Search
  • Follow NativePlanet
Share
» »സഞ്ചാരികൾ തേടുന്ന കൂർഗിലെ കാട്ടുരാജ്യങ്ങൾ

സഞ്ചാരികൾ തേടുന്ന കൂർഗിലെ കാട്ടുരാജ്യങ്ങൾ

കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും മാത്രമുള്ള കൂർഗ് ആണ് നിങ്ങൾ കണ്ടിട്ടുള്ളതെങ്കിൽ മൃഗരാജാക്കന്മാർ ‌‌ഭരിക്കുന്ന കാട്ടു രാജ്യങ്ങൾ തേടി യാത്ര പോകാം

By Maneesh

വന്യമൃഗങ്ങൾ ശാന്തതയോടും സമാധാനത്തോടും വിഹരിക്കുന്ന കാനനലോകം, ‌സഞ്ചാരികളുടെ സ്വപ്നലോകമാണ്. ദേശീയോദ്യങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ജൈവ മണ്ഡല സംവരണ മേഖലകൾ, എന്നിങ്ങനെ നിരവധി പേരുകളിലാണ് മനുഷ്യർ ആ ലോകത്തെ പേരു ചൊല്ലി വിളിക്കാറുള്ളത്.

ഇത്ത‌രം കാനന ലോകത്തേക്ക് യാത്ര ചെയ്യാൻ കൊതി‌ക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് കൂർഗ്. കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും മാത്രമുള്ള കൂർഗ് ആണ് നിങ്ങൾ കണ്ടിട്ടുള്ളതെങ്കിൽ മൃഗരാജാക്കന്മാർ ‌‌ഭരിക്കുന്ന കാട്ടു രാജ്യങ്ങൾ തേടി നമുക്ക് യാത്ര പോകാം.

നാഗർഹോളെ

നാഗർഹോളെ

ദക്ഷിണ കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയിലാണ് കാവേരിനദിയുടെ കൈവഴിയായ കബനിയുടെ കരയിലായി നാഗര്‍ഹോളെ സ്ഥിതിചെയ്യുന്നത്. രാജീവ്ഗാന്ധി ദേശീയ ഉദ്യാനമാണ് നാഗര്‍ഹോളെയിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം. വൈവിധ്യമാര്‍ന്ന ജന്തു സമ്പത്താണ് നാഗര്‍ഹോളയുടെ പ്രധാന പ്രത്യേകത. മൈസൂര്‍ രാജാക്കന്മാരുടെ നാ‌യാട്ടു കേന്ദ്രമായിരുന്നു നാഗർഹോളെ. വിശദമായി വായിക്കാം

Photo Courtesy: Yathin S Krishnappa

നാഗര്‍ഹോളെ ദേശീയോദ്യാനം

നാഗര്‍ഹോളെ ദേശീയോദ്യാനം

നാഗര്‍ഹോളെയിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവക്കാന്‍ പാടില്ലാത്ത കാഴ്ചയാണ് നീലഗിരി ബയോസ്ഫിയര്‍ റിസേര്‍വിന്റെ ഭാഗമായുള്ള നാഗര്‍ഹോളെ ദേശീയോദ്യാനം. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിന് രാജീവ്ഗാന്ധി ദേശീയ ഉദ്യാനമെന്ന മറ്റൊരു പേരുകൂടിയുണ്ട്. വിശദമായി വായിക്കാം

Photo Courtesy: Yathin S Krishnappa
ക‌ബനി

ക‌ബനി

ബാംഗ്ലൂരില്‍ നിന്നും 163 കിലോമീറ്റര്‍ യാത്രചെയ്താല്‍ വന്യജീവി സങ്കേതത്തിനും ഫോറസ്റ്റ് കാഴ്ചകള്‍ക്കും പേരുകേട്ട കബനിയിലെത്താം. നാഗര്‍ഹോളെ നേച്ചര്‍ റിസര്‍വ്വിന്റെ ഭാഗമാണ് കബനി വന്യജീവി സങ്കേതം. വിശദമായി വായിക്കാം

Photo Courtesy: Jayanand Govindaraj
പുഷ്പഗിരി വന്യജീവി സങ്കേതം

പുഷ്പഗിരി വന്യജീവി സങ്കേതം

കൂർഗിലെ സോംവാര്‍പേട്ട് താലൂക്കിലാണ് പുഷ്പഗിരി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട പക്ഷിസങ്കേതകങ്ങളില്‍ ഒന്നായ ഈ സ്ഥലത്ത് അപൂർവയിനത്തിലുള്ള നിരവധി പക്ഷികളെ കാണാൻ കഴിയും
Photo Courtesy: Uajith

ബ്രഹ്മഗിരി വന്യ സങ്കേതം

ബ്രഹ്മഗിരി വന്യ സങ്കേതം

മറ്റൊരു പ്രമുഖ വന്യജീവിസങ്കേതമാണിത്. ഇതിന്റെ തെക്കുഭാഗത്ത് കേരളത്തിലെ വയനാട് ജില്ലയും വടക്കുഭാഗത്ത് കൂര്‍ഗുമാണ്. ബ്രഹ്മഹിരിയാണ് ഇവിടത്തെ ഏറ്റവും ഉയരമേറിയ ഭാഗം. കൂര്‍ഗില്‍ നിന്നും 60 കിലോമീറ്റര്‍ പോയാല്‍ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍ എത്താം. നിത്യഹരിത മരങ്ങള്‍ നിറഞ്ഞ വനമാണിത്. ട്രക്കിങ് പ്രിയരുടെ ഇഷ്ടസ്ഥലങ്ങളില്‍ ഒന്നുകൂടിയാണ്.
Photo Courtesy: Thejaswi

എത്തിച്ചേരാൻ

എത്തിച്ചേരാൻ

വയനാട്ടില്‍ നിന്നും കൂര്‍ഗില്‍ നിന്നും ബ്രഹ്മഗിരി മലനിരകളിലെത്താം. കേരളത്തില്‍ നിന്നാണ് ട്രക്കിങ് തുടങ്ങുന്നതെങ്കില്‍ തിരുനെല്ലിയിലാണ് യാത്ര തുടങ്ങേണ്ടത്.
Photo Courtesy: Thejaswi

ഇരുപ്പു വെള്ള‌ച്ചാട്ടം

ഇരുപ്പു വെള്ള‌ച്ചാട്ടം

കൂര്‍ഗില്‍ നിന്നാണെങ്കില്‍ ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്തുനിന്നും മലകയറാന്‍ തുടങ്ങണം.
Photo Courtesy: Ramesh NG

അനുമതി

അനുമതി

രണ്ടുവശത്തുനിന്നായാലും വനംവകുപ്പ് അധികൃതരില്‍ നിന്നും സമ്മതം വാങ്ങണമെന്നാകാര്യം ഓര്‍ക്കണം. വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട മൃഗങ്ങളും പക്ഷികളുമുണ്ട് ഈ വന്യജീവി സങ്കേതത്തില്‍.
Photo Courtesy: Thejaswi

ട്രെക്കിംഗ്

ട്രെക്കിംഗ്

ബ്രഹ്മഗി‌‌രിയിലേക്ക് ട്രെക്കിംഗ് ചെയ്യുന്ന ‌സഞ്ചാരികൾ.

Photo Courtesy: Thejaswi

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X