Search
  • Follow NativePlanet
Share
» »താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വയനാടിന്റെ ചരിത്രത്തോടൊപ്പം അവിടുത്തെ പ്രധാന ആകർഷണങ്ങളും സന്ദർശിക്കേണ്ട സ്ഥലങ്ങളും പരിചയപ്പെടാം.

വയനാട്..എത്ര വിവരിച്ചാലും തീരാത്ത ഭംഗിയുള്ള നാട്...തണുപ്പിൽ മയങ്ങി കോടമഞ്ഞിൽ പൊതിഞ്ഞ് തേയിലത്തോട്ടങ്ങൾ കൊണ്ട് കഥയെഴുതുന്ന ഈ നാട് കൊതിപ്പിക്കും എന്നിതിൽ ഒരു സംശയവും ഇല്ല. വളഞ്ഞും പുളഞ്ഞും കിടക്കുന്ന ചുരത്തിലെ വഴികളിലൂടെ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ. താമരശ്ശേരി ചുരം മുതൽ പേരിയ ചുരവും പാൽച്ചുരവും നാടുകാണിച്ചുരവും ഒക്കെയായി ഇവിടുത്തെ ചുരത്തിന്റെ ഭംഗിയും കാഴ്ചകളും ഒന്നു വേറെ തന്നെയാണ്. അയൽജില്ലകളിലേക്കെത്തണമെങ്കിൽ ചുരങ്ങളിറങ്ങേണ്ട ഇവിടുത്തെ പ്രധാനപ്പെട്ട വഴികളും കാഴ്ചകളും പരിചയപ്പെടാം

വയനാടെന്നാൽ

വയനാടെന്നാൽ

കേരളത്തിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് വയനാട്. ജൈവവൈവിധ്യവും കാഴ്ചകളും ഒക്കെയായി എല്ലാവരെയും ആകർഷിക്കുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ്.

മായാക്ഷേത്ര വയനാടായ കഥ

മായാക്ഷേത്ര വയനാടായ കഥ

വയനാടിന് ആ പേരു ലഭിച്ചതിനു പിന്നിൽ പല കഥകളും ഉണ്ട്. വയലുകളുടെ നാട് വയനാട് ആയതാണെന്നു ചിലർ പറയുമ്പോൾ കാടുകളുടെ നാടായ വനനാട് വയനാടായി മാറിയതെന്നാണ് മറ്റൊരു വാദം.
എന്നാൽ സംസ്കൃതത്തിൽ മായാക്ഷേത്ര എന്നാണ് വയനാടിന്റെ പേരെന്നാണ് മദ്രാസ് മാനുവൽ ഓഫ് അഡ്മിനിസ്ട്രേഷനിൽ പറയുന്നത്. പിന്നീട് മലയാളത്തിൽ അത് മയനാടാവുകയും വാമൊഴിയിലൂടെ വയനാടായി മാറുകയും ചെയ്തതാകാം എന്നും പറയുന്നു.

അയ്യായിരം വർഷങ്ങൾക്കും മുൻപേ

അയ്യായിരം വർഷങ്ങൾക്കും മുൻപേ

ചരിത്രകാരൻമാർ പറയുനന്തനുസരിച്ച് ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുൻപേ ഇവിടെ ജനവാസം ഉണ്ടായിരുന്നുവത്രെ. അതിനുള്ള തെളിവുകൾ വയനാടിന്റെ മിക്ക ഭാഗങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ അതി പുരാതനമായ ശിലാ ലിഖിതങ്ങളും ചുവർ ചിത്രങ്ങളും ഒക്കെ ഇതിനുള്ള തെളിവുകളാണ്.

PC:Aravind K G

 ഹാരപ്പൻ സംസ്കാരവും വയനാടും

ഹാരപ്പൻ സംസ്കാരവും വയനാടും

ഇവിടെ നിന്നും കണ്ടെടുത്ത പുരാതന ശിലാലിഖിതങ്ങൾക്കും മറ്റും കേരളത്തിലെ മറ്റു ഭാഗങ്ങളിൽ നിന്നും കണ്ടെടുത്ത പുരാതന അവശിഷ്ടങ്ങളുമായി സാമ്യം വളരെ കുറവാണ്. പകരം ബലൂചിസ്ഥാനിലെയും ഹാരപ്പൻ സംസ്കാരത്തിനു മുന്‌പുള്ള നിർമ്മാണ രീതികളുമായാണ് അവയ്ക്ക് കൂടുതൽ സാമ്യം തോന്നുന്നത്.

പുറത്തേക്കിറങ്ങേണ്ട വഴികൾ

പുറത്തേക്കിറങ്ങേണ്ട വഴികൾ

ചുരത്തിലൂടെ മാത്രെ അയൽ ജില്ലകളിലേക്ക് എത്തിപ്പെടുവാൻ സാധിക്കുന്ന ഇടമാണ് വയനാട്. അഞ്ച് ചുരം റോഡുകളാണ് ഇവിടെയുള്ളത്. അടിവാരത്തേക്കുള്ള താമരശ്ശേരി ചുരം, കുറ്റിയാടിയിലേക്കുള്ള ചുരം, കണ്ണൂർ നെടുമ്പൊയിലേക്കുള്ല പേരിയ ചുരം, കൊട്ടിയൂരെത്തുന്ന പാൽച്ചുരം, മലപ്പുറത്തെത്തുന്ന നാടുകാണിച്ചുരം എന്നിവയാണ് ഇവിടുത്തെ ചുരം പാതകൾ.

PC:Vinayaraj

താമരശ്ശേരി ചുരം

താമരശ്ശേരി ചുരം

കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാന പാതകളിലൊന്നാണ് താമരശ്ശേരി ചുരം. ദേശീയ പാത 212 ൻഫറെ ഭാഗമായ ഇതിന്‍റെ ഇരുവശവും കാടുകൾ നിറഞ്ഞ മനോഹര കാഴ്ചയാണുള്ളത്. താമരശ്ശേരി അടിവാരത്തു നിന്നും തുടങ്ങി വയനാട് ലക്കിടിയിൽ അവസാനിക്കുന്ന ഈ പാതയിൽ ഒൻപത് ഹെയർപിൻ വളവുകളാണുള്ളത്. 12 കിലോമീറ്റർ ദൂരം വരുന്ന ആ പാത ബ്രിട്ടീഷുകാർക്ക് കുതിരസവാരി നടത്തി വയനാട് എത്തുക എന്ന ലക്ഷ്യത്തിലായിരുന്നു ആദ്യം നിർമ്മിച്ചത്.

PC:Sreeraj PS

കുറ്റ്യാടി ചുരം

കുറ്റ്യാടി ചുരം

വയനാട്ടിൽ നിന്നും കോഴിക്കോട് എത്തുവാൻ സാധിക്കുന്ന മറ്റൊരു പാതയാണ് കുറ്റ്യാടി ചുരം. കുറ്റ്യാടിയിൽ നിന്നും തൊട്ടിൽപ്പാലം വഴി പോകുന്ന ഈ പാത പ്രകൃതിയുടെ കാഴ്ചകൾ കൊണ്ട് മനോഹരമായ ഒന്നാണ്. പക്രന്തളം ചുരം എന്നും ഈ പാത അറിയപ്പെടുന്നു. വയനാട്, ഊട്ടി യാത്രകൾക്കായി നിരവധി ആളുകൾ ഈ പാത തിരഞ്ഞെടുക്കാറുണ്ട്.

PC:Arunz3

നാടുകാണിച്ചുരം

നാടുകാണിച്ചുരം

കൽപ്പറ്റയ്ക്കടുത്ത വടുവൻചാലിൽ നിന്നും മലപ്പുറത്തെ വഴിക്കടവിലെത്തുന്ന നാടുകാണിച്ചുരമാണ് ഇവിടുത്തെ മറ്റൊരു ചുരം. വഴിക്കടവിൽ നിന്നും 20 കിലോമീറ്റർ നാടുകാണിയിലേക്ക് പൂർണ്ണമായും വനത്തിനുള്ളിലൂടെ പോകുന്നു എന്നതാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്.

PC:Vandanashree

പാൽച്ചുരം

പാൽച്ചുരം

കണ്ണൂരിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പാതകളിലൊന്നാണ് പാൽച്ചുരം. കൊട്ടിയൂരിൽ നിന്നും തുടങ്ങി വയനാടിനെ ബന്ധിപ്പിക്കുന്ന ഈ പാത ഒട്ടേറെ യാത്രികർ ആശ്രയിക്കുന്ന ഒന്നു കൂടിയാണ്. ഇരിട്ടിയിൽ നിന്നുള്ളവർക്ക് മാനന്തവാടിയിൽ എളുപ്പമെത്തുവാൻ ഈ വഴിയാണ് ആശ്രയം. കാക്കയങ്ങാട്-പേരാവൂർ-കണിച്ചാർ-കേളകം-കൊട്ടിയൂർ-അമ്പായത്തോട്-പാൽച്ചുരം വഴി ബോയ്സ് ടൗണിൽ എളുപ്പമെത്താം.

PC:Vinayaraj

പേരിയ ചുരം

പേരിയ ചുരം

കണ്ണൂരിലെ നെടുമ്പൊയിലേക്കുള്ള വയനാട്ടിൽ നിന്നും ഇറങ്ങുന്ന ചുരമാണ് പേരിയ ചുരം.

PC:Sujithnairv

 എടക്കൽ ഗുഹ

എടക്കൽ ഗുഹ

വയനാട്ടിലെ ഏറ്റവും പ്രശസ്തമായ കാഴ്ചകളിലൊന്നാണ് ഇവിടുത്തെ എടക്കൽ ഗുഹ. ആദിമ മനുഷ്യരുടെ അടയാളങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഇവിടം സുൽത്താൻ ബത്തേരി അമ്പലവയലിനടുത്താണ് സ്ഥിതി ചെയ്യുന്നത്. രണ്ട് മലകൾക്കിടയിലേക്ക് ഒരു കൂറ്റൻ പാറ വീണുകിടക്കുന്നതിലാണ്‌ ഇടയിലെ കല്ല് എന്ന അർഥത്തിൽ ഈ സ്ഥലത്തിന് എടക്കൽ എന്ന പേരു ലഭിച്ചത്.

PC:Rahul Ramdas

കിടങ്ങനാട് ബസ്തി

കിടങ്ങനാട് ബസ്തി

സുൽത്താൻ ബത്തേരിയിലെ കിടങ്ങനാട് സ്ഥിതി ചെയ്യുന്ന ജൈനബസ്തി ഇവിടുത്തെ പ്രധാനപ്പെട്ട പുരാവസ്തുവാണ്. വിജയനഗര ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് 13-ാം നൂറ്റാണ്ടിൽ വിഷ്ണുവർധനാണ് നിർമ്മിച്ചത് എന്നാണ് വിശ്വാസം. ടിപ്പു സുൽത്താന്റെ ആയുധപ്പുരയായും ഇവിടം അറിയപ്പെടുന്നു. ടിപ്പുവിന്റെ കോട്ട എന്നും ഈ ജൈനബസ്തിക്ക് പേരുണ്ട്.

PC:Jishacj

ചങ്ങലമരം

ചങ്ങലമരം

വയനാടിന്റെ കഥകളിൽ ഏറ്റവും അധികം നിറഞ്ഞു നിൽക്കുന്ന ഒരിടമാണ് ലക്കിടയ്ക്കു സമീപമുള്ള ചങ്ങലമരം. വയനാട് ചുരത്തിന്റെ വഴി കാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസി യുവാവിനെ ബ്രിട്ടീഷുകാരനായ എൻജിനീയർ തന്റെ സ്വാർഥ ലാഭത്തിനായി കൊന്നുവത്രെ. ഗതികിട്ടാത്ത അയാളുടെ ആത്മാവിനെ ഇവിടെ ചങ്ങലയിൽ തളച്ചിരിക്കുകയാണെന്നും ഈ ചങ്ങല ഓരോ ദിവസവും വളരുന്നുണ്ട് എന്നുമാണ് വിശ്വാസം. കൽപ്പറ്റയിൽ നിന്നും 16 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC:Drsanthoshnair

കുറുവാ ദ്വീപ്

കുറുവാ ദ്വീപ്

വയനാട്ടിലേക്ക് ഏറ്റവും അധികം സഞ്ചാരികളെ ആകർഷിക്കുന്ന കാഴ്ചകളിലൊന്നാണ് ഇവിടുത്തെ കുറുവാ ദ്വീപ്. കബനി നദീ തടത്തിൽ 950 ഏക്കർ വിസ്തീർണ്ണത്തിൽ കിടക്കുന്ന ഈ ദ്വീപസമൂഹം 150 ചെറുദ്വീപുകളുടെ കൂട്ടമാണ്.

PC:Anil R.V

കാരാപ്പുഴ അണക്കെട്ട്

കാരാപ്പുഴ അണക്കെട്ട്

വയനാട്ടിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കാരാപ്പുഴ അണക്കെട്ട്. എടക്കൽ ഗുഹയിൽ നിന്നും അ‍ഞ്ച് കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

PC:Primejyothi

ചെമ്പ്ര പീക്ക്

ചെമ്പ്ര പീക്ക്

വയനാട്ടിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിൽ ഒന്നാണ് സമുദ്ര നിരപ്പിൽ നിന്നും 2100 മീറ്ററിൽ അധികം ഉയരമുള്ള ചെമ്പ്ര പീക്ക്. ഇതിന്റെ ഏറ്റവും മുകളിലായി ഹൃദയത്തിന്റെ ആകൃതിയിൽ സ്ഥിതി ചെയ്യുന്ന തടാകമാണ് പ്രധാന ആകർഷണം. മേപ്പാടി ഫോറസ്റ്റ് ഓഫീസിൽ നിന്നും അനുമതിയുണ്ടെങ്കിൽ മാത്ര മേ ഇവിടേക്ക് ട്രക്ക് ചെയ്യുവാൻ സാധിക്കുകയുള്ളൂ.

PC:Aneesh Jose

കാന്തൻപാറ വെള്ളച്ചാട്ടം

കാന്തൻപാറ വെള്ളച്ചാട്ടം

മേപ്പാടിയിൽ നിന്നും എട്ടു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തൻപാറ വെള്ളച്ചാട്ടം. വിനോദ സഞ്ചാരികളുടെ ശ്രദ്ധ അധികം എത്തിയിട്ടില്ലാത്ത ഒരിടം കൂടിയാണിത്.

PC:Aneesh Jose

തിരുനെല്ലി ക്ഷേത്രം

തിരുനെല്ലി ക്ഷേത്രം

വയനാട്ടിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന തിരുനെല്ലി ക്ഷേത്രം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ബലിതർപ്പണത്തിന് പേരുകേട്ട ക്ഷേത്രം കൂടിയാണ്.

PC:RajeshUnuppally

പഴശ്ശിരാജ സ്മാരകം

പഴശ്ശിരാജ സ്മാരകം

കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന പഴശ്ശിരാജാ സ്മാരകം ഇവിടുത്തെ പ്രധാന സ്മാരകങ്ങളിലൊന്നാണ്. മാനന്തവാടിയിൽ സ്ഥിതി ചെയ്യുന്ന ഇത് ഒരു സംരക്ഷിത സ്മാരകം കൂടിയാണ്.

ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!! ആദിവാസി മൂപ്പൻമാർ കൊടിയേറ്റു നടത്തുന്ന ഉത്സവം..വഴികൾ മറക്കാത്ത വയനാടിന്റെ കഥ ഇതാണ്!!

വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!വയനാട്ടിലെ കിണറ്റിൽ മുങ്ങിയാൽ മൈസൂരിലെ ടിപ്പുവിന്റെ കൊട്ടാരത്തിലെത്താം....ടിപ്പുവിന്റെ രഹസ്യതുരങ്കത്തിന്റെ കഥയിങ്ങനെ!!

PC: നിരക്ഷരൻ

Read more about: wayanad caves വയനാട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X