Search
  • Follow NativePlanet
Share
» »രക്ഷപെട്ട് ഓടുന്ന 'എസ്കേപ് ടൂറിസം'...ശുദ്ധവായു ശ്വസിക്കുവാനുള്ള ഓട്ടത്തില്‍ ഡല്‍ഹി

രക്ഷപെട്ട് ഓടുന്ന 'എസ്കേപ് ടൂറിസം'...ശുദ്ധവായു ശ്വസിക്കുവാനുള്ള ഓട്ടത്തില്‍ ഡല്‍ഹി

വായു മലിനീകരണത്തില്‍ നിന്നും രക്ഷനേടുവാന്‍ ഇപ്പോള്‍ ആളുകള്‍ വിനോദ സഞ്ചാരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്...

ജീവിക്കുന്ന നാട്ടില്‍ നിന്നും രക്ഷപെട്ട് ഓടുന്ന വിനോദ സഞ്ചാരത്ത‌െക്കുറിച്ച് കേട്ടിട്ടുണ്ടോ?! അതും ശുദ്ധവായു ശ്വസിച്ച് കുറച്ച് ദിവസങ്ങള്‍ ജീവിക്കുക എന്ന ഒരൊറ്റ ആഗ്രഹത്തിനായി!! കാലാവസ്ഥയിലെ മാറ്റങ്ങളും മലിനീകരണത്തിന്റെ അനന്തരഫലങ്ങളും നമ്മെ എവിടെ കൊണ്ടെത്തിച്ചിരിക്കുന്നു എന്നറിയണമെങ്കില്‍ ഡല്‍ഹിയില്‍ പോയാല്‍ മതി. ഡല്‍ഹിലെ ദീപാവലി ആഘോഷങ്ങളെതുടര്‍ന്ന് വര്‍ധിച്ച വായു മലിനീകരണത്തില്‍ നിന്നും രക്ഷനേടുവാന്‍ ഇപ്പോള്‍ ആളുകള്‍ വിനോദ സഞ്ചാരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്...

എസ്കേപ്പ് ട്രാവല്‍ അഥവാ രക്ഷപെട്ടോട്ടം!

എസ്കേപ്പ് ട്രാവല്‍ അഥവാ രക്ഷപെട്ടോട്ടം!

ഡല്‍ഹിയിലെ വര്‍ധിച്ച പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും ആണ് 'എസ്‌കേപ്പ് ട്രാവൽ' എന്ന പുതിയ തരം ടൂറിസത്തിന് വഴി തുറന്നത്. ഉത്തരേന്ത്യയിലെ ഉയർന്ന അളവിലുള്ള കാലാനുസൃതമായ അന്തരീക്ഷ മലിനീകരണ തോത് കണക്കിലെടുത്ത് മോശം വായുവില്‍ നിന്നും പുകമഞ്ഞില്‍ നിന്നും രക്ഷപെട്ട് കുറച്ചു ദിവസം മാറി നില്‍ക്കുക എന്നതാണ് എസ്കേപ്പ് ട്രാവല്‍ അഥവാ എസ്കേപ്പ് ടൂറിസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ശൈത്യകാലത്തെ വായുമലിനീകരണം

ശൈത്യകാലത്തെ വായുമലിനീകരണം

ശൈത്യകാലങ്ങളിലെ വായു മലിനീകരണം ഡല്‍ഹിയെ സംബന്ധിച്ച് ഒരു പുതിയ കാര്യമല്ല. ശൈത്യകാലത്ത്, വായു മലിനീകരണം ഉത്തരേന്ത്യയിലുടനീളം, പ്രത്യേകിച്ച് ഡൽഹി-എൻസിആർ എന്നിവിടങ്ങളിൽ പുകമഞ്ഞ് രൂപപ്പെടുന്നതിന് കാരണമാകുന്നു. വൈക്കോൽ കത്തുന്നതും പുകമഞ്ഞിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ദീപാവലി സമയത്ത് അധികൃതരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് പടക്കം പൊട്ടിക്കുന്നതും ഇവിടെ വായു മലിനീകരണത്തിന് കാരണമാകുന്നു.

ബീച്ചുകളിലേക്ക്

ബീച്ചുകളിലേക്ക്

പുകമഞ്ഞില്‍ നിന്നും ആളുകള്‍ രക്ഷപെട്ട് പോകുന്നത് പ്രധാന ബീച്ച് ഡെസ്റ്റിനേഷനുകളിലേക്കാണ്. വിഷലിപ്തമായ വായു ശ്വസിക്കുന്നത് സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഉയര്‍ന്ന അളവില്‍ വായു മലിനീകരണം ഉള്ള സമയത്ത് നഗരത്തില്‍ നിന്നും മാറി നില്‍ക്കുവാനാണ് ആളുകള്‍ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ ഈ സമയത്ത് ഡല്‍ഹിയില്‍ നിന്നും ബീച്ചുകളിലേക്കും മറ്റു പച്ചപ്പ് നിറഞ്ഞ ഇടങ്ങളിലേക്കും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യും. അടുത്തിടെ, ഗോവ, ആൻഡമാൻ, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലേക്ക് നിരവധി യാത്രകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

ഹില്‍ സ്റ്റേഷനുകളിലേക്കും

ഹില്‍ സ്റ്റേഷനുകളിലേക്കും

ബീച്ചുകള്‍ മാത്രമല്ല, ഷിംല, ജയ്പൂർ, നൈനിറ്റാൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഹ്രസ്വ യാത്രകൾക്കായുള്ള അന്വേഷണങ്ങളുടെ എണ്ണത്തിലും ഈ സമയത്ത് വലിയ വര്‍ധനവ് ആണുള്ളത്. . പ്രത്യേകിച്ച് ഡൽഹി എൻസിആർ നഗരങ്ങളിൽ താമസിക്കുന്നവർ ആണ് യാത്രകള്‍ക്ക് പ്രധാന്യം നല്കുന്നത്.

വായുവിന്‍റെ ഗുണനിലവാരം ഇങ്ങനെ

വായുവിന്‍റെ ഗുണനിലവാരം ഇങ്ങനെ

മോശമായ വായുവിന്റെ സാന്നിധ്യവും പുകമഞ്ഞും വായുവിന്റെ ഗുണിനിലവാരത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകുന്നു. പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ (എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്) നല്ലതാണ്, 51 നും 100 നും ഇടയിൽ തൃപ്തികരമാണ്, 101 ഉം 200 ഉം മിതമായതും 201 ഉം 300 ഉം മോശം, 301 ഉം 400 ഉം വളരെ മോശം, 401 ഉം 500 ഉം കഠിനം എന്നിങ്ങനെയാണ് വായുവിന്‍റെ ഗുണനിലവാരത്തിനുള്ള സൂചിക.

വളരെ മോശം

വളരെ മോശം

ഡൽഹിയില്‍ ഇപ്പോള്‍ വായുവിന്റെ ഗുണനിലവാരം 'വളരെ മോശം' ആണ്. വരും രണ്ട് ദിവസങ്ങളിൽ ഗുണനിലവാരം കൂടുതൽ മോശമാകുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ പ്രവചന ഏജൻസി സഫർ പ്രവചിച്ചിരുന്നു. ഏജൻസി പറയുന്നതനുസരിച്ച്, നവംബർ 13 മുതൽ ഗുണനിലവാരം മെച്ചപ്പെടാൻ തുടങ്ങും. ചൊവ്വാഴ്ച, വൈകുന്നേരം 4 മണിക്ക് ഡൽഹിയുടെ എക്യുഐ 404 ആയിരുന്നു.

സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്സംഖ്യകളുടെ ഭാഗ്യം നോക്കി യാത്ര ചെയ്യാം.. പോകാം അക്കങ്ങള്‍ വഴികാണിക്കുന്ന ഇടങ്ങളിലേക്ക്

കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...കൈ അകലത്തില്‍ മേഘത്തെ തൊടാം...മീശപ്പുലിമല മുതല്‍ മതേരാന്‍ വരെ...

Read more about: delhi escape tourism north india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X