Search
  • Follow NativePlanet
Share
» »ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്ര

ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന സുമാത്ര

ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്വര്‍ഗ്ഗം തന്നെയാണ് ഇവിടം.

കാപ്പിയില്ലാത്ത ഒരു ദിനം ലോകത്തിലെ ഭൂരിഭാഗം ആളുകള്‍ക്കും ചിന്തിക്കുവാന്‍ കഴിയില്ല. ഉന്മേഷം പകരുന്ന ഒരു പാനീയം എന്നതിലുപരിയായി കാപ്പി കുടിക്കുന്നത് ജീവിചര്യയുടെ ഒരു ഭാഗം തന്നെയാണ്. എസ്സ്പ്രസോ മുതല്‍ ക്യാപ്പിച്ചിനോയും ലാട്ടെയും നമ്മു‌ടെ ക‌ട്ടനും എല്ലാം കാപ്പിയുടെ രുചിഭേദങ്ങളാണ്.
വ്യത്യസ്ത കാപ്പികളുടെ രുചിതേടിയുള്ള യാത്രകള്‍ സഞ്ചാരികളെ എത്തിക്കുന്ന കുറേയിടങ്ങളുണ്ട്. ചിക്കമഗളൂരും അരാകുവാലിയും ഇന്തോനേഷ്യയും എല്ലാം അതില്‍ ചിലത് മാത്രമാണ്. അതില്‍ തന്നെ ഏറ്റവും പ്രത്യേകതയുള്ള കാപ്പി ഇന്തോനേഷ്യയിലെ സുമാത്രയിലേതാണ്. ഓരോ കാപ്പി പ്രേമിയും ഒരിക്കലെങ്കിലും എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന ഒരു സ്വര്‍ഗ്ഗം തന്നെയാണ് ഇവിടം.

സുമാത്രന്‍ കോഫി

സുമാത്രന്‍ കോഫി

ലോകത്തിലെ ഏറ്റവും രുചികരമായ കോഫി ഉത്പാദിപ്പിക്കുന്ന ഇടങ്ങളിലൊന്നാണ് സുമാത്ര. സുമാത്ര ദ്വീപിന്‍റെ വടക്കേ അറ്റത്തുള്ള ആഷെയിലെ ഫാമുകളിലാണ് ഈ രുചികരമായ കാപ്പി ഉത്പാദിപ്പിക്കുന്നത്. തോബാ ത‌‌ടാകക്കരയിലെ ഫാമുകളിലാണ് ഇവിടുത്തെ ഏറ്റവും രുചികരമായ കാപ്പി കണ്ടെത്തുവാന്‍ സാധിക്കുക. ഇവി‌ടെ ഏതു തരത്തിലുള്ള ഭൂപ്രകൃതിയിലും കാപ്പി കൃഷി നടത്തുന്നുണ്ട്. താഴ്വാരങ്ങളില്‍ മാത്രമല്ല, ഉയര്‍ന്ന പ്രദേഷ്ത്തും തീരങ്ങളിലും തടാകത്തിനടുത്തുമെല്ലാം കാപ്പി കൃഷി കാണാം. അതില്‍ തന്നെ ഏറ്റവും പ്രസിദ്ധമായിരിക്കുന്നത് തോബ തടാകത്തോട് ചേർന്നുള്ള ലിന്റോങ്, വടക്കൻ ആഷെ മേഖലയിലെ ഗായോ എന്നിവയാണ്.

130 വര്‍ഷത്തിലധികമായി

130 വര്‍ഷത്തിലധികമായി

ഏകദേശം 130 ല്‍ അധികം വര്‍ഷമായി ഇവിടെ മികച്ച രീതിയില്‍ കാപ്പികൃഷി നടക്കുന്നു. സാധാരണക്കാരായ കര്‍ഷകര്‍ തങ്ങളുടെ ചെറുകിട തോട്ടങ്ങളിലാണ് ഇവിടുത്തെ കൂടുതലും കാപ്പി ഉത്പാദിപ്പിക്കുന്നത്. ഗില്ലിങ് ബസ രീതി എന്ന രീതി ഉപയോഗിച്ചാണ് കാപ്പി ഇവിടെ പ്രോസസ് ചെയ്യുന്നത്.

കാപ്പി ഇന്തോനേഷ്യയിലെത്തിയത്

കാപ്പി ഇന്തോനേഷ്യയിലെത്തിയത്

കാപ്പി ഇന്തോനേഷ്യയിലെത്തിയത് വലിയൊരു കഥയാണ്. എത്യോപ്യയിലാണ് കാപ്പി കണ്ടുപിടിച്ചത് എന്നാണ് ചരിത്രം പറയുന്നത്. 1699 ല്‍ യെമനില്‍ നിന്നും ഡെച്ചുകാര്‍ വഴിയാണ് കാപ്പി ഇന്തോനേഷ്യയിലെത്തുന്നത്. പെട്ടന്നു തന്നെ കാപ്പി ഈ രാജ്യത്തിന്റെ കാലാവസ്ഥയുമായി ഇഴകിച്ചേരുകയും കാലക്രമേണ ഇന്തോനേഷ്യ ലോക കാപ്പി ഉത്പാദനത്തില്‍ മുന്‍പന്തിയിലെത്തുകയും ചെയ്തു. ജാവ ദ്വീപിലെ ജക്കാര്‍ത്തയായിരുന്നു ഒരുകാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കാപ്പ കയറ്റുമതി നടത്തിയിരുന്നത്.

കാപ്പി പ്രേമികളെ..ഇതിലേ

കാപ്പി പ്രേമികളെ..ഇതിലേ

കാപ്പിയു‌ടെ ചരിത്രം ഒരു കപ്പി കാപ്പിയു‌ടെ അകമ്പടിയില്‍ മനോഹരമായി വിവരിക്കുന്ന നാ‌‌ടാണ് ഇന്തോനേഷ്യ. അതുകൊണ്ടു തന്നെ കാപ്പി രുചി തേടിയുള്ള യാത്രയില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട സ്ഥലം ഇവി‌ടമാണ്. സഞ്ചാരികളെ രസിപ്പിക്കുന്ന നൂറു കണക്കിന് കാഴ്ചകള്‍ ഇവിടെയുണ്ട്. ദ്വീപുകളും ബീച്ചും അതിമനോഹരമായ കാടും തീരവും ഒക്കെയായി ഇവിടുത്തെ കാഴ്ചകള്‍ നിരവധിയുണ്ട് ആസ്വദിക്കുവാന്‍

ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!ഒളിച്ചു കടത്തിയ കാപ്പിക്കുരുവും കൊച്ചുമകളുടെ നാടും..ഈ നാട് ഇങ്ങനെയാണ്!

വിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവുംവിശ്വരൂപത്തില്‍ ഭഗവാനെ കാണാം, സ്വര്‍ണ്ണ ആമയും അപൂര്‍വ്വ നിവേദ്യവും

പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!പിനാക്കിള്‍ വ്യൂ പോയിന്‍റ് -കൊല്ലംകാരുടെ ഗവിയും പാവപ്പെട്ടവരുടെ മൂന്നാറും!!

ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!ഋഷികേശില്‍ നിന്നും ലണ്ടനിലേക്ക് ഒരു ഇന്‍ക്രെ‍ഡിബിള്‍ ബസ് റൈഡ്, 20 രാജ്യം 75 ദിവസം!!

Read more about: world travel tips travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X