Search
  • Follow NativePlanet
Share
» »വിന്‍ററിലെ ആദ്യ ക്യാംപാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വിന്‍ററിലെ ആദ്യ ക്യാംപാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഇതാ ആദ്യമായി വിന്റർ ക്യാംപിങ്ങിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

യാത്രകളുടെയും ട്രക്കിങ്ങിന്‍റെയും പ്രധാന ആഘോഷം എന്നത് ക്യാംപിങ്ങാണ്. ടെന്റിലെ താമസവും രാത്രി ആകാശം നോക്കിയുള്ള കിടപ്പും ക്യാംപ് ഫയറും ഒക്കെയായി കാര്യങ്ങൾ ഒരുപാടുണ്ട്. എനർജി മാത്രമല്ല, റിസ്കും ക്യാംപിങ്ങിന്റെ ഒരു ഭാഗം തന്നെയാണ്. എന്നാൽ എത്ര റിസ്ക് എടുത്താലും ഇത് തരുന്ന അനുഭവങ്ങൾ മാത്രമാണ് പിന്നെയും പിന്നെയും സാഹസികരെ ക്യാംപിങ്ങിലേക്ക് എത്തിക്കുന്നത്. എന്നാൽ വെറുതേ പോകുവാൻ സാധിക്കുന്ന ഒന്നല്ല ക്യാംപിങ്. കൃത്യമായ തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളുമുണ്ടെങ്കുൽ മാത്രമേ ഇതിന് ഇറങ്ങിപ്പുറപ്പെടാവൂ. പ്രത്യേകിച്ച് വിന്‍റർ ക്യാംപിങ്ങിന് പോകുമ്പോൾ. ഇതാ ആദ്യമായി വിന്റർ ക്യാംപിങ്ങിന് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം...

കാലാവസ്ഥയെക്കുറിച്ച് അറിയുക

കാലാവസ്ഥയെക്കുറിച്ച് അറിയുക

എപ്പോൾ എവിടേക്കാണെങ്കിലും പോകുന്ന സ്ഥലത്തെയും ക്യാംപ് ചെയ്യുന്ന സ്ഥലത്തെയും കാലാവസ്ഥയെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുക. എപ്പോൾ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ മാറിമറിയുന്ന കാലാവസ്ഥ സമയത്ത്അതിനനുസരിച്ച മുൻകരുതലുകളെടുക്കുക. ബീച്ച് ക്യാംപിങ്ങാണെങ്കിലും മലയിലോ കുന്നിലോ കടയിലോ ആണെങ്കിലും എത്ര സുരക്ഷിതമാണെന്ന് തോന്നിയാലും സുരക്ഷയ്ക്കാവശ്യമായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതിരിക്കുക.

ടെന്റ് വാങ്ങുമ്പോൾ

ടെന്റ് വാങ്ങുമ്പോൾ

ടെന്‍റിന്റെ വലുപ്പത്തിന്റെയും സൗകര്യത്തിന്‍റെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും പോവാതിരിക്കുക.വലിയ സൈസിലുള്ളത് തിരഞ്ഞെടുക്കുവാൻ ശ്രദ്ധിക്കുക. പോകുന്ന സ്ഥലത്തിന്റെ കാലാവസ്ഥയ്ക്കും താപനിലയ്ക്കും അനുസരിച്ചു വേണം ടെന്‍റിന്റെ ക്വാളിറ്റി തിരഞ്ഞെടുക്കുവാൻ. ഇനി ഗ്രൂപ്പായാണ് യാത്രയെങ്കിൽ വലിയ ടെന്റ് തന്നെ തിരഞ്ഞെടുക്കുക. ഒരു ബാഗിനുള്ളിൽ വെക്കുവാൻ മാത്രം വലുപ്പമുള്ളവയാണ് മിക്കവാറും ടെന്റുകളെന്നതിനാൽ വലുപ്പം ഒരു പ്രശ്നമാവുകയുമില്ല.

നിയമങ്ങൾ പാലിക്കാം

നിയമങ്ങൾ പാലിക്കാം

ഓരോ യാത്രയ്ക്കും ഓരോ തരത്തിലുള്ള പ്രത്യേകതകളുണ്ടാവും. അതിനനുസരിച്ച നിയമങ്ങളും. അതനുസരിച്ചു മാത്രം ക്യാംപിൽ പെരുമാറുക. പോകുന്ന യാത്രയുടെയും സ്ഥലത്തിന്റെയും താമസിക്കുന്ന ഇടത്തിന്റെയും ഒക്കെ പ്രത്യേകതകളനുസരിച്ചാണ് ക്യാംപ് നിയമങ്ങൾ തയ്യാറാക്കുന്നത്. അതിനാൽ തന്നെ സുരക്ഷയെക്കരുതിയും മറ്റുള്ളവരെ പരിഗണിച്ചും നിയമങ്ങള്‍ പാലിക്കുവാൻ ശ്രദ്ധിക്കുക.
മറ്റുള്ളവരുടെ കാര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കുക,ബഹളങ്ങള്‍ ഒഴിവാക്കുക,അവനവന്റെ ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കുക,തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കാം.

മെനു തയ്യാറാക്കാം

മെനു തയ്യാറാക്കാം

മിക്കപ്പോഴും അധിക ജനവാസമില്ലാത്തതും ഒറ്റപ്പെട്ടതുമായ ഇടങ്ങളിലായിരിക്കും ക്യാംപ് സൈറ്റുകളുണ്ടാവുക. അതിനാൽ തന്നെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തുക. ഭക്ഷണത്തിന്റെ മെനു മുൻകൂട്ടി തീരുമാനിക്കുക. ക്യാംപിലുള്ള എല്ലാവരുടെയും അഭിപ്രായങ്ങൾ നോക്കി വേണം തിരഞ്ഞെടുക്കുവാൻ. സ്ഥലത്ത് എളുപ്പത്തിൽ ലഭിക്കുന്ന ഭക്ഷസാധനങ്ങൾ ധാരാളമായി ഉപയോഗിക്കാം.

ആവശ്യത്തിന് വസ്ത്രങ്ങൾ കരുതുക‌

ആവശ്യത്തിന് വസ്ത്രങ്ങൾ കരുതുക‌

ഇവിടെയും പോകുന്ന ഇടത്തിനു അനുസരിച്ചു വേണം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുവാൻ. രാത്രികാലങ്ങളിൽ ക്യാംപിങ്ങും മറ്റുമുണ്ടെങ്കിൽ തണുപ്പിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കണം. എന്തു കാലാവസ്ഥയാണ് സ്ഥലത്തിന്റെ എന്നു മുൻകൂട്ടി മനസ്സിലാക്കി അതിനനുസരിച്ചു വേണം ബാഗ് പാക്ക് ചെയ്യുവാൻ.

വീടിന‌‌ടുത്ത്

വീടിന‌‌ടുത്ത്

അധികം ഒറ്റപ്പെട്ട ഇടങ്ങളിലായി ക്യാംപ് ചെയ്യാതിരിക്കുക. കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റങ്ങൾ അവിചാരിതമായി ഉണ്ടായാൽ പെട്ടന്ന് സുരക്ഷിതമായി ചെന്നു ചേരുവാൻ സാധിക്കുന്ന ഒരു ഇടം കണ്ടെത്തിവയ്ക്കുക,

ചെക് ലിസ്റ്റ് തയ്യാറാക്കാം

ചെക് ലിസ്റ്റ് തയ്യാറാക്കാം

ക്യാംപിങ്ങിനു പോകുന്നതിനു മുന്നേ അത്യാവശ്യമായി ഒരു ചെക് ലിസ്റ്റ് തയ്യാറാക്കുക. കൊണ്ടു പോകേണ്ട സാധനങ്ങൾ മുൻഗണനയനുസരിച്ച് എഴുതുക. അതിനനുസരിച്ച് പാക് ചെയ്യാം. കൂടെയുള്ള സഞ്ചാരികളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചു വേണം ലിസ്റ്റ് തയ്യാറാക്കുവാൻ.

ടെന്റടിക്കാം...ക്യാംപ് ചെയ്യാം...!!!ടെന്റടിക്കാം...ക്യാംപ് ചെയ്യാം...!!!

ഉത്തരാഖണ്ഡില്‍ ക്യാംപ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍ഉത്തരാഖണ്ഡില്‍ ക്യാംപ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍

Read more about: camping winter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X