Search
  • Follow NativePlanet
Share
» »ലോക വിനോദസഞ്ചാരദിനം 2021: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ചരിത്രവും പ്രത്യേകതകളും

ലോക വിനോദസഞ്ചാരദിനം 2021: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, ചരിത്രവും പ്രത്യേകതകളും

ടൂറിസത്തിന്റെ ഈ പ്രാധാന്യം മുന്നില്‍കണ്ടാണ് ഐക്യരാഷ്ട്രസഭ ലോക വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്.

ലോകത്തില്‍ ഒരു പരിധിയോളം ആളുകളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് വിനോദ സഞ്ചാരം. ആഗോള സമ്പദ്‌വ്യവസ്ഥയുടെയും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ ഐക്യത്തിന്റെയും വലിയൊരു ഭാഗവും വിനോദ സഞ്ചാരം തന്നെയാണ് സംഭാവന ചെയ്യുന്നതും. ആളുകള്‍ യാത്ര ചെയ്യുവാനും പുതിയ ഇ‌‌ടങ്ങള്‍ കണ്ടെത്തുവാനും താല്പര്യപ്പെ‌ടുന്നിട‌ത്തോളം കാലം നിലനില്‍ക്കുന്ന ബിസിനസ് മേഖലയായും അതിനെ കണക്കുകൂട്ടാം. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ആഭ്യന്തരവും അതിർത്തി കടന്നുള്ള ടൂറിസവും പ്രോത്സാഹിപ്പിക്കുന്നത്. ടൂറിസത്തിന്റെ ഈ പ്രാധാന്യം മുന്നില്‍കണ്ടാണ് ഐക്യരാഷ്ട്രസഭ ലോക വിനോദ സഞ്ചാരദിനം ആഘോഷിക്കുന്നത്. ഈ ദിനത്തെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വിശദമായി വായിക്കാം

ലോക ടൂറിസം ദിനം

ലോക ടൂറിസം ദിനം

വിനോദ സഞ്ചാരത്തെ വളര്‍ത്തുക, അതുവഴി ആഗോള സാമ്പത്തിക വ്യവസ്ഥ ഉയര്‍ത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് ഐക്യരാഷ്ട്രസഭ എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 27ന് ലോക വിനോദ സഞ്ചാര ദിനം ആഘോഷിക്കുന്നത്. ഗവണ്‍മെന്‍റുകള്‍, ടൂറിസം കമ്പനികള്‍, എന്‍ജിഒകള്‍, യാത്രാ പ്രേമികള്‍ തുടങ്ങി ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരും ഈ ദിനം ആഘോഷിക്കുന്നു.

സെപ്റ്റംബര്‍ 27ന് പിന്നില്‍

സെപ്റ്റംബര്‍ 27ന് പിന്നില്‍

1970 ൽ ഈ ദിവസമാണ് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂരിസം ഓര്ഡഗനൈസേഷന്‍റെ നിയമങ്ങൾ അംഗീകരിക്കപ്പെടുന്നത്, . ഈ ചട്ടങ്ങൾ സ്വീകരിക്കുന്നത് ആഗോള ടൂറിസത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര സമൂഹത്തിനകത്ത് വിനോദസഞ്ചാരത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് പ്രദർശിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

 ലോക ടൂറിസം ദിനം 2021

ലോക ടൂറിസം ദിനം 2021

വിനോദ സഞ്ചാരത്തെ സംബന്ധിച്ചെടുത്തോളം തകര്‍ച്ചയിലൂടെ കടന്നു പോയ ഒരു വര്‍ഷമാണിത്. ലോകമെങ്ങും കൊവ‍ിഡ് മഹാമാരി വിതച്ച ദുരിതങ്ങളില്‍ നിന്നു ടൂറിസവും മെല്ലെ തിരിച്ചുവരവിന്‍റെ പാതയിലാണ്.

അനധികൃത കടന്നുകയറ്റവും അപകടങ്ങളും, സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍ എടുത്തുമാറ്റുന്നു....അനധികൃത കടന്നുകയറ്റവും അപകടങ്ങളും, സ്വര്‍ഗ്ഗത്തിലേക്കുള്ള പടികള്‍ എടുത്തുമാറ്റുന്നു....

 ഉള്‍ക്കൊള്ളുന്ന വളര്‍ച്ച

ഉള്‍ക്കൊള്ളുന്ന വളര്‍ച്ച

2021 ലെ ലോക വിനോദ സഞ്ചാരദിനം രൂപകല്പന ചെയ്തിരിക്കുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വളര്‍ച്ചയിലേക്ക് ഒരുമിച്ച് കൂട്ടുക എന് ലക്ഷ്യത്തിലാണ്. ടൂറിസത്തിന്റെ എല്ലാ മേഖലകള്‍ക്കും ഓരോ നമ്പറുകള്‍ക്കും പിന്നിലായി ഓരോ വ്യക്തിയുണ്ടെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ടിത്. വിനോദ സഞ്ചാരത്തിലെ ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നതാണ് ഈ വര്‍ഷത്തെ ഈ ദിനത്തിന്റെ തീം. യുഎന്‍ഡബ്ലുടിഒ അതിന്റെ അംഗരാജ്യങ്ങളെയും, അംഗങ്ങളല്ലാത്തവരെയും ഏജൻസികളെയും ബിസിനസ്സുകളെയും വ്യക്തികളെയും എല്ലാം ഇതിലേക്ക് ക്ഷണിക്കുന്നു.
ലോകം മുന്നോട്ട് പോകുമ്പോള്‍ ആരും ആര്‍ക്കും പിന്നിലായി പോകരുതെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുയാണ് ഇതിന്റെ ലക്ഷ്യം.

 ഔദ്യോഗിക ആഘോഷങ്ങള്‍

ഔദ്യോഗിക ആഘോഷങ്ങള്‍

ഈ വര്‍ഷത്തെ ഈ ദിനത്തിന്റെ ഔദ്യോഗിക ആഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് കോട്ട് ഡി ഐവർ അഥവാ ഐവറി കോസ്റ്റ് എന്ന രാജ്യമാണ്.

 തിരികെയെത്താം

തിരികെയെത്താം

പകർച്ചവ്യാധി മൂലം ആഗോള ടൂറിസം വ്യവസായത്തിന് 4 ട്രില്യൺ ഡോളറിന്റെ നഷ്ടം സംഭവിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. . യുഎൻ ഡബ്ല്യുടിഒ കോവിഡ് -19 നെതിരായ ആഗോള പ്രതിരോധ കുത്തിവയ്പ്പ് ടൂറിസം വ്യവസായത്തിന്റെ സ്തംഭനാവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ഒരു നിർണായക നടപടിയാണെന്ന് തിരിച്ചറിഞ്ഞു. ടൂറിസത്തിലേക്ക് തിരികെ വരുവാന്‍ ഇതൊരു മികച്ച സമയമാണ്. കൃത്യമായ മുന്‍കരുതലുകളോടെയും നടപടികളോടെയും യാത്രകള്‍ തുടരാം.

ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍... പോകാം ലോഹാഘട്ടിലേക്ക്ആകാശം അതിരുവയ്ക്കുന്ന കാഴ്ചകള്‍... പോകാം ലോഹാഘട്ടിലേക്ക്

പിതൃപക്ഷത്തിലെ 16 നാളുകള്‍... മരിച്ചവര്‍ക്ക് മോക്ഷഭാഗ്യമേകുന്ന ദിനങ്ങള്‍.. പോകാം ഈ 14 ഇടങ്ങളിലേക്ക്പിതൃപക്ഷത്തിലെ 16 നാളുകള്‍... മരിച്ചവര്‍ക്ക് മോക്ഷഭാഗ്യമേകുന്ന ദിനങ്ങള്‍.. പോകാം ഈ 14 ഇടങ്ങളിലേക്ക്

Read more about: tourism travel travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X