Search
  • Follow NativePlanet
Share
» »തിരഞ്ഞെടുപ്പു കാലത്തെെ ഇലക്ഷന്‍ ‌ടൂറിസം

തിരഞ്ഞെടുപ്പു കാലത്തെെ ഇലക്ഷന്‍ ‌ടൂറിസം

election

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ഗുജറാത്തില്‍ നിന്നുള്ള ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരാണ് ഇലക്ഷന്‍ ടൂറിസം പ്രചാരത്തിലാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പരിപാടികളും നേരിട്ട് കാണുവാനായി വിദേശികളെ ക്ഷണിച്ചുള്ള വിനോദ സഞ്ചാര പരിപാടിയായിരുന്നു ഇത് .
പങ്കെ‌ടുക്കുവാന്‍ താല്പര്യമുള്ള വിദേശങ്ങളിലെ കോളേജുകളിലും സര്‍വ്വകലാശാലകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, യുവാക്കള്‍, ഗവേഷകര്‍ തുടങ്ങിവരെ ഒന്നിച്ചു ചേര്‍ത്തുള്ള ഇലക്ഷന്‍ ടൂറിസത്തിന് താരതമ്യേന നല്ല പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇലക്ഷന്‍ ടൂറിസത്തിന് തുടക്കം കുറിക്കുന്നത് 2012 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലത്താണ്. 2014 ലും ഇത് നടന്നു. ഏകദേശം 1800 വിദേശ സഞ്ചാരികളാണ് ഇതില്‍ ഭാഗമായത്.

ജപ്പാന്‍, യുഎഇ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും ഇലക്ഷന്‍ ടൂറിസത്തിന് എത്തിച്ചേര്‍ന്നത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ റാലികളിലും പൊതുയോഗങ്ങളിലും ഇവര്‍ പങ്കെടുത്തു. . വോട്ടെടുപ്പ് തയ്യാറെടുപ്പുകളുടെ ആദ്യ കാഴ്ച ലഭിക്കുന്നതിനായി സംസ്ഥാനത്തിന്റെ ഗ്രാമപ്രദേശങ്ങളിലേക്കുള്ള ഒരു യാത്രയും ഈ ടൂറുകളിൽ ഉൾപ്പെടുന്നു.

2019 ലെ കണക്ക് അനുസരിച്ച് തിരഞ്ഞെടുപ്പ് ഇലക്ഷന്‍ ടൂറിന് വ്യത്യസ്ത പാക്കേജുകൾ തിരഞ്ഞെടുക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആറ് ദിവസത്തെ പാക്കേജിനായി 40,000 രൂപ ചിലവാകും, രണ്ടാഴ്ച നീണ്ടുനിൽക്കുന്ന 1.50 ലക്ഷം രൂപയു‌െ പാക്കേജും ലഭ്യമാണ്. 20 ടൂർ ഓപ്പറേറ്റർമാർ ഈ ഗൈഡഡ് ടൂറുകൾ നടത്തുന്നത്.

പാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്രപാര്‍വ്വതി വാലി ട്രാവല്‍ സര്‍ക്യൂട്ട്: കസോളില്‍ തുടങ്ങി മലാന വരെ ഒരു യാത്ര

ചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥചാരത്തിനടിയിലായ പ്രേതഗ്രാമം!ചെരിപ്പിടാതെ കയറിയാല്‍ അപകടം ഉറപ്പ്, കരീബിയന്‍റെ പോംപോയുടെ കഥ

കൊറിയന്‍ ക്ഷേത്രവും പിങ്ക് ബുദ്ധനും, വാരണാസിയിലെ അപൂര്‍വ്വ കാഴ്ചകള്‍കൊറിയന്‍ ക്ഷേത്രവും പിങ്ക് ബുദ്ധനും, വാരണാസിയിലെ അപൂര്‍വ്വ കാഴ്ചകള്‍

നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍നാ‌ടോ‌ടിക്കഥകളിലെ ഗ്രാമം പോലെ! വടക്കുകിഴക്കന്‍ ഇന്ത്യയിലെ കണ്ടുതീരാത്ത അത്ഭുത നാ‌ടുകള്‍

Read more about: travel news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X