Search
  • Follow NativePlanet
Share
» »ലോക കടുവാ ദിനം; സന്ദര്‍ശകരെത്താത്ത ഇന്ത്യയിലെ കടുവാ സങ്കേതങ്ങള്‍

ലോക കടുവാ ദിനം; സന്ദര്‍ശകരെത്താത്ത ഇന്ത്യയിലെ കടുവാ സങ്കേതങ്ങള്‍

അന്താരാഷ്ട്ര കടുവാ ദിനം... കടുവകളുടെ സംരക്ഷണത്തിനായും അതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനായും മാറ്റിവെച്ചിരിക്കുന്ന ദിവസം. എല്ലാ വര്‍ഷവും ജൂലൈ 29നാണ് ഈ ദിവസം ആചരിക്കുന്നത്. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ വെച്ച് 2010 ജൂലൈ 29ന് ഇന്‍റര്‍നാഷണല്‍ ടൈഗര്‍ സമ്മിറ്റിനെത്തുടര്‍ന്നാണ് ഈ ദിവസം അന്താരാഷ്ട്ര കടുവാ ദിനമായത്.
കടുവകള്‍ക്കായുള്ള സങ്കേതങ്ങള്‍ നിരവധിയുണ്ട് നമ്മുടെ രാജ്യത്തെങ്കിലും പ്രശസ്തമായവ ചിലത് ഒഴികെ ബാക്കിയുള്ളവ ഇന്നും സഞ്ചാരികള്‍ക്കിടയില്‍ പ്രസിദ്ധമല്ല. ജിം കോർബറ്റ് നാഷണൽ പാർക്ക്, കൻഹ നാഷണൽ പാർക്ക്, സുന്ദർബൻസ്, ബാന്ധവ്ഗഡ് നാഷണൽ പാർക്ക് തുടങ്ങിയവ നമുക്ക് പരിചിതമാണ്. ഇന്ത്യയില്‍ വളരെ കുറച്ചു മാത്രം സന്ദര്‍ശകരെത്തുന്ന കടുവാ സങ്കേതങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

നഗ്സിറാ വന്യജീവി സങ്കേതം

നഗ്സിറാ വന്യജീവി സങ്കേതം

മഹാരാഷ്ട്രയിലെ ഏറ്റവും മനോഹരമായ വന്യജീവി സങ്കേതങ്ങളിലൊന്നാണ് നഗ്സിറാ വന്യജീവി സങ്കേതം. ജൈവവൈവിധ്യം നിറഞ്ഞ കാഴ്ചകളും ജൈവസമ്പത്തും ഇവിടെ ധാരാളമുണ്ടെങ്കിലും വിനോദസഞ്ചാര രംഗത്ത് അത്ര അറിയപ്പെടുന്ന ഒരിടമായി മാറുവാന്‍ ഇതിന് സാധിച്ചിട്ടില്ല. ഭണ്ഡാര, ഗോണ്ടിയ ജില്ലകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നഗ്സിറാ വന്യജീവി സങ്കേതത്തിന് 150 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. മറ്റു പല വന്യജീവി സങ്കേതങ്ങളിലും എളുപ്പത്തില്‍ കടുവകള്‍ മുന്നില്‍ വരുമ്പോള്‍ ഇവിടെയത് നടക്കില്ല. നീണ്ട ടൈഗര്‍ ട്രെയിലുകള്‍ തന്നെ വേണ്ടിവരും ഇവിടെ കടുവയുടെ ദര്‍ശം ഒന്നു ലഭിക്കുവാന്‍തന്നെ. വംശനാശഭീഷണി നേരിടുന്ന വേറെയും ജീവിവര്‍ഗ്ഗങ്ങള്‍ ഇവിടെ ജീവിക്കുന്നു.

PC:Vijaymp

നമേരി ദേശിയോദ്യാനം. ആസാം

നമേരി ദേശിയോദ്യാനം. ആസാം

ഹിമാലയത്തിന്റെ മലമടക്കുകളില്‍ സ്ഥിതി ചെയ്യുന്ന നമേരി ദേശീദോദ്യാനം വടക്കുകിഴക്കന്‍ ഇന്ത്യയുടെ അഭിമാനമായ ഇടങ്ങളിലൊന്നാണ്. വടക്കു കഴക്കന്‍ പ്രദേശങ്ങളുടെ എല്ലാഭംഗിയും കൈമുതലായുള്ള നമേരി അതിമനോഹരമായ ഭൂപ്രദേശങ്ങളാല്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്നു. ഇവിടെ യാത്രകള്‍ നടത്തുവാനായി എത്താമെങ്കിലും കടുവകളെ അളരെ അപൂര്‍വ്വമായി മാത്രമേ കാണുവാന്‍ സാധിക്കൂ. എന്നാല്‍ പരിചയ സമ്പന്നരായ ഗൈഡുകള്‍ക്കൊപ്പം ഇതിനുള്ളിലൂടെ പോയാല്‍ ചിലപ്പോള്‍ കടുവകളെ കാണുവാന്‍ സാധിച്ചേക്കും. കടുവാ സംരക്ഷണകേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പക്ഷികളാണ് ഇവിടുത്തെ താരങ്ങള്‍. മുന്നൂറിലധികം വ്യത്യസ്ത ഇനം പക്ഷികള്‍ ഇവിടെ വസിക്കുന്നു. സാഹസിക വിനോദമായ കയാക്കിങ്ങിന് ഇവിടം വളരെ പ്രസിദ്ധമാണ്. അരുണാചല്‍ പ്രേദശിലെ പഖൂയ് വന്യജീവി സങ്കേതവുമായും നമേരി അതിരിടുന്നു.

ധുധ്വാ കടുവാ സംരക്ഷണ കേന്ദ്രം

ധുധ്വാ കടുവാ സംരക്ഷണ കേന്ദ്രം

ഉത്തര്‍ പ്രദേശിലെ കടുവാ സംരക്ഷണ കേന്ദ്രമാണ് ധുധ്വാ. ദുധ്വ നാഷണൽ പാർക്ക്, കിഷൻപൂർ വന്യജീവി സങ്കേതം, കതർനിയഘട്ട് വന്യജീവി സങ്കേതം എന്നിവയുടെ ഭാഗമായാണ് ഇതുള്ളത്. നേപ്പാളിനോട് അതിര്‍ത്തി പങ്കിടുന്ന ഇവിടം പ്രകൃതിസ്നേഹികളെയും സഞ്ചാരികളെയും എല്ലാതരത്തിലും ആകര്‍ഷിക്കുന്ന ഇടമാണ്. മാറിമാറി വരുന്ന ഭൂപ്രകൃതിയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ചതുപ്പു നിലങ്ങള്‍, പുല്‍മേടുകള്‍,തിങ്ങിനിറഞ്ഞ കാടുകള്‍ എന്നിങ്ങനെ വ്യത്യസ്തമായ ഇടങ്ങളിലൂടെ ഇവിടെയെത്തിയാല്‍ സഞ്ചരിക്കുവാനാകും. മികച്ച രീതിയില്‍ ഇവിടെ കടുവകള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

PC:Biswarup11

മാനസ് ദേശീയോദ്യാനം ആസാം

മാനസ് ദേശീയോദ്യാനം ആസാം

ദേശീയോദ്യാനം എന്ന പേരില്‍ പ്രസിദ്ധമാണെങ്കിലും ഒകു കടുലാ സങ്കേതം എന്ന നിലയില്‍ അറിയപ്പെടുന്ന ഒന്നല്ല അസാമിലെ മാനസ് ദേശിയോദ്യാനം. ദേശീയോദ്യാനത്തിന്റെ നടുവിലൂട‌ ‌ഒഴുകുന്ന മാനസ് നദിയില്‍ നിന്നുമാണ് ഇതിനു പേരു ലഭിക്കുന്നത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉള്‍പ്പെട്ടിട്ടുള്ള ഇത് പ്രോജക്ട് ടൈഗർ റിസർവിന്റെ കീഴിലും ഉണ്ട്. മറ്റു പല കടുവാ സംരക്ഷണ കേന്ദ്രങ്ങളെയും അപേക്ഷിച്ച് കടുവകളുടെ എണ്ണത്തില്‍ വളരെ മുന്‍പിലാണ് മാനസ് ദേശീയോദ്യാനമുള്ളത്.
നിലവില്‍ ഇവിടെ 60 കടുവകളുണ്ട്.

PC:Avermaram

മുതുമലൈ ദേശീയോദ്യാനം, തമിഴ്നാട്

മുതുമലൈ ദേശീയോദ്യാനം, തമിഴ്നാട്

ഇന്ത്യയില്‍ അധികം സഞ്ചാരികളെത്തിച്ചേരാത്ത കടുവാ സംരക്ഷണ കേന്ദ്രമാണ് തമിഴ്നാട്ടിലെ മുതുമലൈ ദേശീയോദ്യാനം. 2-21ലെ കണക്കുകളനുസരിച്ച് 103 കടുവകളാണ് ഇവിടെയുള്ളത്. കടുവാ സംരക്ഷണത്തിനുള്ള ആഗോള അംഗീകാരമായ കൺസർവേഷൻ അഷ്വേർഡ് ടൈഗർ സ്റ്റാൻഡേർഡ്സ് തേടിയെത്തിട്ടുള്ള ഇടമാണ് മുതുമലൈ. കടുവകളെ നിയന്ത്രിക്കുന്നതിനുള്ള മികച്ച രീതികൾക്കും മാനദണ്ഡങ്ങൾക്കും വേണ്ടിയുള്ളതാണിത്.

PC:Timothy A. Gonsalves

കടുവകളെ കൺമുന്നിൽ കാണാൻ ഒരു സാഹസിക യാത്രകടുവകളെ കൺമുന്നിൽ കാണാൻ ഒരു സാഹസിക യാത്ര

 മേല്‍ഘാട്ട് കടുവാ സരക്ഷണ കേന്ദ്രം

മേല്‍ഘാട്ട് കടുവാ സരക്ഷണ കേന്ദ്രം

ഇന്ത്യയില്‍ പ്രോജക്റ്റ് ടൈഗര്‍ ആരംഭിച്ച ആദ്യ ഇടങ്ങളിലൊന്നാണ് മേല്‍ഘാട്ട് കടുവാ സരക്ഷണ കേന്ദ്രം. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇത് സത്പുര പർവതനിരയുടെ ഭാഗമാണ്. ഇത് 1967-ൽ ഒരു വന്യജീവി സങ്കേതമായി സ്ഥാപിതമാവുകയും 1974-ൽ കടുവാ സങ്കേതമായി പ്രഖ്യാപിക്കുകയും ചെയ്തു. തപ്തി നദി ചുറ്റിയൊഴുകുന്ന ഇവിടെ 2020 ലെ കണക്കനുസരിച്ച് 35 കടുവകളാണുള്ളത്.

 ബുക്സാ ടൈഗര്‍ റിസര്‍വ്, പശ്ചിമ ബംഗാള്‍

ബുക്സാ ടൈഗര്‍ റിസര്‍വ്, പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളിലെ അലിപുർദുവാർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബുക്സാ ടൈഗര്‍ റിസര്‍വ് പ്രകൃതിഭംഗിയുടെ പേരില്‍ പ്രസിദ്ധമായ ഇടമാണ്. ഭൂട്ടാനുമായി അതിര്‍ത്തി പങ്കിടുന്ന ഈ വന്യജീവി സങ്കേതം ഇവിടുത്തെ കാഴ്ചകള്‍ക്ക് പ്രസിദ്ധമാണ്.

PC:Ssandipchatterjee2016

മസായി മാര...വന്യജീവികളുടെ അസാധാരണ കാഴ്ചകള്‍ ഒരുക്കുന്നിടംമസായി മാര...വന്യജീവികളുടെ അസാധാരണ കാഴ്ചകള്‍ ഒരുക്കുന്നിടം

മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍മഴ കഴിഞ്ഞാവാം ഇവിടേക്കുള്ള യാത്രകള്‍, മണ്‍സൂണില്‍ അടച്ചിടുന്ന ഇന്ത്യയിലെ ദേശീയോദ്യാനങ്ങള്‍

Read more about: wildlife national park india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X