ ഭക്ഷണവും കഴിച്ച് സാഹസികതയേക്കാൾ ഉപരിയായി കാഴ്ചകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു യാത്രയായിരിക്കും കുമരകത്തേത്. ഇത് കൂടാതെ കയാക്കിങ്ങിനും ഇവിട അവസരമുണ്ട്. ഹൗസ് ബോട്ടിനു പോകുവാൻ സാധിക്കാത്ത ചെറിയ കനാലുകളിലൂടെയും മറ്റും യാത്ര ചെയ്ത്, വ്യത്യസ്തമായ കാഴ്ചകൾ കണ്ടറിയുവാൻ ഇവിടം തിരഞ്ഞെടുക്കാം.

ക്രൂസ് ട്രിപ്പിന് ഹൂഗ്ലി

ക്രൂസ് ട്രിപ്പിന് ഹൂഗ്ലി

ഗംഗയുടെ ഓളങ്ങളിൽ ചാഞ്ചാടി ഒരു രാത്രിയിലെ റൊമാന്‍റിക് ആഘോഷങ്ങൾക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടമാണ് ഹുഗ്ലി. പങ്കാളിയോടൊപ്പം ഒരു ക്രൂസ് യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ ഒരു സംശയവും വേണ്ട ഇവിടം തിരഞ്ഞെടുക്കുവാൻ. സ്വകാര്യതയെ മാനിക്കുന്ന, ആഘോഷിക്കുവാൻ സാധിക്കുന്ന ഒരു യാത്രയായിരിക്കും ഇത്. കൊൽക്കട്ടയിലെ കാഴ്ചകളും യൂറോപ്യൻ കോളനികളുടെ ദൃശ്യങ്ങളും ഈ യാത്രയെ കൂടുതൽ മികവുറ്റതാക്കുന്നു.

ഭീമേശ്വരിയിലെ റാഫ്ചിങ്

ഭീമേശ്വരിയിലെ റാഫ്ചിങ്

ഹിൽ സ്റ്റേഷനുകളിലെ യാത്രകൾക്കൊക്കെ ഒരു ബ്രേക്ക് നല്കി, മനസ്സിനെയും ശരീരത്തെയും ഫ്രീയാക്കി പോകുവാൻ പറ്റിയ ഇടമാണ് ഭീമേശ്വരി. കാടിനോട് ചേർന്നുള്ള കാഴ്ചകളേക്കാൾ ഇവിടെ ആസ്വദിക്കുവാൻ സാധിക്കുക റാഫ്ടിങ്ങിന്റെ രസങ്ങളാണ്. ഉൾനാടൻ ഗ്രാമങ്ങളിലൂടെ കാണാക്കാഴ്ചകൾ കണ്ടുള്ള റാഫ്ടിങ് വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും.

ഇവിടെയെല്ലാം ഡബിളാ ഡബിള്‍- കൊടിഞ്ഞിയെന്ന ഇരട്ടകളുടെ ഗ്രാമംഇവിടെയെല്ലാം ഡബിളാ ഡബിള്‍- കൊടിഞ്ഞിയെന്ന ഇരട്ടകളുടെ ഗ്രാമം

ഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമംഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമം

സ്ത്രീകൾക്കും പുരുഷനും പ്രത്യേക വാതിലുള്ള വീട്- ഇന്ത്യയിലെ കെയ്റോ ആയ കായൽപ്പട്ടണംസ്ത്രീകൾക്കും പുരുഷനും പ്രത്യേക വാതിലുള്ള വീട്- ഇന്ത്യയിലെ കെയ്റോ ആയ കായൽപ്പട്ടണം

Read more about: travel adventure goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X