Search
  • Follow NativePlanet
Share
» »പൂത്തുതളിര്‍ക്കുവാനൊരുങ്ങി ഇത്തവണയും മലരിക്കല്‍... സഞ്ചാരികളെ... സ്റ്റേ ട്യൂണ്‍ഡ്!!

പൂത്തുതളിര്‍ക്കുവാനൊരുങ്ങി ഇത്തവണയും മലരിക്കല്‍... സഞ്ചാരികളെ... സ്റ്റേ ട്യൂണ്‍ഡ്!!

ഇത്തവണയും കൗതുകം ഒട്ടും കുറയ്ക്കാതെ മലരിക്കലില്‍ ആമ്പല്‍ മൊട്ടിടുവാന്‍ തുടങ്ങി

കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷങ്ങളായി മലയാളികളുടെ യാത്രാ ലിസ്റ്റിലേക്ക് പൊടുന്നനെ കയറിപ്പറ്റിയ ഇടമാണ് മലരിക്കല്‍. കൊല്ലങ്ങളായി മുടങ്ങാതെ പൂക്കുന്ന ആമ്പല്‍പ്പാടങ്ങള്‍ കോട്ടയംകാര്‍ക്ക് പുത്തനല്ലെങ്കിലും പുറമേക്കാര്‍ക്ക് ഇതിനോട് അല്പം കൗതുകം കൂടുതലാണ്. ഇത്തവണയും കൗതുകം ഒട്ടും കുറയ്ക്കാതെ മലരിക്കലില്‍ ആമ്പല്‍ മൊട്ടിടുവാന്‍ തുടങ്ങി. ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്തില്‍ ആണ് ആമ്പല്‍ വസന്തം കാത്തിരിക്കുന്നത്.

2019 ല്‍

2019 ല്‍

2019 ല്‍ മലരിക്കലിന്റെ രഹസ്യമായിരുന്ന ആമ്പല്‍പ്പാടങ്ങള്‍ വളരെ അവിചാരിതമായാണ് സഞ്ചാരികള്‍ ഏറ്റെടുത്തത്. സാമൂഹ്യ മാധ്യമത്തില്‍ ഇവിടെ എത്തിയ ആരോ പങ്കുവെച്ച ഫോട്ടോ ഹിറ്റായി മാറുകയായിരുന്നു. പാടങ്ങളായ പാടങ്ങളിലെല്ലാം പൂത്തുപടര്‍ന്ന ആമ്പല്‍ ആ വര്‍ഷത്തെ ഏറ്റവും മികച്ച ദൃശ്യമാണ് സഞ്ചാരികള്‍ക്കു നല്കിയത്. അധിക ദിവസങ്ങള്‍ ആയുസില്ലാത്ത ആമ്പല്‍ കാണുവാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികളെത്തി.

പിന്നെയും

പിന്നെയും

ആമ്പല്‍ഗാഥ പിന്നെ 2020 ലും തുടര്‍ന്നു. ആമ്പല്‍ പതിവുതെറ്റാതെ പൂത്തുനിന്നുവെങ്കിലും കൊവിഡ് പണിപറ്റിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം സ‍ഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല

 600 ഏക്കറില്‍

600 ഏക്കറില്‍

ഇപ്പോള്‍ ഒൻപതിനായിരം പാടശേഖരത്തിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം അറുന്നൂറ് ഏക്കറോളം വരുന്ന പാടത്താണ് ഇത്തവണ ആമ്പല്‍ മൊട്ടിട്ടിരിക്കുന്നത്. രണ്ടു കൃഷികൾക്കിടയിലുള്ള സമയത്താണ് വയലുകളിൽ ആമ്പലുകൾ വിരിഞ്ഞു നിൽക്കുന്നത് എന്നതിനാൽ ഈ കാഴ്ചകൾക്ക് അധികം ആയുസ്സുണ്ടാവില്ല. വയലുകളിൽ കൃഷി വീണ്ടും തുടങ്ങുന്നതോടെ ഇതൊക്കെ മാറ്റി നശിപ്പിച്ച് കൃഷി തുടങ്ങും. ജൂലൈ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ആമ്പല്‍ വിരിയുന്നത്.

 കൂടുതലും

കൂടുതലും


തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കലിലും പനച്ചിക്കാട് പഞ്ചായത്തിലെ അമ്പാട്ടുകടവിലും കോട്ടയത്തിന്റെ പടിഞ്ഞാറൻമേഖലകളിലുമായാണ് ആമ്പല്‍ സാധാരണയായി പൂത്തു നില്‍ക്കുന്ന കാഴ്ച കാണുവാനുള്ളത്.

മലരിക്കലില്‍ എത്താം

മലരിക്കലില്‍ എത്താം

കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം.

തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!തൂണിലെ ഭദ്രകാളിയും വേല്‍ തലകീഴായി പി‌ടിച്ച സുബ്രഹ്മണ്യനും!!

മഴ നനഞ്ഞ് മഞ്ഞില്‍ക്കുളിച്ച് പാലക്കയവും പൈതല്‍മലയുംമഴ നനഞ്ഞ് മഞ്ഞില്‍ക്കുളിച്ച് പാലക്കയവും പൈതല്‍മലയും

കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!കോട്ടയത്തെ അല്ലിയാമ്പൽ കടവ് തേടിയൊരു യാത്ര!

Read more about: kottayam village photography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X