Search
  • Follow NativePlanet
Share
» »466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൈതൃക കേന്ദ്രം

466 വര്‍ഷമായിട്ടും അഴുകാത്ത മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൈതൃക കേന്ദ്രം

ഗോവയിലെ യുനസ്‌കോ പൈതൃക കേന്ദ്രമായ ബോം ജീസസ് ബസലിക്കയിലാണ് ഈ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബോം ജീസസ് ബസലിക്കയുടെ വിശേഷങ്ങളിലേക്ക്...

By Elizabath Joseph

ചരിത്രത്തിനോടും സംസ്‌കാരത്തിനോടും നീതി പുലര്‍ത്തിയ സ്ഥലങ്ങളാണ് ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാറുള്ളത്. എന്നാല്‍ ഗോവയിലെ ഈ പൈതൃക കേന്ദ്രത്തിന് ചരിത്രത്തെയും സംസ്‌കാരത്തെയുംകാള്‍ കൂടുതലായി മറ്റുചില പ്രത്യേകതകളുമുണ്ട്.
ഭാരതത്തിന്റെ അപ്പസ്‌തോലനായി് ക്രൈസ്തവ വിശ്വാസികള്‍ ആദരിക്കുന്ന വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഒരു മൃതദേഹത്തിനെന്താണ് ഇത്രവലിയ പ്രത്യേകത എന്നല്ലേ... 1552 ല്‍ മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ഇനിയും അഴുകിയിട്ടില്ല. ഗോവയിലെ യുനസ്‌കോ പൈതൃക കേന്ദ്രമായ ബോം ജീസസ് ബസലിക്കയിലാണ് ഈ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ബോം ജീസസ് ബസലിക്കയുടെ വിശേഷങ്ങളിലേക്ക്...

ബസലിക്ക ഓഫ് ബോം ജീസസ്

ബസലിക്ക ഓഫ് ബോം ജീസസ്

ബസലിക്ക ഓഫ് ബോം ജീസസ്- ഗോവയില്‍ ഉണ്ണിയേശുവിന്റെ പേരില്‍ സ്ഥിതി ചെയ്യുന്ന ഈ ദേവാലയം യുനസ്‌കോയുടെ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള ദേവാലയമാണ്. ഇന്ത്യയിലെ ആദ്യകാലത്തുള്ള ബസലിക്കകളില്‍ ഒന്നായ ഇതിന്റെ നിര്‍മ്മാണം 1954 ലാണ് ആരംഭിക്കുന്നത്.

PC:Omkarsawant1996

പത്തുവര്‍ഷം നീണ്ട നിര്‍മ്മാണം

പത്തുവര്‍ഷം നീണ്ട നിര്‍മ്മാണം

ഏകദേശം പത്തു വര്‍ഷത്തോളം നീണ്ടു നിന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് ദേവാലയം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുന്നത്. 1605 ല്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പായിരുന്ന ഫാ. അലക്‌സിയോ ദേ മെനീസിസാണ് ദേവാലയം തുറന്നുകൊടുത്തത്.

PC:P.S.SUJAY

ബറോക്ക് വാസ്തുശൈലി

ബറോക്ക് വാസ്തുശൈലി

ഇന്ത്യയില്‍ അധികമൊന്നും കാണുവാന്‍ സാധിക്കാത്ത ബറോക്ക് വാസ്തുശൈലിയിലാണ് ബസലിക്ക ഓഫ് ബോം ജീസസ് നിര്‍മ്മിച്ചിരിക്കുന്നത്. വെളിച്ചത്തെയും നിഴലിനെയും പ്രത്യേകമായ രീതിയില്‍ ക്രമീകരിച്ച് നിര്‍മ്മിക്കുന്നതാണ് ബറോക്ക് വാസ്തുശൈലിയുടെ പ്രത്യേകത. പതിനാറാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ഇറ്റലിയിലാണ് ഈ ശൈലി രൂപം കൊള്ളുന്നത്.

PC: Aruna Radhakrishnan

 ഗോവയിലെ പഴക്കംചെന്ന ദേവാലയം

ഗോവയിലെ പഴക്കംചെന്ന ദേവാലയം

ഏകദേശം നാനൂറിലധികം വര്‍ഷം പഴക്കമുള്ള ബോം ജീസസ് ബസലിക്ക ഗോവയിലെ പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നാണ്. ഗോവയിലെ മാത്രമല്ല, ലോകത്തിലെ തന്നെ പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നുകൂടിയാണിത്. പോര്‍ച്ചുഗീസ് ഭരണകാലത്താണ് ഇവിടെ ദേവാലയം നിര്‍മ്മിക്കുന്നത്. അക്കാലത്തെ അവിടുത്തെ ഏറ്റവും മനോഹരമായ നിര്‍മ്മിതികളില്‍ ഒന്നായിരുന്നുവത്രെ ഈ ദേവാലയം. ദേവാലയത്തിന്റെ തറയില്‍ അമൂല്യമായ കല്ലുകള്‍ പതിപ്പിച്ച മാര്‍ബിളുകളാണുള്ളത്.

PC:Jupitus Smart

കണ്ണുകള്‍ക്ക് വിരുന്ന്

കണ്ണുകള്‍ക്ക് വിരുന്ന്

ഏറെ മനോഹരമായി ബറോക്ക് വാസ്തുശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ദേവാലയം കണ്ണുകള്‍ക്ക് വിരുന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. വാസ്തു വിദഗ്ദരെയും ചരിത്രപ്രേമികളെയെും എല്ലാം ആകര്‍ഷിക്കുന്ന ഈ ദേവാലയം ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായ ബറോക്ക് വാസ്തുശൈലിയിലാണുള്ളത്.

PC:Aviatorjk

വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതശരീരം

വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതശരീരം

വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ 466 വര്‍ഷം പഴക്കമുള്ള മൃതശരീരം സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തിലാണ്. മരണത്തിന് കീഴടങ്ങിയിട്ട് 466 വര്‍ഷം ആയെങ്കിലും അഴുകാത്ത നിലയിലാണ് ഇതുള്ളത്. വിശ്വാസികള്‍ക്കിടയില്‍ വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ദേവാലയം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍

വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍

ഭാരതത്തിലെ ക്രൈസ്ലവരെ സംബന്ധിച്ചെടുത്തോളം ഭാരതത്തിന്റെ വിശുദ്ധനായി അറിയപ്പെടുന്ന ആളാണ് വിശുദ്ധ ഫ്രാന്‍സീസ് സേവ്യര്‍. ക്രിസ്ത്യന്‍ മിഷനറിയായി ഭാരതത്തിലെത്തിയ അദ്ദേഹം ഏഷ്യയിലെ കുറേ രാജ്യങ്ങളില്‍ സുവിശേഷ പ്രഘോഷണവുമായി എത്തിയിട്ടുണ്ട്. 1552 ല്‍ ഗോവയില്‍ നിന്നും ചൈനയിലേക്കുള്ള യാത്രയ്ക്കിടെ പനിബാധിച്ച് മരിക്കുകയുമായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹം അവിടെ കടല്‍ത്തീരത്ത് സംസ്‌കരിക്കുകയും പിന്നാട് അത് പോര്‍ച്ചുഗീസുകാരുടെ അധീനതയല്‍ മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തില്‍ സംരക്ഷിക്കുകയും ചെയ്തു. പിന്നീട് ഇത് ഗോവയിലേക്ക് കൊണ്ടുവരികയും ബോം ജീസസ് ദേവാലയത്തില്‍ വണങ്ങുകയും ചെയ്യുന്നു.

PC:Guercino

അഴുകാത്ത മൃതദേഹം

അഴുകാത്ത മൃതദേഹം

മരണത്തിന് ശേഷം 466 വര്‍ഷങ്ങള്‍ ആയെങ്കിലും ഇവിടെ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അഴുകിയിട്ടില്ല. ഒത്തിരിയധികം കേടുപാടുകളില്ലാതെ മൃതദേഹം ഇന്നും ഇന്നും അവിടെയുണ്ട്.

PC: Nagarjun Kandukuru

പത്തുവര്‍ഷത്തിലൊരിക്കല്‍ വണങ്ങാം

പത്തുവര്‍ഷത്തിലൊരിക്കല്‍ വണങ്ങാം

വിശ്വാസികള്‍ക്കായി പത്തു വര്‍ഷത്തിലൊരിക്കല്‍ മൃതദേഹം പരസ്യവണക്കത്തിനായി വയ്ക്കാറുണ്ട്. ഈ അവസരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇവിടെ എത്തിച്ചേരുന്നത്.
ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശില്പിയാണ് ഫ്രാന്‍സിസ് സേവ്യറിന്റെ ശവകുടീരം രൂപകല്‍പന ചെയ്തത്.വിശുദ്ധ ഫ്രാന്‍സീസ് സേവ്യറിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പേടകം വെള്ളിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

PC :Samuel Abinezer

ഡിസംബര്‍ മൂന്ന്

ഡിസംബര്‍ മൂന്ന്

എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്നു മുതല്‍ ഒന്‍പത് ദിവസമാണ് ഇവിടുത്തെ തിരുന്നാള്‍.ലക്ഷക്കണക്കിന് വിശ്വാസികളാണ് തിരുന്നാളില്‍ പങ്കെടുക്കാനും അനുഗ്രഹങ്ങള്‍ നേടാനും ഇവിടെയെത്തുന്നത്.

PC: Klaus Nahr

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഗോവയുടെ തലസ്ഥാനമായ പനാജിയില്‍ നിന്നും വളരെ അടുത്തായാണ് ബസലിക്ക സ്ഥിതി ചെയ്യുന്നത്. ഗോവയിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ നിന്നും മറ്റു കേന്ദ്രങ്ങളില്‍ നിന്നും ഇവിടേക്ക് വാഹന സൗകര്യം ഉണ്ട്.

വാസ്‌കോ ഡ ഗാമ സിറ്റിയില്‍ നിന്നോ മര്‍ഗോവയില്‍നിന്നോ വളരെ എളുപ്പത്തില്‍ ഇവിടേക്ക് വാഹനങ്ങള്‍ ലഭിക്കും.

സെന്റ് കജേതാന്‍ ചര്‍ച്ച്

സെന്റ് കജേതാന്‍ ചര്‍ച്ച്

ഇറ്റലിയിലെ സെന്റ് പീറ്റര്‍ ചര്‍ച്ചിന്റെ മാതൃകയില്‍ പണികഴിപ്പിക്കപ്പെട്ടതാണ് സെന്റ് കജേതാന്‍ ചര്‍ച്ച്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, പോള്‍ ആന്‍ഡ് പീറ്റര്‍ കോട്ടകള്‍ എന്നിവയുടെയും ചില സാദൃശ്യങ്ങള്‍ സെന്റ് കജേതാന്‍ ചര്‍ച്ചില്‍ കാണാന്‍ സാധിക്കും. ഓള്‍ഡ് ഗോവയിലാണ് സെന്റ് കജേതാന്‍ ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. തലസ്ഥാനനഗരമായ പനജിയില്‍ നിന്നും ഏകദേശം 10 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.

PC: Carlosalvaresferreira

ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്

ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്

1541 ലാണ് ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ചിന്റെ നിര്‍മാണം ആരംഭിച്ചത്. പള്ളിയുടെ അകവശത്തെ നിര്‍മാണം വളരെ ലളിതമാണ്. പ്രത്യേകിച്ചും പുറത്തുനിന്നുമുള്ള കെട്ടും മട്ടും വച്ച് നോക്കിയാല്‍. ഔവര്‍ ലേഡി ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന് അഥവാ മാതാ മേരിക്ക് വേണ്ടി സമര്‍പ്പിച്ച വലിയ അള്‍ത്താരയും ജീസസ് ക്രൈസ്റ്റ്, ഔവര്‍ ലേഡി ഓഫ് റോസറി എന്നിവര്‍ക്ക് വേണ്ടി സമര്‍പ്പിച്ച രണ്ട് ചെറു അള്‍ത്താരകളും ഇവിടെ കാണാം.

PC: AaronC's Photos

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്

സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്

സെന്റ് ഫ്രാന്‍സിസിന്റെ എട്ട് ശിഷ്യന്മാര്‍ ചേര്‍ന്ന് നിര്‍മിച്ച ഈ പള്ളി 1661 ല്‍ തകര്‍ക്കപ്പെട്ടു. തുടര്‍ന്നാണ് ഇന്ന് കാണുന്ന ഈ പള്ളിയുണ്ടായത്. ഗോവയിലെ ഈ പള്ളിയില്‍ നിരവധി പ്രദേശങ്ങളില്‍ നിന്നുള്ള പ്രതിമകളും വിഗ്രഹങ്ങളും കാണാം. ശ്രീലങ്കയിലെ ജാഫ്‌നയില്‍ നിന്നും ലേഡി ഓഫ് മിറക്കിള്‍സ് എന്നറിയപ്പെടുന്ന പ്രതിമയാണ് ഇതില്‍ പ്രധാനപ്പെട്ടത്.

PC:Aaron C

സാന്ത അന്ന ചര്‍ച്ച്

സാന്ത അന്ന ചര്‍ച്ച്

സെയ്ന്റ് അന്ന ചര്‍ച്ച് എന്ന് അറിയപ്പെടുന്ന ഈ ചര്‍ച്ച് ഗോവയിലെ തലോലിമ്മില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായിട്ടാണ് സ്ഥിതി ചെയ്യുന്നത്. സിരിദാവോ നദിയുടെ കരയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

PC: Naizal Dias

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഗോവയിലെ സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീന എന്നാണ് പറയപ്പെടുന്നത്. 250 അടി നീളവും 181 അടി വീതിയുമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയ്ക്ക്. 115 അടിയിലധികം ഉയരവുമുണ്ട് ഈ ഭീമന്‍ പള്ളിയ്ക്ക്. തലസ്ഥാന നഗരമായ പനജിയില്‍ നിന്നും ഏതാണ്ട് 9 കിലോമീറ്റര്‍ ദൂരമുണ്ട് സെ കതീഡ്രല്‍ ഓഫ് സാന്താ കാതറീനയിലേക്ക്.

PC: Abhiomkar

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X