Search
  • Follow NativePlanet
Share
» »പാഷന്‍ ഡാന്‍സ് ആണോ?? എങ്കിലിതാ ഈ നഗരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്

പാഷന്‍ ഡാന്‍സ് ആണോ?? എങ്കിലിതാ ഈ നഗരങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്

ലോകത്തിലെ നൃത്തനഗരങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

സല്‍സ്, ടാംഗോ, സ്വിങ്... എണ്ണിയാല്‍ തീരില്ല ഈ ലോകത്തെ ഡാന്‍സിന്റെ വകഭേദങ്ങള്‍. ഓരോ രാജ്യത്തിനും മാത്രമല്ല, ഓരോ ഗോത്രങ്ങള്‍ക്കു പോലും അവരുടെ സ്വന്തമെന്നു അവകാശപ്പെടുവാന്‍ കഴിയുന്ന നൃത്തരൂപങ്ങള്‍ ഉണ്ട്. ഇവിയൊക്കെ കണ്ടുതീര്‍ക്കണമെങ്കില്‍ ഒരു മനുഷ്യായുസ്സ് തികയില്ല. അതുപോലെ തന്നെ ചില നഗരങ്ങളുണ്ട്. കേരളത്തിനു മോഹിനിയാട്ടമെന്നു പറയുന്നതുപോലെ , തമിഴ്നാടിന് ഭരതനാട്യം പോലെ ലോകത്തിലെ നൃത്തനഗരങ്ങളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ലിസ്ബണ്‍, പോര്‍ച്ചുഗല്‍

ലിസ്ബണ്‍, പോര്‍ച്ചുഗല്‍

പോർച്ചുഗലിലെ ലിസ്ബണണ്‍ പ്രസിദ്ധമായിരിക്കുന്നത് കിസോംബ നൃത്തത്തിനാണ്. അത്യധികം മനോഹരവും ഇന്ദ്രിയപരവുമായ നൃത്തമാണ് കിസോംബ. പോർച്ചുഗീസ് സംസ്കാരത്തിന്റെ പ്രധാന ഘടകമായി അറിയപ്പെടുന്ന ഈ നൃത്തരൂപം ഫ്രഞ്ച് ആന്റിലീസ് ദ്വീപുകളിൽ നിന്നുള്ള റൊമാന്റിക് പങ്കാളി നൃത്തമായ സൂക്കും പരമ്പരാഗത അംഗോളൻ സെംബയും ചേര്‍ന്നുള്ള പ്രത്യേക രൂപമാണ്.
സമകാലിക കിസോംബ സംഗീതത്തിന്റെ സവിശേഷത മന്ദഗതിയിലുള്ളതും സ്ഥിരതയുള്ളതുമായ താളമാണ്. ഈ ഡാന്‍സ് ചെയ്യുവാന്‍ ഒരു പങ്കാളി ഉണ്ടായിരിക്കണം.

ടാംഗോ, ബ്യൂണസ് ഐറിസ്

ടാംഗോ, ബ്യൂണസ് ഐറിസ്

ടാംഗോ നൃത്തത്തിന്റെ ലോക തലസ്ഥാനമായാണ് ബ്യൂണസ് ഐറിസ് അറിയപ്പെടുന്നത്. 1880-കളിൽ അർജന്റീനയ്ക്കും ഉറുഗ്വേയ്ക്കും ഇടയിലെ അതിര്‍ത്തിയായിരുന്ന റിവർ പ്ലേറ്റിലെ ഒത്തുചേരലുകളിൽ നിന്നാണ് ടാംഗോ എന്ന നൃത്തരൂപം ജന്മമെടുക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള തുടക്കക്കാരായ നർത്തകർക്ക് വളരെ എളുപ്പത്തില്‍ കീഴ്വഴങ്ങുന്ന ഒരു നൃത്തരൂപമാണിത്. ഇതിന്റെ നൃത്തവും സംഗീതവും ബോൾറൂം നൃത്തത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ളതാണ്. നെഞ്ചിൽ സ്പർശിച്ചുകൊണ്ടോ തോളാട് ചേര്‍ന്നോ ഈ നൃത്തം ചെയ്യാം.

 സല്‍സ, ഹവാന, ക്യൂബ

സല്‍സ, ഹവാന, ക്യൂബ

നൃത്തത്തെക്കാളധികം പ്രണയത്തിന് പ്രാധാന്യം നല്കുന്ന നൃത്തരൂപമാണ് സല്‍സ. പുതുമുഖങ്ങൾക്കുള്ള പങ്കാളി നൃത്തത്തിന്റെ ഏറ്റവും ജനപ്രിയമായ ശൈലിയായി ഇത് മാറിയിട്ടുണ്ട്. ക്യൂബയിൽ നിന്ന് ഉത്ഭവിച്ച ഒരു തരം ഗ്രൂപ്പ് സൽസയാണ് കാസിനോ. സൽസയുടെ ഈ ശൈലിയിൽ, ദമ്പതികൾ നൃത്തത്തിന്റെ മധ്യത്തിൽ പങ്കാളികളെ മാറ്റുന്നു.

ഹിപ് ഹോപ്പ്, ഹ്യൂസ്റ്റണ്‍, യുഎസ്എ

ഹിപ് ഹോപ്പ്, ഹ്യൂസ്റ്റണ്‍, യുഎസ്എ


ടെക്സാസിലെ ഹ്യൂസ്റ്റൺ പോലെയുള്ള കുറച്ച് നഗരങ്ങൾ ഹിപ്-ഹോപ്പ് ഡാന്‍സിന്‍റെ ഊര്‍ജം സ്വീകരിച്ച നഗരങ്ങളാണ്. അമേരിക്കയിലെ ഏറ്റവും സാംസ്കാരിക വൈവിധ്യമുള്ള നഗരങ്ങളിലൊന്നാണ് ഹ്യൂസ്റ്റൺ.മെമ്മോറിയൽ ഡ്രൈവിലെ സോറിയൽ ഡാൻസ് സ്റ്റുഡിയോ ഉൾപ്പെടെ, രാജ്യത്തെ പ്രമുഖ ഹിപ്-ഹോപ്പ് ഡാൻസ് സ്റ്റുഡിയോകൾ ഈ നഗരത്തിലുണ്ട്

സ്വിംഗ് ഡാന്‍സ്, ലണ്ടന്‍

സ്വിംഗ് ഡാന്‍സ്, ലണ്ടന്‍

1920-കളിലെയും 1930-കളിലെയും കാലഘട്ടത്തിലാണ് സ്വിംഗ് ഡാന്‍സിന് തുടക്കമാകുന്നത്.

PC:Unsplash

സിഡ്നി

സിഡ്നി

ഓസ്ട്രേലിയയുടെ പെര്‍ഫോമന്‍സ് തലസ്ഥാനമാണ് സിഡ്നി. സിഡ്‌നി ഓപ്പറ ഹൗസ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നൃത്ത, ഓപ്പറ, നാടക പ്രകടനങ്ങൾ കാണുവാനും പരീക്ഷിക്കുവാനും പറ്റിയ ഇടങ്ങളില്‍ ഒന്നാണിത്.

മിയാമി

മിയാമി

ലോകത്തിലെ ഏറ്റവും തിരക്കേറിയ ക്രൂയിസ് കപ്പൽ തുറമുഖങ്ങളിലൊന്ന് മിയാമി. അതുകൊണ്ടു തന്നെ ധാരാളം പ്രൊഫഷണൽ നൃത്ത അവസരങ്ങൾ മിയാമിയില്‍ ലഭ്യമാണ്. ലോകത്തുള്ള ഏതൊരു ഡാന്‍സറിനും തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുവാനും ഉന്നതിയിലെത്തുവാനുമുള്ള അവസരങ്ങള്‍ മിയാമി തുറന്നിടുന്നു.

ന്യൂ യോര്‍ക്ക് സിറ്റി

ന്യൂ യോര്‍ക്ക് സിറ്റി

ആയിരക്കണക്കിന് പ്രൊഫഷണൽ നർത്തകർ താമസിക്കുന്ന സ്ഥലമാണ് ന്യൂ യോര്‍ക്ക് സിറ്റി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റുഡിയോകളും നൃത്തസംവിധായകരും ഉള്ള ഈ നഗരം അന്താരാഷ്ട്ര നൃത്ത സമൂഹത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. ന്യൂയോർക്ക് നഗരത്തിലെ പ്രശസ്തമായ ബ്രോഡ്‌വേയും തിയേറ്റർ ഡിസ്ട്രിക്റ്റും ലോകമെമ്പാടുമുള്ള നർത്തകർക്കുള്ള മികച്ച നഗരങ്ങളിലൊന്നായി ഇതിനെ മാറ്റുന്നു!

ഇന്ത്യയിലെ പ്രശസ്തമായ നൃത്തോത്സവങ്ങള്‍ഇന്ത്യയിലെ പ്രശസ്തമായ നൃത്തോത്സവങ്ങള്‍

മൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെമൂന്നുദിവസം ഊട്ടിയില്‍ കറങ്ങാം...ചിലവ് അയ്യായിരത്തില്‍ താഴെ... പ്ലാന്‍ ചെയ്യാം ഇങ്ങനെ

Read more about: world events
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X