Search
  • Follow NativePlanet
Share
» »ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

ട്രെന്‍ഡായി മാറുന്ന സ്റ്റേക്കേഷന്‍! പണം ലാഭം,പേടിയും വേണ്ട! ധൈര്യമായി അടിച്ചുപൊളിക്കാം

സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന സ്റ്റേക്കേഷന്‍ എന്താണെന്നും എങ്ങനെ സ്റ്റേക്കേഷന്‍ ആസ്വദിക്കാം എന്നും വായിക്കാം...

ഇപ്പോഴും നിലനില്‍ക്കുന്ന കൊറോണ ഭീഷണി കാരണം യാത്രകള്‍ ഒന്നും പഴയപടി ആയിട്ടില്ല. ദീര്‍ഘദൂര യാത്രകള്‍ നടത്തുവാനുള്ള ഭയം നിലനില്‍ക്കുന്നതിനാല്‍ ആ വഴിയും ചിന്തയില്ല.. പകരം എങ്ങനെ സുരക്ഷിതമായി യാത്രകള്‍ നടത്തും എന്ന ചോദ്യത്തിനുത്തരമാണ് സ്റ്റേക്കേഷന്‍. സഞ്ചാരികള്‍ക്കിടയില്‍ ഏറ്റവും പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുന്ന സ്റ്റേക്കേഷന്‍ എന്താണെന്നും എങ്ങനെ സ്റ്റേക്കേഷന്‍ ആസ്വദിക്കാം എന്നും വായിക്കാം...

 എന്താണ് സ്റ്റേക്കേഷന്‍

എന്താണ് സ്റ്റേക്കേഷന്‍

ദീര്‍ഘദൂര യാത്രകള്‍ക്കു പകരം കുറച്ചു ദിവസങ്ങള്‍ വീട്ടില്‍ നിന്നും മാറി നിന്ന് സുരക്ഷിതമായി ആസ്വദിക്കുന്നതാണ് സ്റ്റേക്കേഷന്‍ എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സ്റ്റേയും വെക്കേഷനും(stay+ Vacation) ചേരുന്നതാണ് സ്റ്റേക്കേഷന്‍. ഒരു അവധിക്കാലം പോലെ, പ്രത്യേകിച്ച് ഓഫീസ് തിരക്കുകളും ചിട്ടകളും ബഹളങ്ങളുമില്ലാതെ, നമ്മുടേത് മാത്രമായ കുറച്ച് സമയമാണ് സ്റ്റേക്കേഷനിലൂടെ ലഭിക്കുന്നത്

എവിടെ പോകാം

എവിടെ പോകാം

വീടിനോട് തന്നെ ചേര്‍ന്ന്, അല്ലെങ്കില്‍ അധികം ദൂരെയല്ലാത്ത ഒരിടമാണ് മിക്കപ്പോഴും സ്റ്റേക്കേഷനു തിരഞ്ഞെടുക്കുക. ഇത് നമ്മുടെ സൗകര്യത്തിനു ചെയ്യാം. റിസോര്‍ട്ടുകളും മറ്റും മികച്ച ഓഫറുകള്‍ ഇപ്പോള്‍ സ്റ്റേക്കേഷനു നല്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസം മുതല്‍ ഒരാഴ്ചയും ഒരു മാസവും നീളുന്ന ഓഫറുകളാണ് സ്റ്റേക്കേഷനായി നല്കുന്നത്. ഇതനുസരിച്ച് കൂട്ടുകാര്‍ക്കോ കുടുംബത്തിനൊപ്പമോ അല്ലെങ്കില്‍ തനിച്ചോ കുറച്ചധികം നാള്‍ ഇവിടെ ചിലവഴിക്കാം. സമയവും സൗകര്യവും പോലെ അടുത്തുള്ള ചെറിയ ഇടങ്ങളിലേക്ക് യാത്ര പോവുകയും ചെയ്യാം.

 വര്‍ക് ഫ്രം ഹോമും

വര്‍ക് ഫ്രം ഹോമും

മിക്ക കമ്പനികളും വീട്ടിലിരുന്നു ജോലി ചെയ്യുന്ന തരത്തിലേക്ക് മാറിയിരിക്കുന്നതിനാല്‍ സ്റ്റേക്കേഷന്‍ അങ്ങനെയും പരീക്ഷിക്കാം. റിസോര്‍ട്ടുകളിലോ, പ്രസിദ്ധ വിനോദ സ‍ഞ്ചാര കേന്ദ്രങ്ങള്‍ക്കു സമീപമോ ഒക്കെ റൂം എടുത്ത് അവിടെയിരുന്ന് കുറച്ചുനാള്‍ ജോലി ചെയ്യാം. ഹോട്ടലിന്‍റെയോ കാടിനു നടുവിലെ റിസോര്‍ട്ടിന്‍റെയോ ഒറ്റപ്പെട്ട വീടുകളുടെയോ ഒക്കെ സൗകര്യത്തില്‍ മടുപ്പില്ലാതെ, പണിയെടുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്ഷണവും ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും പ്രത്യേക പാക്കേജായി ലഭിക്കുകയും ചെയ്യും.

ഒന്നും ചെയ്യേണ്ട

ഒന്നും ചെയ്യേണ്ട

കുറഞ്ഞ ദിവസങ്ങള്‍ക്കായി ഹോട്ടലുകള്‍ നല്കുന്ന സ്റ്റേക്കേഷന്‍ ഓഫറുകള്‍ വലിയ സാധ്യതകളാണ്. കുടുംബത്തോടൊപ്പം യാതൊരുവിധ അല്ലലുകളുമില്ലാതെ, ഭക്ഷണത്തിന്‍റെയോ മറ്റു സൗകര്യങ്ങളുടെയോ ടെന്‍ഷന്‍ ഇല്ലാതെ ആഗ്രഹിച്ച പോലുള്ള വെക്കേഷന്‍ ആയിരിക്കും ഇത്. വെറുതെ അലസമായിരിക്കുവാനും പണിയുടെ തിരക്കുകളില്ലാതെ സമയം ഇഷ്ടം പോലെ ചിലവഴിക്കുവാനും ഇത് സഹായിക്കും

കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്

യാത്രകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവും ഒരുമിച്ചുള്ള കൂടുതല്‍ സമയവുമാണ് സ്റ്റേക്കേഷനുകളുടെ പ്രത്യേകത. ഫ്ലൈറ്റ് ടിക്കററ് ബുക്ക് ചെയ്ത്, അല്ലെങ്കില്‍ ഒരുപാട് ദൂരം സഞ്ചരിച്ച് പോകേണ്ട ആവശ്യമൊന്നും ഇവിടെയില്ല. യാത്ര ചെയ്ത് ക്ഷീണിക്കാത്ത ദൂരത്തിലുള്ല ഹോട്ടലിലേക്കുള്ള യാത്രയും എല്ലാവരും കൂടി ചിലവഴിക്കുന്ന കുറേയേറെ സമയവും ചിലവ് കുറയ്ക്കും എന്നു മാത്രമല്ല, സന്തോഷം കൂടുതല്‍ നല്കുകയും ചെയ്യും.

സുരക്ഷിതം

സുരക്ഷിതം

വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കോ ആള്‍ക്കൂട്ടങ്ങളിലേക്കോ അല്ലാതെ നമ്മുടെ തന്നെ ഇടത്തിരുന്നുള്ള ആഘോഷങ്ങളായതിനാല്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

പാക്കിങ്ങ് ഇല്ല

പാക്കിങ്ങ് ഇല്ല

സാധാരണ യാത്രകളുടെ ഏറ്റവും വലിയ തലവേദനകളിലൊന്നായ പാക്കിങ്ങിന്റെ പ്രശ്നം സ്റ്റേക്കേഷനുകളെ അധികം അലട്ടാറില്ല. റൂമിനുള്ളില്‍ തന്നെ ഇരിക്കുന്നതിനാല്‍ വലിയ പാക്കിങ്ങിന്റെ ആവശ്യം വരാറുമില്ല. എന്നാല്‍ സ്റ്റേക്കന്‍ പ്ലാനില്‍ ജോലി ചെയ്യുവാനാണ് താല്പര്യമെങ്കില്‍ ലാപ്ടോപ്പും അനുബന്ധ സാമഗ്രികളും പായ്ക്കു ചെയ്യുവാന്‍ മറക്കേണ്ട.

അവധിക്ക് അപേക്ഷിക്കേണ്ട

അവധിക്ക് അപേക്ഷിക്കേണ്ട

സ്റ്റേക്കേഷന്റെ ദൈര്‍ഘ്യം നിങ്ങളുടെ താല്പര്യമനുസരിച്ചാണ്. വളരെ കുറച്ചു ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതോ അല്ലെങ്കില്‍ ഒരു മാസം വരെയുള്ളതോ സാമ്പത്തിക സ്ഥിതിയും സൗകര്യവും അനുസരിച്ചു തിരഞ്ഞെടുക്കാം. സ്റ്റേക്കേഷന്‍ എന്താണ് എന്നു പരീക്ഷിച്ചു നോക്കിയതിനു ശേഷം മാത്രം നീണ്ട കാലയളവിലേക്കുള്ളത് നോക്കുന്നതായിരിക്കും നല്ലത്.
സ്റ്റേക്കോഷന്‍ പോലെ തന്നെ വര്‍ക്കേഷന്‍ (work+vacation) നോക്കിയാല്‍ മടുപ്പില്ലാതെ ജോലി ചെയ്യാം. നിലവില്‍ വര്‍ക് ഫ്രം ഹോം ഓപ്ഷനാണ് ഉള്ളതെങ്കില്‍ പ്രത്യേകിച്ച് ലീവിന്റെ ആവശ്യവും ഇവിടെ വരുന്നില്ല.

പ്ലാനിങ്ങ് വേണ്ട

പ്ലാനിങ്ങ് വേണ്ട

സാധാരണ യാത്രകളുടെ ഏറ്റവും വലിയ പണികളിലൊന്നാണ് പ്ലാനിങ്ങ്. എങ്ഹനെ പോകണം എന്നതു മുതല്‍ ഇവിടെ പോകണം, എവിടെ താമസിക്കണം. എവിടെയൊക്കെ എത്ര നേരം കാണണം എന്നിങ്ങനെ മുന്‍കൂട്ടി തീരുമാനിക്കുവാന്‍ നൂറുകൂട്ടം കാര്യങ്ങള്‍ കാണും. എന്നാല്‍ ഇവിടെ അത്യാവശ്ം വേണ്ടുന്ന സാധനങ്ങളുമെടുത്ത് ഇറങ്ങിയാല്‍ മാത്രം മതിയാവും. താമസവും ഭക്ഷണവും എല്ലാം പാക്കേജില്‍ ഉള്‍പ്പെടുന്നതിനാല്‍ അതിനെക്കുറിച്ച് ആലോചിക്കേണ്ട. മാത്രമല്ല, സ്ഥലസന്ദര്‍ശനങ്ങള്‍ കുറവായതിനാല്‍ അതിന്‍റെ ടെന്‍ഷനും വേണ്ട

2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം2020 പോലെ ആകില്ല 2021 ലെ യാത്രകൾ..അടിമുടി മാറ്റം .. അറിയാം

ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍ഒരേയൊരു ലീവ് മാത്രം മതി, പ്ലാന്‍ ചെയ്യാം ജനുവരിയിലെ അടിപൊളി വാരാന്ത്യ യാത്രകള്‍

കാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നുകാടിനുള്ളില്‍ പോകാം താമസിക്കാം..ആറ് അടിപൊളി ഇടങ്ങള്‍ കാത്തിരിക്കുന്നു

Read more about: travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X