Search
  • Follow NativePlanet
Share
» »മണിപ്പാലില്‍ നിന്നും യാത്ര പോകാം

മണിപ്പാലില്‍ നിന്നും യാത്ര പോകാം

മണിപ്പാല്‍...മലയാളികള്‍ക്ക് ഒട്ടും അപരിചിതത്വം തോന്നാത്ത കര്‍ണ്ണാടകയിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്.

By Elizabath

മണിപ്പാല്‍...മലയാളികള്‍ക്ക് ഒട്ടും അപരിചിതത്വം തോന്നാത്ത കര്‍ണ്ണാടകയിലെ അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണിത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ മലയാളിക്കുട്ടികള്‍ അത്രയധികമുണ്ട്. ഇന്ത്യയിലെ വളര്‍ന്നു കൊണ്ടിരിക്കുന്ന ടെക്‌നോളജി ഹബ്ബായ ഇവിടം കര്‍ണ്ണാടകയുടെ കടല്‍ത്തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.
പശ്ചിമഘട്ടവും അറബിക്കടലും അതിര്‍ത്തി തീര്‍ക്കുന്ന മണിപ്പാല്‍ മംഗലാപുരത്തു നിന്നും 63 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. കോസ്‌മോപൊളിറ്റന്‍ ഹബ്ബുകൂടിയായ ഇവിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുണ്ട്.
ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപത്തായാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. മണിപ്പാലില്‍ നിന്നും എളുപ്പം പോയിവരാവുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

അഗുംബെ

അഗുംബെ

ദക്ഷിണേന്ത്യയിലെ ചിറപുഞ്ചി എന്നറിപ്പെടുന്ന അഗുംബെ കര്‍ണ്ണാടകയിലെ ഷിമോഗ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഇവിടെ മഴയും മഴക്കാടുകളും രാജവമ്പാലകളുമാണ് ആകര്‍ഷണങ്ങള്‍.

PC:Mylittlefinger

രാജവമ്പാലകളുടെ തലസ്ഥാനം

രാജവമ്പാലകളുടെ തലസ്ഥാനം

രാജവമ്പാലകളെ സ്വാഭാവികവും കൃത്രിമവുമായ രീതിയില്‍ വളര്‍ത്തുന്ന ഇവിടം രാജവമ്പാലകളുടെ തലസ്ഥാനം എന്നും അറിയപ്പെടുന്നു. ലോകത്തില്‍ ഏറ്റവുമധികം രാജവെമ്പാലകള്‍ താമസിക്കുന്ന സ്ഥലവും ഇതുതന്നെയാണ്.

PC: Kalyanvarma

റെയില്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍

റെയില്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍

മഴക്കാടുകളെക്കുറിച്ചുള്ള ഇന്ത്യയിലെ ഏക സ്ഥിരം സംവിധാനമായ റെയില്‍ ഫോറസ്റ്റ് റിസര്‍ച്ച് സ്‌റ്റേഷന്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

PC: Jeff Peterson

സാഹസിക ട്രക്കിങ്

സാഹസിക ട്രക്കിങ്

ട്രക്കിങ്ങിനും മലകയറ്റത്തിനും ഏറെ അനുയോജ്യമായ ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവദി ആളുകള്‍ എത്താറുണ്ട്. എന്നാല്‍ രാജവെമ്പാലകള്‍ ഏറെ വസിക്കുന്നതിനാല്‍ ഗൈഡുകളുടെ സഹായത്തോടു കൂടി മാത്രമേ ട്രക്കിങ് നടത്താവൂ.

PC: Harsha K R

 കുദ്രേമുഖ്

കുദ്രേമുഖ്

കര്‍ണ്ണാടകയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി സ്ഥിതി ചെയ്യുന്ന കുദ്രേമുഖ് മണിപ്പാലില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റിയ ഒരു സ്ഥലമാണ്. മംഗലാപുരത്ത് നിന്നും 96 കിലോമീറ്ററാണ് ദൂരം.

PC:Dhruvaraj S

 കുതിരയുടെ മുഖം

കുതിരയുടെ മുഖം

കുദ്രേമുഖ് എന്നാല്‍ കന്നഡയില്‍ കുതിരയുടെ മുഖം എന്നാണത്രെ അര്‍ഥം. ഇവിടുത്തെ ഏറ്റവും ഉയരമുള്ള മലയ്ക്ക് കുതിരയുടെ മുഖത്തിന്‍രെ രൂപമാണത്രെ.

PC: Wind4wings

കാണാന്‍

കാണാന്‍

പുല്‍മേടുകളും അരുവികളും നിറഞ്ഞ കുദ്രേമുഖില്‍ കാഴ്ചകള്‍ ധാരാളമുണ്ട്. കുദ്രേമുഖ് ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഇവിടുത്തെ മലനിരകള്‍.

PC: Manu gangadhar

 കര്‍കള

കര്‍കള

ജൈന്‍ വിശ്വാസത്തിന്റെ ധാരാളം മിത്തുകള്‍ ഉറങ്ങിക്കിടക്കുന്ന സ്ഥലമാണ് കര്‍കള.
വീരഭൈരവ രാജാവിന്റെ കാലത്ത് പണിത ധാരാളം ബസഡികളും ഇവിടെ കാണാന്‍ സാധിക്കും.
ശ്രാവണബലഗോളയിലെ ഗോമതേശ്വര പ്രതിമയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.

PC:Arpa Ghosh

ചിക്കമംഗളുരു

ചിക്കമംഗളുരു

ഏകാന്തസഞ്ചാരികളുടെ സ്വര്‍ഗ്ഗമായി അറിയപ്പെടുന്ന സ്ഥലമാണ് ചിക്കമംഗളുരു. ഇന്ത്യയില്‍ ആദ്യമായി കാപ്പി കൃഷി നടത്തിയ ഇവിടം അറിയപ്പെടുന്ന കാപ്പി പ്ലാന്റേഷന്‍ കൂടിയാണ്. ഭക്ഷണപ്രിയരെയും സാഹസികരെയും ഒരുപോലെ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണിത്.
മണിപ്പാലില്‍ നിന്നും 161 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

PC: S N Barid

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X