Search
  • Follow NativePlanet
Share
» »യാത്രയും ജോലിയും ഒരുമിച്ചാക്കാം.. ആസ്വദിക്കാം... താളം തെറ്റാതിരിക്കുവാന്‍ ആറ് കാര്യങ്ങള്‍

യാത്രയും ജോലിയും ഒരുമിച്ചാക്കാം.. ആസ്വദിക്കാം... താളം തെറ്റാതിരിക്കുവാന്‍ ആറ് കാര്യങ്ങള്‍

ഇഷ്ടംപോലെ പണം സമ്പാദിക്കുന്നതിനൊപ്പം തന്നെ , ലോകത്തിന്റെ ഓരോഭാഗങ്ങളിലേക്കും യാത്ര ചെയ്യുവാന്‍ കൂടി താല്പര്യപ്പെടുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ഒരു ഡിജിറ്റല്‍ നൊമാഡ് ആകാം.

ഡിജിറ്റല്‍ നൊമാഡുകള്‍ അഥവാ ഡിജിറ്റല്‍ നാടോടികള്‍...പ്രത്യേകിച്ചൊരു മുഖവുര ഇവര്‍ക്കാവശ്യമില്ല. ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ലോകത്തിന്‍റെ ഏതു ഭാഗത്തുമിരുന്ന് ജോലി ചെയ്യുവാന്‍ സാധിക്കുന്നവരെയാണ് ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഡിജിറ്റല്‍ നൊമാഡ് എന്നു വിളിക്കുവാന്‍ സാധിക്കുന്നത്. ഓഫീസ് ലോകത്തിന്റെ ഏത് ഭാഗത്തായിരുന്നാലും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ മറ്റൊരു വേര്‍ഷനെന്നും ഇതിനെ പറയാം. എന്നിരുന്നാലും, കൊവിഡിന്റെ കാലത്താണ് ഇതിന് ഇത്രകണ്ട് പ്രചാരം വന്നതും കൂടുതല്‍ ആളുകള്‍ ഇതിനെ ആശ്രയിക്കുവാന്‍ തുടങ്ങിയതും.

വിനോദസഞ്ചാരം കൊണ്ടുമാത്രം മുന്നോട്ടുപോയിരുന്ന പല രാജ്യങ്ങളെയും പ്രദേശങ്ങളെയും കൊവിഡ് സാരമായി ബാധിച്ചപ്പോള്‍ പിടിച്ചുനില്‍ക്കുവാന്‍ കണ്ടെത്തിയ വഴികളിലൊന്നാണിത്. രാജ്യങ്ങൾ ആളുകൾക്ക് വിദൂര ജോലി സൗകര്യങ്ങളും ദീർഘകാല താമസവും മറ്റ് സൗകര്യങ്ങൾക്കൊപ്പം വാഗ്ദാനം ചെയ്യാൻ തുടങ്ങിയപ്പോ ഡിജിറ്റല്‍ നൊമാഡുകളും വന്നു. ലോകം ഇപ്പോള്‍ പഴയപടി ആകുവാന്‍ തുടങ്ങിയെങ്കിലും ഈ രീതിക്ക് ആരാധകര്‍ ഒരുപാടുണ്ട്. ഇഷ്ടംപോലെ പണം സമ്പാദിക്കുന്നതിനൊപ്പം തന്നെ , ലോകത്തിന്റെ ഓരോഭാഗങ്ങളിലേക്കും യാത്ര ചെയ്യുവാന്‍ കൂടി താല്പര്യപ്പെടുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്കും ഒരു ഡിജിറ്റല്‍ നൊമാഡ് ആകാം. എന്നാല്‍ ചില കാര്യങ്ങള്‍ ഇതിനായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിശദമായി വായിക്കാം....

ആലോചിച്ച് തിരഞ്ഞെടുക്കാം സ്ഥലം!

ആലോചിച്ച് തിരഞ്ഞെടുക്കാം സ്ഥലം!

സ്ഥിരമായി ഓഫീസില്‍ പോകാതെ, ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഒരിടത്തിരുന്ന് ജോലി ചെയ്യുവാന്‍ അനുവദിക്കുന്ന തരത്തിലുള്ളതാണ് നിങ്ങളുടെ ജോലിയെങ്കില്‍ പകുതി നിങ്ങള്‍ രക്ഷപെട്ടു കഴിഞ്ഞു. ഇനിയുള്ള പ്രധാന കടമ്പ പറ്റിയ ഇടം തിരഞ്ഞെടുക്കുക എന്നതാണ്. കേട്ടറിഞ്ഞ ഇടങ്ങള്‍ മുതല്‍ സുഹൃത്തുക്കള്‍ പോയതും ബക്കറ്റ്ലിസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്നതുമായ പല ഇടങ്ങളും മനസ്സിലെത്തുമെങ്കിലും സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ഡിജിറ്റല്‍ നൊമാഡ് കമ്മ്യൂണിറ്റികള്‍ നിലനില്‍ക്കുന്നതും ഇതിനകം തന്നെ വിജയകരമായ രീതിയില്‍ ഡിജിറ്റല്‍ നൊമാഡുകള്‍ പോകുന്നതുമായ ഇടങ്ങള്‍ക്ക് മുന്‍ഗണന നല്കുക. പല രാജ്യങ്ങളും ഇത്തരം ആളുകളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതിനാല്‍ മികച്ച പല ഡീലുകളും കാണുകയും ചെയ്യും. ഇത്തരം കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിച്ച് ഉറപ്പുവരുത്തിയ ശേഷം കഴിവതും നിങ്ങളുടെ ഓഫീസ് സമയവുമായി യോജിച്ച് പോകുന്ന സ്ഥലം തിരഞ്ഞെടുക്കാം

PC:Anastasia Nelen

ഇന്‍റര്‍നെറ്റ് കണക്ഷന്‍ ശ്രദ്ധിക്കാം

ഇന്‍റര്‍നെറ്റ് കണക്ഷന്‍ ശ്രദ്ധിക്കാം

പോകുന്ന സ്ഥലത്തിന്റെ സാമ്പത്തിക വ്യവസ്ഥയും ജീവിതരീതികളും നോക്കുന്നതിനൊപ്പം തന്നെ ഇപ്പോള്‍ ആളുകള്‍ നോക്കുന്ന ഒരു കാര്യമാണ് പ്രദേശത്തെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സിഗ്നല്‍ സ്ട്രെങ്തും. നിങ്ങള്‍ക്ക് ജോലി ചെയ്യുവാന്‍ ആവശ്യത്തിനുള്ള ഇന്‍റര്‍നെറ്റ് അവിടെ ലഭ്യമാകുന്നുണ്ടൊയെന്ന് നേരത്തെതന്നെ ഉറപ്പുവരുത്തണം. ഓരോ രാജ്യത്തിനും അവരുടേതായ കണക്ഷനുകളും പ്രശ്‌നങ്ങളുമുണ്ട്. അത് ഡിജിറ്റല്‍ നൊമാഡുകളുടെ കമ്മ്യൂണിറ്റി വഴി അറിയാന്‍ സാധിക്കും.

PC:unsplash

സമയം തീരുമാനിക്കാം

സമയം തീരുമാനിക്കാം

ജോലിയോടൊപ്പം യാത്രയും ചെയ്യുന്നവരാണല്ലോ ഡിജിറ്റല്‍ നൊമാഡുകള്‍. അപ്പോള്‍ ഈ രണ്ടുകാര്യങ്ങളും കൃത്യമായി നടക്കണം. അതായത് ജോലി മാത്രമോ അല്ലെങ്കില്‍ യാത്രകള്‍ മാത്രമോ ആയിപ്പോകാതെ ജോലിയും യാത്രയും ഒരുപോലെ കൊണ്ടുപോകുവാന്‍ ശ്രദ്ധിക്കണം. ഇത് രണ്ടുതരത്തിലാണ് വരുന്നത്. പുതിയൊരു സ്ഥലത്തെത്തുമ്പോള്‍ ജോലിയില്‍ നിങ്ങളൊട്ടും പുറകിലല്ലെന്ന് കമ്പനിയെ ബോധ്യപ്പെടുത്തുവാനും ഡിജിറ്റല്‍ നൊമാഡ് ആയതുവഴി നിങ്ങളുടെ ജോലിക്ക് വിട്ടുവീഴ്ചകളൊന്നും വന്നിട്ടില്ലെന്ന് കമ്പനിയെ അറിയിക്കുവാനായി അമിതമായി പണിയെടുക്കുന്നവരും അതേ സമയം പുതിയൊരു സ്ഥലത്ത് എത്തിയതിന്‍റെ പ്രലോഭനത്തില്‍ പരമാവധി ഇടങ്ങള് കണ്ടുതീര്‍ത്ത് ജോലിയില്‍ പ്രശ്നം സൃഷ്ടിക്കുന്നവരും. ഈ സാഹചര്യങ്ങളില്‍ നിന്നുമാറി ജോലിയും യാത്രയും കൃത്യമായ അനുപാതത്തില്‍ സന്തുലിതാവസ്ഥയില്‍ കൊണ്ടുപോകുവാന്‍ പഠിക്കുക എന്നത് ഇതില്‍ വളരെ പ്രധാനമാണ്.

PC:Anastasia Nelen

ട്രാവല്‍ സ്ലോ

ട്രാവല്‍ സ്ലോ

യാത്രാ രംഗത്ത് പുതിയതായി വന്ന മാറ്റങ്ങളിലൊന്നാണ് 'സ്ലോ ട്രാവല്‍'. ജോലിയും യാത്രയും ഒരുമിച്ച് കൊണ്ടുപോകണമെങ്കില്‍ പരമാവധി സ്ഥലങ്ങള്‍ എങ്ങനെയും കാണുക എന്ന ശീലത്തില്‍ നിന്നുമാണി തിരഞ്ഞെടുത്ത വളരെ കുറച്ച് സ്ഥലങ്ങളെ വളരെ വിശദമായി ആഴത്തില്‍ കാണുന്നതിനെയാണ് സ്ലോ ട്രാവല്‍ എന്നു പറയുന്നതെന്ന് എളുപ്പത്തില്‍ പറയാം. നിങ്ങളുടെ ജോലി സമയത്തിൽ വിട്ടുവീഴ്ച ചെയ്യാതെ സ്ഥലം പര്യവേക്ഷണം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. വെറും രണ്ടോ മൂന്നോ മണിക്കൂര്‍ സമയമെടുത്ത് ഒരു പ്രദേശം കണ്ടുവരുന്ന രീതിയില്‍ നിന്നുമാണി ആഴ്ചകളും മാസങ്ങളുമെടുത്ത് ഒരു സ്ഥലത്തെ അതിന്റെ എല്ലാ വൈവിധ്യങ്ങളും അറിഞ്ഞും ‌അനുസരിച്ചും വരുവാനാണ് സ്ലോ ട്രാവല്‍ ലക്ഷ്യമിടുന്നത്.

PC:Austin Distel

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

പണവും ബാങ്കും

പണവും ബാങ്കും

ഡിജിറ്റല്‍ നൊമാഡ് ആയി പുതിയ ഇടങ്ങളിലേക്ക് പോകുന്നതിന് പല രാജ്യങ്ങളും പല വ്യവസ്ഥകളും മുന്നോട്ട് വച്ചിട്ടുണ്ട്. ചില രാജ്യങ്ങള്‍ വര്‍ക്കിങ് വിസയ്ക്കായോ അല്ലെങ്കില്‍ അവരുടെ പ്രത്യേക ഡിജിറ്റല്‍ നൊമാഡ് വിസയ്ക്കായോ പ്രത്യേക തുക ഈടാക്കുന്നതാണ്. മറ്റുചില രാജ്യങ്ങളാവട്ടെ, നിങ്ങള്‍ അവിടെ കഴിയുന്ന പ്രത്യേക കാലയളവിലേക്ക് ജീവിക്കുന്നിനാവശ്യമായ പണമോ അല്ലെങ്കില്‍ പിന്തുണയോ നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തും. എന്തായാലും കുറച്ച് പണം നിങ്ങളുടെ അക്കൗണ്ടില്‍ കാണിക്കണം. മറ്റൊന്ന് നിങ്ങളുടെ ബാങ്ക് ഇടപാടുകളാണ്. വിദേശത്ത് കാര്‍ഡ് ഉപയോഗിക്കുന്നതിനും എടിഎം ഉപയോഗിക്കുന്നതിനുമെല്ലാം ബാങ്കുകള്‍ പ്രത്യേക ചാര്‍ജുകള്‍ ഈടാക്കാറുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം ബാങ്കുമായി ചേര്‍ന്ന് കൃത്യത വരുത്തുക. പരിധിയില്ലാത്ത വിദേശഇടപാടുകള്‍ നല്കുന്ന കാര്‍ഡിലേക്ക് മാറുവാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും നല്ലത്. അല്ലാത്തപക്ഷം, സമ്പാദിക്കുന്ന പണം മുഴുവനും ഇത്തരം ചാര്‍ജുകള്‍ക്കായി പോകുന്നത് നിങ്ങള്‍ കാണേണ്ടി വരും.

PC:Jodie Cook

ട്രാവല്‍ ഇന്‍ഷുറന്‍സ്

ട്രാവല്‍ ഇന്‍ഷുറന്‍സ്

വിദേശത്തേയ്ക്ക് പോകുമ്പോള്‍ ഒരിക്കലും വിട്ടുപോകരുതാത്ത കാര്യങ്ങളിലൊന്നാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. നിങ്ങളെ യാത്രാ പ്ലാനിനും താമസിക്കുന്ന കാലയളവിനും പോകുന്ന സ്ഥലത്തിന്‍റെ സ്വഭാവത്തിനും അനുസരിച്ചുള്ള ട്രാവല്‍ ഇന്‍ഷുറന്‍സ് വേണം തിരഞ്ഞെടുക്കുവാന്‍. യാത്രയില്‍ നിങ്ങള്‍ക്ക് ചികിത്സ വേണ്ടി വന്നാലോ അപകടത്തില്‍പെട്ടാലോ അല്ലെങ്കില്‍ ബാഗുകളും മറ്റും മോഷണം പോയാലോ എല്ലാം ട്രാവല്‍ ഇന്‍ഷുറന്‍സ് നിങ്ങളെ സഹായിക്കും. ഇപ്പോള്‍ എല്ലാ രാജ്യങ്ങളിലും ട്രാവല്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ കാര്യം മറക്കേണ്ട.

PC:Mike Swigunski

ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍ഏതെങ്കിലും ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് അല്ല!! എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങള്‍

ഡിജിറ്റല്‍ നൊമാഡ് വിസ: ഏറ്റവും മികച്ച ഓഫറുമായി മൗറീഷ്യസ്, പരിഗണിക്കാം ഈ രാജ്യങ്ങളെയും!!ഡിജിറ്റല്‍ നൊമാഡ് വിസ: ഏറ്റവും മികച്ച ഓഫറുമായി മൗറീഷ്യസ്, പരിഗണിക്കാം ഈ രാജ്യങ്ങളെയും!!

Read more about: visa travel ideas travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X