Search
  • Follow NativePlanet
Share
» »വീണ്ടും പിന്നിലായി ഇന്ത്യ, സന്തോഷമേയില്ലാത്ത രാജ്യമായി അഫ്ഗാനിസ്ഥാന്‍

വീണ്ടും പിന്നിലായി ഇന്ത്യ, സന്തോഷമേയില്ലാത്ത രാജ്യമായി അഫ്ഗാനിസ്ഥാന്‍

വേൾഡ് ഹാപ്പിനസ് റിപ്പോർട്ടില്‍ അവസാന പത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളെ പരിശോധിക്കാം...

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളെക്കുറിച്ചും അവിടുത്തെ പ്രത്യേകതകളെക്കുറിച്ചുമെല്ലാം നമുക്ക് അറിയാം... എന്നാല്‍ അതിനൊരു മറുവശം കൂടിയുണ്ട്... ഒട്ടും സന്തോഷമില്ലാത്ത, പല കാര്യങ്ങളിലും അസംതൃപ്തരായ ആളുകള്‍ ജീവിക്കുന്ന രാജ്യങ്ങള്‍... ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല... യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന സൊല്യൂഷൻസ് നെറ്റ്‌വർക്കിന്റെ പത്താമത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടില്‍ 146 രാജ്യങ്ങളെയാണ് പരിഗണിച്ചത്. അതില്‍ 136-ാം സ്ഥാനമാണ് ഇന്ത്യയുടേത്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ടില്‍ അവസാന പത്തില്‍ നില്‍ക്കുന്ന രാജ്യങ്ങളെ പരിശോധിക്കാം...

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022

വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022


ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2022 അനുസരിച്ച് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിന്‍ലാന്‍ഡ് ആണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഫിന്‍ലന്ഡഡ് അസൂയാവഹമായ, ലോകത്തിന് മുഴുവന്‍ മാതൃകയാക്കുവാന്‍ സാധിക്കുന്ന ഈ നേട്ടം സ്വന്തമാക്കുന്നത്. ഡെന്മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്സ് എന്നിവയാണ് പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനക്കാര്‍.

ഏറ്റവും പിന്നിലായി അഫ്ഗാനിസ്ഥാന്‍

ഏറ്റവും പിന്നിലായി അഫ്ഗാനിസ്ഥാന്‍

146 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയില്‍ ഏറ്റവും പിന്നിലെത്തി, ലോകത്തിലെ ഒട്ടും സന്തോഷമില്ലാത്ത രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത് അഫ്ഗാനിസ്ഥാന്‍ ആണ്. താലിബാന്‍ അഫ്ഹാനെ കീഴടക്കുന്നതിനും മുന്നേ തന്നെ ഇവിടം തീര്‍ത്തും സന്തോഷമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ തന്നെയായിരുന്നു. സര്‍വ്വേയില്‍ വിലയിരുത്തിയ ആറു ഘടകങ്ങളിലും വളരെ മോശം പ്രതികരണമാണ് രാജ്യത്തിന് ലഭിച്ചത്. അഫ്ഗാനികൾ വർഷങ്ങളായി യുദ്ധം, അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം.

സിംബാവെ

സിംബാവെ

പട്ടികയില്‍ 145-ാം സ്ഥാനത്തെത്തിയ രാജ്യമാണ് ആഫ്രിക്കയുടെ ഭാഗമായ സിംബാവെ. ഒരു കാലത്ത് ബ്രിട്ടീഷ് കോളനിയായിരുന്ന ഇവിടം ഇന്ന് പട്ടിണിയുടെയും ദാരിദ്രത്തിന്‍റെയും വക്കിലാണ് കഴിയുന്നത്.
അതിശയിപ്പിക്കുന്ന പ്രകൃതിഭംഗിയും ജൈവവൈവിധ്യവും ഇവിടുത്തെ പ്രത്യേകതയാണ്. ദേശീയോദ്യാനങ്ങള്‍, പാര്‍ക്കുകള്‍, ,സഫാരികള്‍ എന്നിവ ഇവിടുച്ചെ വൈവിധ്യത്തെ തിരിച്ചറിയുവാന്‍ നമ്മെ സഹായിക്കും. കല്ലില്‍ കൊത്തിയ രൂപങ്ങളാണ് സിംബാവെയെ അടയാളപ്പെടുത്തുന്ന മറ്റൊരു കാര്യം.

റുവാണ്ട

റുവാണ്ട

ആയിരം കുന്നുകളുടെ നാട് എന്നറിയപ്പെടുന്ന റുവാണ്ട കിഴക്കൻ-മദ്ധ്യ ആഫ്രിക്കയുടെ മഹാതടാക പ്രദേശത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ്. സമുദ്രാതിര്‍ത്തി ഇല്ലാത്ത ഈ രാജ്യം നാല് രാജ്യങ്ങളുമായി കരാതിര്‍ത്തി പങ്കിടുന്നു. ചരിത്രത്തിലേക്കു നോക്കുമ്പോള്‍ രക്തചൊരിച്ചിലുകളുടെയും കൂട്ടക്കൊലകളുടെയും ദീര്‍ഘമായ കഥകള്‍ റുവാണ്ടയ്ക്കു പറയുവാനുണ്ട്. 100 ദിവസം കൊണ്ട് പത്ത് ലക്ഷം ജനങ്ങളുടെ ജീവനെടുത്ത ഒരു കൂട്ടക്കൊല ഇവിടെ നടന്നിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രത ഉള്ള രാജ്യമാണ് റുവാണ്ട. അതുകൊണ്ടുതന്നെ പട്ടിണി ഇവിടെ പുതുമയുള്ള ഒന്നല്ല.

ബോട്സ്വാന

ബോട്സ്വാന

ആഫ്രിക്കയുടെ തെക്ക് ഭാഗത്തുള്ള ബോട്സ്വാന ലോകത്തിലെ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളിലൊന്നാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച മരുഭൂമിയും വന്യജീവി പ്രദേശങ്ങളും ഉള്ള രാജ്യം കൂടിയാണിത്. അതിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 38% ദേശീയ പാർക്കുകൾ, റിസർവുകൾ, വന്യജീവി പരിപാലന മേഖലകൾ എന്നിവയ്ക്കായി നീക്കിവച്ചിരിക്കുന്നു. പലതരത്തിലുള്ള കഷ്ടപ്പാടുകളിലൂടെയാണണ് രാജ്യം കടന്നുപോകുന്നത്.ഉയര്‍ന്ന മരണനിരക്ക്, എയ്ഡ്സ് രോഗത്തിന്‍റെ വ്യാപനം എന്നിങ്ങനെ ബോട്സ്വാന കഷ്ടതയനുഭവിക്കുന്ന നിരവധി മേഖലകളുണ്ട്. വജ്രഖനനമാണ് ബോട്സ്വാനയുടെ സാമ്പത്തിക സ്രോതസ്സ്.

ലെസോത്തോ

ലെസോത്തോ

പൂർണ്ണമായും ദക്ഷിണാഫ്രിക്കയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്
ലെസോത്തോ. മാസിറു ആണ് തലസ്ഥാനം മലോട്ടി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ പർവത രാജ്യത്ത് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയർന്ന പർവതങ്ങൾ കാണാം. മുന്‍പ് ബ്രിട്ടീഷ് കോളനി ആയിരുന്നു ഇവിടം. ലോകബാങ്ക് ലെസോത്തോയെ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യമായി തരംതിരിക്കുന്നു. ഇത് കൂടുതലും ഉയർന്ന പ്രദേശങ്ങളാണ്, സമുദ്രനിരപ്പിൽ നിന്ന് 1,400 മീറ്റർ ഉയരത്തിലാണ് ഏറ്റവും താഴ്ന്ന സ്ഥലം.മഞ്ഞുകാലത്ത് മഞ്ഞുമൂടിയ മലനിരകൾ ഉൾപ്പെടുന്ന അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് ലെസോത്തോ പ്രശസ്തമാണ്.

മലാവി

മലാവി

പട്ടികയില്‍ 141-ാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഉള്‍പ്പെടുന്ന മലാവി തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഭൂപ്രദേശമാണ്. ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി തുടരുന്ന ഒരിടമാണ് മലാവി. രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ കൃഷിയെ ആശ്രയിക്കുന്നു.

ഹെയ്തി

ഹെയ്തി

ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 141-ാം സ്ഥാനമാണ് ആഫ്രിക്കന്‍ രാജ്യമായ ഹെയ്തിക്കുള്ളത്. ലോകത്തിലെ ആദ്യത്തെ സ്വതന്ത്ര കറുത്ത റിപ്പബ്ലിക്ക് എന്ന ബഹുമതി ഹെയ്തിക്ക് സ്വന്തമാണ്. ഒരുകാലത്ത് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ കോളനിയായിരുന്ന ഹെയ്തി ഇപ്പോൾ പടിഞ്ഞാറൻ അർദ്ധഗോളത്തിലെ ഏറ്റവും ദരിദ്ര രാജ്യമാണ്, ജനസംഖ്യയുടെ പകുതിയിലധികം പേരും ലോകബാങ്കിന്റെ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. വിദേശ ഇടപെടലും കടവും, രാഷ്ട്രീയ അസ്ഥിരതയും പ്രകൃതി ദുരന്തങ്ങളും കരീബിയൻ രാജ്യത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തി.

ടാന്‍സാനിയ

ടാന്‍സാനിയ

നമ്മളില്‍ പലര്‍ക്കും പരിചിതമായ ആഫ്രിക്കന്‍ രാജ്യമാണ് ടാന്‍സാനിയ. വിശാലമായ മരുഭൂമികൾക്ക് പേരുകേട്ട ഇവിടം വന്യജീവി സഫാരികള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ, ലോകത്തിലെ ഏറ്റവും ദരിദ്രമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ടാൻസാനിയ. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ നാലിലൊന്നും കാര്‍ഷിക മേഖലയില്‍ നിന്നാണ്.

 യെമൻ

യെമൻ

അറേബ്യൻ ഉപദ്വീപിന്റെ തെക്കേ അറ്റത്തുള്ള പശ്ചിമേഷ്യയിലെ ഒരു രാജ്യമാണ് യെമന്‍. ഇത് വടക്ക് സൗദി അറേബ്യയുടെയും വടക്ക് കിഴക്ക് ഒമാനിന്റെയും അതിർത്തിയാണ്.
മിഡിൽ ഈസ്റ്റിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ യെമൻ നിലവിൽ ലോകത്തിലെ ഏറ്റവും കടുത്ത ദാരിദ്ര്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു.

ബുറുണ്ടി

ബുറുണ്ടി


ആഫ്രിക്കൻ ഗ്രേറ്റ് ലേക്സ് മേഖലയും കിഴക്കൻ ആഫ്രിക്കയും സംഗമിക്കുന്ന ഗ്രേറ്റ് റിഫ്റ്റ് വാലിയിലെ ഒരു ഭൂപ്രദേശമാണ് ബുറുണ്ടി,
ബുറുണ്ടിയുടെ സമ്പദ്‌വ്യവസ്ഥ കൃഷിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു, ഇത് 2008-ലെ ജിഡിപിയുടെ 32.9% ആണ്. ബുറുണ്ടി തന്നെ ഭൂരഹിതവും അവികസിത ഉൽപ്പാദന മേഖലയുള്ളതുമായ ഒരു ദരിദ്ര രാജ്യമാണ്.

ഇന്ത്യ

ഇന്ത്യ

പത്താമത്തെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടില്‍ 146 രാജ്യങ്ങളില്‍ 136-ാം സ്ഥാനമാണ് ഇന്ത്യയുടേത്. തൊട്ടുമുന്നത്തെ വര്‍ഷം അതായത്, 2021 ല്‍ 149 രാജ്യങ്ങളെ സര്‍വ്വേയില്‍ പരിഗണിച്ചപ്പോള്‍ 139 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. അചിനു മുന്‍പ് 2022 ല്‍ 144 ഉം 2019 ല് 140 ഉം ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.

ഏറ്റവും സന്തോഷമുള്ള രാജ്യമായി അഞ്ചാമതും ഫിന്‍ലന്‍ഡ്... തൊട്ടുപിന്നില്‍ ഡെന്മാര്‍ക്ക്ഏറ്റവും സന്തോഷമുള്ള രാജ്യമായി അഞ്ചാമതും ഫിന്‍ലന്‍ഡ്... തൊട്ടുപിന്നില്‍ ഡെന്മാര്‍ക്ക്

മുട്ടുകുത്തി നില്‍ക്കുന്ന മരങ്ങളും മരണപ്പെട്ട മരങ്ങളുടെ കാടും... ലോകത്തിലെ വിചിത്രങ്ങളായ കാടുകള്‍മുട്ടുകുത്തി നില്‍ക്കുന്ന മരങ്ങളും മരണപ്പെട്ട മരങ്ങളുടെ കാടും... ലോകത്തിലെ വിചിത്രങ്ങളായ കാടുകള്‍

Read more about: world india interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X