Search
  • Follow NativePlanet
Share
» »51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!

51 ദിവസത്തെ യാത്ര... രണ്ട് രാജ്യങ്ങള്‍ കടന്നു പോകാം... ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര!!

പരമാവധി രണ്ടോ മൂന്നോ മണിക്കൂര്‍... പിന്നെയും കൂ‌ടിപ്പോയാല്‍ ഒരു പാതി ദിനം... നമ്മളില്‍ മിക്കവരുടെയും ഏറ്റവും നീളമേറിയ നദിയാത്ര നോക്കിയാല്‍ അതിന്‍റെ സമയമാണിത്... അതിമനോഹരമായ നദികളും യാത്രാ റൂ‌ട്ടുകളും നിരവധിയുണ്ടെങ്കിലും അതിനെ പരമാവധി ഉപയോഗപ്പെ‌‌ടുത്തുന്നതില്‍ ഇനിയും പിന്നില്‍ നില്‍ക്കുന്ന ഇവിടെ ജലപാതകള്‍ അത്ര സജീവമായിട്ടില്ല. എന്നാല്‍ ഗോവയിലും ആന്‍ഡമാനിലും സുന്ദര്‍ബനിലും ഒക്കെ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. ജലപാതകള്‍ അവരു‌ടെ വിനോദസഞ്ചാരത്തിന്റെ ഭാഗം തന്നെയാണ്.
നദീയാത്രകളു‌ടെ അനുഭവങ്ങളെ മൊത്തത്തില്‍ മാറ്റിയെഴുതുവാനായി ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രയ്ക്ക് ഇന്ത്യ ഒരുങ്ങുകയാണ്. അന്താരാ ലക്ഷ്വറി റിവര്‍ ക്രൂസസ് പുറത്തിറക്കുന്ന അന്താര ഗംഗാ വിലാസ് കപ്പലിലെ നദീയാത്ര ഇന്ത്യയിലെ നദീയാത്രകളില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പോവുകയാണ്.

ദൈര്‍ഘ്യമേറിയ നദീയാത്ര

ദൈര്‍ഘ്യമേറിയ നദീയാത്ര

ലോകത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്ര എന്ന വിശേഷണത്തോടെയാണ് ഡിസംബറിലെ അന്താര ഗംഗാ വിലാസ് കപ്പല്‍ നീറ്റിലിറങ്ങുവാന്‍ പോകുന്നത്. മൂവായിരം മൈല്‍ ദൂരം താണ്ടുന്ന യാത്ര അന്താരാ ലക്ഷ്വറി റിവര്‍ ക്രൂസസ് കമ്പനിയു‌ടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

കടന്നുപോകുന്ന ദൂരം

കടന്നുപോകുന്ന ദൂരം

ഉത്തര്‍ പ്രദേശില്‍ കാശിയില്‍ നിന്നും ആരംഭിച്ച് ഗംഗാ, ബ്രഹ്മപുത്ര എന്നീ നദികളിലൂടെ കടന്നുപോകുന്ന യാത്ര 51 ദിവസമാണ് നീണ്ടുനില്‍ക്കുന്നത്. ഈ യാത്രയില്‍ കപ്പല്‍ അ‍ഞ്ച് സംസ്ഥാനങ്ങളിലൂ‌ടെയും 27 നദികളിലൂടെയും സഞ്ചരിച്ച് അസമിലെ ദിബ്രുഗഡില്‍ അവസാനിക്കുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ബംഗ്ലാദേശിലൂടെയും യാത്ര കടന്നുപോകുന്നുണ്ട്.

ചരിത്രവും സംസ്കാരവും അ‌ടുത്തറിയാം

ചരിത്രവും സംസ്കാരവും അ‌ടുത്തറിയാം

കൗതുകമുള്ള യാത്രക്കാർക്കും ചരിത്രസ്നേഹികൾക്കും പ്രകൃതിയെ സ്നേഹിക്കുന്നവർക്കും വേണ്ടിയാണ് ഈ യാത്രയെന്നാണ് കമ്പനി പറയുന്നത്. നദിയിലെയും കരയിലെയും അനുഭവങ്ങള്‍ ഓരോ ദിവസവും യാത്രികര്‍ക്കു പകര്‍ന്നുനല്കുവാന്‍ കഴിയുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ചരിത്രവും സംസ്കാരവും മാത്രമല്ല, പ്രകൃതിഭംഗിയാര്‍ന്ന പല കാഴ്ചകളുെ അനുഭവങ്ങളും യാത്രികര്‍ക്ക് യാത്രയില്‍ സ്വന്തമാക്കാം. തിരഞ്ഞെടുത്ത തീരങ്ങളിലും ദ്വീപുകളിലും നാടോടി സംഗീതവും നൃത്തവും അടങ്ങിയ നദീതീരത്തെ പാർട്ടികളും ഉണ്ടായിരിക്കും.

ഗ്രാന്‍ഡ് ക്രൂസ്

ഗ്രാന്‍ഡ് ക്രൂസ്

ഈ യാത്രയ്ക്ക് ഗ്രാന്‍ഡ് ക്രൂസ് എന്നാണ് പേരി‌ട്ടിരിക്കുന്നത്. മുഴുവന്‍ യാത്രയില്‍ പങ്കെടുക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഇഷ്‌‌ടമുള്ള സ്ഥലങ്ങളില്‍ നിന്നും യാത്രയില്‍ കയറുവാനും ഇറങ്ങുവാനും കഴിയുന്ന ഹോപ്പ്-ഓൺ, ഹോപ്പ്-ഓഫ് ഓപ്ഷനുകളും ലഭ്യമാണ്.

കണ്ടറിയാം ഈ കാഴ്ചകള്‍

കണ്ടറിയാം ഈ കാഴ്ചകള്‍

വാരണാസി, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിലെ ലോക പൈതൃക സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനവും യാത്രയില്‍ ഒരുക്കിയി‌ട്ടുണ്ട്. പശ്ചിമ ബംഗാളിൽ, പ്രദേശത്തിന്റെ വാസ്തുവിദ്യയിൽ ഫ്രഞ്ച്, ഡച്ച് സ്വാധീനം മനസ്സിലാക്കുവാനും കൈകൊണ്ട് നിർമ്മിച്ച പിച്ചള വസ്തുക്കളും തുണിത്തരങ്ങളും സൃഷ്ടിക്കുന്ന പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കാൻ മാറ്റിയാരി ഗ്രാമവും നെയ്ത്ത് പാരമ്പര്യത്തിന് പേരുകേട്ട ബുദ്ധ സർവ്വകലാശാലയായ വിക്രംശില സന്ദര്‍ശനവും ഒക്കെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശിലേക്ക് കയറുന്നു

ബംഗ്ലാദേശിലേക്ക് കയറുന്നു

ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ, ജൈവവൈവിധ്യത്താൽ സമ്പന്നമായ യുനെസ്കോ സംരക്ഷിത സുന്ദർബനിലൂടെ കപ്പൽ കയറി അവിടുന്ന ബംഗ്ലാദേശിലേക്ക് പോകുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അവി‌ടെ ബാരിസാലിന്റെ ഫ്ലോട്ടിംഗ് മാർക്കറ്റ് പര്യവേക്ഷണം ചെയ്യുവാനും ബഗർഹാട്ടിൽ, ബംഗാൾ സുൽത്താനേറ്റിന്റെ കാലത്ത് ഖാൻ ജഹാൻ അലി നിർമ്മിച്ച 60-താഴികക്കുടങ്ങളുള്ള മസ്ജിദ് കാണാനുള്ള അവസരം ഉണ്ടായിരിക്കും, പിന്നീട് ബ്രഹ്മപുത്ര നദിയിലൂടെ ധൂബ്രിയിൽ നിന്നും ഇന്ത്യയിലേക്ക് പ്രവേശിക്കും,

കപ്പലിനെക്കുറിച്ച്

കപ്പലിനെക്കുറിച്ച്

ആധുനിക ശൈലിയിൽ നിർമ്മിച്ച, 18-സ്യൂട്ട് അന്താര ഗംഗാ വിലാസ്, പരിഷ്കൃതമായ ഘടനയുടെയും ആഡംബര മിശ്രിതമാണ്. വിശ്രമിക്കാൻ ഒരു തുറന്ന സൺഡെക്ക് ഉണ്ട്, ഒപ്പം കുറച്ച് വിശ്രമത്തിനായി ഒരു സ്പായും ഉണ്ട്. സഞ്ചരിക്കുന്ന വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതില്‍ വിളമ്പുന്ന ഭക്ഷണവും. നിങ്ങൾ ബീഹാർ കടന്നുപോകുമ്പോൾ ചോക്ക ലിറ്റി, മുർഷിദാബാദിലെ സെഹർവാലി പാചകരീതി, പശ്ചിമ ബംഗാളിലെ ബംഗാളി മധുരപലഹാരങ്ങൾ, സുന്ദർബനിലൂടെ സഞ്ചരിക്കുമ്പോൾ ഞണ്ട്, കറികൾ, ബംഗ്ലാദേശിലെഐലിഷ് മത്സ്യം, ‌ടൈഗര്‍ പ്രോണ്‍സ് എന്നിങ്ങനെ വ്യത്യസ്തങ്ങളായ രുചികള്‍ യാത്രയില്‍ ഒരുക്കിയിട്ടുണ്ട്.

യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍

യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍യാത്രകള്‍ എളുപ്പമുള്ളതാക്കാം... ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇ-വിസ നല്കുന്ന രാജ്യങ്ങള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X