Search
  • Follow NativePlanet
Share
» »ഭൂമിയിലെ കറക്കം മതിയാക്കി പാരാഗ്ലൈഡ് ചെയ്യാം

ഭൂമിയിലെ കറക്കം മതിയാക്കി പാരാഗ്ലൈഡ് ചെയ്യാം

ഇന്ത്യയിൽ പാരാഗ്ലൈഡ‍ിങ്ങിനു ഏറ്റവും യോജിച്ച സ്ഥലങ്ങൾ പരിചയപ്പെടാം

By Elizabath Joseph

ഭൂമിയിലെ കറക്കങ്ങൾ ഒരുവിധം മതിയാക്കി സഞ്ചാരികൾ പറക്കാൻ തുടങ്ങിയിരിക്കുന്ന കാലമാണിത്. കടലിന്റെ ആഴങ്ങളും ആകാശത്തിന്റെ നീലിമയും കാണാൻ ആഗ്രഹിക്കുമ്പോൾ എങ്ങനെയാണ് പാരാഗ്ലൈഡിങ് പോലുള്ള സാഹസിക വിനോദങ്ങളോട് നോ പറയുന്നത്.
ട്രക്കിങ്ങ്, പാരാഗ്ലൈഡിഹ്, സ്കൂബാ ഡൈവിങ്ങ്, ബംഗീ ജമ്പ്, ഒക്കെ പ്രചാരത്തിലുണ്ടെങ്കിലും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ അന്നും ഇന്നും എന്നും ഉള്ള താരമാണ് പാരാഗ്ലൈഡിങ്.
ഭൂമിയിലെ കാഴ്ചകൾ കണ്ടുകൊണ്ട് ആകാശത്തിന്റെ ഉയരങ്ങളിലേക്ക് പോയി അവിടെ നിന്നും ഭൂമിയുടെ കാഴ്ചകൾ കണ്ടാൽ എങ്ങനെയിരിക്കും? അതാണ് ഓരോ പാരാഗ്ലൈഡിങ്ങും പറക്കുന്നവർക്ക് നല്കുന്ന അനുഭവം.. അതിലൊന്നു പോലും കേരളത്തിലില്ലെങ്കിലും നമുക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റുന്ന ബെംഗളുരുവിലെ നന്ദി ഹിൽസിനും തമിഴ്നാട്ടിലെ യേലാഗിരിയിലും ഇതിനു സൗകര്യമുണ്ട്. കേരളത്തിൽ വാഗമണ്ണിൽ പാരാഗ്ലൈഡിങ്ങ് നടത്താറുണ്ടെങ്കിലും അത് സീസണനുസരിച്ച് മാത്രമാണ്.

ഇന്ത്യയിൽ പാരാഗ്ലൈഡ‍ിങ്ങിനു ഏറ്റവും യോജിച്ച സ്ഥലങ്ങൾ പരിചയപ്പെടാം...

എന്താണ് പാരാഗ്ലൈഡിങ്?

എന്താണ് പാരാഗ്ലൈഡിങ്?

ഏറ്റവും ലളിതമായി പറഞ്ഞാൽ വായുവിലൂടെ പറക്കുന്ന സാഹസിക വിനോദം എന്നു വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം. കൃത്രിമ ചിറകുകളാണ് ഇവിടെ പറക്കാൻ ഉപയോഗിക്കുന്നത്.

PC:William Crochot

നന്ദി ഹിൽസ്, ബെംഗളുരു

നന്ദി ഹിൽസ്, ബെംഗളുരു

ബെംഗളുരു എന്ന പേരുകേട്ടാൽ തന്നെ മനസ്സ് അരിയാതെ സാഹസികകമാവും. സാഹസികതയുടെ നാട് എന്നറിയപ്പെടുന്ന ഇവിടമാണ് മലയാളികൾക്ക് പാരാഗ്ലൈഡിങ്ങിനായി എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലം. ബെംഗളുരുവിൽ സഞ്ചാരികൾ ഏറ്റവും അധികം എത്തിച്ചേരുന്ന നന്ദിഹിൽസിലാണ് പാരാഗ്ലൈഡിങ്ങുള്ളത്. മേഘങ്ങൾക്കിടയിലൂടെ ആകാശത്ത് പാറിനടക്കാൻ സഹായിക്കുന്ന ഇവിടുത്തെ പാരാഗ്ലൈഡിങ് കിടിലൻ അനുഭവമാണ്. തടാകങ്ങളുടെയും താഴ്വരകളുടെയും മനോഹരമായ ദൃശ്യങ്ങളാണ് ഇവിടുത്തെ പാരാഗ്ലൈഡിങ്ങിൽ കിട്ടുക.

PC:Dhruv Anandath

യേലാഗിരി, തമിഴ്നാട്

യേലാഗിരി, തമിഴ്നാട്

സമുഗ്ര നിരപ്പിൽ നിന്നും ആയിരത്തിലധികം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യേലാഗിരി തമിഴ്നാട്ടിലെ ഏറ്റവും മനോഹരമായ ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. പച്ചപ്പു പുതച്ചു കിടക്കുന്ന ഇവിടം തമിഴ്നാട്ടിൽ പാരാഗ്ലൈഡിങ്ങിനു യോജിച്ച സ്ഥലങ്ങളിൽ ഒന്നാണ് എന്നതിൽ സംശയമില്ല. രണ്ടായിരം അടി ഉയരത്തിൽ പറക്കുമ്പോൾ കിട്ടുന്ന മനോഹരമായ കാഴ്ചകളും എളുപ്പത്തിൽ പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനുമുള്ള സൗകര്യവുമാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ക്ലബുകളുടെ നേതൃത്വത്തിലാണ് ഇവിടെ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

PC: Daniel Avelino

ആരംഭോൽ ബീച്ച്, ഗോവ

ആരംഭോൽ ബീച്ച്, ഗോവ

ഗോവയിലെത്തുന്ന സന്ദർശകർക്ക് ബീച്ചും പബ്ബും കഴിഞ്ഞാൽ ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നാണ് ഇവിടുത്തെ പാരാഗ്ലൈഡിങ്ങ്. ഗോവയുടെ പലഭാഗങ്ങളിലും ഇതിനുള്ള സൗകര്യമുണ്ടെങ്കിലും ആരംഭോൽ ബീച്ചിലെ പാരാഗ്ലൈഡിങ്ങാണ് പേരുകേട്ടത്. മേഘങ്ങളും മലമേടുകളും കാണുന്നതിനു പകരം അനന്തമായ കടലും ആകാശവുമായിരിക്കും ഇവിടുത്തെ പാരാഗ്ലൈഡിങ്ങ് അനുഭവം.

PC:texaus1

ആരവല്ലി മലനിരകൾ, രാജസ്ഥാൻ

ആരവല്ലി മലനിരകൾ, രാജസ്ഥാൻ

നിറയെ മരുഭൂമിയാണ് രാജസ്ഥാനിലെങ്കിലും ഇവിടവും പറക്കാൻ യോജിച്ച ഇടം തന്നെയാണ്. സൂര്യാസ്തമയത്തെ സാക്ഷി നിർത്തി മലനിരകളിലൂടെ പറന്നിറങ്ങാൻ സഹായിക്കുന്നതാണ് ആരവല്ലി മലനിരകളിലെ പാരാഗ്ലൈഡിങ്. പറക്കുവാനും താഴെ ഇറങ്ങുവാനും യോജിച്ച ഒട്ടേറെ ഇടങ്ങൾ ഇതിനു ചുറ്റും കാണുവാൻ സാധിക്കും. കുറച്ച് അധികം റിസ്ക് ഏറ്റെടുക്കുവാൻ തയ്യാറുള്ളവർക്കു പറ്റിയ ഇടം കൂടിയാണിത്.

PC:texaus1

ഷില്ലോങ്ങ്

ഷില്ലോങ്ങ്

വടക്കു കിഴക്കൻ ഇന്ത്യയുടെ സൗന്ദര്യം ആസ്വദിക്കാനാണ് താല്പര്യമെങ്കിലും വഴിയുണ്ട്. നേരെ ഷില്ലോങ്ങിലേക്ക് പോകാം. സാധാരണ പാരാഗ്ലൈ‍ഡിങ്ങിൽ മേഘങ്ങൾക്കിടയിലൂടെയാണ് പോകുന്നതെങ്കിൽ ഇവിടെ മേഘങ്ങൾക്ക് ഉള്ളിലൂടെയാണ് സഞ്ചരിക്കുവാൻ സാധിക്കുക.

PC:texaus1

ബിർ ബില്ലിങ്, ഹിമാചൽ പ്രദേശ്

ബിർ ബില്ലിങ്, ഹിമാചൽ പ്രദേശ്

ഇന്ത്യയിൽ അന്താരാഷ്ട്ര നിലവാരത്തിൽ പാരാഗ്ലൈഡിങ് ആസ്വദിക്കുവാൻ പറ്റിയ ഒരേ ഒരു സ്ഥലമാണ് ഹിമാചൽ പ്രദേശിലെ ബിർ ബില്ലിങ്. ഇന്ത്യയിലെ പാരാഗ്ലൈഡിങ് ക്യാപ്പിറ്റൽ എന്നാണ് ഇവിടം അറിയപ്പെടുന്നത്. സ്പിരിച്വൽ ടൂറിസം, ഇക്കോ ടൂറിസം, മെഡിറ്റേഷൻ തുടങ്ങിയ കാര്യങ്ങൾക്കായാണ് ഇവിടെ കൂടുതലും സഞ്ചാരികൾ എത്തിച്ചേരുന്നത്. ബിർ എന്ന സ്ഥലത്തു നിന്നും പാരാഗ്ലൈഡിങ് തുടങ്ങി ബില്ലിങ് എന്നയിടത്താണ് ലാൻഡ് ചെയ്യുന്നത്. ഈ രണ്ടു സ്ഥലങ്ങളെയും ഒരുമിച്ചാണ് ബിർ ബില്ലിങ് എന്നു പറയുന്നത്. സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് ഇവിടുത്തെ പാരാഗ്ലൈഡിങ് സീസൺ.

PC:Journojp

കുഞ്ചാപുരി, ഉത്തരാഖണ്ഡ്

കുഞ്ചാപുരി, ഉത്തരാഖണ്ഡ്

ശൈവാലിക് മലനിരകളുടെയും ഗംഗോത്രിയുടെയും ഒക്കെ പശ്ചാത്തലത്തിൽ ഒരു പാരാഗ്ലൈഡിങ്ങായാലോ? പർവ്വതങ്ങൾക്കു മുകളിലൂടെ പറക്കുന്ന ഫീൽ സമ്മനിക്കുന്ന കുഞ്ചാപുരി പാരാഗ്ലൈഡിങ് സ്പോട്ട് ഉത്തരാഖണ്ഡിലാണ് സ്ഥിതി ചെയ്യുന്നത്.

സിക്കിം

സിക്കിം

വടക്കു കിഴക്കൻ ഇന്ത്യയിൽ പാരാഗ്ലൈഡിങ് നടത്താന്‍ പറ്റിയ മറ്റൊരു സ്ഥലമാണ് സിക്കിം. പ്രകൃതി മനോഹരമായ സിക്കിമിലെ കാഴ്ചകളാണ് ഇവിടുത്തെ ആകർഷണം. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ പാരാഗ്ലൈഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നുകൂടിയാണിത്.

PC:texaus1

പാവന, മഹാരാഷ്ട്ര

പാവന, മഹാരാഷ്ട്ര

മഞ്ഞുപുതച്ച നലനിരകൾക്കു നടുവിലൂടെ പാരാഗ്ലൈഡിങ്ങ് എന്ന ആശയത്തിൽ നിന്നും മാറി ഗ്ലൈഡിങ്ങ് നടത്താൻ പറ്റിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ പാവന. ഒരു തടാകത്തിനു നടുവിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. സ്മാരകങ്ങളും സൂര്യാസ്തമയവുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം... ബങ്കീ ജമ്പ് ചെയ്യണോ..വാ പോകാം...

ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!! ഗോവ ഒളിപ്പിച്ചിരിക്കുന്ന ആ എട്ട് രഹസ്യങ്ങള്‍!!

PC:Matthew Bietz

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X