Search
  • Follow NativePlanet
Share
» »വനിതാ ദിനം- സന്തോഷം നല്കും പെൺയാത്രകൾ...കൂട്ടിനു ട്രെയിനും!

വനിതാ ദിനം- സന്തോഷം നല്കും പെൺയാത്രകൾ...കൂട്ടിനു ട്രെയിനും!

ഇതാ ഈ വനിതാ ദിനത്തിന്‍റെ ഭാഗമായി ട്രെയിനിൽ സുരക്ഷിതമായി പോയിവരുവാന്‍ സാധിക്കുന്ന കുറച്ച് യാത്രകൾ പരിചയപ്പെടാം...

തനിച്ചുള്ള യാത്രകൾ ഒരു പരിധി വരെ പേടിപ്പിക്കുമെങ്കിലും തനിച്ചാണെങ്കിലും ട്രെയിനിലെ യാത്രകൾ പകരുന്ന സുരക്ഷിതത്വം വേറെ തന്നെയാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരം സുരക്ഷിതമായും സൗകര്യപ്രദമായും കണ്ടു തിരികെ വരാം എന്നത് ട്രെയിനിനു മാത്രം നല്കുവാൻ സാധിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ഒറ്റയ്ക്കുള്ള യാത്രകളിൽ സ്ത്രീകൾക്ക് എന്തുകൊണ്ടും തിരഞ്ഞെടുക്കുവാൻ പറ്റിയതും ട്രെയിനാണ്. ഇതാ ഈ വനിതാ ദിനത്തിന്‍റെ ഭാഗമായി ട്രെയിനിൽ സുരക്ഷിതമായി പോയിവരുവാന്‍ സാധിക്കുന്ന കുറച്ച് യാത്രകൾ പരിചയപ്പെടാം...

കോഴിക്കോട് നിന്നും കുടജാദ്രിയിലേക്ക്

കോഴിക്കോട് നിന്നും കുടജാദ്രിയിലേക്ക്

ഒറ്റയ്ക്കൊരു യാത്ര പോകണം..അടിപൊളി സ്ഥലം കാണണം....സുരക്ഷിതമായി തിരികെ എത്തണം..ഈ മൂന്നു ആഗ്രഹങ്ങള്‍ മാത്രമേയുള്ളുവെങ്കിൽ കുടജാദ്രിയ്ക്ക് പോകാം. ഏഴു മണിക്കൂറിനടുത്ത് മാത്രമേ കോഴിക്കോട് നിന്നും മൂകാംബികാ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയുള്ളൂ.
വ്യാഴം , ശനി ദിവസങ്ങളിൽ മാത്രമുള്ള ഓഖ എക്സ്പ്രസും എല്ലാ ദിവസവുമുള്ള നേത്രാവതി എക്സ്പ്രസുമാണ് കോഴിക്കോട് നിന്നുള്ള ട്രെയിനുകൾ. ഇതിൽ ഓഖ എക്സ്പ്രസ് രാത്രി 12:35 നു പുറപ്പെട്ട് പുലർച്ചെ 7:15നും നേത്രാവതി എക്സ്പ്രസ് വൈകിട്ട് 6:40 ന് പുറപ്പെട്ട് രാത്രി ഒന്നരയ്ക്കും കൊല്ലൂർ എത്തുന്ന വിധത്തിലാണ് പോകുന്നത്.
മൂകാംബികാ റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരിട്ട് ടാക്സിക്കോ അല്ലെങ്കിൽ ബസ് സ്റ്റാൻഡിലെത്തി അവിടുന്ന് ബസ് മാർഗ്ഗമോ കൊല്ലൂർ എത്താം. ഇവിടെയത്തി കുറഞ്ഞ ചിലവിൽ ക്ഷേത്രത്തിന്‍റെ തന്നെ വക റൂമുകൾ ലഭ്യമാണ്. രാവിലെ തന്നെ ക്ഷേത്ര ദർശനം നടത്തി പിന്നീട് കുടജാദ്രിയിലേക്ക് പോകാം. ട്രക്കിങ്ങും വെള്ളച്ചാട്ടങ്ങളും ഒക്കെയായി നിരവധി കാഴ്ചകൾ ഇവിടെയുണ്ട്.
തിരികെ വരുവാൻ വ്യാഴാഴ്ചകളിൽ ‍ മാത്രമുള്ള രാവിലെ 10.52 നുള്ള ശ്രീനഗർ-കൊച്ചുവേളി എക്സ്പ്രസോ എല്ലാ ദിവസവും സർവ്വീസ് നടത്തുന്ന നേത്രാവതി എക്സ്പ്രസോ തിരഞ്ഞെടുക്കാം. നേത്രാവതി എക്സ്പ്രസ് പുലർച്ചെ 01:50ന് മൂകാംബികാ റോഡിലെത്തി രാവിലെ 8.32 ന് കോഴിക്കോട് എത്തും.

മൈസൂർ- ഹംപി

മൈസൂർ- ഹംപി

ഹംപിയാണ് ലക്ഷ്യമെങ്കിൽ ഏറ്റവും സുഖകരമായും എളുപ്പത്തിലും എത്തിച്ചേരുവാൻ ട്രെയിനാണ് നല്ലത്. മൈസൂരിൽ നിന്നുമാണ് ഹംപിയിലേക്ക് ട്രെയിനുള്ളത്. വൈകിട്ട് ഏഴു മണിക്ക് കയറിയാൽ പുലർച്ചെ 7.10ന് ട്രെയിൻ ഹോസ്പേട്ടെ ജംങ്ഷനിലെത്തും. ഇവിടെ നിന്നും ബസിന് ഹംപിയിലേക്ക് പോകാം. ഓര്‍മ്മിക്കുക, രണ്ട് ദിവസമെങ്കിലും ഹംപിയിൽ ചിലവഴിക്കുവാൻ പറ്റുന്ന രീതിയിൽ വേണം യാത്ര പ്ലാന്‍ ചെയ്യുവാൻ.
തിരികെ ഹോസ്പേട്ടിയിൽ നിന്നും രാത്രി9.15നാണ് ട്രെയിൻ. അത് രാവിലെ 9.20ന് മൈസൂർ എത്തും.

 ബാംഗ്ലൂർ-ചിത്രദുർഗ്ഗ

ബാംഗ്ലൂർ-ചിത്രദുർഗ്ഗ

ബാംഗ്സൂരിൽ നിന്നും ട്രെയിൻ യാത്രയ്ക്ക് പറ്റിയ ഒരിടമാണ് ചിത്രദുർഗ്ഗ കോട്ട. കല്ലുകളും കോട്ടകളും കോട്ടമതിലുകളും ഒക്കെയായി വലിയൊരു ലോകമാണ് ചിത്രദുർഗ്ഗ സഞ്ചാരികൾക്കു മുന്നിൽ തുറക്കുന്നത്. ബാംഗ്ലൂരിൽ നിന്നും 200 കിലോമീറ്റർ അകലെയാണെങ്കിലും ട്രെയിന്‍ യാത്ര ഒരു രാത്രിയോളം സമയം അപഹരിക്കും. എങ്കിലും പുലർച്ചെ അഞ്ച് മണിക്കുതന്നെ ട്രെയിൻ ചിത്രദുർഗ്ഗയിലെത്തും. ഇവിടുന്ന് ഒരു 10 മിനിട്ട് ഓട്ടോയിൽ യാത്ര ചെയ്താൽ കോട്ടയിലെത്താം. ഏഴു കുന്നുകളെ പരസ്പരം ബന്ധിപ്പിച്ച് പണിതിരിക്കുന്ന ഈ കോട്ടയിൽ നിരവധി ക്ഷേത്രങ്ങലും സ്മാരകങ്ങളും ഒക്കെ കാണാം. ഗോപുരങ്ങളും രഹസ്യ വഴികളും വെള്ളം സംഭരിക്കുവാനുള്ള ഇടങ്ങളും ഒക്കെയായി കാണേണ്ട ഒരു കാഴ്ച തന്നെയാണിത്.
കെഎസ്ആർ ബാംഗ്ലൂരിൽ നിന്നും ചിത്ര ദുർഗ്ഗയ്ക്ക് എല്ലാ ദിവസവും രാത്രി 08:15ന് ട്രെയിനുണ്ട്. ഇത് രാത്രി 2.38ന് ചിത്രദുർഗ്ഗയിലെത്തും. കൂടാതെ യശ്വന്ത്പൂർ ടാറ്റാ എക്സ്പ്രസും ബാംഗ്ലൂരിൽ നിന്നും ചിത്രദുർഗ്ഗയിലേക്ക് സർവ്വീസ് നടത്തുന്നു.
തിരികെ വരുമ്പോൾ ബസിനു ബാംഗ്ലൂരിലേക്ക് വരുന്നതായിരിക്കും ഉചിതം.

PC:Haneeshkm

കൽക്ക-ഷിംല റെയിൽവേ

കൽക്ക-ഷിംല റെയിൽവേ

ഒരു സിനിമയിലേതു പോലെ, ഒരു സ്വപ്നം കാണുന്നതുപോലെ യാത്ര ചെയ്യുവാൻ താല്പര്യമുണ്ടെങ്കിൽ പോകുവൻ പറ്റി യാത്രയാണ് കൽക്കയിൽ നിന്നും ഷിംലയിലേക്കുള്ള ട്രെയിൻ യാത്ര. 96 കിലോമീറ്റർ ദൂരത്തിൽ 102 ടണലുകളും 82 പാലങ്ങളും ഒക്കെ കടന്നുള്ള യാത്ര ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നായിരിക്കും. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഈ യാത്ര വഴി കാണാന്‍ സാധിക്കും.

ഇത് മറക്കേണ്ട!!

ഇത് മറക്കേണ്ട!!

കല്‍ക്ക-ഷിംല റെയില്‍ പാതയിലെ 96 കിലോമീറ്റര്‍ ദൂരവും അതിശയിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും ഏറ്റവും മനോഹരമായത് ബറോങ് മുതല്‍ ഷിംല വരെയുള്ള യാത്രയാണ്. വളവുകളും തിരിവുകളും തുരങ്കങ്ങളും പാലങ്ങളും ഉള്ള വഴിയായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ കാഴ്ച കാണാന്‍ കയറുന്നവര്‍ക്ക് ഒന്നും മിസ് ആകുമെന്ന സംശയം വേണ്ട.
പ്രധാനമായും അഞ്ച് ട്രെയിനുകളാണ് കല്‍ക്ക-ഷിംല റെയില്‍റൂട്ട് വഴി കടന്നുപോകുന്നത്. ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്, കല്‍ക്കാ-ഷിംല എക്‌സ്പ്രസ്, ഹിമാലയന്‍ ക്വീന്‍, കല്‍ക്ക-ഷിംല പാസഞ്ചര്‍,റെയില്‍ മോട്ടോര്‍, ശിവാലിക് ക്വീന്‍ എന്നിവയാണ് അവ.

മുംബൈ-ഗോവ

മുംബൈ-ഗോവ

ഒരേ പോലെ ആകർഷകങ്ങളായ രണ്ടിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ യാത്രയാണ് മുംബൈയിൽ നിന്നും ഗോവയിലേക്കുള്ളത്. ഒരു വശത്ത് സഹ്യാദ്രി മലനിരകളും മറു വശത്ത് അറബിക്കടലും കണ്ടുകൊണ്ടുള്ള അതിമനോഹരമായ ഒരു യാത്രാ അനുഭവമായിരിക്കും ഈ യാത്ര സമ്മാനിക്കുക. ചെറുതും വലുതുമായ രണ്ടായിരത്തോളം പാലങ്ങളും 92 ടണലുകളുമാണ് ഈ യാത്രയിൽ പിന്നിടുന്നത്.

മരുഭൂമിയിലൂടെ ഒരു യാത്ര

മരുഭൂമിയിലൂടെ ഒരു യാത്ര

നാട്ടിലെ സുഖകരമായ യാത്രയല്ല വേണ്ടതെങ്കിൽ മരുഭൂമിയിലേക്ക് ഒരു യാത്ര പോകാം. താർ മരുഭൂമിയുടെ കാണാക്കാഴ്ചകൾ തേടിയുള്ള യാത്രയാണ് ഇന്ത്യന്‍ റെയിൽവേയുടെ ഡെസേർട്ട് ക്വീൻ സമ്മാനിക്കുന്നത്. ജോധ്പൂരിൽ നിന്നും ജയ്സാൽമീർ വരെയുള്ള ഡെസേർട്ട് ക്വീൻ യാത്ര മരുഭൂമിയുടെ മറ്റൊരു മുഖം കാണിച്ചു തരും. മരുഭൂമിയിലെ സൂര്യോദയവും സൂര്യാസ്തമയവും കാണ്ടുകൊണ്ടുള്ള മനോഹരമായ ഒരു യാത്രയായിരിക്കുമിതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

വനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾവനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾ

പെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാംപെപ്പർ സ്പ്രേ മുതൽ മണി ബെൽറ്റ് വരെ... പെൺയാത്രകളിൽ ഇവ കരുതാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X