Search
  • Follow NativePlanet
Share
» »പിപ്പലാന്ത്രി എന്ന പെണ്‍കുട്ടികളുടെ നാട്!! പെണ്‍ജീവിതങ്ങള്‍ക്കു കാവലാകുന്ന മരത്തണലുകളുടെ കഥ!!

പിപ്പലാന്ത്രി എന്ന പെണ്‍കുട്ടികളുടെ നാട്!! പെണ്‍ജീവിതങ്ങള്‍ക്കു കാവലാകുന്ന മരത്തണലുകളുടെ കഥ!!

പിപ്പലാന്ത്രി... പേരില്‍ തന്നെ എന്തൊക്കയോ നിഗൂഢതകള്‍ ഒളിപ്പിത്തുവെച്ച നാട്. കയറിച്ചെല്ലുന്നവരെ ചിന്തിപ്പിച്ച് പുതിയൊരു ആളാക്കി തിരികെ വിടുന്ന രാജസ്ഥാനിലെ ഒരു ചെറിയ ഗ്രാമം..ഗ്രാമത്തില്‍ ഓരോ പെണ്‍കുഞ്ഞ് ജനിക്കുമ്പോളും 111 മരത്തൈകള്‍ നട്ടുപിടിപ്പിച്ച് സമൂഹത്തിന് വലിയൊരു സന്ദേശം നല്കുന്ന പിപ്പലാന്ത്രിയെക്കുറിച്ച് വായിക്കാം

പിപ്പലാന്ത്രി

പിപ്പലാന്ത്രി

ചരിത്രപരമായി തന്നെ ആണ്‍കുട്ടികള്‍ക്ക് മുന്‍ഗണനയും പരിഗണനയും നല്കുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും തുല്യപരിഗണന പോലും സ്ത്രീകള്‍ക്കു ലഭിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പല സാമൂഹിക ഇടപെടലുകളിലൂടെയും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും വളരെ പതുക്കയാണ് ഇതെല്ലാം നടക്കുന്നത്. ഇങ്ങനെയുള്ല സാമൂഹിക അന്തരീക്ഷച്ചില്‍ എടുത്തുപറയേണ്ട ചില മാറ്റങ്ങള്‍ കൊണ്ടുവന്ന ഗ്രാമമാണ് പിപ്പലാന്ത്രി. പെണ്‍കുട്ടികളെ ഇത്രയും മനോഹരമായി കണക്കാക്കുന്ന, അവര്‍ക്കു വേണ്ടി ഒട്ടേറ കാര്യങ്ങള്‍ ചെയ്യുന്ന വേറൊരു ഗ്രാമം ഇല്ല എന്നുതന്നെ പറയാം.

 പെണ്‍കുഞ്ഞു ജനിച്ചാല്‍

പെണ്‍കുഞ്ഞു ജനിച്ചാല്‍

ഓരോ പെണ്‍കുഞ്ഞിന്റെ ജനനവും ഒരു അനുഗ്രഹമായാണ് ഈ ഗ്രാമം കണക്കാക്കുന്നത്. പിപ്പലാന്ത്രിയില്‍ ഓരോ പെണ്‍കുഞ്ഞ് ജനിക്കുമ്പോഴും 111 മരങ്ങള്‍ വെച്ചുവിടിപ്പിക്കണമെന്നാണ് ഇവിടുത്തെ നിയമം. ഒരിക്കലും മുറിച്ചു മാറ്റരുതെന്ന് നിര്‍ബന്ധമുള്ള 111 മരങ്ങളില്‍ മാവ്, വേപ്പ്, നെല്ലി, ശീഷം ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളും ഔഷധവൃക്ഷങ്ങളുമെല്ലാം ഉണ്ട്.
ഈ മരങ്ങള്‍ സംരക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.

മരങ്ങള്‍ മാത്രമല്ല

മരങ്ങള്‍ മാത്രമല്ല

മരങ്ങള്‍ വെച്ചുപിടിപ്പിക്കുക മാത്രമല്ല, ഗ്രാമത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഗ്രാമവാസികളുടെയും കിരണ്‍ യോജനയുടെയും ചേര്‍ത്ത് 30,000 രൂപയും . പിന്നീട് കുഞ്ഞിന്റെ മാതാപിതാക്കളില്‍ നിന്നും 10,000 രൂപയും ചേര്‍ത്ത് ആകെ 40,000 രൂപ കുഞ്ഞിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കും. ഈ പണം പിന്‍വലിക്കണമെങ്കില്‍ പെണ്‍കുട്ടിക്ക് 20 വയസ്സ് പൂര്‍ത്തിയാകണം. ഈ പണം വിദ്യാഭ്യാസാവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത് കൂടാതെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ പെണ്‍കുട്ടിയെ വിവാഹം
കഴിപ്പിക്കില്ലെന്നും അവള്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്കുമെന്നും മാതാപിതാക്കള്‍ ഉറപ്പ് നല്കുകയും വേണം.

പരിസ്ഥിതി സൗഹൃദഗ്രാമം

പരിസ്ഥിതി സൗഹൃദഗ്രാമം

ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃഗ ഗ്രാമമായി പിപ്പലാന്ത്രി മാറിയിട്ടുണ്ട്. ഏതു ഗ്രാമത്തിനും മാതൃകയാക്കുവാന്‍ സാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ ഇവി‌ടുത്തെ മിക്ക കുടുംബങ്ങളും സാമ്പത്തികമായും ഭേദപ്പെട്ട നിലയിലാണുള്ളത്. വൃക്ഷങ്ങളില്‍ നിന്നുള്ള വരുമാനവും ഇവര്‍ക്ക് സാമ്പത്തിക ലാഭം നല്കുന്നു. ഏകദേശം മൂന്നര ലക്ഷത്തിലധികം മരം ഇവിടെയുണ്ട്.

കഥയിങ്ങനെ

കഥയിങ്ങനെ

പിപ്പലാന്ത്രിയെ എന്താണ് ഇങ്ങനെയൊരു ലക്ഷ്യത്തിലേക്ക് നയിച്ചത് എന്നത് വലിയൊരു കഥയാണ്. ഇതുതു‌ടങ്ങുന്നതാവച്ചെ ശ്യാമസുന്ദര്‍ പാലിവാല്‍ എന്നു പേരായ വലിയ മനസ്സുള്ള ഒരു പിതാവില്‍ നിന്നുമാണ്. 2006 ലാണ് ശ്യാമസുന്ദര്‍ പാലിവാലിന്റെ മകളായ കിരണ്‍ രോഗബാധിതയായി മരിക്കുന്നത്. മരിക്കുമ്പോള്‍ 16 വയസ്സുകാരിയായിരുന്ന കിരണ്‍ പഠനരംഗത്തു കലാമേഖലയിലുമെല്ലാം ഒരുപോലെ വിളിങ്ങിനിന്ന കുട്ടിയായിരുന്നു. മകളുടെ മരണത്തില്‍ തളര്‍ന്ന ശ്യാമസുന്ദര്‍ മകള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തില്‍ നിന്നുമാണ് കിരൺ നിധി യോജനയ്ക്ക് തുടക്കമാകുന്നത്. ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യുവാന്‍ തീരുമാനമെടുത്ത അദ്ദേഹം അപ്പോഴാണ് ഗ്രാമത്തിലെ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണത്തിലെ കുറവിനെക്കുറിച്ച് അറിയുന്നത്. ജീവിക്കുവാന്‍ തന്നെ ബുദ്ധിമുട്ടിയിരുന്ന ഗ്രാമീണര്‍ ഒരു പെണ്‍കുഞ്ഞിനെ വളര്‍ത്തിയെടുക്കുവാനുള്ല ബുദ്ധിമു‌ട്ട് ആലോചിച്ച് ജനിക്കുമ്പോള്‍ തന്നെ പെണ്‍കുഞ്ഞുങ്ങളെ പല വിധ മാര്‍ഗ്ഗങ്ങളിലൂടെ ഇല്ലാതാക്കുമായിരുന്നുവത്രെ. ദുഖകരമായ ഈ സത്യം അറിഞ്ഞ അദ്ദേഹം ഇതിനെതിരെ പോരാടുവാന്‍ തീരുമാനിച്ചു.

 പെണ്‍കുഞ്ഞുങ്ങള്‍ക്കായി

പെണ്‍കുഞ്ഞുങ്ങള്‍ക്കായി

തന്റെ ഗ്രാമത്തില്‍ ഇനിയൊരു പെണ്‍കുട്ടിയും ഇല്ലാതാകരുതെന്നും ജനിച്ചുവീഴുന്ന അവര്‍ക്ക് പ‌െണ്‍കുട്ടിയാണ് എന്നതിന്റെ പേരില്‍ കഷ്ൊപ്പാൊുകള്‍ അനുഭവിക്കരുതെന്നും ആയിരുന്നു ശ്യാമസുന്ദര്‍ ആലോചിച്ചത്. അതിനായി ഗ്രാമീറരെ വിളിച്ച് കൂട്ടി കിരൺ നിധി യോജനയുടെ കാര്യം പങ്കുവെച്ചു. പെണ്‍കുഞ്ഞ് ജനിച്ചാല്‍ നാല്പതിനായിരം രൂപ ബാങ്കിലിടുന്നതും 111 മരങ്ങള്‍ നടുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്.

 മാതൃകയാക്കാം

മാതൃകയാക്കാം

ഇന്ന് ലോകത്തിനു തന്നെ മാതൃകയാക്കുവാന്‍ പറ്റുന്ന ധാരാശം പ്രവര്‍ത്തനങ്ങള്‍ ഇവിടെയുണ്ട്. രാജസ്ഥാനില്‍ തന്നെ 60 ഗ്രാമങ്ങള്‍ പിപ്പലാന്ത്രി മോഡലില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കാലത്ത് വരണ്ട ഭൂമിയായിരുന്ന പ്രദേശം ഇന്ന് പച്ചപ്പിലേക്ക് മാറിക്കഴിഞ്ഞു. വെള്ളത്തിന് ഇന്നിവിടെ ക്ഷാമമില്ല. മദ്യഷാപ്പുകളോ കേസുകളോ ഒന്നുമിവിടെയില്ല. മൂന്നര ലക്ഷത്തോളം വൃക്ഷങ്ങള്‍ ഇവിടെ നട്ടുകഴിഞ്ഞിട്ടുണ്ട്. ഇവിടുത്തെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടതാണ്.

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോനാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍താമസിച്ചു വരുന്നതു മുതല്‍ തെറ്റായ പാക്കിങ് വരെ! ക്യാംപിങ്ങില്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍

കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍കുന്നില്‍ നിന്നു കടലിലേക്കിറങ്ങാം!!! യാത്രയുടെ വ്യത്യസ്ത അനുഭവം നല്കുന്ന ആറിടങ്ങള്‍

അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍അലഞ്ഞുതിരിഞ്ഞുള്ള യാത്രകളില്‍ കയറിച്ചെല്ലുവാന്‍ ഈ ഇടങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X