Search
  • Follow NativePlanet
Share
» »അറബിനാട്ടിൽ നിന്നും ഒളിച്ചു കടത്തിയ ഏഴു കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും!!

അറബിനാട്ടിൽ നിന്നും ഒളിച്ചു കടത്തിയ ഏഴു കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും!!

ഇന്ത്യയിലെ ആദ്യത്തെ കാപ്പിത്തോട്ടത്തിന്റെയും ആ നാടിന്റെയും കഥകളറിയാം!!

ഒരു കപ്പു കാപ്പിയിൽ ദിവസങ്ങളാരംഭിക്കുന്നവരാണ് നമ്മളിൽ മിക്കവരും. കാപ്പിയിൽ ഒരു ദിവസത്തിൻരെ മുഴുവൻ ഊർജ്ജവും സ്വീകരിക്കുന്നവർ ഒരുപാടുണ്ട്. എന്നാൽ മിക്കവരും കാപ്പി കുടിക്കുന്നു എന്നല്ലാതെ അതിനു പിന്നിലെ കഥകൾ ആലോചിച്ചിട്ടുണ്ടാവണം എന്നില്ല. ഒരു സൂഫി സന്യാസി അറബിനാട്ടിൽ നിന്നും ആരും കാണാതെ കടത്തിക്കൊണ്ടുവന്ന ഏഴു കാപ്പിക്കുരുക്കളിൽ നിന്നും തുടങ്ങുന്ന ചരിത്രമാണ് നമ്മുടെ നാട്ടിലെ കാപ്പിയുടേത്... ഇന്ത്യയിലെ ആദ്യത്തെ കാപ്പിത്തോട്ടത്തിന്റെയും ആ നാടിന്റെയും കഥകളറിയാം!!

ചിക്കമഗളൂർ

ചിക്കമഗളൂർ

നിങ്ങളുടെ ഉള്ളിൽ ഒരു കാപ്പി പ്രേമി ഉണ്ടെങ്കില്‍ തീര്‍ച്ചയായും സന്ദർശിച്ചിരിക്കേണ്ട ഇടമാണ് കർണ്ണാടകയിലെ ചിക്കമഗളുരു. കാപ്പിയുടെ കഥകൾക്ക് തുടക്കം കുറിച്ച ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്. കാപ്പികളെ സ്നേഹിക്കുന്ന ഒരാൾക്ക് ഇവിടം സന്ദർശിക്കുവാൻ കാരണങ്ങള്‍ ധാരാളമുണ്ട്.

PC: Vijay Sawant

ചിക്കമഗളൂരെന്നാൽ

ചിക്കമഗളൂരെന്നാൽ

ചിക്കമഗളൂർ എന്ന വാക്കിനർഥം കൊച്ചുമകളുടെ നാട് എന്നാണ്. ചിക്ക എന്നാൽ ചെറുത് എന്നും മഗളുട എന്നാൽ മകൾ എന്നും ഊര് എന്നാൽ നാട് എന്നുമാണ് കന്നഡയിൽ അർഥം. പണ്ട് ഇവിടുത്തെ ഒരു നാട്ടുരാജാവ് തന്‍റെ ഇളയമകൾക്ക് സ്ത്രീധനമായി നല്കിയ സ്ഥലമാണിതെന്നാണ് കരുതപ്പെടുന്നത്. ഇതിനു തൊട്ടടുത്തായി ഹിരമഗളൂർ എന്നൊരു നാടുകൂടിയുണ്ട്. ഇവ രണ്ടും ഇന്ന് ചിക്കമഗളൂർ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:MADHAN S BHARADWAJ

ഇന്ത്യൻ കാപ്പിയുടെ ജന്മനാട്

ഇന്ത്യൻ കാപ്പിയുടെ ജന്മനാട്

നൂറുകണക്കിന് വർഷങ്ങൾക്കു മുൻപ് അറബിനാട്ടിൽ നിന്നും കടത്തിക്കൊണ്ടു വന്നു എന്നു വിശ്വസിക്കുന്ന വെറും ഏഴു കാപ്പിക്കുരുക്കളിൽ നിന്നും തുടങ്ങിയതാണ് ചിക്കമഗളുരുവിന്റെ മാത്രമല്ല, ഇന്ത്യയിലെ തന്നെ കാപ്പിയുടെ ചരിത്രം. അറബ് വംശജർ തങ്ങളുടെയടുത്തു നിന്നും മറ്റാരും തട്ടിയെടുക്കാതിരിക്കാനും തങ്ങളുടെ മാത്രം കുത്തകയാക്കുവാനുമായി സൂക്ഷിച്ചുവെച്ച ഒന്നായിരുന്നു കാപ്പി. അവിടെ നിന്നാണ് സൂഫി സന്യാസിയായ ബാബാ ബുധൻ ഇത് ഇവിടെ എത്തിക്കുന്നതും ചിക്കമഗളുരുവിലെ ഒരു കുന്നിൻ ചെരുവിൽ നടുന്നതും. അന്ന് കാപ്പിനട്ട സ്ഥലം ഇന്ന് ബാബാ ബുധൻഗിരി ഹിൽസ് എന്നാണ് അറിയപ്പെടുന്നത്.

PC:Diegojaf22

നല്ല അസ്സൽ ഇന്ത്യൻ കാപ്പി

നല്ല അസ്സൽ ഇന്ത്യൻ കാപ്പി

എത്ര വലിയ കാപ്പി പ്രേമിയാണെങ്കിലും ഒറിജിനൽ ഇന്ത്യൻ കാപ്പി കുടിച്ചിട്ടുളളവർ വളരെ ചുരുക്കമായിരിക്കും. ഇതിന താല്പര്യമുള്ളവർക്ക് തീർച്ചയായും ചിക്കമഗളൂരിന് പോകാം. ഇവിടെ വളർത്തിയ കാപ്പി ചെടികളിൽ നിന്നും എടുത്ത കാപ്പിക്കുരു പൊടിയാക്കി കാപ്പിയാക്കുന്നതിന്റെ രുചി ലോകത്തിലെ മറ്റൊരു കാപ്പിക്കും കിട്ടില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്.

കോഫീ ടൂറിന് പോകാം

കോഫീ ടൂറിന് പോകാം

ടീ ട്രയൽ യാത്രകൾ മാത്രം കേട്ടിട്ടുള്ളവരാണ് നമ്മളിൽ മിക്കവരും. തേയിലത്തോട്ടങ്ങളിലൂടെയുള്ള സ‍ഞ്ചാരവും മറ്റുമാണ് ഇതിന്റെ പ്രത്യേകത. അതുപോലെ തന്നെ കാപ്പിത്തോട്ടങ്ങളിലൂടെ എല്ലാം അറിഞ്ഞ് നടത്തുന്ന യാത്രയാണ് കോഫീ ടൂർ.ചിക്കമഗളുരുവിലെയും ബാബാ ബുധൻഗിരിയിലുമുള്ള നിരവധി എസ്റ്റേറ്റുകളിൽ ഇതിനുള്ള സൗകര്യങ്ങളുണ്ട്.കാപ്പി ചെടി വളർന്നു വരുന്നതു മുതൽ കാപ്പിക്കുരു ചെടിയിൽ നിന്നും അടർത്തി കാപ്പിപ്പൊടിയാക്കുന്നതുവരെയുള്ള ഘട്ടങ്ങൾ ഇതിലൂടെ അറിയാൻ സാധിക്കും.

കാപ്പിത്തോട്ടത്തിനു നടുവിലെ താമസം

കാപ്പിത്തോട്ടത്തിനു നടുവിലെ താമസം

ഇന്ത്യയിൽ മറ്റൊരിടത്തും ലഭിക്കാത്ത ഒരനുഭവമാണ് ചിക്കമഗളുരുവിലെത്തുന്നവരെ കാത്തിരിക്കുന്നത്. ഏക്കരുകണക്കിനു കാപ്പിത്തോട്ടങ്ങളുടെ നടുവിലെ ഒരു വില്ലയിൽ എല്ലാ വിധ സൗകര്യങ്ങളോടെയും താമസിക്കുവാനായാൽ എന്തായിരിക്കും അനുഭവം. ചിക്കമഗളുരുവിലെ നിരവധി എസ്റ്റേറ്റുകളിൽ ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ ഇടത്തേക്ക്

കർണ്ണാടകയിലെ ഏറ്റവും ഉയരം കൂടിയ ഇടത്തേക്ക്

ചിക്കമഗളുരുവിലെത്തുന്ന സ‍്ചാരികൾക്ക് അവസരങ്ങളുടെ വാതിൽ ഇങ്ങനെ തുറന്നു കിടക്കുകയാണ്. വിവിധ ഇടങ്ങളിലേക്കുള്ള ട്രക്കിങ്ങും മലകയറ്റവും മൗണ്ടെയ്ൻ ബൈക്കിങ്ങും ഷോപ്പിങ്ങും ഒക്കെ ഇവിടുത്തെ ചില നേരമ്പോക്കുകൾ മാത്രമാണ്.
അത്തരക്കാർക്ക് പോകുവാൻ പറ്റിയ ഇടമാണ് മുല്ലയാനഗിരി

PC:Anildesaiit

ഹിമാലയത്തിനും നീലഗിരിക്കും ഇടയിൽ

ഹിമാലയത്തിനും നീലഗിരിക്കും ഇടയിൽ

ഹിമാലയത്തിനും നീലഗിരിയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ കൊടുമുടിയാണ് മുല്ലയനഗിരി. നല്ല തണുത്ത കാലാസ്ഥയയായ ഇവിടെ വേനൽക്കാലത്താണ് ഏറ്റവും അധികം സഞ്ചാരികൾ എത്തുക. നമ്മുടെ രാജ്യത്ത് മൗണ്ടെയ്ൻ ബൈക്കിങ്ങിനു യോജിച്ച ഇടം കൂടിയാണ് മുല്ലയാനഗിരി.

PC:Siddharthsrinivasan87

ബാബാ ബുധൻഗിരി

ബാബാ ബുധൻഗിരി

സമുദ്രനിരപ്പിൽ നിന്നും 1895 മീറ്റർ ഉയരത്തൽ സ്ഥിതി ചെയ്യുന്ന ബാബാ ബുധന്‍ഗിരി ഇവിടുത്തെ മറ്റൊരു മനോഹര പ്രദേശമാണ്. ചിക്കമഗളുരുവിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

PC:S N Barid

മാണിക്യധാരാ വെള്ളച്ചാട്ടം

മാണിക്യധാരാ വെള്ളച്ചാട്ടം

ചിക്കമഗളുരുവിന്റെ മറ്റൊരു ആകര്‍ഷണമാണ് ഇവിടുത്തെ മാണിക്യധാരാ വെള്ളച്ചാട്ടം. നഗരത്തിൽ നിന്നും 40 കിലോമീറ്ററോളം ദൂരം സഞ്ചരിക്കണമെങ്കിലും ഇവിടെ എത്തിയാൽ കിട്ടുന്ന കാഴ്ചകൾ ഗൂരം ഒന്നുമല്ലാതാക്കും. ഹൈന്ദവരും മുസ്ലീം മതവിശ്വാസികളും ഒരുപോലെ എത്തുന്ന ഒരു തീര്‍ഥാടന കേന്ദ്രം കൂടിയാണ് കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടം.

അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!

ആലപ്പുഴ മുതൽ ഡാർജലിങ് വരെ...കുറഞ്ഞ ചിലവിൽ പോയി വരാൻ പറ്റിയ ഇടങ്ങൾ ആലപ്പുഴ മുതൽ ഡാർജലിങ് വരെ...കുറഞ്ഞ ചിലവിൽ പോയി വരാൻ പറ്റിയ ഇടങ്ങൾ

രക്തമൊലിക്കുന്ന... ശിവലിംഗംപുറംതിരിഞ്ഞിരിക്കുന്ന നന്ദി... വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!! രക്തമൊലിക്കുന്ന... ശിവലിംഗംപുറംതിരിഞ്ഞിരിക്കുന്ന നന്ദി... വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

PC:Sampigesrini

Read more about: karnataka hill station trekking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X