Search
  • Follow NativePlanet
Share
» » വിളക്കണയ്ക്കാം ഒരു മണിക്കൂര്‍... ഭൂമിക്കായി... നാളേയ്ക്കായി...

വിളക്കണയ്ക്കാം ഒരു മണിക്കൂര്‍... ഭൂമിക്കായി... നാളേയ്ക്കായി...

അനുദിനം നാശത്തിലേക്കാണ് ഭൂമിയുടെ പോക്ക്.... കാലാവസ്ഥാ വ്യതിയാനം... ആഗോളതാപനം... എന്നിങ്ങനെ മനുഷ്യ നിലനില്‍പു തന്നെ അപക‌ടത്തിലാക്കിയിരിക്കുന്ന ഭൂമിയെ സംരക്ഷിക്കുവാനും വരുന്ന തലമുറയ്ക്കായി കരുതലോടെ കൈമാറുവാനുമായി ലോകം ഇന്നു ഭൗമ മണിക്കൂര്‍ ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനയി ഇറങ്ങി പ്രസംഗിക്കുവാനും വിവിധ പരിപാ‌‌ടികള്‍ സംഘടിപ്പിക്കാനുമൊന്നും കഴിയാത്തവര്‍ക്കു പോലും ഏറ്റവും ലളിതമായ ചില കാര്യങ്ങളിലൂടെ ഭൂമിയെ സംരക്ഷിക്കാനാവും എന്നതാണ് ഈ ഒരു മണിക്കൂര്‍ നമ്മെ ഓര്‍മ്മപ്പെ‌ടുത്തുന്നത്.

Earth Hour 2022

ഈ വര്‍ഷത്തെ ഭൗമമണിക്കൂര്‍ ആചരണത്തിന്‍റെ തീം "നമ്മുടെ ഭാവി രൂപപ്പെടുത്തുക" എന്നതാണ്. പരിസ്ഥിതിയോ‌‌ട് നമുക്കുണ്ടാവേണ്ടത് കൂ‌ട്ടായ ഉത്തരവാദിത്വം ആണെന്നതാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

എല്ലാ വര്‍ഷവും മാര്‍ച്ചിലെ അവസാനത്തെ ശനിയാഴ്ച രാത്രി 8.30 മുതല്‍ 9.30 വരെ ഒരു മണിക്കൂര്‍ നേരമാണ് ഭൗമമണിക്കൂര്‍ ആചരിക്കുന്നത്. ഭൂമിക്കുവേണ്ടി മാറ്റിവയ്ക്കുന്ന ഈ ഒരു മണിക്കൂര്‍ നേരം അത്യാവശ്യ ലൈറ്റുകള്‍ ഒഴികെയുള്ളവ അണക്കുകയാണ് ചെയ്യുന്നത്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ ആഭിമുഖ്യത്തിൽ ആണ് ഭൗമണിക്കൂര്‍ ആചരിക്കുന്നത്.

2004-ൽ ഭൗമമണിക്കൂര്‍ ആചരണം ആരംഭിച്ചുവെങ്കിലും ലോകം ഇതേറ്റെ‌ടുക്കുന്നത് 2007-ൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഭൗമ മണിക്കൂർ ആചരണം മുതലാണ്. ഇന്ത്യയില്‍ 2009 മുതലാണ് ഇത് ആരംഭിക്കുന്നത്.

2020-ൽ, യുകെയിൽ ആദ്യമായി ഭൗമ മണിക്കൂർ പൂർണമായും ഡിജിറ്റലായി. ലൈറ്റുകൾ ഓഫ് ചെയ്യുന്നതിനു പുറമേ, മണിക്കൂറിൽ ഡിജിറ്റൽ ഇവന്റുകളിലും തത്സമയ സ്ട്രീമുകളിലും ചേരുന്നതിലൂടെ നിരവധി ആളുകൾ ഓൺലൈനായി കണക്റ്റുചെയ്തു.

2021 ല്‍ വൈഡ് ഫണ്ട് ഫോർ നേച്ചറ്‍ ആദ്യമായി ഒരു 'എർത്ത് അവർ വെർച്വൽ സ്പോട്ട്ലൈറ്റ്' പ്രോത്സാഹിപ്പിച്ചു. എർത്ത് അവറിന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ പോസ്റ്റ് ചെയ്ത ചിത്രം പരമാവധി ആളുകളെ ഷെയർ ചെയ്യുകയായിരുന്നു ലക്ഷ്യം.

Read more about: celebrations world nature
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X