Search
  • Follow NativePlanet
Share
» »ലോക പൈതൃക ദിനം-ഓര്‍മ്മിക്കാം ഇന്ത്യയിലെ ഈ ചരിത്ര ഇടങ്ങളെ

ലോക പൈതൃക ദിനം-ഓര്‍മ്മിക്കാം ഇന്ത്യയിലെ ഈ ചരിത്ര ഇടങ്ങളെ

ഇന്ന് ഏപ്രില്‍ 18- ലോക പൈതൃക ദിനം. പാരമ്പര്യത്തിന്റെയും ചരിത്രത്തിന്‍റെയും ഇടങ്ങളായി സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ക്കായി യുനസ്കോ ആചരിക്കുന്ന ദിനം. ചരിത്രത്തെ സ്നേഹിക്കുന്ന, ചരിത്രത്തിലേക്ക് യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ എന്നും ഇത്തരം ഇടങ്ങള്‍ തേടി യാത്ര പോകാറുണ്ട്. ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട പൈതൃക സ്മാരകങ്ങള്‍ ആയിരത്തിനു മുകളില്‍ യുനസ്കോയുടെ പട്ടികയിലുണ്ട്. അതില്‍ 42 എണ്ണം നമ്മുടെ രാജ്യത്തിന്‍റെ സംഭാവനയാണ്.

1983 ലാണ്ഇ ആദ്തായമായി ലോക പൈതൃക ദിനം ആഘോഷിച്ചത്. ലോകത്തിെ മൊത്തത്തിലുള്ള കണക്ക് എടുത്താൽ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്താണ്. ഈ ലോക പൈതൃക ദിനത്തില്‍ ഇന്ത്യയിലെ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട പൈതൃക സ്മാരകങ്ങള്‍ പരിചയപ്പെടാം...

 താജ് മഹല്‍

താജ് മഹല്‍

എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് താജ്മഹലിനുള്ളത്. തീരാത്ത പ്രണയത്തിന്‍റെ അവസാന വാക്കായ താജ്മഹല് ആഗ്രയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തിച്ചേരുന്ന ഇടമെന്ന പ്രത്യേകതയും താജ്മഹലിനുണ്ട്. നീണ്ട 22 വര്‍ഷമെടുത്ത് പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാവും പകലും അധ്വാനിച്ചതിന്‍റെ ഫലമാണ് ഇന്ന് യമുനാ നദിക്കരയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അത്ഭുതം. ലോകാത്ഭുതങ്ങളിലൊന്നു കൂടിയാണ് താജ്മഹല്‍. പേര്‍ഷ്യന്‍-ഇസ്ലാമിക-ഇന്ത്യന്‍ വാസ്തുവിദ്യകളുടെ സങ്കലനം കൂടിയാണിത്.

അജന്ത ഗുഹകള്‍

അജന്ത ഗുഹകള്‍

കല്ലില്‍ കൊത്തിയെടുത്ത അജന്താ ഗുഹകളാണ് ഇന്ത്യയിലെ പ്രസിദ്ധമായ മറ്റൊരു ചരിത്ര സ്മാരകം. ബുദ്ധമതത്തിന്‍റെ അടയാളങ്ങളാണ് ഈ ഗുഹകളിലെങ്ങും കാണുവാനുള്ളത്. ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെയുള്ള കാലത്ത് നിര്‍മ്മിക്കപ്പെട്ട നൂറോളം ഗുഹകള്‍ ഇവിടെയുണ്ട്. ഡക്കാൺ പ്രദേശം ഭരിച്ചിരുന്ന ശതവാഹനന്മാരുടെയും വാകാടകന്മാരുടെയും കാലത്താണ് ഈ ഗുഹകശ്‍ നിര്‍മ്മിക്കപ്പെട്ടതെന്നാണ് അനുമാനം. പ്രാര്‍ഥനയ്ക്കായും ബുദ്ധഭിക്ഷുകള്‍ക്ക് താമസത്തിനായും എന്നിങ്ങനെ രണ്ടു തരത്തിലുള്ള ഗുഹകളാണ് ഇവിടെയുള്ളത്.

PC: Photo Dharma

കാസിരംഗ ദേശീയോദ്യാനം

കാസിരംഗ ദേശീയോദ്യാനം

ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ദേശീയോദ്യാനങ്ങളിലൊന്നാണ് ആസാമിലെ കാസിരംഗ ദേശീയോദ്യാനം. ആസാമിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ അഭിമാനമാണ് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ പേരില്‍ പ്രസിദ്ധമാണ് ഈ ദേശീയോദ്യാനം. കണക്കുകളനുസരിച്ച് ലോകത്തിലെ ആകെയുള്ള കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടും ഇവി‌‌ടെയാണ് സ്ഥിതി ചെയ്യുന്നത്. ആനസഫാരിയും അതിനിടയിലെ വന്യമൃഗങ്ങളുടെ കാഴ്ചയും ഇവിടെ ഏറെ പ്രസിദ്ധമാണ്.

PC:Kangkan.it2004

പ‌ട്ട‌‌ടക്കല്‍

പ‌ട്ട‌‌ടക്കല്‍

ഇന്ത്യയു‌‌‌ടെ ക്ഷേത്രവിശ്വാസങ്ങളുടെയും ഗുഹാനിര്‍മ്മിതികളുടെയും ഒരു കേന്ദ്രമാണ് കര്‍ണ്ണാടകയിലെ പ‌ട്ടടക്കല്‍. ചാലൂക്യ വംശത്തിന്‍റെ തലസ്ഥാനമായ ഈ പ്രദേശം ചരിത്ര പേമികള്‍ക്കും വിശ്വാസികള്‍ക്കുമാണ് ഏറെ പ്രയോജനപ്പെടുക. കിരീടത്തിലെ മാണിക്യം എന്നാണ് ഈ പ‌‌ട്ടടക്കല്‍ എന്ന വാക്കിനര്‍ഥം. ഒന്‍പത് ഹൈന്ദവക്ഷേത്രങ്ങളും ഒരു ജൈനദേവാലയവുമാണ് പട്ടടക്കലിലുള്ളത്. ഓരോ യുദ്ധം ജയിച്ചുവരുമ്പോഴും അതിന്റെ ഓര്‍മ്മക്കായി ചാലൂക്യരാജവംശത്തിലെ രാജാക്കന്മാര്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രസമുച്ചയത്തിലെ ക്ഷേത്രങ്ങളെന്നാണ് കരുതപ്പെടുന്നത്.

PC:Jmadhu

പശ്ചിമഘ‌‌ട്ടം

പശ്ചിമഘ‌‌ട്ടം

ലോകപൈതൃക സ്ഥാനങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും ഒടുവിലായി മാത്രം ഇടം നേടിയവയില്‍ ഒന്നാണ് പശ്ചിമഘ‌ട്ടം. സഹ്യാദ്രി മലനിരകള്‍ എന്നും അറിയപ്പെടുന്ന ഇവി‌‌ടം ഇന്ത്യയുടെ പ‌‌ടിഞ്ഞാറന്‍ മേഖലയോ‌ട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും തീവ്രമായ ജൈവവൈവിധ്യ ഇടങ്ങളിലൊന്നും ഇത് തന്നെയാണ്. കേരള, തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലായാണ് ഇത് വ്യാപിച്ചു കിടക്കുന്നത്.

PC:Yathin S Krishnappa

റാണി കി വാവ്

റാണി കി വാവ്

ഇന്ത്യയിലെ ഏറ്റവും വ്യത്യസ്ഥമായ ലോക പൈകൃക സ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തിലെ റാണി കി വാവ്. . ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തുള്ള ഈ പടവ് കിണര്‍ കാലങ്ങളോളം സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും മുന്നില്‍ അറിയപ്പെടാതെ കിടക്കുകയായിരുന്നു. സോളങ്കി രാജവംശത്തിന്റെ സ്താപകനായിരുന്ന ഭീം ദേവ് ഒന്നാമന്‍റെ ഭാര്യ ഉദയമതി റാണിയാണ് ഇതി നിർമ്മിക്കുന്നത്. 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമാണ് ഇതിനുള്ളത്.

PC:Vistarphotos

ജന്തർ മന്തർ, ജയ്‌പൂർ

ജന്തർ മന്തർ, ജയ്‌പൂർ

ഇന്ത്യയിലെ എടുത്തു പറയേണ്ട പൈതൃക സ്മാരകങ്ങളിലൊന്നാണ് ജന്തര്‍ മന്തര്‍. ജയ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഇത് യ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് നിര്‍മ്മിക്കുന്നത്. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.

PC:wikipedia

ഭീംബട്ക ശിലാഗൃഹം

ഭീംബട്ക ശിലാഗൃഹം

ഒന്‍പതിനായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഗുഹാചിത്രങ്ങളുമായി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഇടമാണ് മഹാരാഷ്ട്രയിലെ ഭീംബട്കാ ശിലാഗൃഹങ്ങള്‍. യുനസ്കോയു‌‌‌ടെ പൈതൃക പട്ടികയില്‍ ഇടംനേടിയിട്ടുള്ള ഇവി‌‌ടം ഏഴു മലകളിലും 750 ശിലാഗൃഹങ്ങളിലുമായി പത്തു കിലോമീറ്ററോളം ദൂരത്തില്‍ പരന്നു കിടക്കുന്നവയാണ്. ഇവിടുത്തെ ചില ഗുഹകളില്‍ ഹോമോ ഇറക്ടസ് എന്ന ആദിമമനുഷ്യന്‍ താമസിച്ചിരുന്നതായി കണ്ടെത്തലുകള്‍ പറയുന്നു.

PC:Suyash Dwivedi

ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്ക്

ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്ക്

പൈതൃക കേന്ദ്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പൈതൃക ഉദ്യാനമെന്നതാണ് ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്കിന്റെ പ്രത്യേകത.
ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചമ്പനീര്‍-പാവ്ഗഡ് പുരാവസ്തുപാര്‍ക്ക് 2004 ലാണ് യുനസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗുജറാത്ത് ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ മഹ്മൂദ് ബെഗഡെയാണ് ചരിത്രനഗരമായ ചാമ്പനീര്‍ സ്ഥാപിക്കുന്നത്.
കൊട്ടാരങ്ങള്‍, പ്രവേശന കവാടങ്ങള്‍, കമാനങ്ങള്‍, മസ്ജിദുകള്‍, ക്ഷേത്രങ്ങള്‍ , കോട്ടകള്‍, കിണറുകള്‍, ജലസംഭരണികള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.

PC- YukioSanjo

കേവല്‍ദേവ് ദേശീയോദ്യാനം

കേവല്‍ദേവ് ദേശീയോദ്യാനം

യുനസ്കോയു‌‌ടെ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കേവല്‍ദേവ് ദേശീയോദ്യാനം രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. ആദ്യകാലങ്ങളില്‍ ഭരത്പൂര്‍ ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്ന ഇത് പിന്നീട് കേവല്‍വേദ് ദേശീയോദ്യാനമായി മാറുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും പ്രസിദ്ധ സംഘടനയായ വേൾഡ് പൈഡ് ഫണ്ട് ഫോർ നേട്ടർ എന്ന സംഘടനയുടെ തുടക്കക്കാരനായ പീറ്റർ സ്കോട്ടിന്റെഅഭിപ്രായത്തിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പക്ഷി ആവാസ കേന്ദ്രങ്ങളിലൊന്നാണ് കേവൽദേവ് ദേശീയോദ്യാനം.

150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!150 വര്‍ഷമെടുത്ത് മുകളില്‍ നിന്നും താഴേക്ക് നിര്‍മ്മിച്ച കൈലാസനാഥ ക്ഷേത്രം!!

ലോകപൈതൃക ദിനം: സഞ്ചാരികള്‍ അറിഞ്ഞിരിക്കണം കേരളത്തിലെ ഈ പൈതൃക സ്മാരകങ്ങള്‍ലോകപൈതൃക ദിനം: സഞ്ചാരികള്‍ അറിഞ്ഞിരിക്കണം കേരളത്തിലെ ഈ പൈതൃക സ്മാരകങ്ങള്‍

PC:Nikhilchandra81

Read more about: history monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X