Search
  • Follow NativePlanet
Share
» »വനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾ

വനിതാ ദിനം: പ്ലാൻ ചെയ്യാം അടിപൊളി പെണ്‍യാത്രകൾ

ഇതാ ഈ വനിതാ ദിനത്തിൽ ഒരു സ്ത്രീ സഞ്ചാരി എന്ന നിലയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന്, അവിടെയൊക്കെ പോകുവാൻ സാധിക്കുമെന്ന് നോക്കാം...

ഉയരങ്ങളെത്തിപ്പിടിച്ച സ്ത്രീ സഞ്ചാരികൾ ഒട്ടേറെയുണ്ടെങ്കിലും ഇന്നും സമൂഹം മിക്കപ്പോഴും അതിശയത്തോടെ തന്നെയാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കാണുന്നത്. ചന്ദ്രതാൽ ട്രക്കിങ്ങും വാലി ഓഫ് ഫ്ലവേഴ്സ് ട്രക്കിങ്ങും രൂപ്കുണ്ഡ് ട്രക്കിങ്ങും ഒക്കെ ഒറ്റയ്ക്ക് പൂർത്തിയാക്കിയ ഒരു പാട് സ്ത്രീകൾ നമ്മുടെ ചുറ്റിലുമുണ്ട്. തിരുവനന്തപുരത്തു നിന്നും കാശ്മീർ വരെ ഒറ്റയ്ക്ക് വണ്ടിയോടിച്ച് യാത്ര ചെയ്ത സ്ത്രീകളെയും നമുക്കറിയാം. ഇതാ ഈ വനിതാ ദിനത്തിൽ ഒരു സ്ത്രീ സഞ്ചാരി എന്ന നിലയിൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന്, അവിടെയൊക്കെ പോകുവാൻ സാധിക്കുമെന്ന് നോക്കാം...

പ്ലാൻ ചെയ്യാം ഋഷികേശിലേക്ക് ഒരു യാത്ര

പ്ലാൻ ചെയ്യാം ഋഷികേശിലേക്ക് ഒരു യാത്ര

വനിതാ ദിന യാത്രാ പ്ലാനുകള്‍ ഒരുപാടുണ്ടെങ്കിലും എളുപ്പത്തിൽ ചെയ്യുവാൻ പറ്റുന്ന ഒന്നാണ് ഋഷികേശിലേക്ക് ഒരു യാത്ര. യോഗയുടെ തലസ്ഥാനമെന്നും ഇന്ത്യൻ ആത്മീയതയുടെ കേന്ദ്രമെന്നും ഒക്കെ അറിയപ്പെടുന്ന ഇവിടം തനിച്ചുള്ള യാത്രകൾക്ക് ഏറ്റവും പറ്റിയ ഇടമാണ്. ഡൽഹിയിൽ നിന്നും റോഡ് മാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന ഇവിടെ താമസ സൗകര്യങ്ങൾക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. ഋഷികേശ് എന്ന നാടിനെ കണ്ടുകൊണ്ടുള്ള ഒരു നടത്തം തന്നെയാണ് ഇവിടെ ചെയ്യേണ്ട ആദ്യ കാര്യങ്ങളിലൊന്ന്. യോഗ പരിശീലിക്കുവാനും ഗംഗയുടെ തീരത്തെ ഗംഗാ ആരതിയിൽ പങ്കെടുക്കുവാനും റിവർ റാഫ്ടിങ്ങും ക്ഷേത്ര ദർശനവും ഒക്കെയായി നിരവധി കാര്യങ്ങൾ ചെയ്യുവാൻ ഇവിടെ സാധിക്കും. ഒറ്റയ്ക്കുള്ള യാത്രകൾ നല്കുന്ന സുഖം അതിന്‍റെ എല്ലാ സ്പിരിറ്റിലും അനുഭവിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.

മൺറോതുരുത്ത് കാണാം

മൺറോതുരുത്ത് കാണാം

കേരളത്തിൽ സ്ത്രീകൾക്ക് യാത്ര ചെയ്യുന്നതിന് പരിമിതികൾ ഒന്നും തന്നെയില്ല. രാത്രി കാലങ്ങളിൽ കുറച്ചു ശ്രദ്ധ അധികം കൊടുക്കണം എന്നതിലുപരിയായി മറ്റൊന്നും ഇവിടെ വേണ്ട. അതുകൊണ്ടു തന്നെ വനിതാ ദിനത്തിൽ സമയം അനുവദിച്ചാൽ നമ്മുടെ നാട്ടിലെയും കുറച്ച് കാഴ്ചകൾ കാണാം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ കണ്ടു തീർക്കേണ്ട ഇടങ്ങൾ ഒരുപാടുണ്ടെങ്കിലും ഇത്തവണത്തെ യാത്രയ്ക്ക് മൺറോ തുരുത്ത് തിരഞ്ഞെടുക്കാം. കൊല്ലംകാരുടെ അഭിമാനമായാണ് മൺറോ തുരുത്ത് അറിയപ്പെടുന്നത്. മൂന്നു വശം കല്ലടയാറും ഒരു വശം അഷ്ടമുടിക്കായലും ചേർത്തുവെച്ചിരിക്കുന്ന മൺറോ തുരുത്ത് സഞ്ചാരികൾക്ക് നല്കുന്നത് തീർത്തും വ്യത്യസ്തമായ ഒരു അനുഭവമാണ്. എട്ടു തുരുത്തുകളും നൂറുകണക്കിന് ചെറുതോടുകളും ഇടത്തോടുകളും വള്ളങ്ങളും ഒക്കെച്ചേരുന്ന കാഴ്ചകളാണ് ഇവിടെ കാണുവാനുള്ളത്.

നന്ദിയിലെ സൂര്യോദയം

നന്ദിയിലെ സൂര്യോദയം

എന്നും കാണുന്ന സൂര്യോദയമല്ലാതെ മേഘക്കീറുകൾക്കിടയിൽ മേഘത്തിൽ പൊതിഞ്ഞൊരു സൂര്യോദയം കാണമെന്നു തോന്നുന്നുണ്ടൊ? അങ്ങനെയെങ്കിൽ കൂടുതലൊന്നും ആലോചിക്കുവാനില്ല. നേരെ ബാഗ്ലൂരിലെ നന്ദി ഹിൽസിലേക്ക് വണ്ടിവിടാം. അതിരാവിലെ സൂര്യോദയം കാണുവാൻ പോകണ്ടവർക്ക് അങ്ങനെയും രാത്രി അവിടെ ക്യാംപ് ചെയ്ത് പുലർച്ചെ സൂര്യോദയം കണ്ടിറങ്ങുവാനാണെങ്കിൽ അങ്ങനെയും യാത്ര പ്ലാൻ ചെയ്യാം. വളവുകളും തിരിവുകളും കോടമഞ്ഞിന്‍റെ അകമ്പടിയിൽ പിന്നിട്ട് എത്തി നിൽക്കുന്ന നന്ദി ഹിൽസ് ബാംഗ്ലൂർ മലയാളികളുടെ സ്ഥിരം വീക്കെൻഡ് ഡെസ്റ്റിനേഷൻ കൂടിയാണ്.

 മൂന്നാറിലേക്കൊരു യാത്ര

മൂന്നാറിലേക്കൊരു യാത്ര

വലിയ വലിയ യാത്രകൾക്കൊന്നും പ്ലാനില്ലെങ്കിൽ നേരെ മൂന്നാറിനു പോകാം. കാഴ്ചകൾ കണ്ട് സ്വാതന്ത്ര്യത്തോടെ അടിച്ച് പൊളിക്കുവാൻ പറ്റിയ കേരളത്തിലെ ഏറ്റവും നല്ല ഇടങ്ങളിലൊന്നാണ് മൂന്നാർ. ബജറ്റ് നിരക്കിലുള്ള താമസ സൗകര്യങ്ങളും ഇഷ്ടംപോലെ കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്. തേയിലത്തോട്ടങ്ങളും അടിപൊളി ആംബിയൻസുള്ള റിസോർട്ടുകളിലെ താമസവും വെള്ളച്ചാട്ടങ്ങളും ട്രക്കിങ്ങും ഡാമുകളും ഒക്കെയായി നിരവധി കാഴ്ചകൾ ഇവിടെ കാണാം.

ഡ്രൈവ് ഇൻ ബീച്ചിലൂടെയൊരു യാത്ര

ഡ്രൈവ് ഇൻ ബീച്ചിലൂടെയൊരു യാത്ര

ഏഷ്യയിലെ ഏറ്റവും നീളത്തിലുള്ള ഡ്രൈവ് ഇൻബീച്ചിലൂടെ ഒരു യാത്രയായാലോ. തിരകൾ അടിച്ചുയരുന്ന തീരത്തിന് സമാന്തരമായി വണ്ടിയോടിക്കുന്നത് ആലോചിക്കുമ്പോൾ തന്നെ പോയാൽ കൊള്ളാമെന്നില്ലേ? അങ്ങനെയാണെങ്കിൽ കണ്ണൂരിലെ മുഴപ്പിലങ്ങാടിന് പോകാം. തലശ്ശേരിയിൽ നിന്നും കണ്ണൂരിലേക്ക് വരുമ്പേൾ എടക്കാടിന് അടുത്താണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏകദേശം നാലു കിലോമീറ്ററോളം നീളത്തിൽ ഈ ബീച്ചുണ്ട്.

ഇന്ത്യയുടെ ഗ്രേറ്റ് കാന്യൻ കാണാൻ പോകാം

ഇന്ത്യയുടെ ഗ്രേറ്റ് കാന്യൻ കാണാൻ പോകാം

ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയിലെ ഗണ്ടിക്കോട്ട സാഹികരായവര്‍ക്ക് പോകുവാൻ പറ്റിയ ഒരിടമാണ്. ഇന്ത്യയുടെ ഗ്രേറ്റ് കാന്യൻ എന്നാണ് ഇവിടം അറിയപ്പെടുന്നത്. എത്തിച്ചേരാന്‍ വളരെ പ്രയാസമാര്‍ന്ന രീതിയിലാണ് ഗണ്ടിക്കോട്ടയുടെ ഭൂപ്രകൃതി. ഇവിടേക്കുള്ള വഴി തീര്‍ത്തും ദൂര്‍ഘടമായതും കൂടാതെ ചെങ്കുത്തായ കുന്നുകളും ഉരുളന്‍ കല്ലുകളും മറ്റും ഈ പ്രദേശത്തെ ഭീകരമാക്കുന്നു. ഇതിനെ ചുറ്റിയൊഴുകുന്ന പെന്നാർ നദി ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു,

PC:Sudhakarbichali

കുടജാദ്രിയിലേക്ക് പോകാം

കുടജാദ്രിയിലേക്ക് പോകാം

ഒറ്റയ്ക്കുള്ള സ്ത്രീയാത്രകൾക്കു പറ്റിയ ഇടമാണ് കർണ്ണാടകയിലെ കുടജാദ്രി. വ്യത്യസ്തമായ അനുഭവങ്ങൾ ഒറ്റയാത്രയിൽ കിട്ടുമെന്നതിനാൽ ഒരിക്കലെങ്കിലും ഇവിട പോയിരിക്കണമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. മൂകാംബിക ക്ഷേത്രവും സൗപർണ്ണിക നദിയും കുടജാദ്രിയിലേക്കുള്ള ജീപ്പ് യാത്രയും ട്രക്കിങ്ങും പിന്നെ സർവ്വജ്ഞ പീഠവും ഒക്കെചേരുന്ന യാത്ര ഇതുവരെ നടത്തിയ എല്ലാ യാത്രകളില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും നല്കുക.

കൂർഗിന്‍റെ തണുപ്പിലേക്ക്

കൂർഗിന്‍റെ തണുപ്പിലേക്ക്

വനിതാ ദിനത്തിലെ യാത്രകൾക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ മറ്റൊരിടമാണ് കൂര്‍ഗ്. ഒറ്റ യാത്രയിൽ കണ്ടു തീർക്കുവാൻ പറ്റാത്തത്ര കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. രാജാസീറ്റും മടിക്കേരിയും തടിയന്റമോളും സുവർണ്ണ ക്ഷേത്രവും ടിബറ്റൻ കോളനിയും ഒക്കെയായി ഒട്ടേറെ കാഴ്ചകൾ ഇവിടെയുണ്ട്.

പര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരുംപര്യാതന്‍ പര്‍വ് പദ്ധതി: ഇനി യാത്ര ചെയ്താൽ മാത്രം മതി...കാശ് സർക്കാർ തരും

ജോസ്ഗിരി മുതൽ പാലോട് വരെ...വേനലിൽ പോകുവാൻ പറ്റിയ അടിപൊളി യാത്രകൾജോസ്ഗിരി മുതൽ പാലോട് വരെ...വേനലിൽ പോകുവാൻ പറ്റിയ അടിപൊളി യാത്രകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X