Search
  • Follow NativePlanet
Share
» »ലോക സംഗീത ദിനം: ഷില്ലോങ് മുതല്‍ ചെന്നൈ വരെ.. ഇന്ത്യയിലെ സംഗീതനഗരങ്ങളിലൂടെ

ലോക സംഗീത ദിനം: ഷില്ലോങ് മുതല്‍ ചെന്നൈ വരെ.. ഇന്ത്യയിലെ സംഗീതനഗരങ്ങളിലൂടെ

യാത്രകളില്‍ കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കുമൊപ്പം അല്പം സംഗീതം കൂടിയായാലോ... ഏതു തിരക്കിലും ബഹളത്തിലും ഒരു ഹെഡ്ഫോണും ചെവിയില്‍ വെച്ച് സംഗീതം ആസ്വദിക്കുന്നവര്‍ക്ക്. അല്ലെങ്കില്‍ മൂളിപ്പാട്ടില്‍ ഓരോ നിമിഷവും ആഘോഷിക്കുന്നവര്‍ക്ക് അങ്ങനെ ജീവിതത്തില്‍ സംഗീതത്തെ ചേര്‍ത്തുവയ്ക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില നഗരങ്ങളുണ്ട്. മറ്റെന്തെനിക്കാളും ഉയരെ സംഗീതത്തെ ചേര്‍ത്തുനിര്‍ത്തുന്ന നാടുകള്‍. ഇന്ത്യയില്‍ സംഗീതാസ്വാദകര്‍ സന്ദര്‍ശിച്ചിരിക്കേണ്ട നഗരങ്ങള്‍ പരിചയപ്പെടാം...

പൂനെ

പൂനെ

പൂനെ എന്ന മഹാനഗരം സന്ദര്‍ശിക്കുവാന്‍ കാരണം തിരയുകയാണോ...എങ്കിലിതാ സംഗീതം നിങ്ങളെ വിളിക്കുന്നു. സംഗീതത്തിന് വളരെ പ്രാധാന്യം നല്കുന്ന ഇവിടം സംഗീതാസ്വാദകര്‍ക്ക് ഒരു സ്വര്‍ഗ്ഗം തന്നെയാണ് തുറന്നുനല്കുന്നത്. സണ്‍ബേണ്‍ മ്യൂസിക് ഫെസ്റ്റിവലിനാണ് ഇവിടെ ഏറ്റവുമധികം ആരാധകരുള്ളത്.

PC:Gabriel Gurrola

ലക്നൗ

ലക്നൗ

ഗസല്‍ സംഗീതത്തിലാണ് താല്പര്യമെങ്കില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട നഗരങ്ങളിലൊന്നാണ് ലക്നൗ. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ത്യൻ ക്ലാസിക്കൽ താരങ്ങളിലൊരാളായ അന്തരിച്ച മഹാനായ ബീഗം അക്തറിന്റെ ഭവനം കൂടിയാണ്. ഇവിടെ നഗരത്തിൽ, താക്കൂർഗഞ്ചിൽ അവരുടെ ശവകുടീരം കാണാം. ഇവിടെ എല്ലാ വര്‍ഷവും അവരുടെ സ്മരണയ്ക്കായി ഒരു കച്ചേരി സംഘടിപ്പിക്കാറുണ്ട്.

PC:Marcela Laskoski

ഷില്ലോങ്

ഷില്ലോങ്

ഇന്ത്യയിലെ റോക്ക് മ്യൂസിക് ഹബ്ബ് എന്നു വിശേഷിപ്പിക്കുവാന്‍ പറ്റിയ നഗരങ്ങളിലൊന്നാണ് ഷില്ലോങ്. അന്താരാഷ്ട്ര റോക്ക് ബാൻഡുകള്‍ സ്ഥിരമായി വന്ന് പരിപാടികള്‍ നടത്തിയിരുന്ന ഇവി‌ടെ ഇടക്കാലത്തോടെ അത് നിന്നുപോവുകയായിരുന്നു. പ്രാദേശിക റോക്ക് ബാന്‍ഡുകള്‍ക്ക് ഷില്ലോങ് നല്കുന്ന പ്രോത്സാഹനത്തിന്റെ ഫലമാമ് ഇവിടുത്തെ അറിയപ്പെടുന്ന പല ബാന്‍ഡുകളും. ലോകനിലവാരത്തിലുള്ള സംഗീതം ഇവിടെ വന്നാവ്‍ ആസ്വദിക്കാം. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്ലൂസ് ബാൻഡുകളിലൊന്നായ സോൾമേറ്റ്, മേഘാലയയിലെ ഷില്ലോങ്ങില്‍ നിന്നാണെന്നത് മറക്കാതിരിക്കാം.
PC:Kovid Rathee

സിറോ

സിറോ

സീറോ ഫെസ്റ്റിവൽ- ഇന്ത്യയിലെ ഏറ്റവും മികച്ച ഔ‌ട്ട്-ഡോര്‍ മ്യൂസിക് ഫെസ്റ്റിവലുകളില്‍ ഒന്നാണ് അരുണാചല്‍ പ്രദേശിലെ സിറോ വാലിയില്‍ നടക്കുന്ന ഇത്. സീറോ ഫെസ്റ്റിവൽ- 2012 ല്‍ ആണ് ആരംഭിച്ചതെങ്കിലും അതിനു മുന്‍പു തന്നെ ഇവിടം സംഗീതാസ്വാദകരുടെ മനസ്സില്‍ കയറിപ്പറ്റിയിട്ടുണ്ട്. സാധാരണയായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ ഉത്സവം സെപ്‌റ്റംബർ അവസാനത്തോടെയാണ് നടക്കുന്നത്, താഴ്‌വരയിലെ തദ്ദേശീയരായ ആളുകൾ ആതിഥേയത്വം വഹിക്കുന്നു.
PC:Helena Lopes

ജോധ്പൂര്‍

ജോധ്പൂര്‍

രാജസ്ഥാനില്‍ ഏറ്റവും മികച്ച സംഗീതം ആസ്വദിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളിലൊന്നാണ് ജോധ്പൂര്‍. വേൾഡ് സൂഫി സ്പിരിറ്റ്, രാജസ്ഥാൻ ഇന്റർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ തുടങ്ങിയ ലോകോത്തര ഉത്സവങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ഇവിടുത്തെ സംഗീതം ആരെയും ആകര്‍ഷിക്കുന്നതാണ്.

PC:Varun Verma

ചെന്നൈ

ചെന്നൈ

കര്‍ണ്ണാടക സംഗീതത്തിന് പ്രത്യേകിച്ച് ഒരാമുഖം മലയാളികള്‍ക്ക് വേണ്ടി വരില്ല. കര്‍ണ്ണാടക സംഗീതം ആസ്വദിക്കുവാന്‍ കഴിയുന്ന ഇടങ്ങളിലൊന്നാണ് ചെന്നൈ നഗരം. സന്ദർശിക്കാൻ കഴിയുന്ന കർണാടക സംഗീത കച്ചേരികളും പാരായണങ്ങളും നഗരത്തിൽ പതിവായി ഉണ്ട്.
PC:Monis Yousafzai

കൊല്‍ക്കത്ത

കൊല്‍ക്കത്ത

സംഗീതത്തില്‍ മൊത്തത്തില്‍ അലിഞ്ഞു ചേര്‍ന്ന നഗരമാണ് കൊല്‍ക്കത്ത. നഗരത്തില്‍ എവിടെ ചെന്നാലും ഉയര്‍ന്നുകേള്‍ക്കുന്ന സംഗീതമാണ് ഇവിടുത്തെ പ്രത്യേകത. അവ അടിസ്ഥാനപരമായി രബീന്ദ്രനാഥ ടാഗോർ രചിച്ച് സംഗീതം നൽകിയ ഗാനങ്ങളാണ്. ഇതുകൂടാതെ, കൊൽക്കത്തയിൽ ധാരാളം ബംഗാളി റോക്ക് ബാൻഡുകൾ ഉണ്ട്, വാസ്തവത്തിൽ, ഇന്ത്യയിലെ ആദ്യത്തെ റോക്ക് ബാൻഡുകളിലൊന്നായ മൊഹിനർ ഘോരാഗുലിയുടെ ആസ്ഥാനമാണ് ഈ നഗരം. ജാസ് സംഗീതത്തിനും കൊല്‍ക്കത്ത ആസ്വാദകരുടെ ഇടയില്‍ പ്രസിദ്ധമാണ്.
PC:SAYAN Bhaskar

വാരണാസി

വാരണാസി

യുനസ്കോയുടെ സിറ്റി ഓഫ് മ്യൂസിക് പദവി നേടിയ നഗരമാണ് വാരണാസി. വായ്ത്താരിയിലും ഉപകരണ സംഗീതത്തിലും നഗരത്തിനുള്ള സമ്പന്നമായ ചരിത്രമാണ് വാരണാസിയെ ഈ പദവിക്ക് അര്‍ഹമാക്കിയത്. ബനാരസി തുംരി, ദാദ്ര, ചൈതി, ഹോരി, ഭൈരവി, കജ്രി, തരാന, ഘാട്ടോ എന്നിങ്ങനെയാണ് ഇവിടുത്തെ സംഗീത ശൈലികള്‍ അറിയപ്പെടുന്നത്.

PC:Jyotirmoy Gupta

റോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെറോക്ക് മുതല്‍ ജാസ് വരെ!!ലോകത്തിലെ ഏറ്റവും മികച്ച സംഗീത നഗരങ്ങളിലൂടെ

ഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാംഊട്ടിയിലേക്കൊരു യാത്ര വെറും 174 രൂപയ്ക്ക്... കുറഞ്ഞ ചിലവില്‍ നാട് കാണാം... കെഎസ്ആര്‍ടിസിയ്ക്ക് പോകാം

Read more about: cities india pune shillong
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X