Search
  • Follow NativePlanet
Share
» »ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം കഴിച്ചാൽ പിന്നെ പ്രവേശനമില്ല..കാരണം ഇങ്ങനെ

ഗുരുവായൂർ കണ്ണന്‍റെ മുന്നിൽ വെച്ച് വിവാഹം നടത്തിയാൽ ഫലങ്ങൾ ഒരുപാടുണ്ട് എന്നാണ് വിശ്വാസം...

കേരളത്തിലെ ഏറ്റവും തിരക്കുള്ള ക്ഷേത്രങ്ങളിലൊന്ന്... ഉണ്ണിക്കണ്ണന്റെ അനുഗ്രഹം തേടി വിശ്വാസികളെത്തുന്ന ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് വിശേഷണങ്ങൾ ഒരുപാടുണ്ട്. ഭൂമിയിലെ വൈകുണ്ഠം എന്നറിയപ്പെടുന്ന ഇവിടെയാണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം വിവാഹങ്ങള്‍ നടക്കുന്ന ഇടവും. ഗുരുവായൂർ കണ്ണന്‍റെ മുന്നിൽ വെച്ച് വിവാഹം നടത്തിയാൽ ഫലങ്ങൾ ഒരുപാടുണ്ട് എന്നാണ് വിശ്വാസം...

 ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം

ഇന്ത്യയിൽ ഏറ്റവും അധികം വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. ദ്വാരകയിൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ പ്രതിഷ്ഠയും ശ്രീ കൃഷ്ണൻ തന്റെ അവതാര സമയകത്ത് കാരാഗൃഹത്തിൽവെച്ച് വസുദേവർക്കും ദേവകിക്കും ദർശനം നല്കിയ രൂപത്തിലുള്ള വിഗ്രഹവും ഒക്കെ ഗുരുവായൂരിന്റെ പ്രത്യേകതയാണ്. ദേവഗുരുവായ ബൃഹസ്പദിയും വായുദേവനും ചേർന്ന് പ്രതിഷ്ഠ നടത്തിയതിനാലാണത്രം ഇവിടം ഗുരുവായൂർ എന്നറിയപ്പെടുന്നത് എന്നാണ് വിശ്വാസം.

PC: Kutti

ഗുരുവായൂരിലെ വിവാഹം

ഗുരുവായൂരിലെ വിവാഹം

വിശേഷ ദിവസങ്ങളിലും മറ്റും നൂറു കണക്കിന് വിവാഹങ്ങൾ നടക്കുന്ന ഇടമാണ് ഗുരുവായൂർ. ഇവിടെ വെച്ച് വിവാഹം നടത്തിയാൽ ദീര്‍ഘമാംഗല്യമാണ് ഫലം എന്നാണ് വിശ്വസിക്കപ്പെടുന്നത്. തടസ്സങ്ങളില്ലാതെ വിവാഹം നടക്കുന്നതിനും ദീർഘ സുമംഗലിയാകുന്നതിനും ഒക്കെ വിശ്വാസികൾ ഗുരുവായൂരിൽവെച്ച് വിവാഹം നടത്താം എന്നു വഴിപാട് നേരുകയും ചെയ്യാറുണ്ട്. ചില വിശേഷാൽ മുഹൂർത്തങ്ങളിൽ ഇരുനൂറിലധികം വിവാഹങ്ങൾ ഒരേ സമയത്ത് ഇവിടെ നടന്നിട്ടുണ്ട്.

 വധൂവരന്മാർക്ക് പ്രവേശനമില്ല

വധൂവരന്മാർക്ക് പ്രവേശനമില്ല

ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചാണ് വിവാഹം എങ്കിലും വിവാഹം കഴിഞ്ഞാൽ നവദമ്പതികൾക്ക് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കുവാൻ പറ്റില്ല. ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും ഇവിടുത്തെ ഐതിഹ്യങ്ങളും അനുസരിച്ചാണിത്. താലികെട്ടിക്കഴിഞ്ഞാൽ പിന്നെ ക്ഷേത്രത്തിന് പുറത്ത് നിന്നാണ് വധൂരവരന്മാർക്ക് പ്രാർഥിക്കുവാൻ സാധിക്കുക. പിന്നീട് എപ്പോൾ വേണമെങ്കിലും സാധാരണ പോലെ ക്ഷേത്രത്തിൽ വരുന്നതിനും പ്രാർഥിക്കുന്നതിനും വിലക്കുകളൊന്നുമില്ല.

PC:Vinayaraj

ഗുരുവായൂരപ്പൻ പുറത്തിറങ്ങുന്ന ദിവസം

ഗുരുവായൂരപ്പൻ പുറത്തിറങ്ങുന്ന ദിവസം

എല്ലാ വിശേഷ ദിവസങ്ങളും ഗുരുവായൂർ ക്ഷേത്രത്തിൽ ആഘോഷിക്കാറുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനമായത് ഗുംഭമാസത്തിലെ പൂയം നക്ഷത്രനാളാണ്. അന്നേ ദിവസം ഗുരുവായൂരപ്പൻ ക്ഷേത്രത്തിനു പുറത്തിറങ്ങും എന്നാണ് വിശ്വാസം. പത്തു ദിവസം നീണ്ടു നിൽക്കുന്നതാണ് ഈ ആഘോഷം.

PC:Aruna

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

തൃശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃശൂരിൽ നിന്നും 24 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്. ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ ക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെയാണ്.

തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എവിടെവെച്ചാണ് എന്നറിയുമോ?തന്റെ അവതാര ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കി കൃഷ്ണന്‍ ജീവന്‍ വെടിഞ്ഞത് എവിടെവെച്ചാണ് എന്നറിയുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X