Search
  • Follow NativePlanet
Share
» »കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍

കത്തു മാത്രമല്ല, ഇവിടെ തേങ്ങയിലും സന്ദേശം അയക്കാം! ലോകത്തിലെ വിചിത്രമായ പോസ്റ്റ് ഓഫീസുകള്‍

ചിന്തകളെയും വിശേഷങ്ങളെയും മഷിക്കൂട്ടില്‍ പകര്‍ത്തിഅയക്കുന്ന ഓരോ കത്തും കരുതുന്നത് ഓരോ മനസ്സുകളെത്തന്നെയാണ്.

ഇ-മെയിലുകളും വാട്സ്ആപ്പും മെസഞ്ചറും ഉള്‍പ്പെടെയുള്ള ആപ്പുകളും ജീവിതത്തെ കീഴടക്കിയെങ്കിലും പോസ്റ്റ് ഓഫീസും കത്തുകളും ഒരു വികാരം തന്നെയാണ്. ചിന്തകളെയും വിശേഷങ്ങളെയും മഷിക്കൂട്ടില്‍ പകര്‍ത്തിഅയക്കുന്ന ഓരോ കത്തും കരുതുന്നത് ഓരോ മനസ്സുകളെത്തന്നെയാണ്. ഇതാ ലോകത്തിലെ ഏറ്റവും വിചിത്രമെന്നു തോന്നിപ്പിക്കുന്ന ചില പോസ്റ്റ് ഓഫീസുകളെ പരിചയപ്പെടാം...

ഹിക്കിം ഹിമാചല്‍ പ്രദേശ്

ഹിക്കിം ഹിമാചല്‍ പ്രദേശ്

സമുദ്രനിരപ്പില്‍ നിന്നും 15,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിക്കിം ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പോസ്റ്റ് ഓഫീസാണ്. വെള്ളച്ചായം പൂശി സമീപത്ത് വെച്ചിരിക്കുന്ന ഒരു പോസ്റ്റ് ബോക്സുമായാല്‍ സിക്കിം പോസ്റ്റ് ഓഫീസിന്റെ ചിത്രം പൂര്‍ത്തിയാകും. കാസയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഹിക്കിം 1983 നവംബര്‍ 05 മുതല്‍ പ്രവര്‍ത്തനത്തിലുണ്ട്. ഇന്‍റര്‍നെറ്റും ടെലിഫോണും ഇന്നും ഒരാഢംബരം തന്നെയാണ് ഈ ഗ്രാമത്തിന്.
വർഷത്തിൽ ആറ് മാസം മാത്രമെ ഈ പോസ്റ്റ് ഓഫീസ് ‌പ്രവർത്തിക്കുകയുള്ളു. ഹിക്കിമിൽ നിന്ന് കാസയിലേക്ക് കത്തുകൾ എത്തിക്കുന്നത് കാൽനടയായാണ്. ഇവിടെ ലഭിക്കുന്ന തപാൽ ഉരുപ്പടികളുമാ‌യി അതിരാവിലെ തന്നെ ജീവനക്കാർ കാസയിൽ നടന്ന് എത്തും. കാസയിൽ നിന്ന് റിക്കോംഗ് പിയോ വരെ ബസിൽ തപാല്‍ ഉരുപ്പടികൾ എത്തിക്കും. അവിടെ നിന്ന് ട്രെയിൻ മാർഗം ഷിംലയിലേക്ക്. ഷിംലയില്‍ നിന്നാണ് കത്ത് മറ്റിടങ്ങളിലേക്ക് എത്തുന്നത്.

PC: Sumita Roy Dutta

ദക്ഷിണ്‍ ഗംഗോത്രി

ദക്ഷിണ്‍ ഗംഗോത്രി

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഇന്ത്യന്‍ തപാല്‍ ഓഫീസാണ് അന്‍റാര്‍ട്ടിക്കയിലെ ദക്ഷിണ്‍ ഗംഗോത്രി പോസ്റ്റ് ഓഫീസ്. 1988 ലാണ് അന്റാർട്ടിക്കയിലെ മൂന്നാമത്തെ ഇന്ത്യൻ പര്യവേഷണ സമയത്ത് 'ദക്ഷിൺ ഗംഗോത്രി' ഇന്ത്യയുടെ സയന്റിഫിക് ബേസ് സ്റ്റേഷനില്‍ സ്ഥാപിക്കുന്നത്. 1998ല്‍ ഗോവ പോസ്റ്റ് ഓഫീസ്‌ ഡിപാർട്മെന്റിന്റെ കീഴിലായിരുന്നു ഈ പോസ്റ്റ് ഓഫീസ് 1990 ൽ ഈ പോസ്റ്റ് ഓഫീസ്‌ ഡീകമ്മീഷൻ ചെയ്തു. അന്‍റാര്‍ട്ടിക്കയിലെ ഗവേഷകരുടെ സൗകര്യത്തിനും അവരുടെ ആശയവിനിമയത്തിനും ഒക്കെയായാണ് ഇങ്ങനെയൊരു പോസ്റ്റ് ഓഫീസ് നിര്‍മ്മിച്ചത്. ഇന്നിവിടം ഒരു ചരിത്ര സ്ഥാനം മാത്രമാണ്. അന്‍റാര്‍ട്ടിക്കയിലെത്തുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ ഇവിടെ എത്തുകയും ഫോട്ടോ എടുത്തു മടങ്ങുകയും ചെയ്യുന്നു.

ദാല്‍ തടാകത്തിലെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ദാല്‍ തടാകത്തിലെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ഇന്ത്യയുടെ പോസ്റ്റ് ഓഫീസ് മാഹാത്മ്യം ഇതുകൊണ്ടൊന്നും തീരുന്നില്ല. രാജ്യത്തെ മറ്റൊരു അത്ഭുതമാണ് ജമ്മു കാശ്മീരിലെ ദാല്‍ തൊാകത്തിലെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്. ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏക ഒഴുകും പോസ്റ്റ് ഓഫീസ് ആണിത്. നെഹ്റു പാർക്ക് ഫ്ലോട്ടിങ് പോസ്റ്റ് ഓഫീസ് എന്നാണിതിന്‍റെ പേര്.
ദാൽ തടാകത്തിലെ ഒഴുകി നടക്കുന്ന ഒരു ഹൗസ് ബോട്ടിലാണ് ഈ പോസ്റ്റ് ഓഫീസുള്ളത്. ഘാട്ട് നമ്പർ 14നും ഘാട്ട് നമ്പർ 15നും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത് വിനോദ സഞ്ചാര പ്രചാരണത്തിനു വേണ്ടിയാണ് ഒഴുകുന്ന പോസ്റ്റ് ഓഫീസ് രൂപപ്പെടുത്തിയിരിക്കുന്നത്. പുറത്തെ കാഴ്ചയിൽ നമ്മുടെ കെട്ടുവള്ളങ്ങളോടു സാമ്യം തോന്നുന്ന ഒന്നാണെങ്കിലും അകത്തു കടന്നാൽ പുറമേ കണ്ടതൊന്നുമായിരിക്കില്ല ഇവിടെയുണ്ടാവുക. രണ്ടു ഭാഗങ്ങളാണ് പോസ്റ്റ് ഓഫീസിനുള്ളത്. ഒന്ന് ഔദ്യോഗിക കാര്യങ്ങള്‍ക്കായുള്ള ഭാഗവും അടുത്തത് ഒരു ഫിലാറ്റലി മ്യൂസിയവും.

 ഈഫേല്‍ ടവറിനുള്ളിലെ പോസ്റ്റ് ഓഫീസ്

ഈഫേല്‍ ടവറിനുള്ളിലെ പോസ്റ്റ് ഓഫീസ്

ഓരോ സഞ്ചാരിയും കൊതിക്കുന്ന യാത്രകളിലൊന്നാണ് പാരീസിലെ ഈഫല്‍ ടവറിലേക്കുള്ളത്. ഇന്ത്യയ്ക്ക് താജ്മഹല്‍ എന്നപോലെ ഫ്രാന്‍സിന്‍റെ അടയാളമാണ് ഈഫല്‍ ടവര്‍. ലോകത്തില്‍ ഏറ്റവുമധിസം സഞ്ചാരികളെത്തുന്ന ഇടം കൂടിയാണിത്, ഈഫല്‍ ടവറിനോളം തന്നെ പ്രാധാന്യമുണ്ട് ഇവിടുത്തെ പോസ്റ്റ് ഓഫീസിനും. ടവര്‍ തങ്ങള്‍ സന്ദര്‍ശിച്ചു എന്നതിന്റെ അടയാളമായി സഞ്ചാരികള്‍ പോസ്റ്റ് ഓഫീസിലെത്തി കത്തുകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഈഫല്‍ ടവറിന്റെ സതേണ്‍ വിങ്ങിലാണ് പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

എവറസ്റ്റ് ബേസ് ക്യാംപിലെ പോസ്റ്റ് ഓഫീസ്

എവറസ്റ്റ് ബേസ് ക്യാംപിലെ പോസ്റ്റ് ഓഫീസ്

എവറസ്റ്റ് ബേസ് ക്യാംപിലെ പോസ്റ്റ് ഓഫീസ് എന്നതിന് കൂടുതല്‍ വിശേഷണങ്ങള‍ൊന്നിന്‍റെയും ആവശ്യമില്ല. ഇവിടെ നിന്നും ഒരു കത്തയ്ക്കുക എന്നത് വലിയ പ്രയത്നം വേണ്ടിവരുന്ന ഒരു സംഗതിയാണ്. ടിബറ്റിലെ ടിംഗ്രിയിലാണ് സമുദ്രനിരപ്പില്‍ നിന്നും അയ്യായിരത്തിലധികം അടി ഉയരത്തില്‍ എവറസ്റ്റ് ബേസ് ക്യാംപിലെ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 2008 ലാണിത് സ്ഥാപിക്കുന്നത്. ചൈന പോസ്റ്റ് ഓഫീസ് എന്നാണിത് അറിയപ്പെടുന്നത്.

കടലിനടിയിലെ പോസ്റ്റ് ഓഫീസ്

കടലിനടിയിലെ പോസ്റ്റ് ഓഫീസ്


ഒരു സ്കൂബാ ഡൈവ് ഒക്കെ നടത്തി കത്ത് പോസ്റ്റ് ചെയ്യുന്നത് ആലോചിച്ചിട്ടുണ്ടോ? കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുമെങ്കിലും ഇത് ശരിക്കുമുള്ളതാണ്. ഹവായ് ദ്വീപിലെ റിപ്പബ്ലിക് ഓഫ് വന്യാട്ടുവിലാണ് ഇതുള്ളത്. സ്കൂബാ ഡൈവര്‍ സ്റ്റാഫ് ആയി ജോലി ചെയ്യുന്ന ലോകത്തിലെ ഏക വെള്ളത്തിനടിയിലെ പോസ്റ്റ് ഓഫീസ് കൂടിയാണിത്. കത്തയക്കാന്‍ വരുന്നവര്‍ കരയില്‍ നിന്നും പ്രത്യേകം വാട്ടര്‍പ്രൂഫ് പോസ്റ്റ് കാര്‍ഡ് വാങ്ങണം. കടലില്‍ 9 അടി താഴെയാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.

ഹൂലേബുവാ പോസ്റ്റ് ഓഫീസ്

ഹൂലേബുവാ പോസ്റ്റ് ഓഫീസ്

സാധാരണ ഗതിയില്‍ പോസ്റ്റ് ഓഫീസുകളില്‍ കത്തുകള്‍ അയക്കുമ്പോള്‍ തേങ്ങ അയക്കുന്ന ഒരു പോസ്റ്റ് ഓഫീസുണ്ട്. യുഎസിലെ മോലോകായിലെ ഹൂലേബുവാ പോസ്റ്റ് ഓഫീസിലാണ് വിചിത്രമായ ഈ തേങ്ങ അയക്കല്‍ ഉള്ളത്. പോസ്റ്റ്-എ-നട്ട് എന്നാണിത് അറിയപ്പെടുന്നത്. സന്ദര്‍ശകര്‍ക്ക് ഇവിടെയെത്തി ഒരു തേങ്ങ തിരഞ്ഞെടുത്ത് അതിനു മുകളില്‍ സന്ദേശങ്ങളെഴുതി അയക്കാം, തേങ്ങയുടെ ഭാരം അനുസരിച്ചാണ് പോസ്റ്റ് ചാര്‍ജ് നിശ്ചയിക്കുന്നത്. 15 മുതല്‍ 20 ഡോളര്‍ വരെ മിക്കപ്പോഴും തേങ്ങ പോസ്റ്റിന് ചാര്‍ജ് വരാറുണ്ട്. അമേരിക്കയില്‍ മാത്രമേ ഈ പോസ്റ്റേജ് സൗകര്യം ലഭ്യമാവുകയുള്ളൂ.
PC: Forest & Kim Starr

സുസാമി ജപ്പാന്‍

സുസാമി ജപ്പാന്‍

ജപ്പാനിലെ പ്രസിദ്ധമായ മത്സ്യബന്ധന ഗ്രാമമാണ് സുസാമി. എന്നാലിത് അറിയപ്പെടുന്നത് ലോകത്തിലെ ഏറ്റവും ആഴത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഇടം എന്നനിലയിലാണ്. കടലില്‍ 33 അടി താഴ്ചയിലാണ് സുസാമി പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 1999ല്‍ ഇവിടുത്തെ മറൈന്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് ഈ പോസ്റ്റ് ഓഫീസ് സ്ഥാപിക്കുന്നത്. ഡൈവ് ചെയ്ത് 150 യെന്‍ മുടക്കി മേടിക്കുന്ന പ്ലാസ്റ്റിക് പോസ്റ്റ് കാര്‍ഡ് പോസ്റ്റ് ചെയ്യുകയാണ് സഞ്ചാരികള്‍ ചെയ്യുന്നത്. പിന്നീട് ലോക്കല്‍ ഡൈവിങ് ഷോപ്പിലെ ജീവനക്കാരന്‍ ഇത് എടുക്കും.
PC:commons.wikimedia

നരകത്തിലെ പോസ്റ്റ് ഓഫീസ്

നരകത്തിലെ പോസ്റ്റ് ഓഫീസ്

വിചിത്രമായ പേരുള്ല ഈ പോസ്റ്റ് ഓഫീസ് കേയ്മാന്‍ ഐലന്‍ഡിലെ ഗ്രാന്‍ഡ് കേയ്മാന്‍ ഹെല്ലിലാണ് സ്ഥിതി ചെയ്യുന്നത്. നരകത്തില്‍ പോയി തിരികെ വന്നും എന്നത് അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ശരിയാണ്.
PC:Maxws2

ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അന്‍റാര്‍ട്ടിക്കയിലുമുണ്ട് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അന്‍റാര്‍ട്ടിക്കയിലുമുണ്ട് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ്

ഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാംഏറ്റവും കുറഞ്ഞ ചിലവില്‍ മേഘാലയയിലേക്ക് ഒരു യാത്ര.. ഇങ്ങനെ പ്ലാന്‍ ചെയ്യാം

നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്നാലു നൂറ്റാണ്ടിന്‍റെ പാരമ്പര്യവുമായി സഞ്ചാരികളെ കാത്ത് സ്വിറ്റ്സര്‍ലന്‍ഡ്

മരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടംമരണമില്ലാത്തവര്‍ വസിക്കുന്ന, യോഗികള്‍ക്കു മാത്രം എത്തിച്ചേരുവാന്‍ സാധിക്കുന്ന ഇടം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X