Search
  • Follow NativePlanet
Share
» »ലോകപൈതൃക ദിനം: സഞ്ചാരികള്‍ അറിഞ്ഞിരിക്കണം കേരളത്തിലെ ഈ പൈതൃക സ്മാരകങ്ങള്‍

ലോകപൈതൃക ദിനം: സഞ്ചാരികള്‍ അറിഞ്ഞിരിക്കണം കേരളത്തിലെ ഈ പൈതൃക സ്മാരകങ്ങള്‍

ദൈവത്തിന്‍റെ സ്വന്തം നാടായ കേരളം പ്രകൃതി സൗന്ദര്യത്തിനു മാത്രമല്ല, ചരിത്ര സ്ഥാനങ്ങള്‍ക്കും പ്രസിദ്ധമാണ്. ഭാരതത്തിന്റെ സമ്പന്നമായ ചരിത്രത്തിവും പൈതൃകത്തിനും കേരളം നല്‍കിയി‌ട്ടുള്ള സംഭാവനകള്‍ ചെറുതൊന്നുമല്ല. അങ്ങ് പാറശ്ശാല മുതല്‍ ഇങ്ങ് മഞ്ചേശ്വരം വരെ നോക്കിയാല്ഡ ചരിത്രത്തോ‌ട് ചേര്‍ന്നു നില്‍ക്കുന്ന നിര്‍മ്മിതികളും സ്മാരകങ്ങളും ഇഷ്ടംപോലെ ഇവിടെ കാണാം. ചരിത്രത്തിലും പുരാവസ്തുക്കളിലും നിര്‍മ്മിതികളുലം പൈതൃകത്തിലും സംസ്കാരത്തിും താല്പര്യമുള്ള സഞ്ചാരികള്‍ കേരളെ തിരഞ്ഞെടുക്കുന്ന കാരണവും മറ്റൊന്നുമല്ല. ഏപ്രില്‍ 18ന് ലോക പൈതൃക ദിനം ആചരിക്കുമ്പോള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കേരളത്തിലെ ചില ചരിത്ര, പൈതൃക സ്മാരകങ്ങളെ പരിചയപ്പെടാം...

അഞ്ച്തെങ്ങ് കോ‌‌ട്ട

അഞ്ച്തെങ്ങ് കോ‌‌ട്ട

കേരളത്തിലെ ചരിത്ര സ്മാരകങ്ങളുടെ പ‌ട്ടികയില്‍ ആദ്യം കയറിക്കൂടുന്ന ഇടമാണ് തിരുവനന്തപുരം ജില്ലയിലെ അഞ്ച്തെങ്ങ് കോട്ട. വിദേശ ശക്തികളു‌ടെ ആധിപത്യത്തിന് തുടക്കം കുറിക്കുന്നതില്‍ ഏറ്റവമധികം സഹായിച്ച ഇ‌‌ടങ്ങളിലൊന്നാണ് ഈ കോട്ട.
ആറ്റിങ്ങല്‍ മഹാറാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര ആവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്കിയ കോട്ടയാണിത്. ഇംഗ്ലണ്ടില്‍ നിന്നും വരുന്ന കപ്പലുകള്‍ക്ക് സിഗ്നല്‍ നല്കുക എന്ന ഉദ്ദേശത്തിലാണ് ഈ കോ‌‌ട്ട നിര്‍മ്മിക്കുന്നത്. കോട്ടയോട് ചേര്‍ന്നുള്ള അഞ്ച്‌തെങ്ങ് ലൈറ്റ്ഹൗസ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്.

PC:Prasanthvembayam

പശ്ചിമഘ‌‌ട്ടം

പശ്ചിമഘ‌‌ട്ടം

കേരളത്തിന്‍റെ പച്ചപ്പിനു കാരണമായിട്ടുള്ള പശ്ചിമഘട്ടം എടുത്തു പറയേണ്ട മറ്റൊരു പൈതൃക ഇടമാണ്. കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ സാന്നിധ്യമുള്ള പശ്ചിമഘട്ടം പ്രസിദ്ധമായ ലോകപൈതൃക സ്ഥാനം കൂടിയാണ്. ഉയര്‍ന്നും താഴ്ന്നും നില്‍ക്കുന്ന പര്‍വ്വത നിരകളും കാടുകളും ദേശീയോദ്യാനങ്ങളും ട്രക്കിങ്ങ് പോയിന്റുകളുമെല്ലാം ഇതിന്റെ ഭാഗമാണ്.

കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രം

കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രം

ഐതിഹ്യങ്ങളും മിത്തുകളും നിറഞ്ഞ കവിയൂര്‍ തൃക്കാക്കുടി ഗുഹാ ക്ഷേത്രം വിശ്വാസികളുടെ ഇടില്‍ പ്രസിദ്ധമായ പൈതൃക സ്ഥാനമാണ്. തിരുവല്ലയില്‍ നിന്നും ഏഴു കിലോമീറ്റര്‍ അകലെ കവിയൂര്‍ എന്ന സ്ഥലത്താണ് ഈ ഗുഹാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലാണ് ക്ഷേത്രമെങ്കിലും ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്.
പാണ്ഡവരാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. കേരളത്തില്‍ ആദ്യ കാലത്ത് ബ്രാഹ്മണ കുടിയേറ്റം നടന്ന പ്രദേശം കൂടിയാണിത്.

PC:Sugeesh

തലശ്ശേരി കോട്ട

തലശ്ശേരി കോട്ട

മലബാറില്‍ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിന്റെ കഥ പറയുന്ന ഇടമാണ് കണ്ണൂര്‍ തലശ്ശേരിയിലെ തലശ്ശേരി കോട്ട. പതിനെട്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട അക്കാലത്തെ എന്‍ജിനീയറിംഗ് മികവിനെ കാണിക്കുന്ന ഒന്നുകൂടിയാണ്. അറബിക്കടലിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ കോട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് സൈനിക ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചത്. കച്ചവട ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച പാണ്ടിക ശാലയാണ് കോട്ടയുടെ ആദ്യ രൂപം.

PC:Mohamed images

ബേക്കല്‍ കോട്ട

ബേക്കല്‍ കോട്ട

മുന്നൂറോളം വര്‍ഷം പഴക്കമുള്ള ബേക്കല്‍ കോട്ട അറബിക്കടലിന്‍റെ തീരത്ത് കാസര്‍കോഡ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 40 ഏക്കറലധികം സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ കോട്ട കേരളത്തിലെ തന്നെ ഏറ്റവും വലുതും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്നതുമായ കോട്ട കൂടിയാണ്. ഒരു വലിയ താക്കോല്‍ ദ്വാരത്തിന്‍റെ ആകൃതിയിലുള്ള ഈ കോട്ടയില്‍ നിന്നും അറബിക്കടലിന്‍റെയും പരിസരങ്ങളുടെയും മനോഹരമായ കാഴ്ചയാണ് ലഭിക്കുന്നത്.

ഡച്ച് പാലസ്

ഡച്ച് പാലസ്

കേരളത്തിലെ സംരക്ഷിക്കപ്പെടുന്നതും ഏറെ ചരിത്രകഥകളുള്ളതുമായ മറ്റൊരിടമാണ് കൊച്ചിയിലെ ഡച്ച് പാലസ്. 1557ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് വീരകേരള വര്‍മ്മയ്ക്ക് സമ്മാനമായി നല്കിയ ഈ കൊട്ടാരം ഡച്ചുകാരാണ് പിന്നീട് പുനരുദ്ധാരണം നടത്തിയത്. തനികേരളീയ രീതിയില്‍ നാലുകെട്ടുമായാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ചുവര്‍ ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. മ‌ട്ടാഞ്ചേരി കൊട്ടാരം എന്നും ഇതിനു പേരുണ്ട്.

PC:Ranjith Siji

പത്മനാഭപുരം കൊട്ടാരം

പത്മനാഭപുരം കൊട്ടാരം

തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കേരളത്തിന്‍റെ അധീനതയിലുള്ള കൊട്ടാരമാണ് പത്മനാഭപുരം കൊട്ടാരം. കേരള സര്‍ക്കാരിന്റെ തമിഴ്നാട്ടിലുള്ള കൊട്ടാരം എന്നാണ് ഇതറിയപ്പെടുന്നത്. കൊട്ടാരം ഒരുകാലത്ത് തിരുവിതാംകൂറിന്റെ ആസ്ഥാനവും പിന്നീട് തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ വേനല്‍ക്കാല വസതിയുമായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. തിരുവനന്തപുരത്തു നിന്നും കന്യാകുമാരി റൂട്ടില്‍ തക്കല എന്ന സ്ഥലത്താണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരത്തു നിന്നും 50 കിലോമീറ്റര്‍ വേണം ഇവിടെയെത്താന്‍.

ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ<br />ലോക്ഡൗണിലും യാത്ര ചെയ്യാം...വഴികളിങ്ങനെ

150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!

ലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാംലോക്ഡൗണില്‍ സമയം കളയേണ്ട...യാത്രകള്‍ പ്ലാന്‍ ചെയ്യാം

ഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രംഭഗവാന് നേര്‍ച്ചയായി ജീവനുള്ള ഞണ്ട്... അമ്പരപ്പിക്കുന്ന ശിവക്ഷേത്രം

PC: Nicholas.iyadurai

Read more about: history palace monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X