Search
  • Follow NativePlanet
Share
» »കട്ടലോക്കലായി ബെംഗളുരുവിനെ അറിയാൻ അഞ്ച് വഴികൾ

കട്ടലോക്കലായി ബെംഗളുരുവിനെ അറിയാൻ അഞ്ച് വഴികൾ

നഗരത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ കട്ട ലോക്കലായി കറങ്ങുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

By Elizabath Joseph

പുറമേ നിന്നു നോക്കുന്നവർക്ക് ബെംഗളുരു ഒരു റോക്കിങ് സിറ്റിയാണെങ്കിലും ഇതിനുള്ളിൽ പെട്ടുപോയവർക്ക് അങ്ങനെയായിരിക്കില്ല. എന്നും ഒരേപോലെ തോന്നിപ്പിക്കുന്ന ദിവസങ്ങളും ഒരു മാറ്റവുമില്ലാത്ത ആഴ്ചാവസാനങ്ങളും ഒക്കെയാകുമ്പോൾ അറിയാതെയാണെങ്കിലും മടുത്തു പോകും. ഒരു യാത്ര പോയേക്കാം എന്നാണെങ്കിൽ ലീവിന്റെ പ്രശ്നങ്ങളും. എന്നാലും ബെംഗളുരുവിൽ പരിഹാരമില്ലാത്ത ഒന്നുമില്ലല്ലോ...നഗരത്തിനുള്ളിൽ നിന്നുകൊണ്ടുതന്നെ കട്ട ലോക്കലായി കറങ്ങുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...

കുതിരയെ ഓടിക്കാം...

കുതിരയെ ഓടിക്കാം...

ലോക്കലല്ലേ...എങ്കിൽ കുറച്ചു വെറൈറ്റി തന്നെ ആയിക്കോട്ടെ എന്നു കരുതുന്നവർക്കുള്ളതാണ് ഹോഴ്സ് റൈഡിങ്ങ്. കുതിരയോട്ടത്തിൽ താല്പര്യവും എന്നാൽ ഒത്തിരിയധികം പണം മുടക്കാനില്ല എന്നതുമാണ് പ്രശ്നമെഹ്കിൽ കുഴപ്പമില്ല. അധികം ചിലവില്ലാതെ കുതിരയെ ഓടിക്കുവാനും വാതു വയ്ക്കുവാനും വെറുതെ കണ്ടു നിൽക്കുവാനും ഒക്കെ അവസരം നല്കുന്ന ഇടമാണ് ബെംഗളുരു ടർഫ് ക്ലബ്.

തനത് രുചകളിലേക്കൊരു മടക്കം

തനത് രുചകളിലേക്കൊരു മടക്കം

എന്നും കഴിക്കുന്ന ഫാസ്റ്റ് ഫൂഡും വെസ്റ്റേൺ സ്റ്റൈലും ഒക്കെയൊന്ന് മാറ്റിപ്പിടിച്ചാലോ... കട്ടലോക്കലായി കറങ്ങാനിറങ്ങുമ്പോൾ കഴിക്കേണ്ടതും പ്രാദേശിക രുചികൾ തന്നെയാണല്ലോ.. ബെംഗളുരുവിന്റെ തനതായ രുചികൾ ലഭിക്കുന്ന ഒട്ടേറെ ഭക്ഷണശാലകൾ നഗരത്തിനുള്ളിൽ തന്നെയുണ്ട്. വ്യത്യസ്ത അവിടെയാവട്ടെ.

അല്പം ആത്മീയതയാണ് ലക്ഷ്യമെങ്കിൽ ഇസ്കോൺ ക്ഷേത്രം

അല്പം ആത്മീയതയാണ് ലക്ഷ്യമെങ്കിൽ ഇസ്കോൺ ക്ഷേത്രം

ആശങ്കകളും ആകുലതകളും ഒക്കെ മാറ്റിവെയ്ക്കണമെങ്കിൽ നമുക്ക് ഒരു ക്ഷേത്ര ദർശനമാവാം. നഗരത്തിന്റെ എല്ലാ കോണുകളിലും ചുറ്റോടുചുറ്റും ക്ഷേത്രങ്ങളുണ്ടെങ്കിലും ഇസ്കോൺ ക്ഷേത്രത്തിൽ പോയാൽ കിട്ടുന്നത് മറ്റൊരു അനുഭവം തന്നെയാണ്. ബെംഗളുരുിലെ ഇസ്കോണിന്റെ രാധാകൃഷ്ണ ക്ഷേത്രം തികച്ചും മറ്റൊരന്തരീക്ഷമാണ് നല്കുന്നത്.

PC:Svpdasa

കലയിലേക്ക് നീങ്ങാം ചിത്രകലാ പരിഷത്തിലൂടെ

കലയിലേക്ക് നീങ്ങാം ചിത്രകലാ പരിഷത്തിലൂടെ

കലകൾക്കായാണ് സമയം ചിലവഴിക്കുവാൻ താല്പര്യമെങ്കിൽ പറ്റിയ വഴിയാണ് കർണ്ണാടക ചിത്രകലാ പരിഷത്തിലേക്കുള്ള യാത്ര. സമകാലീക കലകളിൽ ഇത്രയേറെ ശ്രദ്ധ പുലർത്തുന്ന മറ്റൊരിടം ഇല്ല എന്നു തന്നെ പറയാം. മൈസൂർ രാജവംശത്തിന്റെ കാലം മുതലുള്ള ചിത്രങ്ങളും തുകലുകളിലുള്ള ചിത്രങ്ങളും ശില്പങ്ങളും ഒക്കെ ഇവിടെ കാണുവാൻ സാധിക്കും. ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ളവരുടെ ചിത്രങ്ങളുടെ ശേഖരവും ഇവിടെയുണ്ട്. 13 മ്യൂസിയങ്ങളിലായിട്ടാണ് ഇവ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഗോൾഫിൽ പരീക്ഷണങ്ങൾ നടത്തിയാലോ

ഗോൾഫിൽ പരീക്ഷണങ്ങൾ നടത്തിയാലോ

ഗോൾഫ് കളിക്കാൻ താല്പര്യമുണ്ടെങ്കിൽ അവസരങ്ങള്‌ ഇവിടെയുണ്ട്. കർണ്ണാടക ഗോൾഫ് അസോസിയേഷനാണ് ഇതിനുള്ള അവസരമൊരുക്കുന്നത്.

മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധയുടെ വിശേഷങ്ങൾ മുഖ്യമന്ത്രിമാരെ വാഴിക്കാത്ത വിധാൻ സൗധയുടെ വിശേഷങ്ങൾ

200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!! 200 രൂപയ്ക്ക് ബെംഗളുരുവിൽ ചെയ്യാൻ കഴിയുന്ന 8 കാര്യങ്ങൾ!!

ബിടിഎം, മാറത്തഹള്ളി...തീരുന്നില്ല ബെംഗളുരുവിലെ മലയാള് ഇടങ്ങൾ ബിടിഎം, മാറത്തഹള്ളി...തീരുന്നില്ല ബെംഗളുരുവിലെ മലയാള് ഇടങ്ങൾ

Read more about: travel guide bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X