Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രധാനി ഇതാണ്

ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ പ്രധാനി ഇതാണ്

ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളില്‍ നാലെണ്ണം ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. കൂടുതലറിയുവാനായി വായിക്കാം

ലോകത്തിലെ ഏറ്റവും പ്രധാന വിമാനത്താവളങ്ങളില്‍ നാല് എണ്ണം ഇന്ത്യയില്‍ നിന്നും. വേള്‍ഡ് എയര്‍പോര്‍ട്ട് അവാര്‍ഡിന്റെ സ്കൈട്രാക്സിന്റെ ലോകത്തിലെ ഏറ്റവും പ്രധാന 100 വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഇന്ത്യയില്‍ നിന്നുള്ള നാല് വിമാനത്താവളങ്ങള്‍ ഇടം നേ‌ടിയത്. തുടര്‍ച്ചയായി എട്ടാമത്തെ വര്‍ഷവും സിംഗപ്പൂര്‍ ചാന്‍ഗി വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തി...

2020ലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വിമാനത്താവളങ്ങള്‍

2020ലെ ഏറ്റവും പ്രധാനപ്പെട്ട പത്ത് വിമാനത്താവളങ്ങള്‍

1. സിംഗപ്പൂര്‍ ചാന്‍ഗി വിമാനത്താവളം
2. ടോക്കിയോ ഹനേഡാ വിമാനത്താവളം
3. ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ
4. ഇന്‍ചിയോന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
5.മ്യൂണിച്ച് എയര്‍പോര്‍ട്ട്
6. ഹോങ്കോങ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
7. നരിത ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
8. സെന്‍ട‌്രല്‍ ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
9.ആംസ്റ്റര്‍ഡാം ഷിപ്പോള്‍ എയര്‍പോര്‍ട്ട്
10. കന്‍സായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

 ഇന്ത്യയില്‍ നിന്നും

ഇന്ത്യയില്‍ നിന്നും


ഇന്ത്യയില്‍ നിന്നും നാല് വിമാനത്താവളങ്ങളാണ് സ്കൈട്രാക്സിന്റെ പ‌ട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഡെല്‍ഹി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(50-ാം സ്ഥാനം), മുംബാ ഛത്രപതി ശിവജി മഹാരാജ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(68-ാം സ്ഥാനം), ബെംഗളുരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(88-ാം സ്ഥാനം), ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്(72-ാം സ്ഥാനം) എന്നിവയാണ് പട്ടികയില്‍ ഇടം നേ‌ടിയിരിക്കുന്ന വിമാനത്താവളങ്ങള്‍.

ഡെല്‍ഹി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഡെല്‍ഹി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്


ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമായി ഡെല്‍ഹി ഇന്ദിരാഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടനെയാണ് സ്കൈ ട്രാക്കര്‍ തിരഞ്ഞെടുത്തിരിക്കുന്നത്, രു ദിവസത്തിലെ വിമാനങ്ങളുടെ എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയതും, യാത്രക്കാരുടെ ഏണ്ണത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളവും കൂടിയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം. സ്കൈ ട്രാക്കറിന്‍റെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ 59-ാം സ്ഥാനമായിരുന്നു ഈ വിമാനത്താവളത്തിന് ഉണ്ടായിരുന്നത്.

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം

52-ാം സ്ഥാനത്തോടെയാണ് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം പട്ടികയില്‍ ഇ‌ടം നേടിയിരിക്കുന്നത്. നേരത്ത സഹാര്‍ എയര്‍പോര്‍ട്ട് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. തെക്കെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നും ഇതാണ്.

ബെംഗളുരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ബെംഗളുരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഓരോ ദിവസവും വളര്‍ച്ച കൈവരിക്കുന്ന അപൂര്‍വ്വം വിമാനത്താവളങ്ങളില്‍ ഒന്നാണ് ബെംഗളുരു കെംപെഗൗഡ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഇന്ത്യയില്‍ മൂന്നാം സ്ഥാനവും ലോക വിമാനത്താവളങ്ങളില്‍ 68-ാം സ്ഥാനവുമാണ് ഇതിനുള്ളത്. ഇന്ത്യയിലെ പ്രാദേശിക വിമാനത്താവളങ്ങളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതും കെംപെഗൗഡ വിമാനത്താവളമാണ്.

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്

പൊതുപങ്കാളിത്തത്തോടെ നിര്‍മ്മിച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ് ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളം എന്നും രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ നാലാമത്തെ മികച്ച വിമാനത്താവളമാണിത്. സ്കൈട്രാക്സിന്റെ പ‌ട്ടികയില്‍ ലോക വിമാനത്താവളങ്ങളില്‍ 72-ാം സ്ഥാനമാണ് ഇതിനുള്ളത്.

സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.സംശയിക്കേണ്ട, യാത്രയില്‍ കൂടെ‌ക്കൂട്ടുവാന്‍ പറ്റിയ ആളുകള്‍ ഇവരാണ്.

ഫോട്ടോഗ്രാഫറാണോ? നഷ്‌ടമാക്കരുത് ഈ ആഘോഷങ്ങള്‍ഫോട്ടോഗ്രാഫറാണോ? നഷ്‌ടമാക്കരുത് ഈ ആഘോഷങ്ങള്‍

ബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസിപ്പട്ടണംബസിനേക്കാളും മുന്‍പ് ഫ്ലൈറ്റ് പറന്നിറങ്ങിയ മദ്രാസിപ്പട്ടണം

Read more about: airport india delhi bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X