Search
  • Follow NativePlanet
Share
» »ഫോട്ടോഗ്രാഫർമാർക്ക് വിരുന്നൊരുക്കി അരുണാചൽ പ്രദേശിലെ വന്യജീവി സങ്കേതങ്ങൾ

ഫോട്ടോഗ്രാഫർമാർക്ക് വിരുന്നൊരുക്കി അരുണാചൽ പ്രദേശിലെ വന്യജീവി സങ്കേതങ്ങൾ

വിശിഷ്ടമായ ഫോട്ടോഗ്രാഫുകൾക്കു വേണ്ടി ജീവിതമർപ്പിച്ച ഒരാളാണ് നിങ്ങളെങ്കിൽ അരുണാചൽപ്രദേശിലെ വന്യജീവി സങ്കേതങ്ങൾ നിങ്ങൾക്കു പറ്റിയ ഇടങ്ങളാണ്.

ഫോട്ടോഗ്രാഫി ജീവിതചര്യയാക്കിയവർക്ക് ഏതറ്റത്തേക്ക് സഞ്ചരിച്ചാലും മതിവരാറില്ല. ലോകത്തിന്റെ ഏതൊരു കോണിലും അവരെക്കാത്ത് അനവധി കാര്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അയാൾക്കേറ്റവും പ്രിയപ്പെട്ടത് വശ്യമായ ഭൂപ്രകൃതിയും വനാന്തരീക്ഷങ്ങളും അതിലെ ജീവജാലങ്ങളുമൊക്കെയാണ്. തന്റെ ക്യാമറകണ്ണിലൂടെ അയാൾ നോക്കിക്കാണുന്ന ഓരോ കാഴ്ചകൾക്കും ഈ ലോകത്തെ തന്നെ വിസ്മയിപ്പിക്കാൻ ശേഷിയുണ്ട്. വിശിഷ്ടമായ അത്തരം ഫോട്ടോഗ്രാഫുകൾക്കു വേണ്ടി ജീവിതമർപ്പിച്ച ഒരാളാണ് നിങ്ങളെങ്കിൽ അരുണാചൽപ്രദേശിലെ ഈ വന്യജീവി സങ്കേതങ്ങളൊക്കെ നിങ്ങൾ തീർച്ചയായും സന്ദർശിച്ചിരിക്കണം. വിചിത്രവും വ്യത്യസ്തവുമായ വന്യജീവികളെ കൂടാതെ പ്രകൃതിയുടെ അനശ്വരമായ വിസ്മയ ദൃശ്യങ്ങൾ ഇവിടുത്തെ ഓരോ കോണിലും നിങ്ങളെ കാത്തിരിപ്പുണ്ട്.

ഇവയിൽ ചിലതൊക്കെ ഇവിടുത്തെ അതിമനോഹരമായ അരുവികളുടെയും തടാകങ്ങളുടെയുമൊക്കെ പേരിലാണ് പ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നതെങ്കിൽ മറ്റു ചിലത് അത്യാകർഷകമായ രീതിയിൽ പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന സ്വർഗീയസുന്ദരമായ വനാന്തരീക്ഷങ്ങളാലാണ്... അതിവിപുലമായ ജൈവവൈവിധ്യങ്ങളുറങ്ങുന്ന അരുണാചൽ പ്രദേശിലെ ഇത്തരം വന്യജീവി സങ്കേതങ്ങളെക്കുറിച്ച് കൂടുതലറിയാനായി തുടർന്നു വായിക്കുക...

ദിബാംഗ് വന്യജീവി സങ്കേതം

ദിബാംഗ് വന്യജീവി സങ്കേതം

ഏറ്റവും വിശിഷ്ടമായതും കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്നതുമായ വന്യജീവി സങ്കേതമാണ് ദിബാംഗ് വന്യജീവി സങ്കേതം. 1992 ൽ സ്ഥാപിച്ച ഈ സംരക്ഷണ കേന്ദ്രത്തിന്റെ ആകെ വിസ്തീർണ്ണം 4150 ചതുരശ്ര കിലോമീറ്ററാണ്. ഫോട്ടോഗ്രാഫർമാരായ നിരവധിയാളുകൾ ഇങ്ങോട്ടേക്ക് പ്രവഹിച്ചെത്തുന്നതിന്റെ പ്രധാന കാരണം അത്യാകർഷകവും വിപുല സമ്പന്നവുമായ ഇവിടുത്തെ വന്യജീവി സമ്പത്താണ്. വംശനാശഭീഷണി നേരിടുന്ന വന്യജീവികളെയും സസ്യജാലങ്ങളെയുമൊക്കെ നിങ്ങൾക്കിവിടെ കാണാൻ കഴിയും. ചുവന്ന ചീറ്റപ്പുലിയും കസ്തൂരിമാനുകളും മിഷ്മി ടാക്കിനുകളും റെഡ് ഗോറലുകളുമൊക്കെ അതിനുദാഹരണങ്ങളാണ്. ഈ പ്രദേശമിത്രയും പച്ചപ്പിന്റെ സമൃദ്ധിയാലും തണുപ്പു നിറഞ്ഞ അന്തരീക്ഷ വ്യവസ്തിയാലും അനുഗ്രഹീതമായതിനാൽ ക്യാമ്പിംഗ് ഇഷ്ടപ്പെടുന്നവർക്കും ഈ സ്ഥലം വളരെയധികം അനുയോജ്യമാണ്. ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന അപ്പർ ദിവാങ് താഴ്വാരങ്ങളിലാണ് ഈ സങ്കേത്തിന്റെ വാസം. അതിനാൽ തന്നെ ഇടതൂർന്ന വനങ്ങളാൽ ചുറ്റപ്പെട്ട താഴ്വരകളിലൂടെ നിങ്ങൾക്ക് വേണ്ടതിലധികം ട്രക്കിങ് നടത്താനാവും

PC:Muhammad Mahdi Karim

 മെഹായോ വന്യജീവി സങ്കേതം

മെഹായോ വന്യജീവി സങ്കേതം

കുരങ്ങുകളുടെ ഗണത്തിൽ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഹൂൾലോക്ക് ഗിബൂൺ എന്ന കുട്ടി കുരങ്ങന്മാരെ ക്യാമറയിലേക്ക് പകർത്തിയെടുക്കാനായി ഒരു യാത്ര പോയാലോ..... എന്തു പറയുന്നു...?

അങ്ങനെ ചെയ്യാൻ നിങ്ങളാഗ്രഹിക്കുന്നെങ്കിൽ മെഹായോ വന്യജീവി സങ്കേതം നിങ്ങളെ അതിനായി ക്ഷണിക്കുന്നുണ്ട്. ഇവിടുത്തെ പ്രകൃതിയന്തരീക്ഷങ്ങളിൽ നിങ്ങൾക്ക് കുറച്ചധികം ഹൂൾലോക്ക് ഗിബൂണുകളെ കണ്ടെത്താൻ കഴിയും. ലോകത്തിലെ തന്നെ അപൂർവമായ ഇനത്തിൽപ്പെട്ട കുരങ്ങുവർഗ്ഗമാണിതെന്ന് കണക്കാക്കപ്പെടുന്നു.. 1980 ൽ സ്ഥാപിച്ച ഈ വന്യജീവി സങ്കേതം ഏകദേശം 282 ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ച് കിടക്കുന്നു. ഈ വന്യജീവി സങ്കേതത്തിന്റെ മടിയിൽ മാറ്റൊലി കൊള്ളുന്ന താഴ്വരകളും, നിത്യഹരിതമായ വനങ്ങളും ആകർഷകമായ നദിയോരങ്ങളും ട്രക്കിങ് പാതകളും ഒക്കെയുണ്ട്. നദിക്കരയിൽ വന്നെത്തി ക്യാമ്പിംഗ് ചെയ്യാനായി എപ്പോഴെങ്കിലും ആഗ്രഹം തോന്നുന്നെങ്കിൽ ഒട്ടും മടിക്കാതെ തന്നെ ഇങ്ങോട്ടേക്ക് യാത്ര തിരിക്കാം. ലോവർ ദീബാങ് താഴ്വരകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തിൻറെ വിവിധ പരിസരങ്ങളിൽ ബംഗാൾ കടുവ, ഏഷ്യൻ പുള്ളിപ്പുലി ഏഷ്യൻ ചെന്നായ തുടങ്ങിയ വന്യമൃഗങ്ങളെ നിങ്ങൾക്ക് കാണാനാവും. അതുകൊണ്ട് തന്നെ ക്യാമ്പിങ്ങ് സ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണം. മെഹായോ വന്യജീവി സങ്കേതത്തിലേക്ക് ചുവടുവയ്ക്കുന്ന വേളയിൽ പ്രദേശികരായ ഏതെങ്കിലുമൊരു ലോക്കൽ ഗൈഡിനെക്കൂടി കൂട്ടിനു വിളിക്കുന്നത് നന്നായിരിക്കും

PC: Join2manish

പാക്കീ ടൈഗർ റിസേർവ്

പാക്കീ ടൈഗർ റിസേർവ്

പേരു കേൾക്കുന്ന പോലെ തന്നെ പാക്കീ ടൈഗർ റിസർവ്, കടുവകൾക്കായുള്ള ഒരു സംരക്ഷിത മേഖലയാണ്. അരുണാചൽ പ്രദേശിലെ ഏറ്റവും പഴക്കമേറിയ വന്യജീവി സങ്കേതങ്ങളിൽ ഒന്നാണിത്. മാസ്മരികമായ മഴക്കാടുകളും വശീകരിക്കുന്ന വെള്ളച്ചാട്ടങ്ങളും പ്രശാന്തമായ പുഴയോരങ്ങളും ഒക്കെയുള്ള കിഴക്കൻ കെമാങ് ജില്ലയിലാണ് ഈ സങ്കേതം സ്ഥിതി ചെയ്യുന്നത്. വിനോദയാത്ര ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ സ്ഥലം തികച്ചും അനുയോജ്യമാണ്. കടുവകളെ കൂടാതെ നിങ്ങൾക്കവിടുത്തെ പരിസര പ്രദേശങ്ങളിൽ ഇന്ത്യൻ കൈതപ്പുലികളെയും ഏഷ്യൻ കുറുനരിയേയും, ലംങ്കൂർ കുരങ്ങുകളെയും, കലമാനുകളേയുമൊക്കെ കണ്ടെത്താനാവും. കടുവകളുടെ ജീവിത ശൈലിയെ ഇഷ്ടപ്പെടുകയും അവയെ ചിത്രങ്ങളിൽ പകർത്തിയെടുക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളാണ് നിങ്ങളെങ്കിൽ ഈ കടുവ സങ്കേതത്തിലേക്കുള്ള യാത്ര നിങ്ങളെ അതിനു സഹായിക്കും. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലെ കാടുകളിൽ ഏറ്റവും എളുപ്പത്തിൽ കടുവകളെ കണ്ടെത്താൻ കഴിയുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം.

PC:Abykurian274

നാനിവേദ്ക്കർ കാമ്ലാങ്ങ് വന്യജീവി സങ്കേതം

നാനിവേദ്ക്കർ കാമ്ലാങ്ങ് വന്യജീവി സങ്കേതം

വനപ്രദേശങ്ങളേയും വന്യജീവികളേയും ഇഷ്ടപ്പെടുന്ന ഏതൊരു സഞ്ചാരിക്കും ഒരിക്കലും വിട്ടുകളയാനാവാത്ത ഒരു ലക്ഷ്യസ്ഥാനമാണ് കാമ്ലാങ്ങ് വന്യജീവി സങ്കേതം. 1974 ൽ സ്ഥാപിക്കപ്പെട്ട മനോഹരമായ ഈ സങ്കേതം ലോഹിത് ജില്ലയിലാണ് നിലകൊള്ളുന്നത്. തീർത്ഥാടന കേന്ദ്രങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുമൊക്കെ ഇവിടെ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫർമാരായ സഞ്ചാരപ്രിയർക്ക് അത്യുത്തമമാണ് ഈ സങ്കേതം. കാടുകളുടെ മനോഹാരിതയെ കൂടാതെ ചരിത്രപ്രസിദ്ധിയാർജ്ജിച്ച നിരവധി തീർത്ഥാടന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടുത്തെ വനാന്തരങ്ങളിൽ നിന്നുകൊണ്ട് നിങ്ങൾക്ക് അതിവിപുലമായ വന്യജീവി സാന്നിദ്ധ്യത്തെ അനുഭവിച്ചറിയുന്നതോടൊപ്പം നിരവധി ചരിത്ര സ്മാരകങ്ങളെയും കണ്ടെത്താനാവും. ഇവിടുത്തെ ഗ്ലോ തടാകവും പരശുറാം കുണ്ഡുമൊക്കെ സന്ദർശിക്കാനായി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് വർഷംതോറും വന്നെത്തുന്നത്.

PC: Rohit Naniwadekar

 ടാലി വാലി വന്യജീവി സങ്കേതം

ടാലി വാലി വന്യജീവി സങ്കേതം

സീറോ വാലികൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ടാലി വാലി വന്യജീവി സംരക്ഷണ സങ്കേതം പേരുകേൾക്കുന്ന പോലെ തന്നെ വളരേ വത്യസ്തവും മനോഹരവുമാണ്. സിൽവർ നിറമുള്ള ദേവതാരുവൃക്ഷങ്ങളും പൈൻ കാടുകളുമൊക്കെ നിങ്ങളുടെ ഹൃദയത്തെ കവർന്നെടുക്കുന്ന ഒന്നാണ്. നിശബ്ദതയിൽ പൊതിഞ്ഞുനിൽക്കുന്ന പുൽമേടുകളും പ്രശാന്തമായി ഒഴുകുന്ന അരുവിക്കരയും അവിടുത്തെ പ്രകൃതി പശ്ചാത്തലവുമൊക്കെ മികച്ച ചിത്രങ്ങൾ പകർത്തിയെടുക്കാനായി നിങ്ങളെ സഹായിക്കുന്നവയാണ്. പുള്ളിപ്പുലി, കടുവ, മാൻ, കാട്ടുപോത്ത് കാട്ടു ചെന്നായ തുടങ്ങിയ വന്യജീവികളെ ഇവിടുത്തെ പരിസരങ്ങളിൽ നിങ്ങൾക്ക് കാണാനാവും.

വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ് വടക്കു കിഴക്കന്‍ ഇന്ത്യയിലേക്ക് യാത്ര പുറപ്പെടും മുന്‍പ്

PC:Abhinavsharmamr

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X