Search
  • Follow NativePlanet
Share
» »റീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാ

റീലൊക്കേറ്റ് ചെയ്യുവാന്‍ ആളുകൾ ഏറ്റവും കൂടുതൽ താത്പര്യപ്പെടുന്ന രാജ്യം ഇതാണ്..പട്ടികയിലെ ഇന്ത്യയുടെ സ്ഥാനം ഇതാ

നമ്മുടെ നാട്ടില്‍നിന്നു മാറി മികച്ച ഒരു ജോലി വെറെ ഏതെങ്കിലും ഒരിടത്തുപോയി സെറ്റില്‍ ആകാന്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കാണില്ല,

നമ്മുടെ നാട്ടില്‍നിന്നു മാറി മികച്ച ഒരു ജോലി വെറെ ഏതെങ്കിലും ഒരിടത്തുപോയി സെറ്റില്‍ ആകാന്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവര്‍ കാണില്ല, വിദ്യാഭ്യാസ സാധ്യത മുതല്‍ മികച്ച ജീവിതനിലവാരവും സൗകര്യങ്ങളും എന്നിങ്ങനെ കാരണങ്ങള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കുമെന്നു മാത്രം... മറ്റിടങ്ങളിലെ സൗകര്യങ്ങളും സാധ്യതകളും തിരയുമ്പോള്
നമ്മുടെ രാജ്യത്തിന്റെ സ്ഥാനം എവിടെയായിരിക്കും എന്നു നോക്കിയിട്ടുണ്ടോ??
ഇപ്പോഴിതാ, ഓസ്ട്രേലിയ ആസ്ഥാനമായുള്ള ഒരു വെബ്സൈറ്റ് പുറത്തുവിട്ടിരിക്കുന്ന പട്ടിക ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. Compare the Market എന്ന വെബ്സൈറ്റിന്റെ 50 ല്‍ അധികം രാജ്യങ്ങളുടെ കണക്കില്‍ ഏറ്റവുമധികം ആളുകള്‍ റീലൊക്കേറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന രാജ്യമായി കാനഡയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കമ്പയർ ദ മാർക്കറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, മാറിത്താമസിക്കാൻ ആളുകള്‍ മുന്‍ഗണന നല്കുന്ന ഏറ്റവും മികച്ച 10 രാജ്യങ്ങളെ പരിചയപ്പെടാം...

കാനഡ

കാനഡ

ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ മാറിത്താമസിക്കുവാന്‍ ആയി തിരഞ്ഞെടുക്കുന്ന രാജ്യം കാനഡയാണ്. മികച്ച ഉപരിപഠനസാധ്യതകളും ജോലിയുടെ ലഭ്യതയും മാത്രമല്ല, പൗരത്വവും ആളുകളെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നു. നമ്മുടെ കേരളത്തില്‍ നിന്നുതന്നെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് ആളുകളാണ് കാനഡയിലേക്ക് കുടിയേറുന്നത്. ഗവൺമെന്റ് സുതാര്യത, പൗരാവകാശങ്ങൾ, ജീവിതനിലവാരം, സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിൽ കാനഡ സ്ഥിരമായി മുന്നിട്ടു നില്‍ക്കാറുണ്ട്.

ആഫ്രിക്ക, ഏഷ്യ, കരീബിയൻ, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അന്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കാനഡയെ തിരഞ്ഞെടുത്തത്.

പണം കൈമാറ്റ പ്ലാറ്റ്‌ഫോമായ റെമിറ്റ്ലി കഴിഞ്ഞ വർഷം പുറത്തിറക്കിയ ഗൂഗിൾ സെർച്ച് ഡാറ്റയുടെ സമാനമായ വിശകലനത്തിൽ, 36 രാജ്യങ്ങളിൽ വിദേശത്ത് പഠിക്കാൻ ഏറ്റവും അഭികാമ്യമായ സ്ഥലം കാനഡയാണെന്ന് കണ്ടെത്തിയിരുന്നു.

ജപ്പാന്‍

ജപ്പാന്‍

ലോകത്തിലെ ഏറ്റവും ആയുര്‍ദൈര്‍ഘ്യമുള്ള രാജ്യങ്ങളിലൊന്നായ ജപ്പാന്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയത്. ഓസ്‌ട്രേലിയ ഉൾപ്പെടെ 31 രാജ്യങ്ങൾ ആണ് ജപ്പാനെ തിരഞ്ഞെടുത്തത്. ജപ്പാന്റെ ആയുർദൈർഘ്യ നിരക്ക് ആണ് ജപ്പാനെ സ്ഥലം മാറ്റാനുള്ള മികച്ച തിരഞ്ഞെടുപ്പായി മാറ്റുന്നത്. ഓട്ടോമോട്ടീവ്, റോബോട്ടിക്‌സ്, ഇലക്‌ട്രോണിക്‌സ് തുടങ്ങിയ രംഗങ്ങളിലെ ജപ്പാന്റെ മുന്നേറ്റവും തൊഴിലവസരങ്ങളും കാരണമായിട്ടുണ്ട്.

സ്പെയിന്‍

സ്പെയിന്‍

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് സ്പെയിനിനെ എത്തിച്ച നിരവധി ഘടകങ്ങളുണ്ട്. മികച്ച ആരോഗ്യ പരിരക്ഷയും ജീവിത നിലവാരവുമാണ് അതില്‍ പ്രധാനപ്പെട്ടതെങ്കിലും മെഡിറ്ററേനിയൻ കാലാവസ്ഥയും ജീവിതശൈലിയും ആളുകളെ ഇവിടേക്ക് റീലൊക്കേറ്റ് ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 19 രാജ്യങ്ങൾ ആണ് സ്പെയിനിനെ പ്രിയപ്പെട്ട റീലൊക്കേഷന്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തത്. തൊഴിൽ-ജീവിത ബാലൻസ് വാഗ്ദാനം ചെയ്യുന്ന ഇവിടെ വർഷത്തിൽ 30 ദിവസത്തെ കുറഞ്ഞ ശമ്പളമുള്ള അവധിക്കാല അലവൻസ് ലഭിക്കുന്നു.

ചൈന

ചൈന

മാറിത്താമസിക്കുവാനുള്ള നാലാമത്തെ ജനപ്രിയ രാജ്യമാണ് ചൈന. 15 രാജ്യങ്ങള്‍ ആണ് ചൈനയെ തങ്ങളുടെ റീലൊക്കേഷന്‍ രാജ്യമായി തിരഞ്ഞെടുത്തത്.

ഫ്രാന്‍സ്

ഫ്രാന്‍സ്

ലോകത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന രാജ്യങ്ങളിലൊന്നായ ഫ്രാന്‍സ് ഈ പട്ടികയില്അഞ്ചാം സ്ഥാനത്തെത്തി. 11 രാജ്യങ്ങൾ ഫ്രാന്‍സിനെ അവരുടെ പ്രിയപ്പെട്ട റീലൊക്കേഷന്‍ ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തു. ചരിത്രവും സംസ്കാരവും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന ഇവിടം ഭക്ഷണം, വൈൻ, ഫാഷൻ എന്നിവയ്ക്ക് പേരുകേട്ടതാണ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ പല നിര്‍മ്മിതികളും മ്യൂസിയങ്ങളും ഇവിടെയുണ്ട്.

തുര്‍ക്കി

തുര്‍ക്കി

ഏഷ്യയുടെയും യൂറോപ്പിന്‍റെയും സംഗമ ഭൂമി എന്നറിയപ്പെടുന്ന തുര്‍ക്കി പാശ്ചാത്യ ദേശത്തിന്റെയും പൗരസ്ത്യ സംസ്കാരങ്ങളുടെും കൂടിച്ചേരല്‍ കൂടി കാണുവാന്‍ പറ്റിയ സ്ഥലമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെ സ്വാധീനം, രുചികൾ, സംസ്കാരങ്ങൾ, മതങ്ങൾ, ചരിത്രങ്ങൾ എന്നിവയുടെ മിശ്രിതമാണ് ഇവിടെയുള്ളത്.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്ക

തുര്‍ക്കിക്കൊപ്പം ദക്ഷിണാഫ്രിക്കയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വൈവിധ്യമാർന്ന ഭൂപ്രകൃതി, മഹത്തായ പ്രകൃതി സൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ രാജ്യം.

ഇന്ത്യ

ഇന്ത്യ

ആളുകള്‍ റീലൊക്കേറ്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നമ്മുടെ ഇന്ത്യ എട്ടാം സ്ഥാനമാണ് നേടിയിരിക്കുന്നത്. ഏഴ് രാജ്യങ്ങളിലെ താമസക്കാർ ഇന്ത്യയെ മാറിത്താമസിക്കുവാനുള്ള
സ്ഥലമായി തിരഞ്ഞെടുത്തു. ബംഗ്ലാദേശ്, ഭൂട്ടാൻ, ഫിൻലാൻഡ്, ഐവറി കോസ്റ്റ്, ലിബിയ, നൈജർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലുള്ളവരാണ് ഇന്ത്യയെ തിരഞ്ഞെടുത്തത്.

ഓസ്ട്രേലിയ

ഓസ്ട്രേലിയ

പട്ടികയിൽ ഒമ്പതാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്.
ഓസ്‌ട്രേലിയ അതിന്റെ പ്രകൃതിദത്തമായ അത്ഭുതങ്ങൾക്കും വിശാലമായ സ്ഥലങ്ങൾക്കും ബീച്ചുകൾക്കും മരുഭൂമികൾക്കും " ലോകപ്രശസ്തമാണ്. മികച്ച ആരോഗ്യ പരിരക്ഷയും ജീവിത നിലവാരവും ഉള്ള രാജ്യമാണ് ഓസ്‌ട്രേലിയ. 6 രാജ്യങ്ങൾ ആണ് ഓസ്ട്രേലിയയെ തിരഞ്ഞെടുത്തത്.

ഫിജിയും ഗ്രീസും

ഫിജിയും ഗ്രീസും

പട്ടികയില്‍ പത്താംസ്ഥാനം ഫിജിയും ഗ്രീസും പങ്കിട്ടു. നാല് രാജ്യങ്ങളിലെ താമസക്കാർ ഗ്രീസിനെ ഒരു സ്ഥലം മാറ്റാനുള്ള സ്ഥലമായി തിരഞ്ഞെടുത്തു. അർമേനിയ, സൈപ്രസ്, നോർത്ത് മാസിഡോണിയ, സെർബിയ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കിരിബാത്തി, മാർഷൽ ദ്വീപുകൾ, നൗറു, തുവാലു എന്നിവ ഉൾപ്പെടുന്ന നാല് രാജ്യങ്ങളിലെ താമസക്കാർ ആണ് ഫിജിയെ തിരഞ്ഞെടുത്തത്.

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്കൊച്ചിയില്‍ നിന്നു ലഡാക്കിനു പോകാം...മഞ്ഞുമരുഭൂമി കാണാം..ഐആര്‍സിടിസിയുടെ ലേ-ലഡാക്ക് പാക്കേജ്

Read more about: india travel world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X