Search
  • Follow NativePlanet
Share
» »ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന്‍റെ തണുപ്പിലേക്ക് കയറാം.. കെഎസ്ആർടിസി ബജറ്റ് യാത്രയിതാ..

ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന്‍റെ തണുപ്പിലേക്ക് കയറാം.. കെഎസ്ആർടിസി ബജറ്റ് യാത്രയിതാ..

തിരുവനന്തപുരം സിറ്റി യൂണിറ്റ് ഡിസംബർ 26ന് നടത്തുന്ന നടത്തുന്ന വയനാട് യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

നാട്ടിലെ ക്രിസ്മസ് ആഘോഷം കഴിഞ്ഞ് നേരെ വയനാടിന് വണ്ടി കയറിയാലോ? ഡിസംബറിന്‍റെ തണുപ്പിൽ വിറച്ചിരിക്കുന്ന വയനാടിന്‍റെ കാഴ്ചകളിലേക്കാവട്ടെ 2022 ലെ അവസാന യാത്രകൾ. ഈ വർഷാവസാനം വയനാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവര്‍ക്കായി വയനാടിന്‍റെ എല്ലാ കാഴ്ചകളും ഉൾപ്പെടുത്തി കെഎസ്ആര്‍ടിസി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഒരു കിടിലൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും വയനാട് വരെ ഒരു യാത്ര പ്ലാൻ ചെയ്തു പോകുവാൻ മടിയുള്ളവര്‌‍ക്ക് ആകെ ചെയ്യേണ്ടത് ടിക്കറ്റ് ബുക്ക് ചെയ്തു പണമടയ്ക്കുക എന്നതു മാത്രമാണ്... കാത്തിരിക്കുന്നത് വയനാടിൻറെ സൂപ്പർ കാഴ്ചകളും! തിരുവനന്തപുരം സിറ്റി യൂണിറ്റ് ഡിസംബർ 26ന് നടത്തുന്ന നടത്തുന്ന വയനാട് യാത്രയെക്കുറിച്ച് വിശദമായി വായിക്കാം

തിരുവനന്തപുരം-വയനാട് യാത്ര

തിരുവനന്തപുരം-വയനാട് യാത്ര

തിരുവന്തപുരം സിറ്റി യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് വയനാട്ടിലേക്ക് മൂന്നു ദിവസത്തെ ഉല്ലാസയാത്ര ക്രമീകരിച്ചിരിക്കുന്നത്. ഡിസംബർ 26, തിങ്കളാള്ച, വൈകിട്ട് യാത്ര ആരംഭിച്ച് 30 വെള്ളിയാഴ്ച തിയതി വരുന്ന രീതിയിസാണ് യാത്ര. എന്‍ ഊര്, പൂക്കോടും കാരാപ്പുഴയും ബാണാസുരയും കുവുവാദ്വീപും ഉൾപ്പെടെയുള്ള വയനാടിന്റെ അഭിമാനമായ കാഴ്ചകളെല്ലാം കണ്ട് ചുരമിറങ്ങുന്ന ഈ യാത്ര ഡിസംബറിലെ ഏറ്റവും മികച്ച യാത്രകളിലൊന്നായിരിക്കും.

PC: Yadu Krishnan K S/ Unsplash

യാത്രയുടെ ഒന്നാം ദിവസം

യാത്രയുടെ ഒന്നാം ദിവസം

ഡിസംബർ 27ന് പുലർച്ചെയോടെ കരിന്തണ്ടന്‍റെ ഓർമ്മകളും വയനാടിന്‍റെ ചരിത്രവും തുടങ്ങുന്ന താമരശേശേരി ചുരം കയറി വയനാട് എന്ന സ്വർഗ്ഗഭൂമിയിലെത്തും. ഡിസംബറിലെ തണുപ്പിൽ കയറിച്ചെല്ലുന്ന യാത്രയിലെ ആദ്യ കാഴ്ച എൻ ഊര് പൈതൃക ഗ്രാമമാണ്. അവിടുത്തെ വൈവിധ്യങ്ങൾ ആസ്വദിച്ച ശേഷം പൂക്കോട് തടാകത്തിലേക്ക് പോകും. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകമായ ഇവിടം വയനാട് യാത്രയിലെ 'മസ്റ്റ് വിസിറ്റ്' സ്ഥലമാണ്. ഇവിടുന്ന് നേരെ പോകുന്നത് ഹണി മ്യൂസിയമാണ്. തേനിനെക്കുറിച്ചും തേനീച്ചയെക്കുറിച്ചും ഇത്രയധികം അറിവുകൾ പകർന്നുതരുന്ന വേറൊരിടമില്ല. യാത്രയിലെ ആദ്യദിവസത്തെ അടുത്ത ലക്ഷ്യസ്ഥാനം കാരാപ്പുഴ ഡാം ആണ്. ഇവിടം സന്ദർശിച്ച ശേഷം സുൽത്താൻ ബത്തേരിയിലേക്ക് പോകും. രാത്രി താമസം അവിടെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സ്ലീപ്പർ ബസുകളിൽ ആയിരിക്കും.

PC: Kaushik Murali/ Unsplash

എൻ ഊര് പൈതൃക ഗ്രാമം

എൻ ഊര് പൈതൃക ഗ്രാമം

കേരളത്തിലെ ആദ്യത്തെ ഗോത്ര പൈതൃക ഗ്രാമമായ എന്‍ ഊര് കേരളത്തിലെ ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും പാരമ്പര്യ വിജ്ഞാനവും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വൈത്തിരി ലക്കിടിക്കടുത്ത് സുഗന്ധഗിരിക്കുന്നില്‍ ആണ് ഈ പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗോത്ര പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും ഒന്നിപ്പിക്കുന്ന ഇവിടം 25 ഏക്കർ സ്ഥലത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Ajmal Shams / Unspalsh

രണ്ടാം ദിവസം

രണ്ടാം ദിവസം

ചരിത്രകാഴ്ചകളിലേക്ക് രണ്ടാമത്തെ ദിവസം ചെല്ലുന്നത്. സുൽത്താൻ ബത്തേരി പുൽപ്പള്ളിക്ക് സമീപമുള്ള മാവിലംതോട് ആണ് ആദ്യത്തെ ലക്ഷ്യസ്ഥാനം. കേരള വർമ്മ പഴശ്ശിരാജയുടെ പൂർണ്ണകായ പ്രതിമയാണ് ഇവിടുത്തെ ആകർഷണം. അദ്ദേഹം വീരമൃത്യു വരിച്ച സ്മരണകുടീരവും ഇവിടെ കാണാം. അതിനുശേഷം പോകുന്നത് കുറുവാ ദ്വീപിലേക്കാണ്. വയനാട്ടിലെ ഏറ്റവും കൗതുകമുണർത്തുന്ന ഇടങ്ങളിലൊന്നായ കുറുവാദ്വീപ് കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ കൂട്ടമാണ്. ഇവിടുന്ന ഇറങ്ങി നേരെ ഒരു വയനാടൻ സദ്യയും കഴിച്ച് ബാണാസുരസാഗറിലേക്ക് പോകും. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആണ് പടിഞ്ഞാറേത്തറയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ബാണാസുരസാഗർ ഡാം. തിരികെ വൈകിട്ട് നേരെ ജംഗിൾ സഫാരിക്ക് പോകും. യാത്രയിലെ മറ്റൊരു ആകർഷണമാണിത്,
അതിനു ശേഷം രാത്രി വിശ്രമം

PC: Kerala Tourism

കാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസികാടിനുള്ളിലൂടെ രാത്രിയില്‍ പോകാം... നൈറ്റ് ജംഗിള്‍ സഫാരിയുമായി വയനാട് കെഎസ്ആര്‍ടിസി

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയിലെ മൂന്നാമത്തെ ദിവസം പോകുന്നത് വയനാട്ടിലെ എവർഗ്രീൻ കാഴ്ചകളിലേക്കാണ്. സമുദ്രനിരപ്പിൽ നിന്നും 4000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എടക്കൽ ചരിത്രാതീത കാഴ്ചകളും പ്രത്യേകതകളും ഉള്ള ഇടമാണ്. തുടർന്ന് അമ്പലത്തറ മ്യൂസിയം കണ്ട് നേരെ സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോകും. വെള്ളച്ചാട്ടത്തിൽ ഒരു കുളിയും പാസാക്കി കൂള്‍ ആയ ശേഷം അടുത്ത ഇടം പിടിക്കാം. ഇതോടെ വയനാടൻ കാഴ്തകൾ അവസാനിപ്പിച്ച് തിരികെ മടങ്ങും. 30-ാം തിയതി രാവിലെയോടെ തിരികെ തിരുവനന്തപുരത്ത് എത്തിച്ചേരും.

PC:Yjenith

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക് ഒരാൾക്ക് 4400 രൂപ.
വിവിധ സ്ഥലങ്ങളിലേക്കുള്ള പ്രവേശന ഫീസ്,യാത്രയുടെ ടിക്കറ്റ്, ഫ്രഷ് അപ്പ്, സ്ലീപ്പർ ബസിലെ രാത്രി താമസം, ജംഗിൾ സഫാരി എന്നിവ ഉൾപ്പെടെയുള്ള ടിക്കറ്റ് നിരക്കാണിത്. ഭക്ഷണത്തിനുള്ള തുക അവരവർ വഹിക്കേണ്ടതാണ്. താല്പര്യമുള്ളവർ എത്രയും വേഗം സീറ്റുകൾ ബുക്ക് ചെയ്യുക. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും
Phone: 9995986658, 9446748252

PC:Abinoh

കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!കാടിനുള്ളിൽ വഴിവെട്ടിയ കരിന്തണ്ടനെ തളച്ച ചങ്ങലമരത്തിന്‍റെ കഥ!

കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!കാറ്റുകുന്ന് കയറി സായിപ്പുകുന്ന് വഴി ഒരു ട്രക്കിങ്....പോകാം വയനാട്ടിലെ ഏറ്റവും മികച്ച ട്രക്കിങ്ങിന്!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X