Search
  • Follow NativePlanet
Share
» »രാജ്യത്തെ ഏറ്റവും വേഗം കൂടിയ പാസഞ്ചർ ബോട്ട് സർവീസ്, മുംബൈ വാട്ടര്‍ ടാക്സിയെക്കുറിച്ച് അറിയേണ്ടതെല്ലാം

രാജ്യത്തെ ഏറ്റവും വേഗം കൂടിയ പാസഞ്ചർ ബോട്ട് സർവീസ്, മുംബൈ വാട്ടര്‍ ടാക്സിയെക്കുറിച്ച് അറിയേണ്ടതെല്ലാം

നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം മുംബൈ വാട്ടർ ടാക്സി പദ്ധതി ആരംഭിച്ചതോടെ മുഖം മാറുവാനൊരുങ്ങി മഹാനഗരം

നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം മുംബൈ വാട്ടർ ടാക്സി പദ്ധതി ആരംഭിച്ചതോടെ മുഖം മാറുവാനൊരുങ്ങി മഹാനഗരം. അതിവേഗത്തില്‍ ആളുകളെ ലക്ഷ്യസ്ഥാനത്തെത്തിക്കും എന്നവകാശപ്പെടുന്ന വാട്ടര്‍ ടാക്സി സര്‍വ്വീസ് ഉദ്ദവ് താക്കറെ ഉദ്ഘാടനം ചെയ്തു. റോഡ് ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും ഗതാഗതത്തിനായി മുംബൈ ഹാർബർ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സേവനം എന്ന നിലയിലാണ് ഈ സര്‍വ്വീസെന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു

ഒന്നര മണിക്കൂറില്‍ നിന്നും 30 മിനിറ്റിലേക്ക്

ഒന്നര മണിക്കൂറില്‍ നിന്നും 30 മിനിറ്റിലേക്ക്

ബേലാപൂർ ജെട്ടിക്കും മുംബൈ തുറമുഖത്തെ ആഭ്യന്തര ക്രൂയിസ് ടെർമിനലിനും ഇടയിലുള്ള വാട്ടർ ടാക്സി സർവീസുകൾ നവി മുംബൈയ്ക്കും സൗത്ത് മുംബൈയ്ക്കും ഇടയിലുള്ള യാത്രാ സമയം 1.5 മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കും. രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാൻ ഇത് സഹായിക്കും.
നിലവിൽ ബേലാപൂരിൽ നിന്ന് ഭൗച്ച ധക്ക, ജെഎൻപിടി, എലിഫന്റ എന്നിവിടങ്ങളിലേക്കാണ് ജലഗതാഗത സേവനങ്ങൾ ലഭ്യമാകുന്നത്.

അഞ്ച് സ്പീഡ് ബോട്ടുകള്‍

അഞ്ച് സ്പീഡ് ബോട്ടുകള്‍

നിലവില്‍ അഞ്ച് സ്പീഡ് ബോട്ടുകളാണ് വാട്ടര്‍ ടാക്സിക്കായി സജ്ജമാക്കിയിരിക്കുന്നത്. ഓപോന്നിലും പത്തു മുതല്‍ 30 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കും. ഇവിടുത്തെ സ്പീഡ് ബോട്ടുകള്‍ക്ക് 20-22 നോട്ടിക്കല്‍ മൈല്‍ വരെയാണ് വേഗത. സാധാരണ ബോട്ടുകള്‍ക്ക് എട്ട് നോട്ടിക്കല്‍ മൈലാണ് വേഗത. രാജ്യത്തെ ഏറ്റവും വേഗം കൂടിയ പാസഞ്ചര്‍ ബോട്ട് സര്‍വ്വീസ് ആണെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

മുംബൈ വാട്ടർ ടാക്സി നിരക്കുകൾ

മുംബൈ വാട്ടർ ടാക്സി നിരക്കുകൾ

ഡൊമസ്റ്റിക് ക്രൂയിസ് ടെർമിനലിൽ (ഡിസിടി) നിന്ന് ബേലാപൂരിലേക്ക് ഒരു ഷെയര്‍ വാട്ടർ ടാക്സിയിൽ നിരക്ക് 1,210 രൂപ ആയിരിക്കും. തിരിച്ചുള്ള യാത്രയ്ക്കും ഇതേ തുക തന്നെ മുടക്കണം. വൺവേ കാറ്റമരൻ സർവീസിന് യാത്രക്കാർ 290 രൂപ നൽകണം. സ്പീഡ് ബോട്ടുകൾക്ക് പ്രതിമാസ പാസ് 12,100 രൂപയ്ക്ക് ലഭിക്കും.

 സ്ഥലമനുസരിച്ചുള്ള നിരക്കുകള്‍

സ്ഥലമനുസരിച്ചുള്ള നിരക്കുകള്‍

ഡിസിടി മുതല്‍ ധരംതർ വരെ : നിരക്ക് - ₹2,000; ദൈർഘ്യം - 55 മിനിറ്റ്

ഡിസിടിയിൽ നിന്ന് ജെഎൻപിടിയിലേക്ക്: നിരക്ക് - ₹200; ദൈർഘ്യം - 20 മിനിറ്റ്

ഡിസിടിയിൽ നിന്ന് കരഞ്ജയിലേക്ക്: നിരക്ക് - ₹12,00; ദൈർഘ്യം - 45 മിനിറ്റ്


ഡിസിടി മുതൽ കനോജി ആംഗ്രെ വരെ : നിരക്ക് - ₹1,500; ദൈർഘ്യം - 55 മിനിറ്റ്
സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD), ബേലാപൂർ മുതൽ നെരൂൾ വരെ: നിരക്ക് - ₹1,100; ദൈർഘ്യം - 30 മിനിറ്റ്

ജെഎന്‍പിടി മുതല്‍ ബേലാപൂർ വരെ: നിരക്ക് - ₹800; ദൈർഘ്യം - 25 മിനിറ്റ്

ഡിസിടി -ജെഎന്‍പിടി-എലഫന്‍റാ-ഡിസിടി യാത്രയ്ക്ക് 800 രൂപയും ബേലാപൂര്‍- ജെഎന്‍പിടി-എലഫന്‍റാ- ബേലാപ്പൂര്‍ 35 മിനിറ്റ് സവാരിക്ക് 800 രൂപയുമാണ് നിരക്ക്.

മുകളിലുള്ള എല്ലാ നിരക്കുകളും ഷെയര്‍ ചെയ്തുള്ള യാത്രയുടെ അടിസ്ഥാനത്തിലാണ് നൽകിയിരിക്കുന്നത്, ആളുകൾക്ക് വ്യക്തിഗത വാട്ടർ ടാക്സികളും ബുക്ക് ചെയ്യാം.

മുംബൈ വാട്ടർ ടാക്സി സർവീസ്: യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

മുംബൈ വാട്ടർ ടാക്സി സർവീസ്: യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

*നിങ്ങളുടെ പുറപ്പെടൽ സമയത്തിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പ് എത്തിച്ചേരുക.

*പുറപ്പെടുന്നതിന് 10 മിനിറ്റ് മുമ്പ് ബോർഡിംഗ് ഗേറ്റുകൾ അടയ്ക്കും
.
*എല്ലാ യാത്രക്കാരും സാധുവായ ഫോട്ടോ ഐഡി പ്രൂഫ് കൈവശം വയ്ക്കാൻ അഭ്യർത്ഥിക്കുന്നു.

*എല്ലായ്‌പ്പോഴും ഫെയ്‌സ് മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

*ബുക്ക് ചെയ്ത പുറപ്പെടൽ സ്ലോട്ടിനുള്ള യാത്രാ തീയതിയിൽ മാത്രമേ ടിക്കറ്റിന് സാധുതയുള്ളൂ, കൈമാറ്റം ചെയ്യാൻ കഴിയില്ല.

*പുറപ്പെടുന്ന സമയത്തിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന യാത്രക്കാരുടെ ടിക്കറ്റുകൾ സ്വയമേവ റദ്ദാക്കപ്പെടും, റീഫണ്ട് നൽകില്ല.

*ബോട്ടിൽ പുകവലി / തുപ്പൽ / ചവയ്ക്കൽ / പുകയില എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു

*സുരക്ഷാ കാരണങ്ങളാൽ, യാത്രക്കാർക്ക് ആയുധങ്ങൾ, കത്തുന്ന ദ്രാവകങ്ങൾ, സ്ഫോടകവസ്തുക്കൾ, നശിപ്പിക്കുന്ന വസ്തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, മറ്റ് നിയന്ത്രിത വസ്തുക്കൾ എന്നിവ കൊണ്ടുപോകാൻ അനുവാദമില്ല.

*ലൈഫ് ജാക്കറ്റുകൾ നിർബന്ധമാണ്, ക്രൂ നിർദ്ദേശങ്ങൾ എല്ലായ്‌പ്പോഴും പാലിക്കേണ്ടതാണ്.

*ബോട്ടിലും ടെർമിനൽ പരിസരത്തും മയക്കുമരുന്നോ മദ്യമോ കൊണ്ടുപോകുന്നതും കഴിക്കുന്നതും കർശനമായി നിരോധിക്കുകയും നിയമപ്രകാരം ശിക്ഷാർഹവുമാണ്.

*ഒരു യാത്രക്കാരന് 10 കിലോഗ്രാം ലഗേജ് അനുവദിക്കും, അതിന് മുകളിൽ കിലോയ്ക്ക് 1000 രൂപ ഈടാക്കും.

ബുക്ക് ചെയ്യുവാന്‍

ബുക്ക് ചെയ്യുവാന്‍

www.myboatride.com എന്ന സൈറ്റ് വഴിയും https://infinityharbour.in/ വഴിയും
പൊതുജനങ്ങള്‍ക്ക് വാട്ടര്‍ ടാക്സി സര്‍വ്വീസ് ബുക്ക് ചെയ്യാം. ഫോണ്‍ നമ്പര്‍: 9833881800

നവി മുംബൈയിൽ നിന്ന് എലിഫന്റയിലേക്ക് പോകുന്നത്

നവി മുംബൈയിൽ നിന്ന് എലിഫന്റയിലേക്ക് പോകുന്നത്

നിലവിലെ സാഹചര്യത്തില്‍ നവി മുംബൈയിൽ നിന്ന് എലിഫന്റയിലേക്ക് പോകുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു യാത്രയാണ്. നവി മുംബൈയിൽ നിന്ന് ലോക്കൽ ട്രെയിനുകളിലോ ക്യാബിലോ എലിഫന്റയിലെത്താൻ കുറഞ്ഞത് മൂന്ന് മണിക്കൂർ എടുക്കും. സിഎസ്‌എംടി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബോട്ടിനായി ടാക്സിയിൽ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് പോകണം എലിഫന്റയിലെത്താൻ. ഒരു സ്പീഡ് ബോട്ടിലോ കാറ്റമരിലോ അടയ്‌ക്കേണ്ട തുകയ്ക്ക് ഏതാണ്ട് സമാനമാണ് മൊത്തം ചിലവ്. നിലവിൽ ബേലാപൂരിനും എലിഫന്റയ്ക്കും ഇടയിൽ സ്പീഡ് ബോട്ടിൽ ഒരാൾക്ക് 825 രൂപയാണ് നിരക്ക്.

ആസൂത്രണം 30 വര്‍ഷങ്ങള്‍ക്കു മുന്‍പ്

ആസൂത്രണം 30 വര്‍ഷങ്ങള്‍ക്കു മുന്‍പ്

കടലിനാലും മറ്റു ജലസ്രോതസ്സുകളാലും ചുറ്റപ്പെട്ടു കിടക്കുന്ന മുംബൈ എന്ന മഹാരനഗരത്തെ സംബന്ധിച്ചെടുത്തോളം വാട്ടർ ടാക്‌സികൾ മികച്ച ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നാണ്. നഗരാസൂത്രകരും സർക്കാർ ഉദ്യോഗസ്ഥരും പതിറ്റാണ്ടുകളായി ഈ സേവനത്തെക്കുറിച്ച് സംസാരിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും കാര്യമായൊന്നും യാഥാർത്ഥ്യമായില്ല. യഥാർത്ഥത്തിൽ 30 വർഷങ്ങൾക്ക് മുമ്പ് ആസൂത്രണം ചെയ്ത ഒരു പദ്ധതിയാണിത്. മുംബൈ പോർട്ട് ട്രസ്റ്റും മഹാരാഷ്ട്ര മാരിടൈം ബോർഡും സിഡ്‌കോയും സംയുക്തമായാണ് പദ്ധതിയിൽ പ്രവർത്തിക്കുക.

നിര്‍ത്തിവെച്ച പദ്ധതി

നിര്‍ത്തിവെച്ച പദ്ധതി

മുംബൈയിലെ വാട്ടര്‍ ടാക്സികളുടെ ചരിത്രത്തിന് കുറച്ചധികം പഴക്കമുണ്ട്.
1996-ൽ, സിഡ്‌കോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഎൽ ആൻഡ് എഫ്എസ് എന്നിവയ്‌ക്കൊപ്പം ജുഹു ചൗപ്പട്ടിയിൽ നിന്നും ബേലാപൂരിൽ നിന്നും മുംബൈയുമായി ബന്ധിപ്പിക്കുന്ന ഹോവർക്രാഫ്റ്റ് സേവനങ്ങൾ ആരംഭിച്ചു. ആദ്യത്തേത് 40 മിനിറ്റെടുത്തപ്പോൾ രണ്ടാമത്തേത് ഒരു മണിക്കൂറോളം എടുത്തു. ഒരു യാത്രയ്ക്ക് 100 രൂപയായിരുന്നു ടിക്കറ്റുകളുടെ വില. വലിയ നഷ്ടം കാരണം 1998-ൽ പദ്ധതി നിർത്തിവെയ്ക്കുകയായിരുന്നു.

സമയലാഭം

സമയലാഭം

വളരെയേറെ ഗുണങ്ങള്‍ ജലഗതാഗതത്തിനുണ്ട്. ജലഗതാഗതത്തിൽ യാത്ര ചെയ്യുന്നത് സമയം ലാഭിക്കുക മാത്രമല്ല, അത് തടസ്സരഹിതമാക്കുകയും ചെയ്യും. നിലവിൽ സബർബൻ ട്രെയിനുകളിൽ പോലും മുംബൈയിലെത്താൻ 70 മിനിറ്റും റോഡ് മാർഗം 90 മിനിറ്റും എടുക്കും.

കൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെകൊച്ചിയില്‍ നിന്നും കിടിലന്‍ ക്രൂസ് യാത്ര.... ഐആര്‍സി‌ടിസിയു‌ടെ ആഢംബര പാക്കേജുകള്‍..ഗോവ മുതല്‍ ലക്ഷദ്വീപ് വരെ

മുംബൈയുടെ രത്നമായ മറൈൻ ഡ്രൈവ്മുംബൈയുടെ രത്നമായ മറൈൻ ഡ്രൈവ്

Read more about: mumbai travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X