Search
  • Follow NativePlanet
Share
» »അന്താരാഷ്ട്ര മ്യൂസിയം ദിനം: കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍

അന്താരാഷ്ട്ര മ്യൂസിയം ദിനം: കേരള ചരിത്രത്തെ അടയാളപ്പെടുത്തുന്ന മ്യൂസിയങ്ങള്‍

കേരളത്തിന്‍റെ ഇന്നലെകള്‍ പരിചയപ്പെടുത്തുന്ന നിരവധി മ്യൂസിയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്

ചരിത്രത്തിലേക്ക് വാതില്‍ തുറക്കുന്ന മ്യൂസിയങ്ങള്‍ എന്നും വിജ്ഞാനത്തിന്‍റെ ലോകമാണ് സന്ദര്‍ശകര്‍ക്കായി കാത്തുവയ്ക്കുന്നത്. കേരളത്തിന്‍റെ ഇന്നലെകള്‍ പരിചയപ്പെടുത്തുന്ന നിരവധി മ്യൂസിയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. മ്യൂസിയമായി മാറിയ ക‌ൊട്ടാരങ്ങളും രാജഭരണകാലത്തെ മറ്റു നിര്‍മ്മിതികളുമാണ് പട്ടികയില്‍ കൂടുതലെന്നാലും അവ തുറക്കുന്ന അറിവിന്റെ ലോകം വളരെ വിശാലമാണ്. ഇതാ കേരളത്തില്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട മ്യൂസിയങ്ങള്‍ പരിചയപ്പെടാം..

അറക്കല്‍ കെട്ട് മ്യൂസിയം

അറക്കല്‍ കെട്ട് മ്യൂസിയം

കേരളത്തിലെ മ്യൂസിയങ്ങളു‌ടെ ചരിത്രം നമുക്ക് കണ്ണൂരില്‍ നിന്നും തുടങ്ങാം. കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍ കുടുംബത്തിനായി സമര്‍പ്പിച്ചിരിക്കുന്ന മ്യൂസിയമാണിത്. അറക്കല്‍ കെട്ട് അഥവാ അറക്കല്‍ രാജകൊട്ടാരത്തിന്‍റെ ഒരു ഭാഗമാണ് മ്യൂസിയമായി പ്രവര്‍ത്തിക്കുന്നത്. ഈ രാജകുടുംബത്തിലെ പുരുഷ ഭരണധികാരികളെ അറക്കല്‍ രാജാ എന്നും സ്ത്രീ ഭരണാധികാരികളെ അറക്കല്‍ ബീവി എന്നുമാണ് വിളിച്ചുപോന്നിരുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ സന്ദർശിക്കുന്ന മ്യൂസിയം ആണ് അറക്കൽ മ്യൂസിയം. കണ്ണൂർ ആയിക്കര എന്ന സ്ഥലത്താണ് ഈ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.

PC:നിരക്ഷരൻ

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, തൃശൂര്‍

ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം, തൃശൂര്‍

പുരാവസ്തു വകുപ്പ് മ്യൂസിയം കേരള ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന മറ്റൊരു പ്രധാന ഇടമാണ്. കൊല്ലങ്കോട് രാജാവായിരുന്ന വസുദേവ രാജ 1904 ല്‍അദ്ദേഹത്തിന്‍റെ മകള്‍ക്കു സമ്മാനമായി നല്കിയതാണ് ഈ തൃശൂരിലെ കൊട്ടാരം. ക‍ൊല്ലങ്കോട് ഹൗസ് എന്നും ഈ കൊട്ടാരത്തിനു പേരുണ്ട്. കാലങ്ങളോളം കൊല്ലങ്കോട് രാജവംശത്തിന്റെ കീഴിലായിരുന്ന കൊട്ടാരം സ്വാതന്ത്ര്യത്തിനു ശേഷം 1975 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്തു, കൊല്ലങ്കോട് കൊട്ടാരം എന്ന പദവിയില്‍ നിന്നും ജില്ലാ ഹെറിറ്റേജ് മ്യൂസിയം എന്ന പദവിയിലേക്കുള്ള മാറ്റം കൂടിയായിരുന്നു ഇത്. പിന്നീട് 2009 ല്‍ തൃശൂര്‍ മ്യൂറല്‍ ആര്‍ട് മ്യൂസിയവും കൊട്ടാരത്തിന്‍റെ ഭാഗമായി മാറി.

ഹില്‍ പാലസ് മ്യൂസിയം

ഹില്‍ പാലസ് മ്യൂസിയം

പുരാവസ്തു വകുപ്പിന്‍റെ അധീനതയില്‍ സ്ഥിതി ചെയ്യുന്ന മ്യൂസിയമാണ് എറണാകുളം തൃപ്പൂണിത്തറയില്‍ സ്ഥിതി ചെയ്യുന്ന ഹില്‍ പാലസ്. കേരളത്തിലെ ആദ്യത്തെ പൈതൃക മ്യൂസിയം കൂടിയാണിത്. കൊച്ചി രാജാക്കന്മാരു‌ടെ വസതിയായി അറിയപ്പെട്ടിരുന്ന ഇവി‌ടം 52 ഏക്കര്‍ സ്ഥലത്ത് 130000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് സ്ഥിതി ചെയ്യുന്നത്. പിന്നീടിത് യൂറോപ്യന്‍ രീതിയിലേക്ക് മാറ്റി നിര്‍മ്മിക്കുകയായിരുന്നു.
1991 ല്‍ ഇവിടെ ആരംഭിച്ച മ്യൂസിയത്തില്‍ 11 ഗാലറികളാണുള്ളത്.
കൊച്ചി രാജാക്കന്‍മാര്‍ ഉപയോഗിച്ചിരുന്ന സിംഹാസനമും കിരീടവും പല്ലക്കും അവരുടെ വസ്ത്രങ്ങളുമെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. പുരാവസ്തു മ്യൂസിയം, ഹെറിറ്റേജ് മ്യൂസിയം,ചരിത്ര പാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയും മ്യൂസിയത്തിന്റെ ഭാഗമാണ്.
PC:Captain

നേപ്പിയര്‍ മ്യൂസിയം, തൃശൂര്‍

നേപ്പിയര്‍ മ്യൂസിയം, തൃശൂര്‍

വളരെ ആകര്‍ഷണീയമായ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഘടനയാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നേപ്പിയര്‍ മ്യൂസിയത്തിനുള്ളത്. 1880-ൽ നിര്‍മ്മിക്കപ്പെട്ട മ്യൂസിയത്തിന് ഗോഥിക് ശൈലിയിലുള്ള മേൽക്കൂരകളും ഗോപുരങ്ങളും ആണുള്ളത്. പുരാതന ആഭരണങ്ങൾ, സങ്കീർണ്ണമായ കൊത്തുപണികളുള്ള ആനക്കൊമ്പുകൾ, വെങ്കലം, വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള മറ്റ് ലോഹ പ്രതിമകൾ തുടങ്ങി ശേഖരങ്ങള്‍ ഇവിടെ കാണാം. രാജാ രവി വർമ്മയുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ശ്രീചിത്ര ആർട്ട് ഗാലറിയിലെ ഹാളുകൾ. പഴയ രാജകുടുംബങ്ങളുടെ ഛായാചിത്രങ്ങൾ എന്നിവയും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്.
ഗാലറിയുടെ മറ്റ് ഭാഗങ്ങളിൽ പ്രശസ്ത റഷ്യൻ കലാകാരനായ നിക്കോളാസ് റോറിച്ചിന്റെ സൃഷ്ടികളുണ്ട്. മറ്റൊരു വിഭാഗം മുഗൾ, രജപുത്ര കാലഘട്ടത്തിലെ കലാസൃഷ്ടികളും തഞ്ചൂർ ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.

തിങ്കളാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും മ്യൂസിയം അടച്ചിരിക്കും, ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തുറന്നിരിക്കും, മറ്റെല്ലാ ദിവസങ്ങളിലും 10:00-16:45 മണിക്കൂർ ഇടയ്ക്ക് തുറന്നിരിക്കും.

പഴശ്ശിരാജാ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം

പഴശ്ശിരാജാ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം


ഈസ്റ്റ് ഹിൽ ബംഗ്ലാവ് എന്നറിയപ്പെട്ടിരുന്ന പഴശ്ശിരാജ പുരാവസ്തു മ്യൂസിയം കോഴിക്കോട് ജില്ലയില്‍ ഈസ്റ്റ് ഹില്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. മെഗാലിത്തിക് യുഗം, സിന്ധുനദീതട സംസ്കാരം എന്നിവ മുതലുള്ള ശേഖരം മ്യൂസിയത്തിലുണ്ട്. നാണയങ്ങൾ, ശിൽപങ്ങൾ, മൺപാത്രങ്ങൾ എന്നിവ ശേഖരത്തിലുണ്ട്. പുരാതന കാലത്തെ പ്രഭുക്കന്മാരുടെ ശവകുടീരങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ ഒരു ഭാഗം പഞ്ചലോഹ വിഗ്രഹങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു
PC:Pradeep717

മ്യൂസിയം ഓഫ് കേരളാ ഹിസ്റ്ററി

മ്യൂസിയം ഓഫ് കേരളാ ഹിസ്റ്ററി

കേരള ചരിത്ര മ്യൂസിയം കേരളത്തിന്റെ ആദ്യകാല നിവാസികൾ മുതൽ ആധുനിക യുഗം വരെയുള്ള ചരിത്രത്തെ ചിത്രീകരിക്കുന്നു. രാജാ രവിവർമ്മ, എം.എഫ്. ഉൾപ്പെടെ, ഇന്ത്യയിലെ പ്രസിദ്ധ ചിത്രകാരന്മാരു‌ടെ 200-ലധികം ചിത്രങ്ങളും ശിൽപങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന ഒരു ഗാലറിയും ഇവിടെയുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും സൗണ്ട് ആന്റ് ലൈറ്റ് ഷോകൾ കേരളത്തിന്റെ ചരിത്രം വ്യക്തമായി പരിചയപ്പെടുത്തി തരും.
PC:Ambadyanands

ബ്രെയിന്‍ മ്യൂസിയം മുതല്‍ ന്യൂഡില്‍സ് മ്യൂസിയം വരെ.. ലോകത്തിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ബ്രെയിന്‍ മ്യൂസിയം മുതല്‍ ന്യൂഡില്‍സ് മ്യൂസിയം വരെ.. ലോകത്തിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍

കേരള ഫോക്‌ലോർ ആൻഡ് കൾച്ചറൽ മ്യൂസിയം

കേരള ഫോക്‌ലോർ ആൻഡ് കൾച്ചറൽ മ്യൂസിയം

ദക്ഷിണേന്ത്യയുടെ കലയും പൈതൃകവും പര്യവേക്ഷണം ചെയ്യാൻ ഏറ്റവും മികച്ച ഇടമാണ് കേരള ഫോക്‌ലോർ ആൻഡ് കൾച്ചറൽ മ്യൂസിയം. ജാലക ഫ്രെയിമുകൾ മുതൽ പുരാതന കസേരകൾ വരെയുള്ള കാലഘട്ടത്തിലെ ഒരു അത്ഭുതകരമായ ശേഖരം മ്യൂസിയത്തിലുണ്ട്. ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍ കല്ലിലും ലോഹത്തിലും നിര്‍മ്മിച്ച ശില്പങ്ങള്‍ ഇവിടെ നിര്‍ബന്ധമായും കാണേണ്ടതാണ്.

PC:Rabe!

തകര്‍ന്ന കപ്പലും വെള്ളത്തിനടിയിലായ നഗരവും!! ആഴക്കടല്‍ മ്യൂസിയങ്ങളിലെ അത്ഭുതങ്ങള്‍തകര്‍ന്ന കപ്പലും വെള്ളത്തിനടിയിലായ നഗരവും!! ആഴക്കടല്‍ മ്യൂസിയങ്ങളിലെ അത്ഭുതങ്ങള്‍

സ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ചസ്വിറ്റ്സര്‍ലന്‍ഡിനെ ഓര്‍മ്മിപ്പിക്കുന്ന കാശ്മീരിലെ തടാകങ്ങള്‍, കാണണം ഒരിക്കലെങ്കിലും ഈ കാഴ്ച

Read more about: museum kerala history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X